Search
  • Follow NativePlanet
Share
» »മഴയെത്തും മുന്‍പേ യാത്രകള്‍ പോകാം... മേയ് മാസത്തിലെ ആഘോഷങ്ങളിതാ

മഴയെത്തും മുന്‍പേ യാത്രകള്‍ പോകാം... മേയ് മാസത്തിലെ ആഘോഷങ്ങളിതാ

ഇതാ മേയ് മാസത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

ഉത്സവങ്ങളും ആഘോഷങ്ങളും അതിന്‍റെ പരിസമാപ്തിയിലേക്ക് കടക്കുന്ന സമയാണ് മേയ് മാസം. വേനലവധിയുടെ അവസാന മാസമായതിനാല്‍ തന്നെ അവധിദിവസങ്ങള്‍ പരമാവധി ആസ്വദിക്കുവാന്‍ ഒരുങ്ങി കുട്ടികളിരിക്കുമ്പോള്‍ മഴയ്ക്കു മുന്നേയുള്ള വേനല്‍യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന തിരക്കിലായിരിക്കും സഞ്ചാരികള്‍. റംസാന്‍ പെരുന്നാളും തൃശൂര്‍ പൂരവും ഒക്കെയായി കുറേയുണ്ട് മേയ് മാസത്തിലെ കലണ്ടറില്‍. ഇതാ മേയ് മാസത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം

മഹാരാഷ്ട്രാ ദിവസം- മേയ് 1

മഹാരാഷ്ട്രാ ദിവസം- മേയ് 1

മഹാരാഷ്ട്ര എന്ന സംസ്ഥാനം രൂപം കൊണ്ട ദിസമാണ് മേയ് 1. മഹാരാഷ്ട്ര ദിനം എന്ന പേരിലാണ് ഈ ദിവസത്തെ ഇവിടുള്ളവര്‍ ആഘോഷിക്കുന്നത്.
1960ല്‍ ആണ് മഹാരാഷ്ട്ര ഒരു സംസ്ഥാനമായി മാറുന്നത്. ഈ ദിവസം, മറാത്തികൾക്കും മഹാരാഷ്ട്രക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസമാണിത്. സംസ്ഥാനം ഒരു പൊതു അവധി ആചരിക്കുകയും മുംബൈയിലും മറ്റ് എല്ലാ ജില്ലകളിലും വലിയ തോതിലുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.

PC:Unsplash

റംസാന്‍ -മേയ് 2

റംസാന്‍ -മേയ് 2

ഇസ്ലാം മതവിശ്വാസമനുസരിച്ചുള്ള ഏറ്റവും പ്രധാന മാസങ്ങളിലൊന്നായ റംസാന്‍ അവസാന ദിനങ്ങളിലേക്ക് കടക്കുകയാണ്. ഈ വര്‍ഷത്തെ ഈദുല്‍ ഫിത്തര്‍ മേയ് 2 തിങ്കളാഴ്ചയാണ് ആഘോഷിക്കുന്നത്. ഇതോടെ ഒരു മാസം നീണ്ടു നിന്ന നോമ്പ് അനുഷ്ഠാനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും അവസാനമാകും.
PC:Unsplash

അക്ഷയ തൃതീയ- മേയ് 3

അക്ഷയ തൃതീയ- മേയ് 3

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുചത്തോളം വളറെ പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ ആയി ആചരിക്കുന്നത്.

ഈ ദിവസത്തെ സംബന്ധിച്ച് പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കഠിന വരള്‍ച്ചയില്‍ വിണ്ടുണങ്ങിയ ഭൂമിയിലേക്ക് ജീവജലമായി ഗംഗാ നദി വന്നത് ഈ ദിനത്തിലാണ് എന്നതാണ് ഒരു വിശ്വാസം. ഭഗീരഥമുനിയുടെ തപസ്സിന്‍റെ പളമായാണ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഗംഗാ നദി ഭൂമിയിലെത്തിയത്. പരശുരാമൻ ജനിച്ചത് അക്ഷയതൃതീയ ദിനത്തിലാണെന്നാണ് മറ്റൊരു വിശ്വാസം.
ഗുരുവായൂർക്ഷേത്രത്തില്‍ ഈ ദിനം വളരെ പ്രാധാന്യമുള്ളതാണ്.

ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍ മേയ് 7

ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍ മേയ് 7

ഊട്ടിയിലെ ടൂറിസം സീസണിലെ ഏറ്റവും അവസാന ആഘോഷങ്ങളാണ് ഊട്ടി സമ്മര്‍ ഫെസ്റ്റിവല്‍. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തിലാണ് സമ്മര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. കോത്തഗിരിയിലെ നെഹ്‌റു പാർക്കിൽ പച്ചക്കറി പ്രദർശനം, ഊട്ടിയിലെ സർക്കാർ റോസ് ഗാർഡനിൽ റോസ് ഷോ, കൂനൂരിലെ സിംസ് പാർക്കിൽ ഫ്രൂട്ട് ഷോ, ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ലവർ ഷോ, കൊമേഴ്‌സ്യൽ റോഡ് എന്നിവിടങ്ങളിലാണ് പ്രധാന ആഘോഷങ്ങള്‍.

വെജിറ്റബിള്‍ ഷോ- കോത്താഗിരി മേയ് 7-8
സ്പൈസ് ഷോ-ഗൂഡല്ലൂര്‍- മേയ് 13-15
റോസ് ഷോ- ഊട്ടി- മേയ് 14-15
ഫ്ലവര്‍ ഷോ-ഊട്ടി-മേയ് 20-24
ഫ്രൂട്ട് ഷോ- കൂനൂര്‍- മേയ് 28-29 എന്നിങ്ങനെയാണ് ഈ വര്‍ഷത്തെ സമ്മര്‍ ഫെസ്റ്റിവലിന്‍റെ പ്രധാന ആഘോഷങ്ങളും തിയ്യതികളും.

PC:unsplash

മഹാറാണ പ്രതാപ് ജയന്തി- മേയ് 9

മഹാറാണ പ്രതാപ് ജയന്തി- മേയ് 9

രജപുത്ര ഭരണാധികാരിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന മഹാറാണാ പ്രതാപിന്റെ ജന്മദിവസമാണ് മഹാറാണ പ്രതാപ് ജയന്തി ആയി ആഘോഷിക്കുന്നത്. ഉദയ്പൂരിലാണ് പ്രധാനമായും ആഘോഷങ്ങള്‍ നടക്കുന്നത്. ഇവിടുത്തെ അദ്ദേഹത്തിന്‍റെ പ്രതിമ അലങ്കരിക്കുകയും രാജാവിന്റെ വീരകൃത്യങ്ങള്‍ വര്‍ണ്ണിച്ചുള്ള നൃത്തങ്ങളും സംഗീതവും നാടകവും മറ്റ് സാംസ്കാരിക പരിപാടികളും നടത്തുകയും ചെയ്യും.

PC:Suresh Godara

തൃശൂര്‍ പൂരം- മേയ് പത്ത്

തൃശൂര്‍ പൂരം- മേയ് പത്ത്

ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രാര്‍ത്ഥാനാപൂര്‍വ്വം കാത്തിരിക്കുന്ന ഉത്സവങ്ങളിലൊന്നാണ് തൃശൂര്‍ പൂരം. കഴിഞ്ഞ രണ്ടു വര്‍ഷവും കൊറോണ കാരണവും അനുഷ്ഠാനങ്ങള്‍ മാത്രമായി പൂരം ഒതുങ്ങിയിരുന്നതിനാല്‍ ഈ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് പൂരപ്രേമികള്‍ കാത്തിരിക്കുന്നത്.

