Search
  • Follow NativePlanet
Share
» »ഒഴിവുസമയ യാത്രകൾ, പട്ടികയിൽ ഗോവ മുതൽ ശ്രീനഗർ വരെ

ഒഴിവുസമയ യാത്രകൾ, പട്ടികയിൽ ഗോവ മുതൽ ശ്രീനഗർ വരെ

വെറുതേയിരിക്കുമ്പോൾ പെട്ടന്നൊരു യാത്ര പോകണമെന്നാഗ്രഹിക്കുമ്പോൾ നിങ്ങൾ ഏതു സ്ഥലമായിരിക്കും തിരഞ്ഞെടുക്കുക? നാട്ടിലാണെങ്കിൽ പാലക്കയം തട്ടു മുതൽ ഫോർട്ട് കൊച്ചിയും മൂന്നാറും വാഗമണ്ണും വർക്കലയുമെല്ലാമായി നിരവധി സ്ഥലങ്ങളുണ്ട്. എങ്ങോട്ട് പോകണമെന്ന കൺഫ്യൂഷൻ മാത്രമായിരിക്കും ബാക്കിയുള്ളത്. നമ്മുടെ രാജ്യത്തെ മറ്റേതൊക്കെ ഇടങ്ങളായിരിക്കും ഇത്തരത്തിൽ ഒരു യാത്രയെപ്പറ്റി ചിന്തിക്കുമ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്? കുറച്ചുനാൾ മുൻപ് പുറത്തുവന്ന ഒരു റിപ്പോർട്ട് അനുസരിച്ച് ഒഴിവുസമയ ലക്ഷ്യസ്ഥാനങ്ങളായി അറിയപ്പെടുന്ന അ‍ഞ്ചിടങ്ങൾ ആളുകൾക്കിടയിൽ പ്രസിദ്ധമാണ്.. വിശദമായി വായിക്കാം

ഗോവ

ഗോവ

ചെറുപ്പക്കാരുടെ സ്വർഗ്ഗമായി അറിയപ്പെടുന്ന സ്ഥലമാണെങ്കിലും ഏതു പ്രായക്കാർക്കും മനസ്സറിഞ്ഞ് ആസ്വദിക്കുവാൻ പറ്റിയ നഗരമാണ് ഗോവ. ബീച്ചുകൾ, റിസോർട്ടുകൾ, ഷാക്കുകൾ, അതിലെ താമസം, വിനോദങ്ങൾ, സീഫൂഡ്, സർഫിങ് എന്നിങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട് ഗോവയെ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്.

രാത്രി ജീവിതമാണ് ഗോവയിലെ മറ്റൊരു കാര്യം. രാവേറുവോളം പാർട്ടിയും ഭക്ഷണവും ഒക്കെയായി ആസ്വദിക്കുവാൻ ഇവിടെ നിരവധി സാധ്യതകളുണ്ട്. ഗ്രീക്ക്, തായ്, മെഡിറ്ററേനിയൻ, ഇറ്റാലിയൻ വിഭവങ്ങൾ ഇവിടെ എല്ലായിടങ്ങളിലും നിങ്ങളുടെ പോക്കറ്റിനിണങ്ങുന്ന രീതിയിൽ ലഭിക്കും. ബീച്ച് ഹോപ്പിങ് അല്ലാതെ വേറെയും നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ടെന്ന് മറക്കാതെയിരിക്കുക.

PC:Sarang Pande

കേരളം

കേരളം


ഇന്ത്യയിലെ ഏറ്റവും വലിയ ഒഴിവുസമയ യാത്രാ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നമുക്കെല്ലാം അറിയുന്നതുപോലെ കേരളം അതിന്റെ പച്ചപ്പിനും പ്രകൃതിഭംഗിക്കും തന്നെയാണ് പ്രസിദ്ധം. ട്രക്കിങ്, ബീച്ച് യാത്രകൾ, ഹിൽ സ്റ്റേഷൻ, സ്റ്റേക്കേഷൻ, വൈൽഡ് സഫാരി എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന ഏതു തരത്തിലുള്ള യാത്രാനുഭവങ്ങൾക്കും ധൈര്യമായി ഇവിടം തിരഞ്ഞെടുക്കാം
PC:Dream Holidays

