Search
  • Follow NativePlanet
Share
» » ഹോട്ടലുകളിലെ ചെക്ക്-ഔട്ട് സമയം കൂട്ടിയെടുക്കാം...പരീക്ഷിച്ച് വിജയിക്കുവാന്‍ ഈ വഴികള്‍

ഹോട്ടലുകളിലെ ചെക്ക്-ഔട്ട് സമയം കൂട്ടിയെടുക്കാം...പരീക്ഷിച്ച് വിജയിക്കുവാന്‍ ഈ വഴികള്‍

വളരെ ലളിതമായ ചില വഴികളിലൂടെ ഹോട്ടലുകളില്‍ താമസിച്ചുള്ള ചെക്ക്-ഔട്ട് നടത്തുവാന്‍ കഴിയും. അവ എന്തൊക്കെയാണെന്നു നോക്കാം...

യാത്രകളില്‍ പെട്ടന്നു പണികിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ഹോട്ടലുകള്‍. നമ്മുടെ പ്ലാനുകളും അവരുടെ സമയവും തമ്മില്‍ പലപ്പോഴും വ്യത്യാസങ്ങള്‍ വരുന്നത് യാത്രകളുടെ താളത്തെത്തന്നെ തെറ്റിക്കുന്നു. അതിലേറ്റവും വില്ലന്‍ ഹോട്ടലുകളുടെ ചെക്ക്-ഔട്ട് സമയമാണ്. യാത്രയുടെ ക്ഷീണം മുഴുവന്‍ മാറുവാന്‍ പറ്റാതെ ഹോട്ടല്‍ വിട്ടിറങ്ങേണ്ടി വരുന്നത് മടുപ്പിക്കുന്ന അനുഭവമാണ്. ചില ഹോട്ടലുകളില്‍ കൃത്യം 12 മണിക്കൂറായിരിക്കും സമയം. മറ്റു ചിലയിടങ്ങളിലാവട്ടെ, എപ്പോള്‍ ചെക്ക് ഇന്‍ ചെയ്തെന്നു പറഞ്ഞാലും രാവിലെ 9 മണിക്കോ 12 മണിക്കോ അല്ലെങ്കില്‍ അവര്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള സമയങ്ങളില്‍ തന്നെ ഇറങ്ങേണ്ടി വരും. ചില ഹോട്ടല്‍ അധികൃതര്‍ അധിക സമയം താമസക്കാരുടെ സൗകര്യത്തിനനുസരിച്ച് മാറ്റിനല്കാറുണ്ടെങ്കിലും പലയിടങ്ങളിലും ഇങ്ങനെയൊരവരസം ലഭിക്കാറില്ല. എന്നാല്‍ വളരെ ലളിതമായ ചില വഴികളിലൂടെ ഹോട്ടലുകളില്‍ താമസിച്ചുള്ള ചെക്ക്-ഔട്ട് നടത്തുവാന്‍ കഴിയും. അവ എന്തൊക്കെയാണെന്നു നോക്കാം...

ചെക്ക് ഔട്ട് ചെയ്യുന്ന ദിവസം ചോദിക്കാം...

ചെക്ക് ഔട്ട് ചെയ്യുന്ന ദിവസം ചോദിക്കാം...

ചെക്ക് ഔട്ട് സമയം നീട്ടിക്കിട്ടുമോ എന്ന് ചോദിക്കുവാന്‍ പറ്റിയ ദിവസം ചെക്ക് ഔട്ട് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ദിവസം തന്നെയാണ്. ആ ദിവസം പാവിതെ തന്നെ അവരെ വിളിച്ച് കുറച്ചധികം സമയം കൂടി ആവശ്യപ്പെട്ടു നോക്കാം. തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില്‍ നിങ്ങള്‍ക്ക് സമയം അനുവദിക്കുന്നതിന് അവര്‍ മടികാണിക്കുകയില്ല. അല്ലാത്തപക്ഷം ഉത്തരവാദിത്വപ്പെട്ടവരോട് ചോദിച്ച് അവര്‍ അവരുടെ നിലപാട് അറിയിക്കും. ചില ഹോട്ടലുകള്‍ അധികം പണം നല്കുവാന്‍ തയ്യാറായാല്‍ ചെക്ക്-ഔട്ട് സമയം നീട്ടിത്തരുന്നതായി കണ്ടിട്ടുണ്ട്.

