Search
  • Follow NativePlanet
Share
» »ആഘോഷങ്ങളുടെ ഏപ്രില്‍ മാസം... ട്യൂലിപ് ഫെസ്റ്റിവല്‍ മുതല്‍ വിഷും ഈസ്റ്ററും വരെ ആഘോഷിക്കാം

ആഘോഷങ്ങളുടെ ഏപ്രില്‍ മാസം... ട്യൂലിപ് ഫെസ്റ്റിവല്‍ മുതല്‍ വിഷും ഈസ്റ്ററും വരെ ആഘോഷിക്കാം

ആഘോഷങ്ങളുടെ കാര്യത്തില്‍ മാര്‍ച്ചിന്‍റെ തനിതുടര്‍ച്ചയാണ് ഏപ്രില്‍ മാസവും. വടക്കന്‍ കേരളത്തില്‍ തെയ്യക്കാലം ഏപ്രിലില്‍ കാണാമെങ്കിലും വിഷു ആഘോഷങ്ങള്‍ക്കു മുന്‍പായി മിക്കയിടങ്ങളിലെയും കളിയാട്ടക്കാലം അവസാനിക്കും. രാമനവമിയും വിഷും ഈസ്റ്ററും ഏപ്രില്‍ മാസത്തെ കൂടിച്ചേരലുകളുടെ സമയമാക്കി മാറ്റുന്നു. വേനലവധിക്കാലം തുടങ്ങുന്നതോടെ കുട്ടികളെക്കൂട്ടിയുള്ള യാത്രകളുടെ സീസണ്‍ കൂടിയാകുമിത്. 2022 ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിൽ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകളും വായിക്കാം.

ട്യൂലിപ് ഫെസ്റ്റിവല്‍

ട്യൂലിപ് ഫെസ്റ്റിവല്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ട്യൂലിപ് ഗാര്‍ഡനായ ശ്രീനഗറിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്യൂലിപ് ഗാര്‍ഡനില്‍ നടക്കുന്ന ട്യൂലിപ് ഫെസ്റ്റിവല്‍ സഞ്ചാരികള്‍ കാത്തിരിക്കുന്ന ആഘോഷങ്ങളിലൊന്നാണ്. പൂത്തുനില്‍ക്കുന്ന ഒന്നര ദശലക്ഷത്തോളം ട്യൂലിപ് പുഷ്പങ്ങളാണ് ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അറുപത് വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നുള്ള ട്യൂലിപ് ചെടികള്‍ മുഴുവനായി പൂവിടുവാന്‍ ഏപ്രില്‍ മാസമാകും, 30 ഹെക്ടര്‍ സ്ഥലത്തായാണ് ഈ ഗാര്‍ഡന്‍ ഉള്ളത്. ട്യൂലിപ് പൂത്തു നില്‍ക്കുന്ന സമയത്ത് മാത്രമാണ് ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ‌ട്യൂലിപ് ഗാര്‍ഡന്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്കുന്നത്. മാര്‍ച്ച് 23 മുതലാണ് ട്യൂലിപ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

ഓലിംഗ് ഫെസ്റ്റിവൽ, നാഗാലാൻഡ് ഏപ്രില്‍ 1-10

ഓലിംഗ് ഫെസ്റ്റിവൽ, നാഗാലാൻഡ് ഏപ്രില്‍ 1-10

നാഗാലാന്‍ഡിലെ കൊന്യാക് ഗോത്രത്തിന്‍റെ ആഘോഷമാണ് ഓലിംഗ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്. ഹെഡ് ഹണ്ടർ എന്നാണ് കൊന്യാക് വിഭാഗക്കാര്‍ അറിയപ്പെടുന്നത്. ഒരു കാലത്ത് മനുഷ്യരെപ്പോലും വേട്ടയാടിയിരുന്ന ഒരു ചരിത്രം ഇവര്‍ക്കു പറയുവാനുണ്ട്. കോന്യാക് പുരുഷന്മാരും സ്ത്രീകളും അവതരിപ്പിക്കുന്ന പ്രാദേശിക നൃത്തവും മറ്റു കലാപരിപാടികളുമാണ് ഇതിന്റെ ആകര്‍ഷണം.
PC:Rwf-art

