Search
  • Follow NativePlanet
Share
» »ശ്രീനഗറിനാണോ യാത്ര?? ?എങ്കില്‍ ഏപ്രില്‍ മാസം ബെസ്റ്റ് ആണ്!!

ശ്രീനഗറിനാണോ യാത്ര?? ?എങ്കില്‍ ഏപ്രില്‍ മാസം ബെസ്റ്റ് ആണ്!!

ഏപ്രില്‍ മാസം വരുമ്പോഴേയ്ക്കും നാട് മെല്ലെ പൊള്ളുവാന്‍ തുടങ്ങും.പിന്നെയുള്ള ശരണം യാത്രകളാണ്.. ചൂടില്‍ നിന്നും രക്ഷ തേടി തണുപ്പുള്ള ഇടങ്ങളിലേക്കുള്ള യാത്രകള്‍. ഏപ്രിലിലെ ചൂടില്‍ നിന്നു രക്ഷ തേടിയാണ് യാത്രയെങ്കില്‍ സ്ഥലങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ഓരോ ഏപ്രില്‍ കാലത്തിലും മുന്‍പുണ്ടായിരുന്തിനേക്കാള്‍ പിന്നെയും മനോഹരമാകുന്ന നാടുകള്‍. അതിലൊന്നാണ് ശ്രീനഗര്‍.

കിഴക്കിന്‍റെ വെനീസ് എന്നും ഭൂമിയിലെ സ്വര്‍ഗ്ഗം എന്നുമെല്ലാം സഞ്ചാരികള്‍ വിശേഷിപ്പിക്കുന്ന ശ്രീനഗര്‍. ഇന്ത്യ ഒട്ടാകെ ഏപ്രിലിലെ ചൂടില്‍ വിയര്‍ക്കുമ്പോളും കാശ്മീര്‍ കൂള്‍ ആയിരിക്കും...ശ്രീനഗര്‍ സൂപ്പര്‍ കൂളും. അതുകൊണ്ടു തന്നെ ഏപ്രില്‍ യാത്രകള്‍ക്കായികാശ്മീര്‍ തിരഞ്ഞെക്കുന്നവരാണ് മിക്ക സഞ്ചാരികളും. എന്നാല്‍ വെറും തണുപ്പ് മാത്രമാണോ ഈ സമയം ശ്രീനഗറിലുണ്ടാവുക? അല്ല!! കുറച്ചുകൂടി വ്യക്തമായി പറ‍ഞ്ഞാല്‍ ശ്രീനഗര്‍ സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ച mമയമാണ് ഏപ്രില്‍.. എന്തുകൊണ്ടാണ് എന്നല്ലേ.. നോക്കാം...

 ട്യൂലിപ് ഗാര്‍ഡന്‍

ട്യൂലിപ് ഗാര്‍ഡന്‍

ഏപ്രില്‍ യാത്രയില്‍ കാശ്മീരില്‍ ഏറ്റവും മനോഹരമായി ആസ്വദിക്കുവാന്‍ പറ്റിയ കാര്യമാണ് ട്യൂലിപ് ഗാര്‍ഡന്‍. ഏഷ്യയിലെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡമായ ഇത് കാശ്മീര്‍ ടൂറിസത്തിന്‍റെ അടയാളങ്ങളിലൊന്നും കൂടിയാണ്. ഏപ്രിസ്‍ മാസത്തിലെ ട്യൂലിപ് പുഷ്പ പ്രദര്‍ശനമാണ് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്, ജമ്മു കാശ്മീരില്‍ ദാല്‍ തടാകത്തിനടത്തുള്ള ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡനില്‍ നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവല്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഫ്ലവര്‍ ഷോയാണ്. വസന്തത്തിന്റെ വരവ് ആഘോഷിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും താഴ്വരയിലെ സമ്പന്നമായ സംസ്കാരവും പാരമ്പര്യവും സന്ദർശകരെ പരിചയപ്പെടുത്തുന്നതിനും ആണ് കാശ്മീര്‍ ട്യൂലിപ് ഫെസ്റ്റിവല്‍ സംഘ‌ടിപ്പിക്കുന്നത്
2021 ഏപ്രില്‍ 3 മുതല്‍ ആറു ദിവസം ട്യൂലിപ് ഫെസ്റ്റിവല്‍ നീണ്ടു നില്‍ക്കും.

