Search
  • Follow NativePlanet
Share
» »സ്വപ്നംകണ്ട വിവാഹത്തിന് രാജസ്ഥാന്‍...വിവാഹാഘോഷങ്ങള്‍ ഇവിടെ പൊടിപൊടിക്കാം

സ്വപ്നംകണ്ട വിവാഹത്തിന് രാജസ്ഥാന്‍...വിവാഹാഘോഷങ്ങള്‍ ഇവിടെ പൊടിപൊടിക്കാം

ചരിത്രം, പ്രണയം... സൗന്ദര്യം എന്നിങ്ങനെ വേണ്ടതെല്ലാം കൃത്യമായ അനുപാതത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്ന അപൂര്‍വ്വം നാടുകളിലൊന്നാണ് രാജാക്കന്മാരുടെ നാടായ രാജസ്ഥാന്‍. അതുകൊണ്ടുതന്നെ പലരും തങ്ങളുടെ ജീവിതത്തിലെ വിവാഹം പോലുള്ള ച‌ടങ്ങുകള്‍ ആഘോഷമാക്കുവാന്‍ രാജസ്ഥാന്‍ തിരഞ്ഞെടുക്കുന്നു. നാടോടിക്കഥകളിലേതു പോലുള്ല വിവാഹ സ്വപ്നങ്ങളില്‍ രാജകീയമായ വിവാഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍ എന്തുകൊണ്ടും അതിനു പറ്റിയ ഇടം രാജസ്ഥാന്‍ തന്നെയാണ്.

ലൊക്കേഷനുകളുടെയും വേദികളുടെയും കാര്യത്തിൽ രാജസ്ഥാനെ വെല്ലുന്ന ഒരിടം നമ്മുടെ രാജ്യത്തു കണ്ടെത്തുവാന്‍ സാധിക്കില്ല. മരുഭൂമിയിലെ പുരാതന കോട്ടകൾ, മാർബിൾ കൊട്ടാരങ്ങൾ, സമൃദ്ധമായ പൂന്തോട്ടങ്ങൾ, സിനിമാറ്റിക് പവലിയനുകൾ, ശാന്തമായ തടാകങ്ങൾ, മണൽക്കൂനകൾ ആഘോഷ നിമിഷങ്ങളെ വിലയേറിയതാക്കും. രാജസ്ഥാനിലെ രാജകീയ വിവാഹ വേദികളെയും അവയുടെ പ്രത്യേകതകളെയും കുറിച്ചു വായിക്കാം...

ഉമൈദ് ഭവൻ പാലസ്, ജോധ്പൂർ

ഉമൈദ് ഭവൻ പാലസ്, ജോധ്പൂർ

രാജസ്ഥാന്‍റെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായ നിര്‍മ്മിതിയാണ് ജോധ്പൂരിലെ പഴയ രാജകുടുംബത്തിന്റെ ഭവനവും നിലവിൽ ലോകത്തിലെ ആറാമത്തെ വലിയ സ്വകാര്യ വസതിയുമായ ഉമൈദ് ഭവൻ കൊട്ടാരം. നീലനഗരത്തിന്റെ വിശാലമായ കാഴ്ചകളും മണല്‍ക്കൂനകളുടെ ദൃശ്യവും മെഹ്‌റാൻഗഡ് കോട്ടയുടെ കാഴ്ചകളും ഇവിടെ നിന്നാല്‍ അതിമനോഹരമായി തന്നെ കാണാം.
ഇന്ന് താജ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ഇവിടം സമ്പന്നമായ പൈതൃകം, മഞ്ഞ മണൽക്കല്ല് വാസ്തുവിദ്യ, ആഡംബര സൗകര്യങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. പ്രിയങ്ക ചോപ്ര ജോനാസ്-നിക്ക് ജോനാസ് വിവാഹ വേദി എന്ന നിലയിലാണ് ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത്.