മോപിന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 5

മോപിന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 5

അരുണാചൽ പ്രദേശിലെ മോപിൻ ഫെസ്റ്റിവൽ വടക്കു കിഴക്കൻ ഇന്ത്യയുടെ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്ന ആഘോഷ സമയമാണ്. അലോംഗ്, ബസാർ, ബാമെ എന്നിവിടങ്ങളിലെ നിവാസികൾ ആചരിക്കുന്ന ഒരു വിളവെടുപ്പ് ഉത്സവമാണിത്. കിഴക്കൻ സിയാങ്, പശ്ചിമ സിയാങ് ജില്ലകളിൽ താമസിക്കുന്ന ഗാലോ ഗോത്ര വിഭാഗത്തിൽപ്പെട്ടവർ ആണ് മോപിന്‍ ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ഏപ്രില്‍ അഞ്ചാം തിയ്യതിയാണ് ഇത് നടക്കുക. എന്നിരുന്നാലും മോപിന്‍ ഉത്സവത്തിനുള്ള തയ്യാറെടുപ്പുകള്‍ ഒരു മാസം മുന്‍പേ തന്നെ ആരംഭിക്കും. ഏപ്രില്‍ അഞ്ചിലെ പ്രധാന ആഘോഷത്തിനു ശേഷം നെൽകൃഷിയുടെ വയൽ സന്ദർശിച്ച ശേഷം ഏപ്രിൽ 7-8 ന് സമാപിക്കും. മോപ്പിന്റെ ആചാരങ്ങള്‍ ദൗർഭാഗ്യങ്ങളെ അകറ്റുകയും എല്ലാ മനുഷ്യവർഗത്തിനും അനുഗ്രഹങ്ങളും സമാധാനവും സമൃദ്ധിയും നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു.
PC: Nikhil Sheth

ആപ്രിക്കോട്ട് ഫെസ്റ്റിവല്‍ ഏപ്രില്‍ 13-22

ആപ്രിക്കോട്ട് ഫെസ്റ്റിവല്‍ ഏപ്രില്‍ 13-22

അത്ര എളുപ്പത്തിലൊന്നും കണ്ടു കിട്ടാത്ത ലഡാക്കിന്റെ പ്രകൃതി സൗന്ദര്യത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുവാനായി ലഡാക്ക് കേന്ദ്രഭരണ പ്രദേശം ഒരുക്കുന്ന ആപ്രിക്കോട്ട് ഫെസ്റ്റിവല്‍ ആണ് ഏപ്രില്‍ മാസത്തിലെ മറ്റൊപു ആകര്‍ഷണം. ഏപ്രില്‍ 13 മുതല്‍ 22 വരെ ലേയിലെയും കാര്‍ഗിലിലെയും വിവിധ ഇടങ്ങളിലായി ഈ ഫെസ്റ്റിവല്‍ നടക്കും. ലേയിൽ, നിങ്ങൾക്ക് ദോംഖർ ധോ, അച്ചിനാതാങ്, സ്കുരു, ടെർറ്റ്സെ എന്നിവിടങ്ങളിൽ ഉത്സവം സന്ദർശിക്കാം. കാർഗിൽ, ഗാർഖോൺ, സഞ്ജക്, കർകിച്ചു എന്നിവിടങ്ങളിലാണ് ഉത്സവം നടക്കുന്നത്

രാമനവമി ഏപ്രില്‍ 10

രാമനവമി ഏപ്രില്‍ 10

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസങ്ങളിലൊന്നാണ് രാമനവമി. ശ്രീരാമന്‍റെ ജനനമാണ് ഈ ദിവസം ആഘോഷിക്കുന്നത്. ചൈത്ര മാസത്തിന്റെ ഒമ്പതാം ദിവസം ആഘോഷിക്കുന്ന രാമനവമി ആ വര്‍ഷം ഏപ്രില്‍ 10-ാം തിയ്യതിയാണ്. ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണപാരായണം ചെയ്യുന്നതും ഉപവസിക്കുന്നതുമെല്ലാം ഈ ദിവസത്തെ പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നു പ്രധാന ശ്രീരാമക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനയും പൂജകളും ഉണ്ടായിരിക്കും.
PC:Vijay chennupati

വിഷു ഏപ്രില്‍ 15

വിഷു ഏപ്രില്‍ 15

മലയാളികളെ സംബന്ധിച്ചെടുത്തോളം പ്രത്യേകിച്ച് ഒരു വിവരണമോ മുഖവുരയോ ആവശ്യമില്ലാത്ത ആഘോഷമാണ് വിഷു. മലയാളമാസം മേടം ഒന്നിന് ആഘോഷിക്കുന്ന വിഷു കേരളത്തെ സംബന്ധിച്ചെടുത്തോളം കാര്‍ഷികോത്സവമാണ്.
പരമ്പരാഗത കാലം മുതല്‍ കേരളത്തില്‍ വിഷു ആഘോഷിച്ചു വരുന്നു. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി എന്നിവയെല്ലാം ഈ ദിവസത്തിന്റെ ഭാഗമാണ്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലം അടുത്ത ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കുന്നു എന്നും വിശ്വാസമുണ്ട്.

