Search
  • Follow NativePlanet
Share
» »തണുപ്പുകാലത്ത് പോകാം തമിഴ്നാട്ടിലേക്കൊരു യാത്ര

തണുപ്പുകാലത്ത് പോകാം തമിഴ്നാട്ടിലേക്കൊരു യാത്ര

എല്ലാ തിരക്കുകളില്‍ നിന്നും മാറി ദൂരെ എവിടേക്കെങ്കിലും യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ലേ? കടലും തീരങ്ങളും കണ്ട് കുന്നും മലയും കയറി പച്ചപ്പിന്റെ നിറഭേദങ്ങള്‍ കണ്ടുള്ള ഒരു യാത്ര.. എങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും തമിഴ്നാട്ടിലേക്ക് പോകണം. ആ കാഴ്ചകളും അനുഭവങ്ങളും നിങ്ങളുടെ യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തന്ന‌ മാറ്റുമെന്നതില്‍ സംശയം വേണ്ട. ഇതാ ഈ തണുപ്പുകാലത്ത് തമിഴ്നാട്ടില്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ചെന്നൈ

ചെന്നൈ

വിന്‍ര്‍ യാത്രകള്‍ക്ക് പറ്റിയ സ്ഥലമാണോ എന്ന് സംശയം തോന്നുമെങ്കിലും ചെന്നൈ സന്ദര്‍ശിക്കാതെ ഒരു തമിഴ്നാട് യാത്രയും പൂര്‍ണ്ണമാവില്ല. വാക്കുകളില്‍ വിവരിക്കുന്നതിനേക്കാള്‍ ഭംഗിയാണ് ഇവിടം നേരിട്ടു കാണുവാന്‍. ഒരു ദിവസം മുഴുവന്‍ നടന്നു കാണാം. ക്ഷേത്രങ്ങളും ബീച്ചും പച്ചപ്പും രുചികരമായ ഭക്ഷണവും അടക്കം നിരവധി കാര്യങ്ങളുണ്ട് ഇവിടെ ചെയ്യുവാന്‍.

തഞ്ചാവൂര്‍

തഞ്ചാവൂര്‍

തമിഴ്നാട്ടിലെ ഏറ്റവും മികച്ച ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നതിനാൽ തഞ്ചാവൂർ ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. ഈ സ്ഥലത്ത് ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ക്ഷേത്രം ബൃഹദേശ്വരി ക്ഷേത്രമാണ്. ആർട്ട് ഗാലറി, ശിവ ഗംഗാ ഗാർഡൻ, കൊട്ടാരം, സരസ്വതി മഹൽ ലൈബ്രറി, സംഗീത മഹൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും തഞ്ചാവൂരിൽ ഉണ്ട്.

ധനുഷ്കോടി

ധനുഷ്കോടി

ഫോട്ടോഗ്രാഫിയിലും കാഴ്ചകൾ കാണാനും താൽപ്പര്യമുള്ളവർക്ക് ഉപയോഗപ്പെടുത്തുവാന്‍ പറ്റിയ സ്ഥലമാണ് ധനുഷ്കോടി. പ്രേതനഗരം എന്നറിയപ്പെടുന്ന ധനുഷ്കോടി അറിയപ്പെടുന്ന തീര്‍ത്ഥാടന സ്ഥാനം കൂടിയാണ്. ബംഗാള്‍ ഉള്‍ക്കടലും ഹിന്ദു മഹാസമുദ്രവും സംഗമിക്കുന്ന രാമസേതുവിലെ പുണ്യസ്‌നാനം രാമേശ്വര തീര്‍ഥാടനത്തിന്റെ മുന്നോടിയായിട്ടുള്ള കാര്യമാണ്. ണ്ട് ശ്രീരാമന്‍ നിര്‍മ്മിച്ച രാമസേതുവിന്റെ അവശിഷ്ടമെന്ന് കരുതുന്ന പാറക്കെട്ടുകള്‍ ഇവിടെയുണ്ട്. ഏകദേശം പതിനെട്ട് കിലോമീറ്റര്‍ നീളത്തിലുണ്ട് ആ പാറക്കെട്ടുകള്‍.

ഊട്ടി

ഊട്ടി

ഇന്നും കൊളോണിയല്‍ ഓര്‍മ്മകള്‍ നിലനില്‍ത്തുന്ന ഇടമാണ് സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഊട്ടി. തമിഴ്നാട്ടിലെ ഏറ്റവും ആകർഷണീയമായ സ്ഥലങ്ങളിൽ ഒന്നാണിത്. തണുപ്പു നിറഞ്ഞ കാലാവസ്ഥയും ടോയ് ട്രെയിന്‍ യാത്രയും തേയിലത്തോട്ടങ്ങളുടെ കാഴ്ചയും എല്ലാം ഇവിടുത്തെ ഭംഗി വര്‍ധിപ്പിക്കുന്നു,

കൊടൈക്കനാല്‍

കൊടൈക്കനാല്‍

ഊട്ടിയോളെം തന്നെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് കൊടൈക്കനാല്‍. പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കുവാന്‍ പറ്റിയ ഇവിടം എന്നും സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കുന്ന ഇടമാണ്. ഇവിടുത്തെ ഗ്രാമങ്ങള്‍ കണ്ടും കുന്നുകള്‍ കയറിയും വേണം യാത്ര ആസ്വദിക്കുവാന്‍.

