Search
  • Follow NativePlanet
Share
» »രണ്ടാം തരംഗത്തിലും രക്ഷപെട്ടു... ഇതുവരെ ഒരാള്‍ക്കു പോലും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍

രണ്ടാം തരംഗത്തിലും രക്ഷപെട്ടു... ഇതുവരെ ഒരാള്‍ക്കു പോലും കൊറോണ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങള്‍

മുന്‍കൂട്ടി പ്രവചിക്കാനാവാത്ത വിധത്തിലാണ് ലോകത്തില്‍ നിലവിലെ കൊവിഡിന്റെ അവസ്ഥ. പുത്തന്‍ വകഭേദങ്ങള്‍ ലോകമെങ്ങും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുന്നതും ഭയപ്പെടുത്തുന്നതു തന്നെയാണെങ്കിലും കൊവിഡിനൊത്തുള്ള ജീവിതമാണ് ഇപ്പോഴുള്ളത്. ആവശ്യമായ മുന്‍കുതലുകളെടുത്തും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും കൊവിഡിനൊത്ത് നമ്മള്‍ ജീവിക്കുവാന്‍ പഠിച്ചു കഴിഞ്ഞു. കൊവിഡ് പരിശോധന നടത്തുന്ന രണ്ടിലൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന ഈ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. എന്നാല്‍ ഇത്രയും പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും ഇതുവരെ ഒരു കോവിഡ് കേസ് പോലും ബാധിക്കാത്ത ലോകരാജ്യങ്ങളുണ്ട് എന്നത് അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് , ഒരു കൊറോണ കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളെ പരിചയപ്പെടാം...

മാര്‍ഷല്‍ ദ്വീപുകള്‍

മാര്‍ഷല്‍ ദ്വീപുകള്‍

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മാര്‍ഷല്‍ ദ്വീപുകള്‍ 1156 ദ്വീപുകള്‍ ചേര്‍ന്ന ഒരു രാജ്യമാണ്. ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ മൈക്രോനേഷ്യന്‍ ദ്വീപസമൂഹത്തിന്‍റെ ഭാഗമായ ഇവി‌ടെ 34 പവിഴ അറ്റോളുകളിൽ ആയി ഏകദേശം 68,000 ആൾക്കാർ വസിക്കുന്നു. വിവിധ രാജ്യങ്ങളുടെ കോളനിയായിരുന്ന മാര്‍ഷല്‍ ദ്വീപിന് സ്വയംഭരണാധികാരം ലഭിച്ചത് അമേരിക്കയില്‍ നിന്നാണ്. പ്രസിഡന്‍ഷ്യല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന ഇവിടെ അമേരിക്കയാണ് പ്രതിരോധകാര്യങ്ങൾ നോക്കുന്നത്. സമുദ്രജീവിതം ആസ്വദിക്കുവാനും ഡൈവിങ് പര്യവേക്ഷണങ്ങള്‍ക്കും സാഹസികതകള്‍ക്കുമായാണ് ഇവിടെ വിനോദ സഞ്ചാരികള്‍ എത്താറുള്ളത്.

PC:Jamison Logan

ടോങ്കാ

ടോങ്കാ

കിങ്ഡം ഒഫ് ടോങ്ക എന്നറിയപ്പെടുന്ന ടോങ്ക ശാന്തസമുദ്രത്തിലെ 176 ദ്വീപുകൾ ചേരുന്ന ദ്വീപ് രാജ്യമാണ്. ഹാപയ്, ടോങ്ഗടാപു, വാവവ് എന്നിവയാണ് ഇവി‌ടുത്തെ മൂന്ന് പ്രധാന ദ്വീപ് സമൂഹങ്ങള്‍. പവിഴ ദ്വീപുകള്‍ക്കൊപ്പം അഗ്നിപര്‍വ്വതജന്യ ദ്വീപുകളും ഇവിടെ കാണാം. സിഫിക് സമുദ്രത്തിലെ ആഴമേറിയ ഭാഗങ്ങളിൽ ഒന്നായ 'ടോങ്ഗ ട്രെഞ്ച്' ടോങ്കോയു‌ടെ ഭാഗമാണ്. ഇതിന് 35,598 അടിയോളം ആഴമുണ്ട്.
ഡൈവിംഗ്, സ്നോർക്കെല്ലിംഗ്, മത്സ്യബന്ധനം, ബോട്ട് യാത്രകൾ, കയാക്കിംഗ്, കൈറ്റ് സർഫിംഗ് എന്നിവയെല്ലാം ഇവിടെ സഞ്ചാരികള്‍ക്ക് ചെയ്യാം. മനോഹരമായ ബീച്ചുകള്‍ ഇവി‌ടുത്തെ മറ്റൊരു പ്രത്യേകതയാണ്.