PC:Roberto Nickson

കൃത്യമായ കാരണം പറയുക

കൃത്യമായ കാരണം പറയുക

ചില അവസരങ്ങളില്‍ യാത്രകള്‍ റിലാക്സ് ചെയ്തു പോകുവാനായാണ് നമ്മള്‍ വൈകിയുള്ള ചെക്ക് ഔട്ട് ആഗ്രഹിക്കുന്നത്. എന്നാല്‍ മറ്റുചില സമയങ്ങളില്‍ അത്യാവശ്യ കാര്യങ്ങളായിരിക്കും വൈകിയുള്ള ചെക്ക് ഔട്ടിന് നമ്മെ പ്രേരിപ്പിക്കുന്നത്. ആരോഗ്യസ്ഥിതിയോ, ചെക്ക് ഔട്ട് കഴിഞ്ഞും കുറേ സമയത്തിനു ശേഷമുള്ള ബസ് അല്ലെങ്കില്‍ ട്രെയിനുമെല്ലാം ഇത്തരത്തിലുള്ള കാരണങ്ങളാണ്. ഫ്ലൈറ്റ് അല്ലെങ്കില്‍ ട്രെയിന്‍ വൈകുന്നതും യാത്രയുടെ പ്ലാനിങ് മാറുന്നതുമെല്ലാം അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ അവരോട് നിങ്ങള്‍ വൈകുവാനുള്ള കാരണം എന്താണെന്നു പറയാം. മാനുഷിക പരിഗണനയുടെ പുറത്ത് അവര്‍ നിങ്ങളുടെ ആവശ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

PC:Rhema Kallianpur

കാര്‍ഡും വെബ്സൈറ്റുകളും

കാര്‍ഡും വെബ്സൈറ്റുകളും

പ്രീമിയം ഡെബിറ്റ് കാര്‍ഡുകളോ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകളോ ഉപയോഗിച്ച് നിങ്ങള്‍ ഹോട്ടല്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ വൈകിയുള്ള ചെക്ക് ഔട്ട് എന്ന നിങ്ങളുടെ ആവശ്യം അവര്‍ അനുവദിക്കുവാന്‍ കൂടുതല്‍ സാധ്യതകളുണ്ട്. ചിലപ്പോള്‍ നിങ്ങളുടെ കാര്‍ഡുകളുടെ ഗുണങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടാറുമുണ്ട്. അല്ലെങ്കില്‍ നേരിട്ടു ചോദിച്ചാലും ആവശ്യം അംഗീകരിക്കപ്പെടാറുണ്ട്.

PC:visualsofdana

ലോയല്‍റ്റി പ്രോഗ്രാമുകള്‍

ലോയല്‍റ്റി പ്രോഗ്രാമുകള്‍

ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും മറ്റും ലോയല്‍റ്റി പ്രോഗ്രാമുകളില്‍ പങ്കാളികള്‍ ആയിട്ടുള്ള ആളാണ് നിങ്ങളെങ്കില്‍ ചെക്ക്-ഔട്ട് സമയം നീട്ടിത്തരുവാന‌ുള്ള സാധ്യതകള്‍ അധികമാണ്. ഹോട്ടലുകളുമായി ലോയല്‍റ്റി പ്രോഗ്രാമുകളില്‍ സജീവമായുള്ള ഉപഭോക്താവിന്റെ ഈ ആവശ്യം അവര്‍ സാധാരണരീതിയില്‍ തള്ളിക്കളയാറില്ല. ചില ലോയൽറ്റി പ്രോഗ്രാമുകൾക്ക് നേരത്തെ തന്നെ വൈകി ചെക്ക് ഔട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ട്. ഉപഭോക്താവ് അത് കാര്‍ഡ് വഴിയോ പ്രോഗ്രാം വഴിയോ കിഴിവു ചെയ്തെടുത്താല്‍ മാത്രം മതിയാവും.

PC:Mara Conan Design

യാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണംയാത്രകളിൽ ഹോട്ടലിലാണോ താമസം!! ബുക്ക് ചെയ്യുന്നതിനു മുന്‍പേ ഇതൊക്കെ അറിഞ്ഞിരിക്കണം

നേരിട്ട് സംസാരിക്കാം

നേരിട്ട് സംസാരിക്കാം

വൈകിയുള്ള ചെക്ക് ഔട്ടുകള്‍ ലഭ്യമാകുവാനുള്ള മറ്റൊരു വഴി ഹോട്ടല്‍ മാനേജരുമായോ അല്ലെങ്കില്‍ അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായോ നേരിട്ട് സംസാരിക്കുക എന്നതാണ്. ഇത് ചെക്ക് ഇന്‍ ചെയ്യുന്ന സമയത്തു തന്നെ സൂചിപ്പിക്കുന്നതും നല്ല കാര്യമാണ്. എന്നാല്‍ മാന്യമായി വേണം അവരെ കാര്യങ്ങള്‍ ധരിപ്പിക്കുവാനും നിങ്ങളുടെ ആവശ്യം വിശദീകരിക്കുവാനും.

PC:Alexander Kaunas

കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍കുടുംബവുമായി യാത്ര പോകുമ്പോള്‍ മികച്ച ഹോട്ടലുകള്‍ തിരഞ്ഞെടുക്കാം... അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

യാത്രകളില്‍ പണം ലാഭിക്കാം.. സന്തോഷങ്ങള്‍ 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്‍!!യാത്രകളില്‍ പണം ലാഭിക്കാം.. സന്തോഷങ്ങള്‍ 'കോംപ്രമൈസ്' ചെയ്യാതെ തന്നെ...ഇഷ്ടംപോലെ വഴികള്‍!!

Read more about: travel tips travel ideas hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X