Search
  • Follow NativePlanet
Share
» »ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

കാലത്തിന്റെ ഇരുണ്ട വശം തേടിയുള്ള യാത്രകള്‍. ഡാര്‍ക്ക് ടൂറിസം. ഇതാ ലോകത്തില്‍ ഡാര്‍ക്ക് ടൂറിസത്തിനു പ്രസിദ്ധമായ ഇടങ്ങള്‍ പരിചയപ്പെടാം

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇരുണ്ട ഇടങ്ങള്‍ തേടിയുള്ള യാത്ര....മനുഷ്യരാശിയെ തന്നെ ഏറ്റവും ഭീകരമായി ബാധിച്ച ദുരന്തങ്ങളും കെടുതികളും സംഭവിച്ച സ്ഥലങ്ങളിലേക്ക്, ആ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ അധികമില്ലെങ്കിലും അങ്ങനെയും സഞ്ചാരികളുണ്ട്. കാലത്തിന്റെ ഇരുണ്ട വശം തേടിയുള്ള യാത്രകള്‍. ഡാര്‍ക്ക് ടൂറിസം. ഇതാ ലോകത്തില്‍ ഡാര്‍ക്ക് ടൂറിസത്തിനു പ്രസിദ്ധമായ ഇടങ്ങള്‍ പരിചയപ്പെടാം

ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങളിലേക്ക്

ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങളിലേക്ക്

ഒരിക്കലും മുങ്ങാത്ത കപ്പലെന്ന പേരെടുത്ത് ആദ്യ യാത്രയില്‍ തന്നെ മുങ്ങിയ ടൈറ്റാനിക്ക് കപ്പല്‍ ദുരന്തം ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊ്നായാണ് കണക്കാക്കുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളും അതിനെ സംബന്ധിച്ച നിരവധി പേപ്പറുകളും ഡോക്യുമെന്‍ററികളും എല്ലാം സൂക്ഷിച്ചിരിക്കുന്ന ഒരിടമുണ്ട്. നോര്‍ത്ത് അറ്റ്ലാന്‍റിക്കിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഇത് കൂടാതെ കപ്പല്‍ മുങ്ങിയതിന്റെ 100-ാം വാര്‍ഷികം ആയിരുന്ന 2012 ല്‍ യാത്രക്കാര്‍ക്കായി ഒരു ഇതിഹാസ സാഹസിക യാത്ര ആരംഭിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ മുങ്ങിക്കപ്പലില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന കടലിലേക്ക് എത്തിച്ചേരുക എന്നതായിരുന്നു ഇത്.

PC:wikimedia

9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയം

9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയം

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഡാര്‍ക് ടൂറിസം മ്യൂസിയമാണ് അമേരിക്കയിലെ സെപ്ററംബര്‍ 11 ന്റെ ഭാകരാക്രമണത്തിന്റെ ഓര്‍മ്മകളുള്ള നാഷണല്‍ 9/11 മെമ്മോറിയല്‍ ആന്‍ഡ് മ്യൂസിയം . ന്യൂയോർക്കിലെ ലോവർ മാൻഹട്ടന്റെ ഹൃദയഭാഗത്ത് ആണിത് സ്ഥിതി ചെയ്യുന്നത്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ടൂറിസ്റ്റ് സൈറ്റുകളിൽ ഒന്നാണിത്. ആക്രമണത്തിന്റെ പത്താം വാർഷികത്തിൽ 2011 ൽ ആരംഭിച്ചതിന് ശേഷമുള്ള ആദ്യ രണ്ട് വർഷത്തിനുള്ളിൽ, സ്മാരകത്തില്‍ ഏകദേശം 10 ദശലക്ഷം സന്ദർശകരെ ലഭിച്ചു. 2015 അവസാനത്തോടെ മൊത്തം കണക്ക് 23 ദശലക്ഷത്തിലധികമായി!