കന്യാകുമാരി

കന്യാകുമാരി

ആശ്വാസവും ഏകാന്തതയും തേടുന്നവർക്ക് അനുയോജ്യമായ ഒരിടമാണ് കന്യാകുമാരി. വര്‍ഷം മുഴുവനും ഒരേ തരത്തിലുള്ള കാലാവസ്ഥ പിന്തുടരുന്ന ഇവിടം എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട സ്ഥാനമാണ്. ആധുനികതയുടെ അധികപ്പറ്റില്ലാതെ സാധാരണ രീതിയില്‍ കണ്ടുതീര്‍ക്കുവാന്‍ പറ്റിയ സ്ഥം കൂടിയാണിത്. ബ്രിട്ടീഷ്, ഡാനിഷ്, ജർമ്മൻ, ഫ്രഞ്ച് കോളനികളുടെ ഒരു മിശ്രിതം ഇവിടെ പലയിടത്തായി കാണാം.

കൂനൂര്‍

കൂനൂര്‍

തമിഴ്നാട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഹിൽ സ്റ്റേഷനുകളിലൊന്നായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇടമാണ് കൂനൂര്‍. സമുദ്ര നിരപ്പില്‍ നിന്നും 1930 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂനൂർ നീലഗിരി കുന്നുകളിലെ രണ്ടാമത്തെ വലിയ ഹിൽ സ്റ്റേഷനാണ്. ഊട്ടിയില്‍ നിന്നും 19 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ നീലഗിരി മലനിരകളുടെയും കാതറിൻ വെള്ളച്ചാട്ടത്തിന്റെയും മനോഹരമായ കാഴ്ച കാണാം.

യേര്‍ക്കാഡ്

യേര്‍ക്കാഡ്

പ്രകൃതിയുടെ അതിശയകരമായ അനുഭവങ്ങള്‍ നല്കുന്ന ഇടമാണ് യേര്‍ക്കാഡ്. എമറാൾഡ് തടാകം, കുന്നുകൾ, പ്രകൃതിദത്തമായ ഷോളകൾ എന്നിങ്ങവെ എണ്ണിത്തീര്‍ക്കാവുന്നതിലധികം കാഴ്ചകള്‍ ഇവിടെ കാണാം. കിഴക്കൻ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ മനോഹരമായ ഗ്രാമപ്രദേശം മനസ്സിന് സമാധാനം നല്കുന്നു. സമൃദ്ധമായ വനങ്ങളും, കുന്നിൻ ചെരുവുകളിൽ കാപ്പിത്തോട്ടങ്ങളും നിറഞ്ഞ ഇവിടം തമിഴ്‌നാട്ടിലെ ഏറ്റവും മനോഹരമായ ശൈത്യകാല സ്ഥലങ്ങളിലൊന്നും കൂടിയാണ്.

യേലാഗിരി

യേലാഗിരി


4,626 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യെലഗിരി ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ട്രെക്കിംഗ് കേന്ദ്രങ്ങളിൽ ഒന്നാണ്. വെല്ലൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പർവതനിരകളാൽ ചുറ്റപ്പെട്ട സ്ഥലമാണ്. നാല് കുന്നുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന യെലഗിരിയിൽ 14 ഗ്രാമങ്ങളുണ്ട്. ജാവടിയിലെയും പാലമതിയിലെയും കുന്നുകളിലേക്കുള്ള സ്വാമി മല കുന്നാണ് ഏറ്റവും കൂടുതൽ ദൂരമുള്ള ഇവിടുത്തെ ട്രെക്കിംഗ് പാത

 മഹാബലിപുരം

മഹാബലിപുരം

പുരാതന അവശിഷ്ടങ്ങൾക്കും ക്ഷേത്രങ്ങൾക്കും പ്രസിദ്ധമായ നഗരമാണ് മഹാബലിപുരം. ക്ഷേത്രങ്ങൾ, ശവകുടീരങ്ങൾ, പ്രതിമകൾ, സ്തൂപങ്ങൾ, കൂടാതെ നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പുരാവസ്തു നിധികൾ തുടങ്ങി നിരവധി പുരാതന ഘടനകൾ ഇവിടെ കാണാം.

ശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥംശുദ്ധജലം ലഭിക്കുന്ന കടലിലെ തീർഥം... ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത വില്ലൂണ്ടി തീർഥം

കോടമഞ്ഞും ചാറ്റല്‍ മഴയും കൊണ്ടൊരു ട്രക്കിങ്... പശ്ചിമഘട്ടത്തിലെ ട്രക്കിങ് റൂട്ടുകളിലൂടെകോടമഞ്ഞും ചാറ്റല്‍ മഴയും കൊണ്ടൊരു ട്രക്കിങ്... പശ്ചിമഘട്ടത്തിലെ ട്രക്കിങ് റൂട്ടുകളിലൂടെ

Read more about: winter travel tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X