Search
  • Follow NativePlanet
Share
» »വേനല്‍ക്കാലം ആഘോഷമാക്കാം...സര്‍ഫിങ്ങും പാരാഗ്ലൈഡിങ്ങും സഫാരിയും... ഇതിലധികം എന്തുവേണം!!

വേനല്‍ക്കാലം ആഘോഷമാക്കാം...സര്‍ഫിങ്ങും പാരാഗ്ലൈഡിങ്ങും സഫാരിയും... ഇതിലധികം എന്തുവേണം!!

ഇതാ വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ആഘോഷമാക്കുവാന്‍ ഏര്‍പ്പെടാവുന്ന വിനോദങ്ങളെ പരിചയപ്പെടാം.

തണുപ്പൊക്കെ മാറി ചൂട് വന്നതോടെ ആളുകള്‍ കൂടുതലായും യാത്രകളെപ്പറ്റി ചിന്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. ചൂടില്‍ നിന്നും രക്ഷപെടുകയാണ് ഉദ്ദേശമെങ്കിലും പോകുന്ന യാത്രയില്‍ ഏറ്റവും മികച്ച അനുഭവങ്ങള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യവും ഇതിനുണ്ട്. മിക്ക ചൂടുകാലത്തും തണുപ്പു നിറഞ്ഞ കുന്നുകളാണ് നമ്മള്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കാറുള്ളത്. നമുക്ക് ചെയ്യാൻ കഴിയുന്ന രസകരമായ മറ്റെന്തെങ്കിലും വേനൽക്കാല പ്രവർത്തനങ്ങൾ ഉണ്ടോ എന്ന് ആലോചിച്ചിട്ടുണ്ടോ?? ഇതാ വേനല്‍ക്കാലത്തെ അവധി ദിവസങ്ങള്‍ ആഘോഷമാക്കുവാന്‍ ഏര്‍പ്പെടാവുന്ന വിനോദങ്ങളെ പരിചയപ്പെടാം.

പശ്ചിമഘട്ടത്തിലേക്കൊരു ട്രക്കിങ്

പശ്ചിമഘട്ടത്തിലേക്കൊരു ട്രക്കിങ്

വെയില്‍ പോലും കയറിവരാതെ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന കാടുകളിലേക്ക് വേനല്‍ക്കാലത്ത് കയറിയാല്‍ എങ്ങനെയുണ്ടാലും? പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന കാഴ്തകള്‍ കാണുവാനും ചൂടില്‍ നിന്നു രക്ഷപെടുവാനുമെല്ലാമായി വേനല്‍യാത്രകളില്‍ ചെയ്യുവാന്‍ പറ്റിയ കാര്യങ്ങളിലൊന്ന് നമ്മുടെ പശ്ചിമ ഘട്ടത്തിലേക്കുള്ള ട്രക്കിങ് ആണ്. കേരളത്തിലും കര്‍ണ്ണാടകയിലും ഇത്തരത്തില്‍ പോകുവാന്‍ സാധിക്കുന്ന നിരവധി യാത്രകളുണ്ട്.

സര്‍ഫിങ്

സര്‍ഫിങ്

കടലിലെ തിരമാലകളോട് മല്ലിട്ട് പോകുവാന്‍ താല്പര്യമുള്ളവര്‍ക്ക് സര്‍ഫിങ്ങിലും ഒന്നു കൈവയ്ക്കാം. ചെറിയൊരു പരിശീലനം മാത്രം മതി ഒരു വിനോദമെന്ന നിലയില്‍ കുറച്ചു നേരം സര്‍ഫിങ് നടത്തുവാന്‍. സര്‍ഫിങ് ബോര്‍ഡില്‍ തിരമാലകളിലൂടെ പോകുന്ന സാഹസിക ജലവിനോദമാണിത്.
മഹാബലിപുരം (തമിഴ്‌നാട്), കോവളം (കേരളം), കോവ്‌ലോങ് (തമിഴ്‌നാട്), ഓറോവിൽ (തമിഴ്‌നാട്), വർക്കല (കേരളം), ആൻഡമാൻ, ലക്ഷദ്വീപ് ദ്വീപുകൾ എന്നിവയാണ് സർഫിംഗിനുള്ള ചില അറിയപ്പെടുന്ന സ്ഥലങ്ങൾ. ലക്ഷദ്വീപിലും മികച്ച രീതിയല്‍ സര്‍ഫിങ് നടത്തുവാന്‍ സാധിക്കും.