PC:Nightscream

ചെര്‍ണോബില്‍

ചെര്‍ണോബില്‍

ലോകചരിത്രത്തിലെ തന്നെ ഏറ്റവും സങ്കടം നിറഞ്ഞ അധ്യായങ്ങളിലൊന്നാണ് ചെര്‍ണോബില്‍ ദുരന്തത്തിന്റേത്. ചരിത്രത്തിലെ ഏറ്റവും വലിയ ആണവ ദുരന്തമായ ചെർണോബിൽ ന്യൂക്ലിയർ ദുരന്തം 1986 ഏപ്രിൽ 26നു രാത്രി 01:23:40 മണിക്കായിരുന്നു സംഭവിച്ചത്. ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചതായിരുന്നു അപകൊ കാരണം. ആണവ റിയാക്ടറിന്റെ നിര്‍മ്മിതിയിലെ പിഴവ് മാത്രമല്ല, മനപൂര്‍വ്വമല്ലെങ്കില്‍ കൂടി ഓപ്പറേറ്റര്‍മാരുെ പിഴവും ഇതിനു കാരണമായി. അന്ന് അണുവികിരണ ഭീഷണി ഒഴിവാക്കുവാനായി ആദ്യം റിയാക്ടറിനു 10 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെയും പിന്നീട് 30 കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെയും ഒഴിപ്പിച്ചു. ചെര്‍ണോബില്‍ എക്‌സ്‌ക്ലൂഷന്‍ സോണ്‍ എന്നാണിവിടം അറിയപ്പെടുന്നത്. ഇപ്പോള്‍ ഇവിടെ റേഡിയേഷന്‍ ഭീഷണി ഇല്ലാത്ത ഇടങ്ങളിലാണ് സഞ്ചാരികളെ അനുവദിക്കുന്നത്. കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് കടക്കുവാന്‍ അനുമതിയില്ലെങ്കിലും അന്ന് ദുരന്ത സമയത്ത് ഇവിടം ഒഴിഞ്ഞ് പോയവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവരുടെ വീടുകളിലേക്ക് കടന്നു സന്ദര്‍ശിക്കുവാന്‍ അനുമതിയുണ്ട്. ഇന്ന് ഉക്രെയിനിന്റെ ഭാഗമാണ് ചെര്‍ണോബില്‍.

 ഹിരോഷിമയും നാഗസാക്കിയും

ഹിരോഷിമയും നാഗസാക്കിയും

മനുഷ്യരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ജപ്പാനിലെ ഹിരോഷിമയിലെയും നാഗസാക്കിയിലേയും ആണവ ദുരന്തം. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ അണുബോംബ് ആദ്യമായി ഉപയോഗിച്ച ഇവിടം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതിന്റെ കഷ്ടതകള്‍ ഇന്നും നേരിടുന്നുണ്ട്. അവിടെ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ കാഴ്ചകൾക്ക് സാക്ഷ്യം വഹിക്കാൻ ഇന്ന് ഇവിടെ പ്രതിവര്‍ഷം രണ്ട് മില്യണോളം സഞ്ചാരികളാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തുന്നത്.

പ്ലിമൗത്ത്

പ്ലിമൗത്ത്

കരീബിയന്‍റെ പോംപോയ് എന്നറിയപ്പെടുന്ന പ്ലിമൗത്ത് മൗണ്ട് വെസുവിയയിലെ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ ഒഴുകിയെത്തിയ ലാവയില്‍ നാശമായ നഗരമാണ്. പല തവണ ഇവിടെ അഗ്നി പര്‍വ്വത സ്ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും 1997 ല്‍ ഓഗസ്റ്റ് നാലിനും എട്ടിനും ഇടയിലുള്ള ദിവസങ്ങളില്‍ അഗ്നിപര്‍വ്വത സ്ഫോടനങ്ങളു‌‌ടെ ഒരു പരമ്പര തന്നെ ഇവിടെ നടന്നു. അത് പട്ടണത്തിന്റെ 80 ശതമാനവും നശിപ്പിക്കുകയും 1.4 മീറ്റർ (4.6 അടി) ചാരത്തിൽ മുങ്ങുകയും ചെയ്തു. ഇന്ന് വളരെ അപകടകരവും ജീവിക്കുവാന്‍ ഒട്ടും അനുയോജ്യമല്ലാത്തുമായ ഇടമാണ് മോണ്ട്സെറാത്ത് ദ്വീപും പ്ലിമോത്തും. ലാവ ഒലിച്ചിറങ്ങിയ ഈ നഗരത്തില്‍ വിനോദ സഞ്ചാരത്തിനു വലിയ സാധ്യതകളാണുള്ളത്
PC:Royal Navy

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

 ജാലിയന്‍ വാലാബാഗ്

ജാലിയന്‍ വാലാബാഗ്

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്നായാണ് ജാലിയന്‍ വാലാബാഗ് അറിയപ്പെടുന്നത്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്ഷ രൂക്ഷിതവും ഇരുണ്ടതുമായ ദിനങ്ങളിലൊന്നാണ് 1919 ഏപ്രിൽ 13. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ എച്ച് ഡയറുടെ നേതൃത്വത്തിൽ ജാലിയൻ വാലാബാഗിൽ ഒത്തുകൂടിയ ഇരുപതിനായിത്തോളം ആളുകളുടെ നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിവെച്ച സംഭവമാണിത്.
.1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നാണ് കണക്കുകൾ പറയുന്നത്. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് കണക്കിൽ അത് 379 ൽ ഒതുങ്ങി.

