Search
  • Follow NativePlanet
Share
» »ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്

ചോക്ലേറ്റ് മുതല്‍ ഷാംപയ്ന്‍ വരെ... ഈ യുനസ്കോ പൈതൃക ഇടങ്ങള്‍ കുറച്ച് വെറൈറ്റിയാണ്

മനുഷ്യരാശി ഇന്നോളം കണ്ടിട്ടുള്ള അത്ഭുതങ്ങളെയെല്ലാം ചേര്‍ത്തുവച്ചിരിക്കുന്ന യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടിക യഥാര്‍ത്ഥത്തില്‍ അതിശയങ്ങളുടെ ഒരു പട്ടികയാണ്. ഈജിപ്തിലെ പിരമിഡ് മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫ് വര‌െയുള്ള 1121 ഇടങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ ചരിത്രപരമായ പ്രത്യേകതകള്‍ കൊണ്ടും നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ടും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നിര്‍മ്മിതികളാണ് ഈ യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളില്‍ ഇടം നേടിയിരിക്കുന്നത്. ഓരോന്നും ഓരോ തരത്തില്‍ വേറിട്ടു നില്‍ക്കുന്നു. ഇതിലെല്ലാം സന്ദര്‍ശിക്കുവാനാകില്ലെങ്കിലും സാധിക്കുമെങ്കില്‍ തീര്‍ച്ചായയും കണ്ടിരിക്കേണ്ടവയെ പരിചയപ്പെടാം...

 ടോക്കാജ് വൈൻ റീജിയണ്‍, ഹംഗറി

ടോക്കാജ് വൈൻ റീജിയണ്‍, ഹംഗറി

വടക്കു കിഴക്കന്‍ ഹംഗറിയിലും തെക്കു പടിഞ്ഞാറന്‍ സ്ലോവേക്യയിലുമായി പടര്‍ന്നു കിടക്കുന്ന പുരാതനമായ ഒരു വൈന്‍ മേഖലയാണ് ടോക്കാജ് വൈൻ റീജിയണ്. ലോകത്തിലെ തന്നെ ഏറ്റവും പഴയതും മികച്ചതുമായ പ്രത്യേകതരം വൈന്‍ ആണിവിടെ ഉത്പാദിപ്പിക്കുന്നത്. 28 ഗ്രാമങ്ങളലി്‍ അവിടെ 11, 149 ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ മുന്തിരികൃഷി മേഖല 2002 ലാണ് യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ടോക്കാജ് വൈന്‍ എന്നാണിവിടുത്തെ വൈന്‍ അറിയപ്പെടുന്നത്. പ്രാദേശികമായി മാത്രം നിര്‍മ്മിക്കുന്ന ഇത് പരമ്പരാഗത രീതികളിലാണ് നിര്‍മ്മിക്കുന്നതും സൂക്ഷിക്കുന്നതുമെല്ലാം.

മൗണ്ട് കോയാ, ജപ്പാന്‍

മൗണ്ട് കോയാ, ജപ്പാന്‍

വ്യത്യസ്തങ്ങളാ ചരിത്രസ്മാരകങ്ങളുടെ ഒരു ശേഖരം തന്നെ ജപ്പാന് സ്വന്തമായുണ്ട്. അതില്‍ അത്രയൊന്നും പ്രസിദ്ധമല്ലാത്തതും എന്നാല്‍ തീര്‍ച്ചായായും കണ്ടിരിക്കേണ്ടതുമായ ഒന്നാണ് ഇവിടുത്തെ മൗണ്ട് കോയാ. ജപ്പാനീസ് ബുദ്ധമതത്തിലെ കയാസൻ ഷിംഗോൺ വിഭാഗത്തിന്റെ ലോക ആസ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. എട്ടു പര്‍വ്വതങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന മൗണ്ട് കോയാ വിശ്വാസികളാണ് കൂടുതലും സന്ദര്‍ശിക്കുന്നത്.
PC:663highland

