Search
  • Follow NativePlanet
Share
» »പുള്ളിപ്പുലിയുടെ മടയിലൂടെ നാടുകാണാനൊരു യാത്ര

പുള്ളിപ്പുലിയുടെ മടയിലൂടെ നാടുകാണാനൊരു യാത്ര

പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജവായ് ഗ്രാമീണ കാഴ്ചകളിലേക്കാണ് വാതില്‍ തുറക്കുന്നത്. ജവായിയുടെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

രാജസ്ഥാന്‍റെ മുഴുവന്‍ കാഴ്ചകളും കണ്ടറിഞ്ഞുള്ള ഒരു യാത്ര അസാധ്യമാണ്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് വലിച്ചുകൊണ്ടുപോകുന്ന തരത്തില്‍ ആകര്‍ല്‍കമായ ഇടങ്ങളാണ് രാജസ്ഥാന്റെ പ്രത്യേകത. മിക്കപ്പോഴും കോട്ടകളും കൊട്ടാരങ്ങളും കണ്ട് ചരിത്ര ഇടങ്ങള്‍ തേടി പോകുമ്പോള്‍ അടുത്ത യാത്രയില്‍ കാണാമെന്നു പറഞ്ഞ് മാറ്റിവയ്ക്കുന്ന ചില സ്ഥലങ്ങള്‍ ഓരോ സഞ്ചാരിക്കും കാണും. അത്തരത്തില്‍ രാജസ്ഥാന്‍റെ അറിയപ്പെടാത്ത കാഴ്ചകളിലെ താരമാണ് ജവായ്. പാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ജവായ് ഗ്രാമീണ കാഴ്ചകളിലേക്കാണ് വാതില്‍ തുറക്കുന്നത്. ജവായിയുടെ പ്രത്യേകതകളിലേക്കും വിശേഷങ്ങളിലേക്കും!!

പുള്ളിപ്പുലികളെ തേടി പോകാം

പുള്ളിപ്പുലികളെ തേടി പോകാം

വന്യജീവി പ്രേമികള്‍ക്ക് ആഘോഷമാക്കാവുന്ന യാത്രയാണ് ജവായിലേക്കുള്ളത്. മനുഷ്യന്‍റെയും പ്രകൃതിയുടെയും പരസ്പരം താങ്ങായുള്ള ജീവിതത്തിന് ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഇവിടുത്തേത്. പുള്ളിപ്പുലികളുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ സമാധാനപരമായ ഇടപെടലുകള്‍ ജവായിയെ പ്രസിദ്ധമാക്കുന്നു. പുള്ളിപ്പുലികള്‍ ഗ്രാമത്തിലൂടെ നടക്കുന്നതും അതിര്‍ത്തികളും വേലികളുമില്ലാതെ ഗ്രാമീണര്‍ കാടിനോട് ചേര്‍ന്നു ജീവിക്കുന്നതും ഇവിടെ കാണാം.
പ്രകൃതിദത്തമായ കരിങ്കല്‍ ഗുഹകള്‍ പുള്ളിപ്പുലികള്‍ക്ക് ഇവിടെ അഭയം നല്കുന്നു.ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് 65 പുള്ളിപ്പുലികള്‍ ഇവിടെയുണ്ട്.

കണ്ടിരിക്കാം ജവായ് ബാന്ധ്

കണ്ടിരിക്കാം ജവായ് ബാന്ധ്

ജവായ് നദിയുടെ സൗന്ദര്യത്തില്‍ ചിതറിക്കിടക്കുന്ന കുന്നുകള്‍ക്കു പശ്ചാത്തലമായി നിര്‍മ്മിച്ചിരിക്കുന്ന ജവായ് ബാന്ധ് അണക്കെട്ട് കൗതുകം പകരുന്ന അടുത്ത ലക്ഷ്യസ്ഥാനമാണ്. അത്ര പ്രസിദ്ധമല്ലാതെ കിടക്കുന്ന ഈ അണക്കെട്ട് കാഴ്ചകളുടെ കാര്യത്തില്‍ സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തില്ല!

ടെന്‍റുകളിലെ താമസം

ടെന്‍റുകളിലെ താമസം


രാജസ്ഥാന്‍ ഭൂപ്രകൃതിയില്‍ ടെന്‍റുകളിലെ സൗകര്യപ്രദമായ താമസം ഇവിടെ ലഭ്യമാണ്. മിക്ക ടൂര്‍ ഓപ്പറേറ്റര്‍മാരും ഇതിനുള്ള സൗകര്യം ഒരുക്കും.

രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!രാജസ്ഥാനിലെ ഈ സ്ഥലങ്ങളിലേക്ക് പോകുന്നതിനു മുന്‍പേ ഒന്നുകൂടി ആലോചിക്കാം!!