PC:Roderick Eime

തുവാലു

തുവാലു

ലോകത്തില്‍ തന്നെ ഏറ്റവും കുറവ് ആളുകള്‍ എത്തിച്ചേരുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നാണ് പസഫിക് സമുദ്രത്തിലെ തുവാലു. ഒന്‍പത് ദ്വീപുകള്‍ കൂടിച്ചേരുന്നതാണിത്. 26 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ രാജ്യം ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട രാജ്യങ്ങളിലൊന്നാണ്. ഫനാഫുട്ടിയാണ് രാജ്യതലസ്ഥാനം. കൊറോണ പിടിക്കുമോയെന്ന ഭീതിയില്ലാതെ പോയി വരുവാന്‍ സാധിക്കുന്ന വിദേശ രാജ്യം എന്ന നിലയില്‍ കുറച്ചു നാളുകളായി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ തുവാലു ഉണ്ട്. വെറും 2000 സഞ്ചാരികള്‍ മാത്രമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ പറ്റിയ സമയം.

തുര്‍ക്ക്മെനിസ്ഥാന്‍

തുര്‍ക്ക്മെനിസ്ഥാന്‍

തുര്‍ക്കികളുടെ നാ‌ട് എന്നറിയപ്പെ‌ടുന്ന തുര്‍ക്ക്മെനിസ്ഥാന്‍ മധ്യ ഏഷ്യയിലെ തുര്‍ക്കിക് രാജ്യങ്ങളിലൊന്നാണ്. എന്നാല്‍ തുർക്ക്‌മെനിസ്ഥാൻ ഒരു യാത്രാ സ്ഥലമെന്ന നിലയിൽ അറിയപ്പെടുന്നില്ല. ബുദ്ധിമുട്ടുള്ള വിസ പ്രക്രിയ ആണ് ഇതിനു കാരണം. അശ്ഗാബത്തിന്റെ വിസ്മയിപ്പിക്കുന്ന മാർബിൾ തലസ്ഥാനവും നരകത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന ജ്വലിക്കുന്ന വാതക ഗർത്തവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍. എന്നാല്‍ കഴിഞ്ഞ അന്‍പതിലധികം വര്‍ഷമായി അണയാതെ ആളിക്കത്തികൊണ്ടിരിക്കുന്ന ഇവിടുത്തെ ഈ ഗര്‍ത്തം പാരിസ്ഥിതിക നാശം, പ്രകൃതി വാതക വിഭവങ്ങൾ പാഴാക്കൽ തുടങ്ങിയ കാരണങ്ങള്‍ കാരണം അടയ്ക്കുവാന്‍ തീരുമാനിച്ചിരുന്നു. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്.
PC:Stefan Krasowski

ടോക്‌ലവ് ദ്വീപുകൾ

ടോക്‌ലവ് ദ്വീപുകൾ

തെക്കൻ പസഫിക് സമുദ്രത്തിലെ ന്യൂസിലാൻഡിന്റെ ആശ്രിത പ്രദേശമാണ് ടോകെലാവ്. അറ്റാഫു, നുകുനോനു, ഫകാവോഫോ എന്നീ മൂന്ന് ഉഷ്ണമേഖലാ പവിഴ അറ്റോളുകൾ ആണ് ഇതിലുള്ളത്. ലോകത്തിലെ ആദ്യത്തെ 100% സൗരോർജ്ജ രാഷ്ട്രമായ ടോക്‌ലവ് ദ്വീപുകൾ എങ്കിലും പരമാധികാര രാഷ്ട്രത്തിന്റെയും ഏറ്റവും ചെറിയ സമ്പദ്‌വ്യവസ്ഥയാണ് ഇതിനുള്ളത്, ഹവായിക്കും ന്യൂസിലൻഡിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സമോവയിൽ നിന്ന് ബോട്ട് വഴി എത്തിച്ചേരാം. നുകൂനോനു അറ്റോളിൽ താമസസൗകര്യവും സമുദ്രജീവികളാൽ സമ്പന്നമായ തടാകവും കാണാം.