മുറികളുടെ എണ്ണം: 64
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് 4.3 കി
അതിഥികളുടെ ശേഷി: 60 മുതൽ 800 വരെ

PC:Tajhotels

ഐടിസി രാജ്പുതാന, ജയ്പൂർ

ഐടിസി രാജ്പുതാന, ജയ്പൂർ

രാജസ്ഥാന്റെ തലസ്ഥാന നഗരമായ ജയ്പൂരിന്‍റെ എല്ലാ സൗന്ദര്യവും ആവാഹിച്ച് നില്‍ക്കുന്ന ഇടമാണ് ഐടിസി രാജ്പുതാന. ചെങ്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട, പൈകൃക സ്മരണകളുണര്‍ത്തുന്ന ഐടിസി രാജ്പുതാന കഴിഞ്ഞ കാലത്തിലേക്ക് അതിഥികളെ എത്തിക്കുന്നു. രാജകീയ ആതിഥ്യ മര്യാദയുടെ പ്രതീകമാണ് ഇതെന്നു നിസംശയം പറയാം. വലിയ വിവാഹ സംഘങ്ങളെ ഉൾക്കൊള്ളാൻ മതിയായ മുറികൾ ഇവിടെയുണ്ട് എന്നതും വലിയ പാര്‍ട്ടികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു.

മുറികളുടെ എണ്ണം: 235
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 15 കി
അതിഥികളുടെ ശേഷി: 150 മുതൽ 550 വരെ

PC:ITCRAJPUTANAJPR

ഉമ്മദ് ജോധ്പൂർ രാജസ്ഥാനി വാസ്തുവി

ഉമ്മദ് ജോധ്പൂർ രാജസ്ഥാനി വാസ്തുവി

രാജസ്ഥാനി വാസ്തുവിദ്യാ ഘടകങ്ങളുള്ള മാർവാർ കൊട്ടാരമായ ഉമ്മദ് ജോധ്പൂർ ഏക്കർ കണക്കിന് പൂന്തോട്ടങ്ങൾക്കിടയിലാണ് സ്ഥിതി. ഇവിടുത്തെ ഓരോ കാഴ്ചയും രാജകീയമെന്നു നോന്നുന്ന രീതിയിലാണ് ഇതിന്റെ നില്പ്,. പ്രത്യേക പൂമുഖം, ബരാത്ത് ഘോഷയാത്രകൾക്കുള്ള പാതകൾ, നീണ്ട സ്വകാര്യ ഡ്രൈവ്വേകൾ, തുറസ്സായ ഇടങ്ങൾ, ഇൻഡോർ വേദികൾ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഇതിന്‍റെ പ്രത്യേകതകളായി കാണിക്കാം.

മുറികളുടെ എണ്ണം: 80
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് 12 കി
അതിഥികളുടെ ശേഷി: 250 മുതൽ 5000 വരെ

PC:Ummed Hotels

ഇൻഡാന ഹോട്ടലുകൾ

ഇൻഡാന ഹോട്ടലുകൾ

ജോധ്പൂരിന്റെയും ജയ്പൂരിന്റെയും രാജകീയ പാരമ്പര്യവും ചരിത്രവും ഇൻഡാന ഹോട്ടലിന്റെ വാസ്തുവിദ്യയിലും ഇന്റീരിയറിലും സജീവമാണ്. പൈതൃകത്തിന്റെ അതിശയകരമായ പശ്ചാത്തലത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻഡാന പാലസ് ജോധ്പൂർ, അതിമനോഹരമായ നിരകൾ, സങ്കീർണ്ണമായ ജാലി വർക്ക്, രാജകീയ കമാനങ്ങൾ, താഴികക്കുടങ്ങൾ, വിശാലമായ മുറ്റങ്ങൾ എന്നിവയാൽ രാജകീയ മാർവാർ പൈതൃകത്തിന്റെ സൂക്ഷ്മതകൾ പ്രദർശിപ്പിക്കുന്ന ഗംഭീരമായ ‌ഇടമാണ്.
അതേസമയം ഇൻഡാന പാലസ് ജയ്പൂർ, കല്ലില്‍ നിര്‍മ്മിച്ച പ്രവേശന മണ്ഡപവും അതിമനോഹരമായ കൈകൊണ്ട് നിർമ്മിച്ച വാതിലുമായി പഴയ മഹാരാജാക്കന്മാരുടെയും മഹാറാണികളുടെയും ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.
ജയ്പൂര്‍
മുറികളുടെ എണ്ണം: 118
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 22 കി
അതിഥികളുടെ ശേഷി: 850 മുതൽ 2000 വരെ

ജോദ്പൂര്‍
മുറികളുടെ എണ്ണം: 88
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് 2.6 കി
അതിഥികളുടെ ശേഷി: 250 മുതൽ 2500 വരെ

