Search
  • Follow NativePlanet
Share
» »ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

ഇന്‍സ്റ്റഗ്രാം തുറന്നാല്‍ ഈ ഇടങ്ങളെ കാണാനുള്ളൂ!! റീല്‍സില്‍ നിറഞ്ഞു നില്‍ക്കുന്ന കേരളത്തിലെ സ്ഥലങ്ങളിലൂടെ

ഏറ്റവും രുചികരമായ ബിരിയാണി കി‌ട്ടുന്ന ഹോട്ടല്‍ മുതല്‍ കുറഞ്ഞ ചിലവിലെ താമസം വരെ... ഫോട്ടോ സ്പോ‌ട്ട് മുതല്‍ ഷോപ്പ് ചെയ്യേണ്ട സ്ഥലം വരെ...
യാത്രകളില്‍ താല്പര്യമുള്ള ആളുകളുടെ സോഷ്യല്‍മീഡിയ ഫീഡ് ഒന്നു തിരഞ്ഞുനോക്കിയാല്‍ കാണുന്ന കണ്ടന്‍റുകളാണിവ. കാണുന്ന മാത്രയില്‍ അവിടെ എത്തുവാന്‍ കൊതിപ്പിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വിവരണങ്ങളും കൂടിയാകുമ്പോള്‍ പറയുകയും വേണ്ട... ആരും അറിയാതെ ഒരു യാത്ര പ്ലാന്‍ ചെയ്തുപോകും. അങ്ങനെ കൊതിപ്പിക്കുന്ന എത്ര ഇടങ്ങളെക്കുറിച്ചു നിങ്ങള്‍ക്കറിയാം... മലയാളികളും പുറത്തുള്ളവരും എല്ലാം ചേര്‍ന്ന് ആഘോഷമാക്കിയ കുറച്ച് ഇടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്... ഇന്‍സ്റ്റഗ്രാം റീല്‍സിലും ഫോട്ടോയിലും എല്ലാം നിറഞ്ഞു നിന്നു കൊതിപ്പിക്കുന്ന കേരളത്തിലെ ഇടങ്ങളെക്കുറിച്ച് വായിക്കാം

വര്‍ക്കല

വര്‍ക്കല

ഇന്‍സ്റ്റഗ്രാമെടുത്താല്‍ ഓരോ തവണ സ്ക്രോള്‍ ചെയ്തു പോകുമ്പോഴും പി‌ടിച്ചു നിര്‍ത്തുന്ന കാഴ്ചകളിലൊന്ന് വര്‍ക്കലയുടെ ആ സൗന്ദര്യമാണ്. ക്ലിഫിനു മുകളില്‍ നിന്നുള്ള കടലിന്‍റെ കാഴ്ചയും കടലിലിറങ്ങിയുള്ള ആഘോഷങ്ങളും വഴിവക്കിലെ ഷോപ്പിങും കഫേകളിലെ അര്‍മ്മാദവും കഴിഞ്ഞ് വൈകിട്ട് സൂര്യാസ്മയ കാഴ്ച കൂടി ഉള്‍പ്പെടുത്തിയുള്ള റീല്‍സ് നൂറുകണക്കിനുണ്ട് ഇന്‍സ്റ്റഗ്രാമില്‍.
ബീച്ച് ഹോപ്പിങ്ങും ഷോപ്പിങ്ങും കഴിഞ്ഞ് കാപ്പി കുടിക്കുവാനും ചില്‍ ആകുവാനും കയറേണ്ട കഫേകള്‍ ഉള്‍പ്പെടെ, ഏറ്റവും ലാഭകരമായ രീതിയില്‍ എവിടെ താമസിക്കാം എന്നുവരെ ഈ ചെറുവീഡിയോകള്‍ പറഞ്ഞുതരുന്നു. വര്‍ക്കലയിലെ സര്‍ഫിങ്ങും ബ്ലാക്ക് ബീച്ച് കാഴ്ചകളും അകത്തുമുറി തുരുത്തിലെ തോണി യാത്രയും എല്ലാം ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞോടുകയാണ്.

മണ്‍റോ

മണ്‍റോ

വര്‍ക്കല കറങ്ങിക്കഴിഞ്ഞ് മിക്കവരും നേരെ വണ്ടികയറുന്നത് മണ്‍റോ തുരുത്തിലേക്കാണ്. തുരുത്തിന്റെ പച്ചപ്പിലൂടെ, ചെറിയ കനാലുകള്‍ക്കിടയിലൂടെ, ഒരു വള്ളം മാത്രം പോകുവാന്‍ വീതിയുള്ള ഇടത്തിലൂടെ പോകുന്ന വള്ളയാത്രയും പുലര്‍കാഴ്ചകളും സൂര്യോദയവും അഷ്ടമുടിയും തുരുത്തും ചേരുന്ന ഇടവും എല്ലാം കാഴ്ചകളില്‍ അങ്ങോളമിങ്ങോളമുണ്ട്.
കനാല്‍വക്കത്തെ ഹോം സ്റ്റേകളിലെ താമസത്തിന്റെ കഥ പറയുന്ന റീലുകള്‍ മുതല്‍ സാഹസികമായി പൂര്‍ത്തിയാക്കിയ കയാക്കിങും തനികേരള വിഭവങ്ങള്‍ നിറഞ്ഞ ഭക്ഷണവും എല്ലാം ചിത്രങ്ങളിലുണ്ട്.

