Search
  • Follow NativePlanet
Share
» »നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

നവരാത്രിയുടെ പുണ്യവുമായി ഈ ക്ഷേത്രങ്ങള്‍.. പരിചയപ്പെടാം മലമുകളിലെ വിശുദ്ധ കേന്ദ്രങ്ങളെ

ഇതാ മലമുകളില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രസിദ്ധമായ ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

ഭാരതീയ വിശ്വാസങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍. ദുർഗയ്ക്ക് സമർപ്പിച്ചിരിക്കുന്ന എണ്ണമറ്റ ക്ഷേത്രങ്ങൾ ഇന്ത്യയിലുടനീളം ഉണ്ട്. വൈഷ്ണോദേവി, ചണ്ഡി മന്ദിർ ചണ്ഡിഗഡ്, കാമാഖ്യ ക്ഷേത്രം, ദക്ഷിണേശ്വര് കാളി, അംബാജി മാതാ ക്ഷേത്രം, തുടങ്ങിയവ അതില്‍ ചിലത് മാത്രമാണ്. നവരാത്രിക്കാലത്ത് ദേവി ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളും പൂജകളും നടത്തുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെ എത്തുകയും ചെയ്യുന്നു. ഇതാ മലമുകളില്‍ സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രസിദ്ധമായ ദുര്‍ഗ്ഗാ ക്ഷേത്രങ്ങള്‍ പരിചയപ്പെടാം

വൈഷ്ണോ ദേവി ക്ഷേത്രം

വൈഷ്ണോ ദേവി ക്ഷേത്രം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് വൈഷ്ണോ ദേവി ക്ഷേത്രം. കാശ്മീരിലെ ത്രികൂട മലനിരകളിൽ 5300 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടം വര്‍ഷവും കുറഞ്ഞത് ഒരുകോടിയോളം വിശ്വാസികള് ‍ എത്തിച്ചേരുന്ന തീര്‍ത്ഥാടന കേന്ദ്രമാണ്. കാശ്മീരിലെ ത്രികൂട മലനിരകളിൽ 5300 അടി ഉയരത്തിലാണ് വൈഷ്ണോ ദേവി മന്ദിർ സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം ഒരു കുന്നിലെ ഒരു ഗുഹയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഗുഹയക്ക് ഏറ്റവും ഉള്ളിലെ പ്രധാന സ്ഥലമായ ഗർഭഗൃഹത്തിനും ഉള്ളിലായി ഒരു ഗുഹയുണ്ടത്രെ. ഇവിടെ ദേവി ഒൻപത് മാസമായ ഒരു കുഞ്ഞ് എങ്ങനെയാണോ അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ കിടക്കുന്നത് അതുപോലെയാണ് ഉള്ളതത്രെ.

PC:Raju hardoi

കനക ദുര്‍ഗാ ക്ഷേത്രം, വിജയവാഡ

കനക ദുര്‍ഗാ ക്ഷേത്രം, വിജയവാഡ

ആന്ധ്രാ പ്രദേശിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് വിജയവാഡയിലെ കനക ദുര്‍ഗാ ക്ഷേത്രം. കൃഷ്ണ നദിയുടെ തീരത്തുള്ള ഇന്ദ്രകീലാദ്രി പർവതത്തിന്റെ ഒരു കുന്നിൻ മുകളിലാണ് കനക് ദുർഗേശ്വരി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന കനക ദുർഗ്ഗ ക്ഷേത്രം ഉള്ളത്. ലക്ഷ്മി ദുർഗ്ഗയുടെ മഹാലക്ഷ്മി രൂപമാണ് ക്ഷേത്രത്തിൽ ആരാധിക്കുന്ന കനക ദുർഗ്ഗ. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട എല്ലാ പൂജകളും ക്ഷേത്രത്തിൽ വലിയ രീതിയില്‍ നടത്തുന്നു. പല പുരാതന ഗ്രന്ഥങ്ങളിലും ഈ ക്ഷേത്രത്തെ പരാമര്‍ശിച്ചിട്ടുണ്ട്.