ബിഹു ഏപ്രില്‍ 14

ബിഹു ഏപ്രില്‍ 14


മലയാളികള്‍ക്ക് വിഷു എന്നപോലെ അസാമിലെ ആഘോഷമാണ് ബിഹു. അസമിലെ ദേശീയോത്സവമായ ബിഹുവിന് മൂന്ന് ആഘോഷങ്ങളുണ്ടെങ്കിലും ഏപ്രില്‍ ആഘോഷിക്കുന്നത് രൊംഗാളി ബിഹു ആണ്. വിതയ്ക്കുവാനുള്ള സമയമായാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലം മുതലേ കൃഷി സമ്പ്രദായത്തില്‍ ജീവിച്ചു പോന്ന ഇവരുടെ ജീവിതവുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നതാണ് ബിഹു ആഘോഷം. 2022 ലെ ബിഹു ഏപ്രില്‍ 14ന് ആരംഭിച്ച് 16ന് അവസാനിക്കുന്നു.

ബൈസാഖി, പഞ്ചാബ് ഏപ്രില്‍ 14

ബൈസാഖി, പഞ്ചാബ് ഏപ്രില്‍ 14


പഞ്ചാബിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നായാണ് ബൈശാഖി അറിയപ്പെടുന്നത്. നാനാക്ഷഹി കലണ്ടറിന്റെ ആദ്യ ദിവസമാണ് ബൈശാഖി ആചരിക്കുന്നത്. അമൃത്‌സറിൽ ആണ് ഇത് പ്രധാനമായും ആഘോഷിക്കുന്നത്. എല്ലാ വർഷവും, റാബി വിളയുടെ വിളവെടുപ്പ് കാലമായ ബൈശാഖ് മാസത്തിലാണ് ബൈശാഖി ആഘോഷം വരുന്നത്. മേട രാശിയിലേക്കുള്ള സൂര്യന്‍റെ വരവ് ഇവിടെ ആഘോഷിക്കപ്പെടുന്നു.
PC:nevil zaveri

തമിഴ് പുതുവർഷം ഏപ്രില്‍ 14

തമിഴ് പുതുവർഷം ഏപ്രില്‍ 14


പുത്തണ്ടു എന്നും അറിയപ്പെടുന്ന തമിഴ് പുതുവര്‍ഷം തമിഴ്നാട് മുഴുവനാും ആഘോഷിക്കപ്പെടുന്ന ഒന്നാണ്. വീടിനു ചുറ്റും കോലങ്ങളും രൂപങ്ങളും വരച്ചാണ് ഈ ദിവസത്തെ ഇവര്‍ എതിരേല്‍ക്കുന്നത്.
PC:Amila Tennakoon

ഈസ്റ്റര്‍ ഏപ്രില്‍ 17

ഈസ്റ്റര്‍ ഏപ്രില്‍ 17

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം അവരുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ഈസ്റ്റര്‍ ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് നടക്കുന്നത്. യേശു ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഓര്‍മ്മായാണ് ഈ ദിവസം ആഘോഷിക്കുന്നത്. പീഢാസഹനത്തിന്‍റെയും കുരിശുമരണത്തിന്‍റെയും ഓര്‍മ്മകള്‍ക്കു ശേഷം വരുന്ന ഈസ്റ്റര്‍ അഥവാ ഉയര്‍പ്പു തിരുന്നാള്‍ ആഗോളതലത്തില്‍ ആഘോഷിക്കപ്പെടുന്നു.

തുടക്കക്കാര്‍ക്കു പോകാം... ഹിമാലയത്തിലെ സമ്മര്‍ ‌ട്രക്കിങ്ങുകള്‍ ഇതാതുടക്കക്കാര്‍ക്കു പോകാം... ഹിമാലയത്തിലെ സമ്മര്‍ ‌ട്രക്കിങ്ങുകള്‍ ഇതാ

മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍മൂവായിരം രൂപയ്ക്ക് ഉദയ്പൂര്‍ സന്ദര്‍ശിക്കാം... ചിലവ് കുറഞ്ഞ യാത്രയ്ക്കായി വിശദമായ പ്ലാന്‍

വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X