PC:Indana Hotels

വെൽകോം ഹോട്ടൽ ഖിംസർ കോട്ടയും മൺകൂനകളും

വെൽകോം ഹോട്ടൽ ഖിംസർ കോട്ടയും മൺകൂനകളും


വെൽകോംഹോട്ടൽ ഖിംസാർ ഫോർട്ട് ആൻഡ് ഡ്യൂൺസ് 11 ഏക്കറിൽ പരന്നുകിടക്കുന്നു. താർ മരുഭൂമിയുടെ അരികിൽ പതിനാറാം നൂറ്റാണ്ടിലെ ഒരു കോട്ടയും ഗംഭീരമായ മതിലുകളും ഗംഭീരമായ പ്രവേശന കവാടവും ഇവിടെ കാണാം. വർഷം മുഴുവനും ഔട്ട്‌ഡോർ സ്വിമ്മിംഗ് പൂൾ, ടെറസ്, സൗജന്യ പാർക്കിംഗ്, ഓൺ-സൈറ്റ് റെസ്റ്റോറന്റ് എന്നിവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.
ഓരോ മുറിയും മരുഭൂമിയുടെ അതിമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു.

മുറികളുടെ എണ്ണം: 89
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് 95 കി
അതിഥികളുടെ ശേഷി: 120 മുതൽ 300 വരെ
PC:itchotels

രാംബാഗ് കൊട്ടാരം, ജയ്പൂർ

രാംബാഗ് കൊട്ടാരം, ജയ്പൂർ


ജയ്പൂരിലെ മഹാരാജാവ് വസിച്ചിരുന്ന കൊട്ടാരം എന്ന രൂപത്തില്‍ നിന്നും ഇന്ത്യയിലെ ഒരു പൈതൃക ഹോട്ടലായി മാറ്റിയ ആദ്യത്തെ കൊട്ടാരമാണ് രാംബാഗ് പാലസ്. കൈകൊണ്ട് കൊത്തിയെടുത്ത മാർബിൾ 'ജാലികൾ,' മണൽക്കല്ലുകൾ, 'ഛത്രികൾ', വിപുലമായ മുഗൾ പൂന്തോട്ടങ്ങൾ എന്നിവ ഇതിന്‍റെ സൗന്ദര്യത്തിന് പതിന്മടങ്ങ് മാറ്റേറ്റുന്നു. താജ് ഗ്രൂപ്പ് നിയന്ത്രിക്കുന്ന, റാംബാഗ് പാലസ് ഒരേ സമയം രാജകീയതയും ആധുനികതയും പ്രദാനം ചെയ്യുന്നു,

മുറികളുടെ എണ്ണം: 78
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 8 കി
അതിഥികളുടെ ശേഷി: 40 മുതൽ 450 വരെ
PC:tajhotels

ഉദയ് കോതി ഉദയ്പൂർ

ഉദയ് കോതി ഉദയ്പൂർ

ഹെറിറ്റേജ് ബോട്ടിക് ഹോട്ടലായ ഉദയ് കോത്തി രാജസ്ഥാനിലെ രാജകീയ വിവാഹങ്ങള്‍ നടക്കുന്ന മറ്റൊരു ഇടമാണ്. പിച്ചോള തടാകത്തിൽ നിന്ന് അൽപ്പം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വെളുത്ത കമാനങ്ങളുള്ള മാർബിൾ തൂണുകളാൽ ചുറ്റപ്പെട്ട അതിമനോഹരമായ മേൽക്കൂര കുളം ഇവിടുത്തെ പ്രത്യേകതയാണ്.
ന്യൂയോർക്ക് ടൈംസ് മാസികയുടെ 'രാജസ്ഥാനിലെ ഏറ്റവും മികച്ച വിവാഹ വേദി', നാഷണൽ ജിയോഗ്രാഫിക് ട്രാവലർ 'ഇന്ത്യയിലെ മികച്ച ബോട്ടിക് ഹോട്ടൽ' എന്നീ പുരസ്‌കാരങ്ങൾ ഉദയ് കോതിക്ക് ലഭിച്ചിട്ടുണ്ട്.