PC:CloudSurfer

സെയ്ന്റ് ഹെലേന

സെയ്ന്റ് ഹെലേന

ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയുടെ ഭാഗമാണ് സെന്റ് ഹെലേന ദ്വീപ്. അസെൻഷൻ, ട്രിസ്റ്റൻ ഡ കുൻഹ ദ്വീപുകൾ എന്നിവ ചേരുന്നതാണ് ഈ ചെറിയ രാജ്യം. ബർമുഡ കഴിഞ്ഞാൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും പഴയ രണ്ടാമത്തെ വിദേശ പ്രദേശമാണ് സെന്റ് ഹെലേന. 1815-ലെ അവസാന തോൽവിക്ക് ശേഷം നെപ്പോളിയൻ നാടുകടത്തപ്പെട്ട സ്ഥലമായി അറിയപ്പെടുന്ന സെന്റ് ഹെലേന ചരിത്രത്തിന്റെ ഒരു ഭാഗം കൂടിയാണ്. 2016 ഫെബ്രുവരിയിലെ ഒരു സെൻസസ് പ്രകാരം ദ്വീപിലെ ജനസംഖ്യ 4,534 മാത്രമാണ്, ലോകത്തിലെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ ഒന്നാണ് സെന്റ് ഹെലീന

PC:Andrew Neaum

പിറ്റ്കെയ്ൻ ദ്വീപുകൾ

പിറ്റ്കെയ്ൻ ദ്വീപുകൾ

പസഫിക് സമുദ്രത്തിലെ ഏക ബ്രിട്ടീഷ് ഓവർസീസ് ടെറിട്ടറിയാണ് പിറ്റ്കെയ്ൻ ദ്വീപുകൾ. തെക്കൻ പസഫിക് സമുദ്രത്തിലെ നാല് അഗ്നിപർവ്വത ദ്വീപുകളുടെ ഒരു കൂട്ടമാണ് ഇത്. പിറ്റ്കെയിൻ, ഹെൻഡേഴ്സൺ, ഡ്യൂസി, ഓനോ ദ്വീപുകൾ എന്നിവയാണ് ഇവിടുത്തെ ഔദ്യോഗിക ദ്വീപുകള്‍. ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ദേശീയ അധികാരപരിധിയാണ് പിറ്റ്കെയിൻ. 2020 ജനുവരിയിലെ കണക്കനുസരിച്ച് 47 സ്ഥിര താമസക്കാർ മാത്രമേ ഇവിടെയുള്ളൂ.

PC:Makemake

നിയു

നിയു

ദക്ഷിണ പസഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് നിയു. ചുണ്ണാമ്പുകല്ല് പാറകൾക്കും പവിഴപ്പുറ്റുകളുടെ ഡൈവ് സൈറ്റുകൾക്കും പേരുകേട്ടതാണ് ഇവിടം. നിയുയിലെ ജലാശയങ്ങളിലെ ദേശാടന തിമിംഗലങ്ങള്‍ വളരെ പ്രസിദ്ധമാണ്. ജൂലായ് മുതൽ ഒക്‌ടോബർ വരെയുള്ല കാലയളവില്‍ ഈ തിമിംഗലങ്ങളെ ഇവിടുത്തെ ജലാശയങ്ങളില്‍ കണ്ടെത്താം. തെക്കുകിഴക്ക് ഹുവാലു വനസംരക്ഷണ മേഖലയാണ്.