വില്ലെംസ്റ്റാഡ്, കുറകാവോ

വില്ലെംസ്റ്റാഡ്, കുറകാവോ

കരീബിയന്‍ യാത്രയില്‍ കടന്നു പോകിവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് വില്ലെംസ്റ്റാഡ്, കുറകാവോ. ക്വീൻ എമ്മ ഫ്ലോട്ടിംഗ് ബ്രിഡ്ജിന് കുറുകെ കടും നിറമുള്ള കെട്ടിടം കാണുമ്പോൾ തന്നെ ഇതിന്റെ പ്രത്യേകത നമുക്ക് മനസ്സിലാവും. കാലാവസ്ഥയും നിറങ്ങളും എല്ലാം കരീബിയൻ സ്പര്‍ശമുള്ളതാണെങ്കിലും ഇവിടുത്തെ കെട്ടിടങ്ങള്‍ക്ക് ഡച്ച് മാതൃകയാണുള്ളത്. 1817 മുതലുള്ളതാണ് ഇവിടുത്തെ കെട്ടിടങ്ങള്‍. ചരിത്ര പ്രേമികള്‍ക്കും വാസ്തു വിദ്യയില്‍ താല്പര്യമുള്ളവര്‍ക്കുമെല്ലാം ചിലവഴിക്കുവാന്‍ ഇവിടെ കാര്യങ്ങള്‍ ഒരുപാടുണ്ട്. 1997 മുതൽ യുനെസ്കോയുടെ ലോക പൈതൃക ഇടങ്ങളിലൊന്നാണിത്.

വൈലിസ്ക സാൾട്ട് മൈനന്‍

വൈലിസ്ക സാൾട്ട് മൈനന്‍

സഞ്ചാരികള്‍ക്കിടയില്‍ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിൽ ഒന്നാണ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഖനികളിലൊന്നായ പോളണ്ടിലെ ക്രാക്കോവിലെ വൈലിസ്ക സാൾട്ട് മൈനുകൾ. പതിമൂന്നാം നൂറ്റാണ്ട് മുതൽ യൂറോപ്പിലെ ഖനനരീതികളുടെ വികാസവും പാറ ഉപ്പിൽ നിന്ന് കൊത്തിയെടുത്ത പ്രതിമകളും ചാപ്പലുകളും ഇവിടെ നിങ്ങൾക്ക് കാണാൻ കഴിയും.

വിയലിസ്ക സാൾട്ട് മൈൻ ഇപ്പോൾ ഔദ്യോഗിക പോളിഷ് ചരിത്ര സ്മാരകവും യുനസ്കോയുടെ പൗതൃക സ്മാരകവും കൂടിയാണ്. ഉപ്പ് ഖനന സാങ്കേതികവിദ്യയുടെ പ്രദർശനങ്ങൾ, ഒരു ഭൂഗർഭ തടാകം, നാല് ചാപ്പലുകൾ, പാറ ഉപ്പിൽ നിന്ന് ഖനിത്തൊഴിലാളികൾ കൊത്തിയെടുത്ത നിരവധി പ്രതിമകൾ, സമകാലീന കലാകാരന്മാരുടെ സമീപകാല ശില്പങ്ങൾ എന്നിവ ഇതിന്റെ ആകർഷണങ്ങളാണ്.

എൽമിന കാസിൽ, ഘാന

എൽമിന കാസിൽ, ഘാന


സഹാറ മരുഭൂമിക്ക് തെക്ക് ദിശയിലായി നിർമ്മിച്ച ഏറ്റവും പഴയ യൂറോപ്യൻ കെട്ടിടമാണ് ഘാനയിലെ എൽമിന കാസിൽ. ആഫ്രിക്കൻ അടിമ വ്യാപാരം ഉൾപ്പെടുന്ന റൂട്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നായാണ് ഇതിനെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്,. 1637-ൽ ഡച്ച് കോളനിക്കാർ കോട്ട പിടിച്ചെടുത്തു. 1814 ലെ ആംഗ്ലോ-ഡച്ച് ഉടമ്പടി ഈ സമ്പ്രദായത്തെ വിലക്കുന്നതുവരെ ഒരു അടിമ വ്യാപാര കേന്ദ്രമായി ഇത് പ്രവര്‍ത്തിച്ചു പോന്നു.

യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ട ഈ കോട്ടയിൽ അടിമകളായ മനുഷ്യരെ നരകയാതരനയുഭവിപ്പിച്ച സെല്ലുകള്‍ ഇപ്പോഴും കാണാം.

യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, യുഎസ്എ

യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്, യുഎസ്എ

ലോകത്തിലെ തന്നെ ഏറ്റവും ആദ്യത്തെ ദേശീയോദ്യാനമാണ് അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്ക്. അമേരിക്കൻ ഐക്യനാടുകളിൽ സ്ഥിതിചെയ്യുന്നു, പ്രധാനമായും വ്യോമിംഗിന്റെ വടക്കുപടിഞ്ഞാറൻ മൂലയിൽ സ്ഥിതിചെയ്യുകയും മൊണ്ടാനയിലേക്കും ഐഡഹോയിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. കരടികളുടെയും കാട്ടുപോത്തിൻറെയും എൽക്കിന്റെയും ആവാസ കേന്ദ്രമായ ഇത് വളരെ മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. വെള്ളച്ചാട്ടത്തിന്റെ ഇരട്ടി വലുപ്പമുള്ള ലോവർ ഫാൾസ് ഇവിടെ സന്ദര്‍ശിക്കാം

 ബ്രൂഗെസ്, ബെൽജിയം

ബ്രൂഗെസ്, ബെൽജിയം

യുനസ്കോയുടെ പൈകൃക സ്ഥാനങ്ങളില്‍ എടുത്തു പറയേണ്ട മറ്റൊന്നാണ് ബെല്‍ജിയത്തിലെ ബ്രൂഗെസ്. ചോക്ലേറ്റുകള്‍ക്ക് ലോക പ്രസിദ്ധമായ ഈ നഗരത്തില്‍ കാണുവാന്‍ നിരവധി കാഴ്ചകളുണ്ട്. മധ്യകാലഘട്ടത്തിലെ അതിമനോഹരങ്ങളായ കെട്ടിടങ്ങളും റൊമാന്‍റിക് സ്ക്വയറുകളും കനാലുകളും എല്ലാം ഈ നഗരത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.

ഷാംപയിന്‍ ഹില്‍സൈഡ് ഫ്രാന്‍സ്

ഷാംപയിന്‍ ഹില്‍സൈഡ് ഫ്രാന്‍സ്

ഭക്ഷണവും വീഞ്ഞും കേന്ദ്രീകരിച്ചുള്ള ഒരു യുനസ്കോ പൈതൃക സ്മാരകമാണ് ഫ്രാന്‍സിലെ ഷാംപയിന്‍ ഹില്‍സൈഡ്. ഷാംപെയ്ൻ വൈൻ വളരുന്ന പ്രദേശത്തിന്റെ അനൗദ്യോഗിക തലസ്ഥാനമാണ് റെയിംസ്, അവിശ്വസനീയമായ ഭൂഗർഭ ചോക്ക് ക്വാറികൾ ഷാംപെയ്ൻ വൈൻ നിലവറകളാക്കി മാറ്റി. ടൈറ്റിംഗർ, ഡോം പെരിഗൺ എന്നിവരുടെ നിലവറകൾ സന്ദർശിക്കുമ്പോൾ നിങ്ങൾ ഷാംപെയ്ൻറെ വ്യത്യസ്തമായ ലോകത്തിലേക്ക് എത്തും.

PC:Michal Osmenda

വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..വിചിത്രങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും.... നിഗൂഢതകള്‍ നിറഞ്ഞ ക്ഷേത്രങ്ങളിതാ..

അത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാഅത്ഭുതകാഴ്ചകൾ ഒളിപ്പിച്ച ഇന്ത്യൻ മഹാസമുദ്രത്തിലെ ആ 9 ദ്വീപുകള്‍ അറിയണ്ടേ.. ഇതാ

Read more about: monuments world history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X