മുറികളുടെ എണ്ണം: 64
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ഉദയ്പൂരിലെ മഹാറാണ പ്രതാപ് എയർപോർട്ടിൽ നിന്ന് 24 കി.മീ
അതിഥികളുടെ ശേഷി: 10 മുതൽ 200 വരെ

ശിവ് വിലാസ് റിസോർട്ട്, ജയ്പൂർ

ശിവ് വിലാസ് റിസോർട്ട്, ജയ്പൂർ

എല്ലാ തരത്തിലുള്ള അതിഥികളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണ് ജയ്പൂരിലെ ശിവ് വിലാസ് റിസോർട്ട്. പഴയകാലത്തിന്റെ ഒരു പശ്ചാത്തലത്തിൽ വിവാഹം കഴിക്കുന്നത് നിങ്ങളെ ആകർഷിക്കുന്നുവെങ്കിൽ തീര്‍ച്ചയായും ഇവിടം തന്നെ തിരഞ്ഞെടുക്കണം. വിപുലമായ പുൽത്തകിടികൾ, റൊമാന്റിക് അന്തരീക്ഷം, സങ്കീർണ്ണമായ സൂക്ഷ്മതകൾ എന്നിവയാൽ ഇവിടം നിങ്ങളെ അതിശയിപ്പിക്കും,

മുറികളുടെ എണ്ണം: 75
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 38 കി
അതിഥികളുടെ ശേഷി: 50 മുതൽ 3,000 വരെ

PC: Facebook

താജ് ലേക്ക് പാലസ്, ഉദയ്പൂർ

താജ് ലേക്ക് പാലസ്, ഉദയ്പൂർ

ഉദയ്പൂരിലെ പിച്ചോള തടാകത്തിലെ ശാന്തമായ വെള്ളത്തിൽ സ്ഥിതി ചെയ്യുന്ന താജ് ലേക്ക് പാലസ് അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ്. 'ഒക്ടോപസ്സി' പോലുള്ള ബ്ലോക്ക്ബസ്റ്റർ ഹോളിവുഡ് സിനിമകളിൽ ഈ ക‌ൊ‌ട്ടാരത്തിന്റെ കാഴ്ചകള്‍ നമ്മള്‍ കണ്ടി‌ട്ടുണ്ട്. അതുല്യമായ ജീവിതം ആഗ്രഹിക്കുന്ന ദമ്പതികൾക്കുള്ള ഒരു പ്രത്യേക സ്ഥലം എന്ന രീതിയിലാണ് ഇതിനെ കണക്കാക്കുന്നത്. ലോകത്തിലെ ഏറ്റവും റൊമാന്റിക് ഇടമായും ഈ ഹോട്ടലിനെ കരുതുന്നു.

മുറികളുടെ എണ്ണം: 83
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: മഹാറാണ പ്രതാപ് വിമാനത്താവളത്തിൽ നിന്ന് 24 കി
അതിഥികളുടെ ശേഷി: 60 മുതൽ 800 വരെ.

PC:Taj Lake Palace, Udaipur, India

അലില ഫോർട്ട് ബിഷൻഗഡ്

അലില ഫോർട്ട് ബിഷൻഗഡ്

ആരവല്ലി പർവതനിരകളിലെ ഒരു കരിങ്കൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന 230 വർഷം പഴക്കമുള്ള അലില ഫോർട്ട് ബിഷൻഗഡ് ഇന്ത്യയിലെ ഏറ്റവും മികച്ച ബോട്ടിക് കോട്ട ഇടങ്ങളില്‍ ഒന്നാണ്.

മുറികളുടെ എണ്ണം : 59
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 55 കി
അതിഥികളുടെ ശേഷി: 80 മുതൽ 200 വരെ

ഫോർട്ട് ഖേജർല, ജോധ്പൂർ

ഫോർട്ട് ഖേജർല, ജോധ്പൂർ

രജപുത്ര വീര്യത്തിന്റെയും ജീവിതശൈലിയുടെയും കേന്ദ്രമെന്ന നിലയിലാണ് ജോധ്പൂരിലെ ഫോർട്ട് ഖേജർല അറിയപ്പെടുന്നത്. ഏകദേശം 400 വര്‍ഷം പഴക്കമുണ്ട് ഇതിന്. ചുവന്ന മണൽക്കല്ല് തൂണുകൾ, കല്ല് കൊത്തിയ മുറികൾ, ജാലകങ്ങൾ, സങ്കീർണ്ണമായ ഝരോഖകൾ, ഗംഭീരമായ പുറംഭാഗങ്ങൾ എന്നിവയാണ് ഇവിടുത്തെ പ്രത്യേകതകള്‍.