ഷിംല

ഷിംല


ചിത്രങ്ങളിലൂടെ പരിചയപ്പെടട് ഇന്ത്യയിലെ ഇന്നലെകളുടെ കാഴ്ചകളിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുന്ന സ്ഥലമാണ് ഷിംല. കൊളോണിയൽ വാസ്തുവിദ്യയും സ്ഥിതി ചെയ്യുന്ന ഉയരവുമാണ് ഷിംലയെ എന്നും വ്യത്യസ്തമാക്കുന്നത്. പ്രകൃതിഭംഗി, ശുദ്ധവായു, മനോഹരമായ കാഴ്ചകൾ, വ്യൂ പോയിന്റുകൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ആസ്വദിക്കാം
വൈസറിഗൽ ലോഡ്ജിലെയും ബൊട്ടാണിക്കൽ ഗാർഡനിലെയും സന്ദർശനം ഒരിക്കലും ഷിംല യാത്രയിൽ മറക്കരുത്.

PC:Naman Pandey

ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്ഇന്തോനേഷ്യ-സഞ്ചാരികളെ അതിശയിപ്പിക്കുന്ന രാജ്യം, അഗ്നിവളയങ്ങളുടെ നാട്

ശ്രീനഗര്‍

ശ്രീനഗര്‍

സഞ്ചാരികൾ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ശ്രീനഗർ ഈ പട്ടികയില്‍ ഉൾപ്പെട്ടില്ലെങ്കിൽ മാത്രമേ അത്ഭുതമുള്ളൂ. ബ്രിട്ടീഷുകാരുടെ കാലത്തിനും മുൻപ് തന്നെ ലോകശ്രദ്ധയാകർഷിച്ച ഇടങ്ങളിലൊന്നാണ് ശ്രീനഗർ. മലനിരകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ദാൽ തടാകവും അവിടുത്തെ ശിക്കാര വള്ളങ്ങളും ഹൗസ് ബോട്ടും തനിനാടൻ കാശ്മീർ രുചികളും പൂന്തോട്ടങ്ങളും ശ്രീനഗറിനെ ഒരു ആശംസാകാർഡിലെ ചിത്രം പോലെ മനോഹരമാക്കുന്നു

PC:Suhail lone

ഉദയ്പൂർ

ഉദയ്പൂർ

രാജസ്ഥാനിലെ സമ്പത്തിന്റെയും ആഢംബരത്തിന്‍റെയും പര്യായമായ നഗരമാണ് ഉദയ്പൂർ. പൗരാണിക കാലം മുതൽ തന്നെ ചരിത്രത്തിൽ ഇടം നേടിയ ഇവിടെ കാണുവാനും പരിചയപ്പെടുവാനും നിരവധി കാര്യങ്ങളുണ്ട്. കൊട്ടാരങ്ങളാണ് ഇവിടുത്തെ കാഴ്ചകളിൽ അധികവും. പിച്ചോള തടാകവും അതിലെ നിർമ്മിതിയിലുമാണ് ഉദയ്പൂരിന്റെ ഭംഗി മുഴുവൻ അടങ്ങിയിരിക്കുന്നതെന്നു നിസംശയം പറയാം. തടാകത്തിനു നടുവിലെ താജ് ലേക്ക് പാലസ് സന്ദർശകരെ എത്തിക്കുന്നത് സ്വർഗ്ഗീയമായ അനുഭവത്തിലേക്കാണ്. ഉദയ്വിലാസ്, ലീലാ വിലാസ്, സിറ്റി പാലസ്, ബാഗോർ കി ഹവേലി, ജഗ് മന്ദിർ പാലസ്, എന്നിങ്ങനെ വേറെയും നിരവധി കാഴ്ചകൾ ഇവിടെ ആസ്വദിക്കാം

PC:Mitchell Ng Liang an

രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!രാജസ്ഥാന്‍റെ വൈവിധ്യങ്ങൾ ഒറ്റയാത്രയിൽ! ഏഴു ദിവസം നീണ്ടയാത്ര! ഐആർസിടിസിയുടെ മികച്ച പാക്കേജിതാ!

Read more about: travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X