സ്കൂബാ ഡൈവിങ്

സ്കൂബാ ഡൈവിങ്

സമ്മറില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യം സ്കൂബാ ഡൈവിങ് ആണ്. ഇന്ത്യയുടെ കിഴക്കൻ തീരത്തെ ഏക ഡൈവിംഗ് സ്പോട്ട് പോണ്ടിച്ചേരിയിലാണ്. ഇപ്പോള്‍ കേരളത്തില്‍ കോവളത്തും മനോഹരമായ സ്കൂബാ ഡൈവിങ് അനുഭവങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. പ്രകൃതിദത്തമായ പവിഴപ്പുറ്റുകൾ, പാറക്കെട്ടുകൾ, മനുഷ്യനിർമ്മിത വരമ്പുകൾ, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പല കാഴ്ചകളും ഇവിടെ കാണാം. കടല്‍ക്കാഴ്ചകളുടെ അത്ഭുത ലോകത്തേയ്ക്കുള്ള യാത്ര വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് നല്കുന്നത്.

സഫാരിക്ക് പോകാം

സഫാരിക്ക് പോകാം


വേനല്‍യാത്രകള്‍ ആസ്വാദ്യകരമാക്കുവാനുള്ള മറ്റൊരു വഴി വൈല്‍ഡ് ലൈഫ് സഫാരിക്ക് പോവുക എന്നതാണ്. 450-ലധികം വന്യജീവി സങ്കേതങ്ങളും 99 ദേശീയ ഉദ്യാനങ്ങളും 40 കടുവ സംരക്ഷണ കേന്ദ്രങ്ങളും ഉൾക്കൊള്ളുന്ന ഇന്ത്യയില്‍ നമ്മുടെ സൗകര്യത്തിനനുസരിച്ച് പ്രിയപ്പെട്ട ഇടം തിരഞ്ഞടുക്കാം. വനങ്ങളിലും മരുഭൂമിയിലും മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന ദേശീയോദ്യാനത്തിലുമെല്ലാമായി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും മറ്റൊരു ലോകത്തിലേക്ക് സഞ്ചാരികളെ എത്തിക്കുന്നു.

രൺതംബോർ നാഷണൽ പാർക്ക്, രാജസ്ഥാൻ
ജിം കോർബറ്റ് നാഷണൽ പാർക്ക്, ഉത്തരാഖണ്ഡ്
കന്ഹ നാഷണൽ പാർക്ക്, മധ്യപ്രദേശ്
കാസിരംഗ നാഷണൽ പാർക്ക്, അസം
സുന്ദർബൻ നാഷണൽ പാർക്ക്, പശ്ചിമ ബംഗാൾ
പെഞ്ച് നാഷണൽ പാർക്ക്, മധ്യപ്രദേശ്
ഗിർ നാഷണൽ പാർക്ക്, ഗുജറാത്ത്
ബാന്ധവ്ഗഡ് നാഷണൽ പാർക്ക്, മധ്യപ്രദേശ്
തഡോബ നാഷണൽ പാർക്ക്, മഹാരാഷ്ട്ര എന്നിവ ഇവയില്‍ ചിലത് മാത്രമാണ്.

ഹിമാലയത്തിലെ ട്രക്കിങ്

ഹിമാലയത്തിലെ ട്രക്കിങ്

ഹിമാലയത്തിലെ ട്രക്കിങ് ആണ് വേനലില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു കാര്യം. ന്റെ സൗന്ദര്യം നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഓർമ്മിക്കാൻ പോകുന്ന മികച്ച ട്രെക്കിംഗ് അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു. ലഡാക്ക് മുതൽ ഉത്തരാഖണ്ഡ്, വടക്ക് കിഴക്കൻ ഇന്ത്യ വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിരവധി ട്രെക്കിംഗ് ഓപ്ഷനുകൾ ലഭ്യമാണ്.

ദോഡിതാൽ ട്രെക്ക്, ഉത്തരാഖണ്ഡ്
ഹംപ്ത പാസ്, ഹിമാചൽ പ്രദേശ്
സ്റ്റോക്ക് കാംഗ്രി സമ്മിറ്റ്, ലഡാക്ക്
രൂപ്കുണ്ഡ്, ഉത്തരാഖണ്ഡ്
സന്ദക്ഫു, ഡാർജിലിംഗ്
ഗ്രേറ്റ് ലേക്സ് ട്രെക്ക്, ജമ്മു കശ്മീർ
പൂക്കളുടെ താഴ്വര, ഉത്തരാഖണ്ഡ്
ഗോച്ച ലാ, സിക്കിം
കേദാർ കാന്ത, ഉത്തരാഖണ്ഡ്
മാർഖ വാലി ട്രെക്ക്, ലഡാക്ക് എന്നിവയാണ് ഹിമാലയത്തില്‍ ചെയ്യുവാന്‍ പറ്റിയ ട്രക്കിങ്ങുകള്‍.