മുറികളുടെ എണ്ണം: 45
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജോധ്പൂർ വിമാനത്താവളത്തിൽ നിന്ന് 78 കി
അതിഥികളുടെ ശേഷി: 200 മുതൽ 600 വരെ

രാജസ്ഥലി റിസോർട്ട് ആൻഡ് സ്പാ, ജയ്പൂർ

രാജസ്ഥലി റിസോർട്ട് ആൻഡ് സ്പാ, ജയ്പൂർ

അതിമനോഹരമായ ആരവല്ലി പർവതനിരകൾ രാജസ്ഥലി റിസോർട്ടിനും സ്പായ്ക്കും മനോഹരമായ പശ്ചാത്തലം ഒരുക്കുന്നു. ഹവാ മഹൽ, സിറ്റി പാലസ്, ആംബർ ഫോർട്ട് എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുമായി അടുത്താണിത് സ്ഥിതി ചെയ്യുന്നത്.

മുറികളുടെ എണ്ണം: 53
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 24 കി
അതിഥികളുടെ ശേഷി: 100 മുതൽ 1800 വരെ

സൂര്യഗഡ് ജയ്സാൽമീർ

സൂര്യഗഡ് ജയ്സാൽമീർ

താർ മരുഭൂമിയുടെ പരുക്കൻ ഭൂപ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന, കോട്ട പോലെയുള്ള സൂര്യഗഡ് ജയ്‌സാൽമീർ, പഴയ സിൽക്ക് റോഡ് റൂട്ടിൽ സ്ഥിതി ചെയ്യുന്ന അതിശയകരമായ മഞ്ഞ മണൽക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ട ഇടമാണ്. ഗംഭീരമായ പൂന്തോട്ടങ്ങളും മുറ്റങ്ങളും ഉണ്ട്, അത് ഒരു രാജകീയ വിവാഹത്തിന് ധാരാളം വേദികള്‍ വാഗാദാനം ചെയ്യുന്നു. ഒട്ടക സവാരി, ഡ്യൂൺ ബാഷിംഗ്, അമ്പെയ്ത്ത് തുടങ്ങിയ രസകരമായ പ്രവർത്തനങ്ങൾക്ക് പുറമെ, അതിഥികൾക്ക് നിഗൂഢമായ സ്ഥലങ്ങളിലേക്കുള്ള പാതകളും ഇവിടെ കണ്ടെത്താം.

മുറികളുടെ എണ്ണം: 72
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്സാൽമീർ വിമാനത്താവളത്തിൽ നിന്ന് 27.7 കി
അതിഥികളുടെ ശേഷി: 100 മുതൽ 1200 വരെ

ഫെയർമോണ്ട് ജയ്പൂർ

ഫെയർമോണ്ട് ജയ്പൂർ

'പിങ്ക് സിറ്റി'യുടെ അതിശയകരമായ കാഴ്ചകൾക്കൊപ്പം, ഗാംഭീര്യവും ശാന്തവുമായ മുഗള്‍ വാസ്തു വിദ്യയുടെ ആഡംബരവും കാണിക്കുന്ന ഇടമാണ് ഫെയർമോണ്ട്, സജ്ജമായ മുറികൾ, അതിമനോഹരമായ വാസ്തുവിദ്യ, രാജകീയമായ ഔട്ട്‌ഡോർ സ്‌പെയ്‌സുകൾ എന്നിവയാൽ ഹോട്ടൽ രാജകീയ ചാരുതയും ഗാംഭീര്യവും പ്രകടിപ്പിക്കുന്നു.

മുറികളുടെ എണ്ണം: 245
വിമാനത്താവളത്തിൽ നിന്നുള്ള ദൂരം: ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 27.7 കി
അതിഥികളുടെ ശേഷി: 300 മുതൽ 1000 വരെ
PC:www.fairmont.com

ലോകം അറിയാത്ത, വിനോദ സഞ്ചാരികളെത്തിച്ചേരാത്ത രാജ്യങ്ങളിലൂടെലോകം അറിയാത്ത, വിനോദ സഞ്ചാരികളെത്തിച്ചേരാത്ത രാജ്യങ്ങളിലൂടെ

Read more about: rajasthan forts history hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X