ഈ വര്‍ഷം മെയ് പത്തിനാണ് തൃശൂർ പൂരം. . മെയ് എട്ടിന് സാംപിൾ വെടിക്കെട്ടും മേയ് പതിനൊന്നിന് പുലർച്ചെ പ്രധാന വെടിക്കെട്ടും നടത്തും. ഈ വര്‍ഷത്തെ പൂരത്തിന് പതിനഞ്ച് ലക്ഷത്തോളം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. മേയ് ഒന്‍പത് ശനിയാഴ്ച ഉച്ചകഴിഞ്ഞ് തൃശൂരെത്തിയാല്‍ പതിനൊന്നിന് പുലര്‍ച്ചയുള്ള പ്രധാന വെടിക്കെട്ടും കണ്ടശേഷം മടങ്ങാം.

PC:Arunjayantvm

സിക്കിം സ്ഥാപകദിനം മേയ് 16

സിക്കിം സ്ഥാപകദിനം മേയ് 16

ഇന്ത്യയിലെ 22-ാം സംസ്ഥാനമായി സിക്കിം രൂപം കൊണ്ട ദിവസമാണ് മേയ് 16. 1975 ല്‍ ആയിരുന്നു സിക്കിം ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറിയത്.
ഇന്ത്യയ്ക്ക് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചുവെങ്കിലും 1974 വരെ സിക്കിം ഒരു സ്വതന്ത്ര്യ രാജ്യമായിരുന്നു. 1975 ലാണ് സിക്കിമിന്റെ പ്രധാനമന്ത്രി ഇന്ത്യൻ പാർലമെന്റിൽ സിക്കിമിനെ രാജ്യത്തിന്റെ പദവി ഒഴിവാക്കി സംസ്ഥാനമാക്കി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. അങ്ങനെയാണ് 1975 ൽ സിക്കിം ഇന്ത്യയുടെ ഭാഗമായി മാറുന്നത്.
PC:unsplash

ഗോവ സംസ്ഥാന രൂപീകരണ ദിനം- മേയ് 30

ഗോവ സംസ്ഥാന രൂപീകരണ ദിനം- മേയ് 30

പോര്‍ച്ചുഗീസുകാരുടെ ഭരണത്തിന്‍ കീഴിവായിരുന്ന ഗോവ പോർച്ചുഗലിൽ നിന്ന് മോചിപ്പിക്കപ്പെടുകയും 1961 ഡിസംബർ 19-ന് ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് ദാമനൊപ്പം ഗോവയ്ക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ പദവി നൽകി. 1961 ഡിസംബർ 20 മുതൽ മുൻകാല പ്രാബല്യത്തോടെ ദിയുവും കേന്ദ്രഭരണ പ്രദേശമായി മാറി. 1987-ൽ ഗോവയ്ക്ക് സംസ്ഥാന പദവി ലഭിക്കുകയും അത്തരം പദവി ലഭിക്കുന്ന ആദ്യത്തെ കേന്ദ്ര ഭരണ പ്രദേശമായി മാറുകയും ചെയ്തു.

PC:unsplash

ശനി ജയന്തി മേയ് 30

ശനി ജയന്തി മേയ് 30

ശനി ജയന്തി അല്ലെങ്കിൽ ശ്രീ ശനൈശ്ചർ ജന്മ ദിനം ശനി ദേവന്റെ (ശനി) ബഹുമാനാർത്ഥം ആഘോഷിക്കുന്നു. സൂര്യദേവന്റെ പുത്രനായ ശനിദേവൻ ജനിച്ച ദിവസമാണ് ശനി ജയന്തി. വൈശാഖമാസത്തിലെ അമാവാസി തിഥിയിൽ ശനി ജയന്തി ആഘോഷിക്കുന്നു. ശനി ജയന്തി ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നതിന്റെ ഉദ്ദേശ്യം പ്രാർത്ഥിച്ചും ശനി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിലൂടെയും ശനി ഭഗവാനെ പ്രസാദിപ്പിക്കുക എന്നതാണ്.

മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെമൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ

ഒരു ദിവസം ലീവ് എടുത്താല്‍ നാല് അവധികള്‍.. മേയ് മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X