PC:Krishna Chaitanya Velaga

മാനസാ ദേവി ക്ഷേത്രം, ഹരിദ്വാര്‍

മാനസാ ദേവി ക്ഷേത്രം, ഹരിദ്വാര്‍

ഹരിദ്വാറിലെ ഏറ്റവും മഹത്തരമായ ക്ഷേത്രങ്ങളിലൊന്നാണ് മാനസാ ദേവി ക്ഷേത്രം. ഇവിടെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണിത്. ഹിമാലയത്തിലെ പർവത ശൃംഖലയായ ശിവാലിക് മലനിരകളിലെ ബിൽവ പർവതത്തിന്റെ മുകളിലാണ് ഇതുള്ളത്. ബിൽവ തീർഥം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം ഹരിദ്വാറിലെ പഞ്ച തീർത്ഥങ്ങളിൽ ഒന്നാണ്

PC:Ekabhishek

മാ ബമലേശ്വരി ക്ഷേത്രം

മാ ബമലേശ്വരി ക്ഷേത്രം

ഛത്തീസ്ഗഡിലെ പ്രസിദ്ധമായ ദേവീ ക്ഷേത്രമാണ് ഡോംഗർഗഡിൽ സ്ഥിതി ചെയ്യുന്ന മാ ബമലേശ്വരി ക്ഷേത്രം. 1,600 അടി ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് ക്ഷേത്രമുള്ളത്. ഈ ക്ഷേത്രത്തെ എന്നാണ് വിളിക്കുന്നത്. , പ്രധാന ക്ഷേത്ര സമുച്ചയത്തിൽ നിന്ന് ഏകദേശം അരകിലോമീറ്റർ അകലെയാണ് ചോട്ടി ബംബ്ലേശ്വരി സ്ഥിതി ചെയ്യുന്നത്. നവരാത്രിക്കാലത്ത് പ്രത്യേകം പൂജകള്‍ ഇവിടെ നടക്കാറുണ്ട്.
ബഡി ബംബ്ലേശ്വരി ക്ഷേത്രത്തില്‍ എത്തുവാന്‍ ആയിരം പടിക്കട്ടുകള്‍ കയറണം.

PC:Dvellakat

നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂര്‍

നൈനാ ദേവി ക്ഷേത്രം, ബിലാസ്പൂര്‍

ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ കുന്നിൻ മുകളിലുള്ള നൈനാ ദേവി ക്ഷേത്രം നവരാത്രിക്കാലത്ത് പ്രത്യേക പൂജകളും ആരാധനകളും നടക്കുന്ന ക്ഷേത്രമാണ്. ശക്തിപീഠ സ്ഥാനങ്ങളിലൊന്നായ ഇവിടെ സതീദേവിയുടെ കണ്ണുകള്‍ വീണസ്ഥലമായാണ് വിശ്വസിക്കപ്പെടുന്നത്. നൈനാ ദേവി മഹിഷാസുരനെ തോൽപിച്ച കഥയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ പേര് ൽ മഹിഷപീഠം ശ്രീ നൈനാദേവി ക്ഷേത്രം എന്നാണ്. 1177 മീറ്റർ ഉയരത്തിൽ കുന്നിന്‍മുകളിലാണ് ക്ഷേത്രമുള്ളത്, പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലും തീര്‍ത്ഥാടകര്‍ ഇവിടെ എത്തുന്നത്.

PC:Sahilxr

ഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതിഐആര്‍സിടിസി നവരാത്രി സ്പെഷ്യല്‍ വൈഷ്ണോ ദേവി ക്ഷേത്ര തീര്‍ത്ഥാടനം- ബുക്കിങ്, ടിക്കറ്റ് നിരക്ക്, യാത്രാ തിയതി