പക്ഷിനിരീക്ഷണം

പക്ഷിനിരീക്ഷണം

ദേശാടന പക്ഷികളുടെ കാഴ്ച ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ജവായ് ബാന്ധ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവിടെ പക്ഷികളെ കണ്ടെത്താം. ചെറിയ ഫ്ലമിംഗോകൾ, സ്പോട്ട്-ബിൽഡ് പെലിക്കൻ, ഗ്ലോസി ഐബിസ്, കോമൺ സാൻഡ്‌പൈപ്പർ, ബ്രാഹ്മണി താറാവുകൾ, പെയിന്റ് ചെയ്ത സ്റ്റോർക്ക്, ലിറ്റിൽ കോർമോറന്റ്, ഇന്ത്യൻ റിവർ ടെർൺ, ലിറ്റിൽ ആൻഡ് ഇന്റർമീഡിയറ്റ് എഗ്രറ്റ്, വൈറ്റ് ബ്രെസ്റ്റഡ് കിംഗ്ഫിഷർ, ബ്ലാക്ക് വിംഗ്ഡ് സ്റ്റിൽറ്റ്, റെഡ് വാട്ടഡ് ലാപ്‌വിംഗ്. സ്റ്റോൺ ചാറ്റ്, പൈഡ് ബുഷ്ചാറ്റ്, പാഡിഫീൽഡ് പിപിറ്റ് എന്നിവയാണ് ഡാമിന് ചുറ്റുമുള്ള മറ്റ് പക്ഷികൾ.

നടന്ന് പോയൊരു സഫാരി

നടന്ന് പോയൊരു സഫാരി

സഫാരികളാണ് ജവായില്‍ മറ്റൊരു കാര്യം. നടന്നും വാഹനതതിലും പോകാവുന്ന വ്യത്യസ്തത തരം പാക്കേജുകള്‍ ഇവിടെയുണ്ട്. അതില്‍ കൂടുതലും ആലുകളെ ആകര്‍ഷിക്കുന്നത് നാല് കിലോമീറ്റര്‍ നടന്നുള്ള ചില യാത്രകളാണ്. പുലര്‍ച്ചെ തന്നെ പ്രകൃതിയുടെ സൗന്ദര്യം കണ്ടറിയുവാനുള്ള ഈ യാത്ര അതിമനോഹരമായ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. കുന്നുകള്‍ കയറിയിറങ്ങി പോകേണ്ട ചില യാത്രകളും ഇവിടെയുണ്ട്. യാത്രാ പാക്കേജുകള്‍ തിരഞ്ഞെടുക്കുന്ന ഏജന്‍സികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടും.

 റബാരി ആള്‍ക്കാരെ കാണം

റബാരി ആള്‍ക്കാരെ കാണം

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

കാഴ്ചകള്‍ കാണുന്നതിനൊപ്പം തന്നെ ഇവിടുത്തെ പ്രാദേശിക ജനവിഭാഗമായ റാഹരി അല്ലെങ്കില്‍ റെവാരി വിഭാഗക്കാരെയും പരിചയപ്പെടാം. തങ്ങളുടെ വ്യത്യസ്തമായ വസ്ത്രരീതികളിലൂടെ ഇവരെ ആളുകള്‍ ശ്രദ്ധിക്കും. ചുവന്ന വലിയ തലപ്പാറും വെള്ള കുര്‍ത്തയുമാണ് സാധാരണയായി ഇവര്‍ ധരിക്കുന്നത്,. ഗോത്രത്തിലെ റബാരി പുരുഷന്മാരുടെ പ്രധാന ജോലി കന്നുകാലികളെയും ആടുകളെയും ഒട്ടകങ്ങളെയും അവരുടെ ഉടമസ്ഥതയിലുള്ള മൃഗങ്ങളെയും പരിപാലിക്കുക എന്നതാണ്.

പുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രംപുനര്‍ജനനത്തിനായെത്തുന്നവരുടെ ക്ഷേത്രം! വിഗ്രഹത്തില്‍ സ്പര്‍ശിക്കുവാന്‍ അനുമതി നാലുപേര്‍ക്കു മാത്രം

 ക്ഷേത്രങ്ങള്‍ കാണാം

ക്ഷേത്രങ്ങള്‍ കാണാം


ഇവിടെ തീര്‍ച്ചയായും കാണേണ്ട കാഴ്ചകളില്‍ പുരാതനമായ ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. കംബേശ്വർ മഹാദേവക്ഷേത്രം അതിലൊന്നാണ്. ക്ഷേത്രത്തിലേക്കുള്ള പാത മനോഹരമായ ഇവിടേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

ഗ്രാമം കാണാം

ഗ്രാമം കാണാം

ഒരു ഗ്രാമ സഫാരി ജവായ് യാത്രയ്ക്ക് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്. ഗ്രാമജീവിതം നിങ്ങൾക്ക് അടുത്തറിയാൻ മാത്രമല്ല, ഗ്രാമീണരുടെ വീടുകൾ സന്ദർശിച്ച് അവർ എങ്ങനെ ജീവിക്കുന്നുവെന്ന് കാണാനും കഴിയും.

ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്ഒരേ ഉയരത്തിലുള്ള കെട്ടിടങ്ങള്‍...ആരെയും എഴുത്തുകാരനാക്കുന്ന നാ‌ട്..ഫോട്ടോകളിലെ താരമായ ബുഡാപെസ്റ്റ്

പാല്‍പാസയം തരാമെന്ന ഉറപ്പില്‍ പ്രതിഷ്ഠിതമായ വിഗ്രഹം, മുട്ടുകുത്തിദര്‍ശനം,ബലിതര്‍പ്പണം നടത്തിയാല്‍ മോക്ഷഭാഗ്യം!പാല്‍പാസയം തരാമെന്ന ഉറപ്പില്‍ പ്രതിഷ്ഠിതമായ വിഗ്രഹം, മുട്ടുകുത്തിദര്‍ശനം,ബലിതര്‍പ്പണം നടത്തിയാല്‍ മോക്ഷഭാഗ്യം!

മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!മധുരവും കഴിക്കാം...സെല്‍ഫിയുമെ‌ടുക്കാം! ഇത് സെല്‍ഫി മ്യൂസിയം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X