PC:Avatele

 നൗറു

നൗറു

ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കായി മൈക്രോനേഷ്യയിലെ ഒരു ചെറിയ ദ്വീപ് രാജ്യമാണ് നൗറു. കിഴക്കൻ തീരത്തെ അനിബാരെ ഉൾക്കടൽ ഉൾപ്പെടെ ഈന്തപ്പനകളാൽ ചുറ്റപ്പെട്ട ഒരു പവിഴപ്പുറ്റും വെള്ള-മണൽ കടൽത്തീരങ്ങളും ഇതിന്റെ സവിശേഷതയാണ്. ഉൾനാടൻ, ഉഷ്ണമേഖലാ സസ്യങ്ങൾ ബുവാഡ ലഗൂണിനെ ചുറ്റിപ്പറ്റിയാണ്. ദ്വീപിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ കമാൻഡ് റിഡ്ജിന്റെ പാറക്കെട്ടുകളിൽ രണ്ടാം ലോകമഹായുദ്ധത്തിൽ നിന്നുള്ള തുരുമ്പിച്ച ജാപ്പനീസ് ഔട്ട്‌പോസ്റ്റുണ്ട്. മോക്വാ വെല്ലിന്റെ ഭൂഗർഭ ശുദ്ധജല തടാകം ചുണ്ണാമ്പുകല്ലായ മോക്വാ ഗുഹകൾക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്.

PC:wikipedia

മൈക്രോനേഷ്യ

മൈക്രോനേഷ്യ

പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ വ്യാപിച്ചുകിടക്കുന്ന രാജ്യമാണ് മൈക്രോനേഷ്യ. ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്ന ഔദ്യോഗിക നാമമുള്ള ഈ രാജ്യം 600-ലധികം ദ്വീപുകൾ ഉൾക്കൊള്ളുന്നതാണ്. പോൺപേ, കോസ്രേ, ചുക്ക്, യാപ് എന്നീ 4 ദ്വീപ് സംസ്ഥാനങ്ങൾ ചേർന്നതാണ് മൈക്രോനേഷ്യ ദ്വീപ്. നാൻ മഡോൾ, മുങ്ങിപ്പോയ ബസാൾട്ട് ക്ഷേത്രങ്ങൾ, പോൺപേയിലെ ഒരു തടാകത്തിൽ നിന്ന് നീണ്ടുകിടക്കുന്ന ശ്മശാന നിലവറകൾ എന്നിവയുൾപ്പെടെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. യു.എസ് കോമൺവെൽത്ത് ഓഫ് നോർത്തേൺ മരിയാന ദ്വീപുകൾ, ഗുവാം, വേക്ക് ദ്വീപ് എന്നിവ ഒഴികെ മിക്ക മൈക്രോനേഷ്യയും സ്വതന്ത്ര രാജ്യങ്ങളാണ്.

PC:CT Snow

ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ

ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ

ഡെമോക്രാറ്റിക് പീപ്പിൾസ് റിപബ്ലിക് ഓഫ് കൊറിയ അഥവാ ഉത്തര കൊറിയയും കൊറോണയു‌ടെ രോഗ ബാധ ഉണ്ടാകാത്ത ചുരുക്കം ചില ലോകരാജ്യങ്ങളില്‍ ഒന്നാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ഉത്തര കൊറിയ സർവ്വാധിപത്യ രാജ്യമെന്നാണ് അറിയപ്പെടുന്നത്. തെക്ക് ദക്ഷിണ കൊറിയയും വടക്ക് ചൈനയുമാണ് ഉത്തര കൊറിയയുടെ അതിരുകൾ

കുക്ക് ഐലന്‍ഡ്സ്

കുക്ക് ഐലന്‍ഡ്സ്

ന്യൂസിലൻഡുമായി രാഷ്ട്രീയ ബന്ധങ്ങളുള്ള ദക്ഷിണ പസഫിക്കിലെ ഒരു രാജ്യമാണ് കുക്ക് ദ്വീപുകൾ.
15 ദ്വീപുകളാണ് രാജ്യത്തിന്‍റെ ഭാഗമായുള്ളത്. പരുക്കൻ പർവതങ്ങള്‍ക്കു പേരുകേട്ട റരോടോംഗ, തലസ്ഥാനമായ അവറുവ എന്നിവയാണ് ഇവിടുത്തെ പ്രസിദ്ധമായ ഇടങ്ങള്‍.
സ്‌നോർക്കെലിംഗിനും സ്കൂബ ഡൈവിംഗിനും പേരുകേട്ടതാണ് രാജ്യം.

വെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാംവെനീസിലേക്ക് പോയാലോ... നഗരത്തിന് ആളുകളെ വേണം... നമുക്ക് കാഴ്ചകള്‍ കണ്ട് ജോലിയും ചെയ്യാം

ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെ

Read more about: world travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X