ജ്വാല ജി ദേവി ക്ഷേത്രം, കാൻഗ്ര

ജ്വാല ജി ദേവി ക്ഷേത്രം, കാൻഗ്ര

ഹിമാചൽ പ്രദേശിലെ കംഗ്ര താഴ്വരയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ജ്വാല ദേവി ക്ഷേത്രം. അഗ്നിജ്വാലയുടെ രൂപത്തിൽ ദേവി ആണ് ഇവിടെ ദേവിയുടെ പ്രതിഷ്ഠയുള്ളത് എന്നതിനാല്‍ വേറെ വിഗ്രങ്ങളൊന്നും ഇവിടെ കാണുവാന്‍ സാധിക്കില്ല. 51 ശക്തിപീഠങ്ങളുടെ ഭാഗമാണ് ജ്വാല ജി ക്ഷേത്രം. ഇവിടെ സതീ ദേവിയുടെ നാവ് വന്നുപതിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. ജ്വാലാ ജി ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത പതിറ്റാണ്ടുകളായി അണയാതെ എരിയുന്ന തീയാണ്. ഈ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിനടുത്തായുള്ള കല്ലിനുള്ളിലാണ് ഈ തീ എരിഞ്ഞുകൊണ്ടിരിക്കുന്നത്.
ദുർഗ്ഗാ ദേവിയുടെ 9 രൂപങ്ങളെ പ്രതിനിധാനം ചെയ്യുന്ന 9 അഅഗ്നി നാളങ്ങൾ ഇവിടെ കാണാം. മഹാകാളി, അന്നപൂർണ്ണ. ചാന്ദി, ഹിംഗ്ലജ്, വിന്ധ്യാ വാസിനി, മഹാലക്ഷ്മി, അംബിക, അൻജി ദേവി എന്നിവരാണ് ഒൻപത് ഭാവങ്ങൾ.

PC:Guptaele

ദക്ഷിണേശ്വർ കാളി ക്ഷേത്രം

ദക്ഷിണേശ്വർ കാളി ക്ഷേത്രം

കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ദേവി ക്ഷേത്രമാണ് ഹൂഗ്ലീ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ദക്ഷിണേശ്വർ കാളി ക്ഷേത്രം. കാളിയുടെ മുഖഭാവമായ ഭവതാരിണി ദേവിയാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ.
നവരത്ന ക്ഷേത്രം എന്നും ഇത് അറിയപ്പെടുന്നു. കാളിയുടെ ഭക്തയുമായിരുന്ന റാണി രാഷ്‌മോണിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ടോളിഗഞ്ചിലെ ബാബു രാംനാഥ് മൊണ്ടാൽ നിർമ്മിച്ച നവരത്ന ശൈലിയിലുള്ള രാധാകാന്ത ക്ഷേത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് പ്രധാന ക്ഷേത്രം.

PC:Knath

സപ്തശൃംഗി ദേവി ക്ഷേത്രം

സപ്തശൃംഗി ദേവി ക്ഷേത്രം

മഹാരാഷ്ട്രയിലെ നാസിക്കിനടുത്തുള്ള വാണിയിലാണ് സപ്തശൃംഗി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സപ്തശൃംഗി നിവാസിനി ദേവി ഏഴ് പർവതശിഖരങ്ങളിൽ വസിക്കുന്നു. 510 പടികൾക്കു മുകളിലായാണ് ക്ഷേത്രമുള്ളത്. മഹാരാഷ്ട്രയിലെ "മൂന്നര ശക്തിപീഠങ്ങളിൽ" ഒന്നായും ഈ ക്ഷേത്രം അറിയപ്പെടുന്നു. സതീ ദേവിയുടെ വലതുകൈ ഇവിടെയാണ് വീണതെന്നാണ് വിശ്വാസം.
കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രം, തുൾജാപൂരിലെ തുൾജാ ഭവാനി ക്ഷേത്രം, മഹൂരിലെ രേണുക ക്ഷേത്രം (മാത്രിപൂർ), വാണിയിലെ സപ്തശൃംഗി ക്ഷേത്രം എന്നിവയാണ് മൂന്നര ശക്തിപീഠങ്ങള്‍ എന്നറിയപ്പെടുന്നത്. സപ്തശൃംഗിയെ പൊതുവെ അർദ്ധശക്തിപീഠമായാണ് കണക്കാക്കുന്നത്.

PC:AmitUdeshi

നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?നൂറ്റാണ്ടുകളായിഅണയാത്ത തീയുമായി ജ്വാലാജി ക്ഷേത്രം...എന്താണ് ഇതിന്‍റെ രഹസ്യം?

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X