Search
  • Follow NativePlanet
Share
» »റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക

റോഡ് ട്രിപ്പ് നടത്തുവാന്‍ പറ്റിയ ഏറ്റവും മികച്ച പത്ത് രാജ്യങ്ങള്‍...ഒന്നാമത് അമേരിക്ക

ലോകമെമ്പാടുമുള്ള ഏകദേശം 40 ദശലക്ഷം മൈൽ റോഡുകളില്‍ ഏറ്റവും മികച്ച യാത്രക്കുള്ള രാജ്യങ്ങള്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയുയര്‍ത്തുന്ന ഒരു ടാസ്കാണ്. ഇതാ ഈ പത്തു രാജ്യങ്ങളെ വിശദമായി പരിചയപ്പെടാം

റോഡ് ട്രിപ്പുകളുടെ കാര്യത്തിലെ ഇന്ത്യയുടെ വൈവിധ്യത്തിനും കാഴ്ചകള്‍ക്കും ഒരു അന്താരാഷ്ട്ര അംഗീകാരം ഇന്ത്യയെ തേടിയെത്തിയിട്ടുണ്ട്. യാത്രയും അവധിക്കാലവുമായി ബന്ധപ്പെട്ട പ്രധാന സേര്‍ച്ച് എന്‍ജിനുകളിലൊന്നായ ഹൊളിഡുവിന്റെ സര്‍വ്വേയില്‍ ക്രോസ്-കണ്‍ട്രി റോഡ് ട്രിപ്പില്‍ ആദ്യ പത്തു സ്ഥാനങ്ങളിലെത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ലോകമെമ്പാടുമുള്ള ഏകദേശം 40 ദശലക്ഷം മൈൽ റോഡുകളില്‍ ഏറ്റവും മികച്ച യാത്രക്കുള്ള രാജ്യങ്ങള്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയുയര്‍ത്തുന്ന ഒരു ടാസ്കാണ്. ഇതാ ഈ പത്തു രാജ്യങ്ങളെ വിശദമായി പരിചയപ്പെടാം

ഇന്ധന വില മുതല്‍ രാജ്യത്തിന‍്‍റെ വലുപ്പം വരെ

ഇന്ധന വില മുതല്‍ രാജ്യത്തിന‍്‍റെ വലുപ്പം വരെ

ഒരു റോഡ് ട്രിപ്പ് ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും പ്രധാനപ്പെട്ടതായി തോന്നുന്ന വിവിധ ഘടകങ്ങൾ വിശകലനം ചെയ്തുകൊണ്ടാണ് പട്ടികയിലെ രാജ്യങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങൾ, വന്യജീവികൾ, പ്രകൃതിദത്ത ആസ്തികൾ, പ്രകൃതിദൃശ്യങ്ങളുടെ ശ്രേണി, കോസ്‌മോപൊളിറ്റൻ നഗരങ്ങളുടെ എണ്ണം, റോഡുകളുടെ ഗുണനിലവാരം, ഇന്ധന വില, ശരാശരി അവധിക്കാല വാടക വില എന്നിവ ഉൾപ്പെടെയുള്ള ലോജിസ്റ്റിക് ഘടകങ്ങളും രാജ്യത്തിന്റെ വലുപ്പവും പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ഒരു ശരാശരി ഭക്ഷണത്തിന്റെ വില, ഒരു കപ്പുച്ചിനോ, ഒരു ബിയർ എന്നിവയുടെ വിലയും സർവേ നടത്തുമ്പോൾ പരിഗണിച്ചു.

യുഎസ്എ

യുഎസ്എ

ലോകത്തിലെ ഏറ്റവും മികച്ച ക്രോസ്-കൺട്രി റോഡ് ട്രിപ്പ് എന്ന നിലയിൽ ഒന്നാം സ്ഥാനത്ത് ഉള്ള രാജ്യം അമേരിക്കയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമെന്ന നിലയിൽ ഈ ബഹുമതിയില്‍ അത്രയധികം അത്ഭുതപ്പെടേണ്ട കാര്യമില്ല. പര്യവേക്ഷണം ചെയ്യാൻ വളരെയധികം കാര്യങ്ങൾ ആണ് അമേരിക്കയുടെ അങ്ങോളമിങ്ങോളമുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള 100 നഗരങ്ങളിൽ 29 എണ്ണവും അമേരിക്കയിലാണുള്ളത്. പർവതങ്ങൾ, മരുഭൂമികൾ, ബീച്ചുകൾ, ഹിമാനികൾ, വനങ്ങള്‍, എന്നിങ്ങനെ പര്യവേക്ഷണം ചെയ്യാനുള്ള വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ യാത്രക്കാർക്ക് യുഎസ് വാഗ്ദാനം ചെയ്യുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരമാണ് അമേരിക്കയുടെ മറ്റൊരു പ്രത്യേകത. ലോകത്തിലെ ഏറ്റവും മികച്ച റോഡുകളുള്ള രാജ്യങ്ങളിലൊന്നാണിത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ ഇന്ധന വില വളരെ കുറവാണ്.