PC:Dr Graham Beards

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി

ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറി

1984 ൽ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ ഉണ്ടായ മീഥൈൽ ഐസോസയനൈഡ് ചോര്‍ച്ച ഇന്ത്യ ഇന്നും മറക്കുവാന്‍ ആഗ്രഹിക്കുന്ന സംഭവങ്ങളിലൊന്നാണ്.ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഇതറിയപ്പെടുന്നു. 1984 ഡിസംബര്‍ 2,3 തിയതികളിലായി നടന്ന ഭോപ്പാൽ വാതക ദുരന്തം എന്നറിയപ്പെടുന്ന ഈ സംഭവം ഇല്ലാതാക്കിയത് ആയിരക്കണക്കിന് ജീവനുകളാണ്. 42 ടൺ മീഥൈൽ ഐസോസയനേറ്റ് ശേഖരിച്ച ടാങ്കിൽ വെള്ളം കയറുകയും പിന്നീട് നടന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും ചേർന്ന് ഭോപ്പാല്‍ നഗരത്തെ ശ്വാസം മുട്ടിച്ച് നൂറുകണക്കിന് ജീവനുകളെ അപായപ്പെടുത്തുകയായിരുന്നു. ഇന്നും അതിന്റെ ദോഷം അനുഭവിക്കുന്നവരാണ് ഇവിടുള്ളവര്‍. ഇന്ന് ഈ ചരിത്രത്തിന്റെ സ്ഥിതികള്‍ അറിയുവാനും സംഭവസ്ഥലം സന്ദര്‍ശിക്കുവാനുമായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്തുന്നു.
PC:Julian Nyča

മുറാംബി വംശഹത്യ മെമ്മോറിയൽ, റുവാണ്ട

മുറാംബി വംശഹത്യ മെമ്മോറിയൽ, റുവാണ്ട

ഇരുണ്ട ടൂറിസത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടതും ഭീകരവുമായ സ്ഥലമായി മുറാമ്പി വംശഹത്യ മെമ്മോറിയൽ കണക്കാക്കപ്പെടുന്നു. 1995 ഏപ്രിൽ 21 നാണ് മ്യൂസിയം നിലവിൽ വന്നത്. ഒരു കാലത്ത് ഒരു സാങ്കേതിക സ്ഥാപനമായിരുന്ന ഇവിടെ 100 ദിവസത്തിനുള്ളിൽ (1994 ഏപ്രിൽ, ജൂൺ) 50,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടമായത്.
അന്ന് ഈ സ്ഥലത്ത് എന്താണ് സംഭവിച്ചതെന്ന് ആരും മറച്ചു വയ്ക്കുന്നില്ല. അതിന്റെ അടയാളമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍. എന്താണ് സംഭവിച്ചതെന്ന് ആളുകൾ അറിയണമെന്ന് ഇവിടുത്തെ ക്യൂറേറ്റർ ആഗ്രഹിക്കുന്നു. ഈ വംശഹത്യ സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്തുള്ള ക്യാമ്പിൽ നിന്ന് ഓടി രക്ഷപ്പെട്ട അദ്ദേഹം മരണത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു.
PC:Adam Jones

സെല്ലുലാര്‍ ജയില്‍

സെല്ലുലാര്‍ ജയില്‍

പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഇരുണ്ട അടയാളങ്ങളുമായി നിലനില്‍ക്കുന്ന ഇടമാണ്. സ്വാതന്ത്ര്യത്തിനായി പൊരുതിയ ദേശാഭിമാനികളെ തടവറയിലാക്കി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്ന കൊലക്കളമായാണ് ചരിത്രം സെല്ലുലാര്‍ ജയിലിനെ കണക്കാക്കുന്നത്. തൊട്ടടുത്ത സെല്ലിലുള്ള ആളെപ്പോലും കാണാൻ കഴിയാത്ത രീതിയിൽ ക്രൂരമായി നിർമ്മിക്കപ്പെട്ടിട്ടുള്ള തടവറകൾ..698 ജയിലറകളാണ് ഇവിടെയുള്ളത്.

PC:Hussain nellikkal

ടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായിടൈറ്റാനിക്കിനെ കാണാന്‍ കടലിനടിയിലേക്കൊരു പോകാം, യാത്ര മിഷന്‍ സ്പെഷ്യലിസ്റ്റായി

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X