ട്രാന്‍സ് ഹിമാലയന്‍ ബൈക്കിങ്

ട്രാന്‍സ് ഹിമാലയന്‍ ബൈക്കിങ്


മൗണ്ടൻ ബൈക്കിംഗ് ഇഷ്ടമാണോ? എങ്കില്‍ ഈ സമ്മര്‍ അതിനു പറ്റിയ സമയമാണ്. ലോകത്തിലെ ഏറ്റവും മികച്ച പർവതപ്രദേശങ്ങളിലൊന്നായ ഹിമാലയത്തില്‍ സൈക്ലിങ്ങിന് അനന്തമായ സാധ്യതകളാണുള്ളത്. മഞ്ഞുമൂടിയ മലനിരകളുടെ കാഴ്ചകളിലൂടെ യാത്ര ചെയ്യുന്നത് ഹിമാലയത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണകള്‍ മാറ്റിമറിക്കും. മണാലിയിലെയും ലേയിലെയും ഏറ്റവും ഉയരമുള്ളതും മനോഹരവുമായ റോഡുകളിലൂടെയുള്ള ബൈക്കിംഗ് ഇതിൽ ഉൾപ്പെടുന്നു.

പാരാഗ്ലൈഡിങ്

പാരാഗ്ലൈഡിങ്

നീലാകാശത്തിലൂടെ പറന്നുയര്‍ന്ന് ഭൂമിയിലെ അതിമനോഹരമായ കാഴ്ചകള്‍ കാണുവാന്‍ പറ്റിയ ഏറ്റവും മികച്ച കാര്യമെന്നത് പാരാഗ്ലൈഡിങ് ചെയ്യുകയാണ്. പാരാഗ്ലൈഡിംഗ് ഏറ്റവും ജനപ്രിയമായ സാഹസിക കായിക വിനോദമാണ്. പാരാഗ്ലൈഡിംഗിന് അനുയോജ്യമായ ഭൂപ്രദേശവും അനുകൂലമായ കാലാവസ്ഥയും കൊണ്ട് ഇന്ത്യ മികച്ച പാരാഗ്ലൈഡിംഗ് ലക്ഷ്യസ്ഥാനമായി മാറുന്നു.

ബിർ ബില്ലിംഗ്, ഹിമാചൽ പ്രദേശ്
കാംഷേത്, മഹാരാഷ്ട്ര
ഏർക്കാട്, തമിഴ്നാട് എന്നിവിടങ്ങളാണ് പാരാഗ്ലൈഡിങ് ചെയ്യുവാന്‍ പറ്റിയ ഇന്ത്യയിലെ ഇടം.

വൈറ്റ് വാട്ടര്‍ റാഫ്ടിങ്

വൈറ്റ് വാട്ടര്‍ റാഫ്ടിങ്

ജലത്തിലെ സാഹസിക പ്രവര്‍ത്തനങ്ങളുടെ പട്ടിക അങ്ങനെയൊന്നും തീരുന്നതല്ല. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സാഹസിക പ്രവർത്തനങ്ങളിലൊന്നായി ഉയർന്നുവരുന്ന വൈറ്റ് വാട്ടർ റാഫ്റ്റിംഗ് അല്ലെങ്കിൽ റിവർ റാഫ്റ്റിംഗ് സാഹസികര്‍ക്ക് പറഞ്ഞിട്ടുള്ളതാണ്. സാഹസികതയുടെ തോത് തീരുമാനിക്കുന്ന റിവർ റാഫ്റ്റിംഗിന് വിവിധ ഗ്രേഡുകളുണ്ട്. നിങ്ങളുടെ അനുഭവവും കഴിവും അനുസരിച്ച് നിങ്ങൾക്ക് നിങ്ങളുടെ ഗ്രേഡ് തിരഞ്ഞെടുക്കാം.

ഉത്തരാഖണ്ഡിലെ ശിവപുരിക്കും ഋഷികേശിനും സമീപമുള്ള ഗംഗ നദി,
സിക്കിമിലെയും പശ്ചിമ ബംഗാളിലെയും ടീസ്റ്റ നദി,
ലഡാക്കിലെ സിന്ധു നദി, സൻസ്കർ നദികൾ,
പഹൽഗാമിലെ ലിഡർ നദി,
ഉത്തരാഖണ്ഡിലെ ടൺ നദി എന്നിവയാണ് വൈറ്റ് വാട്ടര്‍ റാഫ്ടിങ്ങിന് യോജിച്ച ഇന്ത്യയിലെ സ്ഥലങ്ങള്‍.

സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം... ഹോട്ട് എയര്‍ ബലൂണ്‍ സഫാരിക്ക് പോകാം ഈ ഇടങ്ങളിലേക്ക്

സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്സാഹസികതയും ധൈര്യവുമുണ്ടെങ്കില്‍ പോകാം... എവറസ്റ്റ് ബേസ് ക്യാംപ് ട്രക്കിങ്ങിന്

മഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്രമഞ്ഞുനിറഞ്ഞ വഴിയിലൂടെ ഹിമാലയത്തിലെ പുല്‍മേട് കാണുവാനൊരു യാത്ര

Read more about: summer travel adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X