മെക്സിക്കോ

മെക്സിക്കോ

അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് മെക്സിക്കോയാണ്. ലക്കാന്‍ഡോൺ ജംഗിൾ പര്യവേക്ഷണം ആണ് മെക്സിക്കോയ്ക്ക് റോഡ് യാത്രക്കാര്‍ക്ക് നല്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യം. ഒപ്പം തന്നെ ഇവിടുത്തെ വന്യജീവി സമ്പത്തും എടുത്തു പറയേണ്ടതാണ്. വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്കൊപ്പം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളുടെ എണ്ണത്തിൽ ലോകത്ത് ഏഴാം സ്ഥാനമാണ് മെക്സിക്കോയ്ക്കുള്ളത്. യുനസ്കോയുടെ 35 ലോക പൈതൃക സ്ഥാനങ്ങളാണ് ഇവിടെയുള്ളത്. മൊറേലിയ, ഗ്വാനജുവാറ്റോ . മായൻ നഗര അവശിഷ്ടങ്ങളും ആസ്ടെക് ആചാരപരമായ മൈതാനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

കാനഡ

കാനഡ

മികച്ച ക്രോസ്-കൺട്രി റോഡ് യാത്രയ്ക്കുള്ള രാജ്യങ്ങളിൽ കാനഡ മൂന്നാം സ്ഥാനത്താണ്. ബാൻഫ് നാഷണൽ പാർക്ക്, മൊറെയ്ൻ തടാകം, നയാഗ്ര വെള്ളച്ചാട്ടം തുടങ്ങിയ ഇടങ്ങളാണ് കാനഡയുടെ പ്ലസ് പോയിന്‍റുകള്‍.
റോഡുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ കാനഡയും ഉയർന്ന സ്കോർ നേടിയിട്ടുണ്ട്; സീ ടു സ്കൈ ഹൈവേ, ഐസ്ഫീൽഡ്സ് പാർക്ക്വേ എന്നിവയുൾപ്പെടെയുള്ള ഇതിഹാസ റോഡുകൾക്ക് ഇത് പ്രശസ്തമാണ്. 'ടോപ്പ് 100' പട്ടികയിലെ നഗരങ്ങളുടെ എണ്ണത്തിൽ യുഎസിനു പിന്നിൽ രണ്ടാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. വാൻകൂവർ, മോൺ‌ട്രിയൽ, കാൽഗറി, ഒട്ടാവ, എഡ്‌മന്റൺ എന്നിവയാണ് ടൊറന്റോ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തത്.

 അര്‍ജന്‍റീന

അര്‍ജന്‍റീന

തെക്കേ അമേരിക്കൻ രാജ്യമായ അർജന്റീനയാണ് പട്ടികയിലെ അഞ്ചാമത്തെ രാജ്യം. 2,736,690 കിലോമീറ്റർ റോഡ് ആണ് ഈ രാജ്യത്തുള്ളത്. അതായത്,പര്യവേഷണം ചെയ്യുവാന്‍ അത്രയധികം കാഴ്ചകള്‍ ഇവിടെയുണ്ടെന്ന് ചുരുക്കം. അർജന്റീനയുടെ തലസ്ഥാനവും 'ഏറ്റവും മികച്ച 100 നഗരങ്ങൾ' പട്ടികയിൽ ഇടംനേടി. കോസ്‌മോപൊളിറ്റൻ മാത്രമല്ല, യാകുറ്റിംഗ മഴക്കാടുകൾ, ആൻഡീസ് പർവതനിരകൾ, പാറ്റഗോണിയൻ മരുഭൂമികൾ, അതിന്റെ നീളം കുറഞ്ഞ ബീച്ചുകൾ എന്നിവയും അര്‍ജന്റീനയുൊെ പ്രധാന കാഴ്ചകളാണ്.

 ബ്രസീൽ, ബൊളീവിയ, പെറു

ബ്രസീൽ, ബൊളീവിയ, പെറു

ബ്രസീലും ബൊളീവിയയും പെറുവും സൂചികയിൽ ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങൾ നേടി.

ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് മാത്രം മതി...ഈ രാജ്യങ്ങളില്‍ സുഖമായി കറങ്ങുവാന്‍

ഇന്ത്യ

ഇന്ത്യ

പട്ടികയില്‍ പത്താം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. യുനെസ്‌കോയുടെ 40 ലോക പൈതൃക സ്ഥാനങ്ങളുടെ കേന്ദ്രം, സമ്പന്നമായ ജൈവവൈവിധ്യം, ലോക നഗരങ്ങളായ മുംബൈയും ഡല്‍ഹിയും എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇന്ത്യയിലെ റോഡുകളുടെ ഗുണനിലവാരം, ഇന്ധന വില, ക്രോസ് കൺട്രി യാത്രയ്ക്കുള്ള ശരാശരി പ്രതിവാര നിരക്ക് എന്നിവയും കണക്കിലെടുത്താണ് സൂചികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കുംഒട്ടും വിലകുറച്ച് കാണേണ്ട...ഈ റൂട്ടിലൂടെയുള്ള യാത്ര നിങ്ങളെ മാറ്റിമറിയ്ക്കും

കാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്! ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെകാലവും ലോകവും മാറി..മാറ്റമില്ലാത്തത് ഈ രാജ്യങ്ങള്‍ക്ക്! ലോകത്തിലെ ഏറ്റവും പഴക്കമേറിയ രാജ്യങ്ങളിലൂ‌ടെ

Read more about: world travel road trip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X