സൂപ്പര്‍ കൂള്‍ ശ്രീനഗര്‍

സൂപ്പര്‍ കൂള്‍ ശ്രീനഗര്‍

ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ മറ്റെല്ലാ പ്രദേശങ്ങളും കനത്ത ചൂടിന്‍റെ പിടിയില്‍ പെടുമ്പോഴും കാശ്മീര്‍ സൂപ്പര്‍ കൂള്‍ ആയി തന്നെ നില്‍ക്കും. എട്ടു ഡിഗ്രി മുതല്‍ 21 ഡിഗ്രി വരെയാണ് ഏപ്രില്‍ മാസത്തില്‍ കാശ്മീരിലെ സാധാരണ താപനില. കൂടാതെ ഏകദേശം ഒന്‍പതു ദിവസത്തോളം ഇവിടെ മഴയുടെ സാന്നിധ്യവുമുണ്ടാകും. അതുകൊണ്ടു തന്നെ നാട്ടിലെ ചൂടില്‍ നിന്നും രക്ഷപെടുവാനായി വരുന്നവര്‍ക്ക് തീര്‍ത്തും കുളിരുന്ന അനുഭവമായിരിക്കും ശ്രീനഗര്‍ ഏപ്രില്‍ മാസത്തില്‍ നല്കുക.

 ദാല്‍ തടാകം കാണാം

ദാല്‍ തടാകം കാണാം


ശ്രീനഗറിന്റെ പ്രധാനപ്പെട്ട മറ്റൊരു വേനല്‍ കാഴ്ചയാണ് ദാല്‍ തടാകത്തിന്റേത്. വേനലാണെങ്കിലും ആ ചൂട് ഇവിടെ ഇറങ്ങിയാല്‍ അറിയുകയേയില്ല. എപ്പോഴും അതിമനോഹരങ്ങളായ കുറേ കാഴ്ചകളും ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കുറേ അനുഭവങ്ങളും ദാല്‍ തടാകത്തിലൂടെയുള്ള യാത്ര നല്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന പര്‍വ്വതങ്ങളുടെ അതിമനോഹരമായ വേറെ കാഴ്ചകളും ഇവിടെ നിന്നും അനുഭവിക്കാം.

പ്രകൃതിഭംഗി

പ്രകൃതിഭംഗി

ഏപ്രില്‍ മാസമെന്നത് കാശ്മീരില്‍ വേനലിന്റെ തുടക്കമാണ്. ഒപ്പം പൂവിടുന്ന സമയവും. ഇവിടുത്തെ മിക്ക താഴ്വരകളും പ്രദേശങ്ങളും ഏപ്രില്‍ ആകുമ്പോഴേയ്ക്കും പൂക്കളാല്‍ നിറഞ്ഞു നില്‍ക്കും. വശ്യമായ ഈ കാഴ്ചയുടെ ഭംഗി എത്ര പറഞ്ഞാലും വാക്കുകളില്‍ ഫലിപ്പിക്കുവാനാവില്ല.

വിനോദ സഞ്ചാരത്തിനു തുടക്കം

വിനോദ സഞ്ചാരത്തിനു തുടക്കം

കാശ്മീരിലെ തിരക്കേറിയ വിനോദ സഞ്ചാര സീസണിനു തുടക്കം കുറിക്കുന്ന സമയം കൂടിയാണ് ഏപ്രില്‍ മാസം. അതിലെ ആദ്യ ഇനമാണ് ട്യൂലിപ് ഫ്ലവര്‍ ഷോ. ശ്രീനഗറിലെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ പുതുമയോ‌ടെ കണ്ടുതീര്‍ക്കുവാന്‍ പറ്റിയ സമയമാണ് ഏപ്രില്‍ മാസം. സീസണിന്റെ തുടക്കമായതിനാല്‍ ആളുകള്‍ പതുക്കെ എത്തിച്ചേരുന്നതു മാത്രമേ ഉള്ളൂ ഈ സമയത്ത്. ഇതിനാല്‍ തിരക്കില്ലാതെ ശ്രീനഗര്‍ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ പറ്റിയ സമയവും ഇതാണ്.

മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍മോവായിയും പ്യൂകായോയും!! രഹസ്യങ്ങളൊളിഞ്ഞിരിക്കുന്ന ദ്വീപിലെ തൊപ്പിവച്ച പ്രതിമകള്‍

ഈസ്റ്ററുണ്ട്, വിഷുവുണ്ട്.. ആഘോഷങ്ങളുമായി ഏപ്രില്‍ മാസംഈസ്റ്ററുണ്ട്, വിഷുവുണ്ട്.. ആഘോഷങ്ങളുമായി ഏപ്രില്‍ മാസം

ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍ഇന്ത്യയുടെ തലക്കെട്ടു മുതല്‍ നിഴല്‍ വീഴാത്ത ഇടങ്ങള്‍ വരെ... ഏപ്രില്‍ യാത്രയിലെ സ്വര്‍ഗ്ഗങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X