ജ‍ഡായു

ജ‍ഡായു


കേരളത്തിലെ യാത്രകളുടെ ഏറ്റവും പുതിയ ഡെസ്റ്റിനേഷനുകളിലൊന്നായി മാറിയിരിക്കുന്ന ജഡായുവിനും കുറവല്ലാത്ത ആരാധകര്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്പമാണ് കൊല്ലം ചടയമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ജഡായുപ്പാറ. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജഡായു എര്‍ത്ത് സെന്‍ററില്‍ താഴെ ന്നും ജഡായു ശില്പത്തിനടുത്തേയ്ക്ക് കേബിള്‍ കാറിലാണ് പോകുവാന്‍ സാധിക്കുക. നിരവധി സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടം വാഗ്ദാനം ചെയ്യുന്നുണ്ട്.

മൂന്നാര്‍

മൂന്നാര്‍

സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല, ട്രാവല്‍ വിഷ് ലിസ്റ്റില്‍ പോലും എന്നും കാണുന്ന ഇടങ്ങളിലൊന്നാണ് മൂന്നാര്‍. മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെയുള്ള റോഡിലൂടെയുള്ള യാത്രയും ഇരുവശത്തു നിന്നും വന്ന് കോടമഞ്ഞു വന്നു മൂടുന്നതും വഴിയരികിലെ വെള്ളച്ചാട്ടങ്ങളും എല്ലാം കാഴ്ചകളില്‍ മാറിമാറി വരും. മറ്റൊന്ന് ഇവിടുത്തെ പ്രധാന ട്രക്കിങ് സ്ഥലങ്ങളയാ കൊളക്കുമലയിലേക്കും മീശപ്പുലിമലയിലേക്കും പിന്നെ ചൊക്രമുടിയിലേക്കുമുള്ള യാത്രകളുടെ വീഡിയോകളുമാണ് മുന്നില്‍ നില്‍ക്കുന്നത്.
മൂന്നാര്‍ ഫോട്ടോകളിലെ മറ്റൊരു താരം റിസോര്‍ട്ടുകളാണ്. തേയിലത്തോട്ടങ്ങള്‍ക്കും ഏലക്കാടുകള്‍ക്കും നടുവിലുള്ള ഹോം സ്റ്റേകളുടെ ആകര്‍ഷകമായ വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമില്‍ സുലഭമാണ്.

PC:Yugaljoshi

പാമ്പാടുംഷോല

പാമ്പാടുംഷോല

ഇന്‍സ്റ്റഗ്രാം റീലുകളില്‍ കാണുന്ന മറ്റൊരിടം പാമ്പാടുംഷോലയിലേക്കുള്ള യാത്രകളുടേതാണ്. ഇരുവശവും വളര്‍ന്നുയര്‍ന്നു നില്‍ക്കുന്ന ഷോലകാടുകള്‍ക്കു നടുവിലൂടെ കാടിന്‍റെ ശബ്ദങ്ങള്‍ കേട്ടും ആസ്വദിച്ചും പോകുന്ന ഒരു പ്രത്യേക യാത്ര! അവിടുത്തെ വുഡ് ഹൗസുകളിലെ താമസവും പുലരികളും യാത്രയും എല്ലാം ചിത്രങ്ങളായി ഇവിടെ കാണാം.
PC:Varkey Parakkal

നെല്ലിയാമ്പതി

നെല്ലിയാമ്പതി

നെല്ലിയാമ്പതിയിലെ കാടും ഒറ്റമരവും കാപ്പിത്തോട്ടങ്ങളും ഒക്കെയുള്ള ഇവിടം അറിയപ്പെടുന്നതു തന്നെ പാവങ്ങളുടെ ഊട്ടി എന്നാണ്. ചോലക്കാടുകളും പുല്‍മേടുകളും നിറഞ്ഞു നില്‍ക്കുന്ന ഭൂപ്രകൃതിയാണ് നെല്ലിയാമ്പതിയുടേത്. ഇവിടേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകളുടെ ചിത്രങ്ങളാണ് കൂടുതലും പ്രചരിക്കുന്നത്. പാലക്കാട് നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.
PC:Kjrajesh

ആലപ്പുഴ

ആലപ്പുഴ

ആലപ്പുഴയെയും ബീച്ച് കാഴ്ചകളെയും ഒഴിവാക്കിയുള്ള ചിത്രങ്ങള്‍ എവിടെയും കാണുവാനില്ല. ആലപ്പുഴയിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സര്‍ക്കാര്‍ ബോട്ട് സര്‍വ്വീസുകള്‍ സഞ്ചാരികള്‍ ഏറ്റെടുത്തിട്ടുണ്ട്. വളരെ കുറഞ്ഞ ചിലവില്‍ കായല്‍ക്കാഴ്ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാം എന്നതും വളരെ വ്യത്യസ്തമായ വീഡിയോകളും റീലുകളും തയ്യാറാക്കാം എന്നതുവാണ് ട്രാവല്‍ വ്ലോഗര്‍മാരെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഒപ്പം തന്നെ വ്യത്യസ്തങ്ങളായ രുചികള്‍ പരീക്ഷിക്കുവാന്‍ പറ്റിയ അവസരം കൂടിയായിരിക്കും ഈ യാത്രകള്‍.

PC:Mohanrangaphotography

കുമരകം

കുമരകം

കേരളത്തിന്‍റെ നെതല്‍ലന്‍ഡ് എന്നു വിളിക്കപ്പെടുന്ന കുമരകം കൗതുക യാത്രകള്‍ തേടുന്നവര്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. വേമ്പനാട് കായല്‍ത്തീരത്തു സ്ഥിതി ചെയ്യുന്ന കുമരകം സമുദ്ര നിരപ്പിനും താഴെയാണ് ഉള്ളത്. കെട്ടുവള്ളത്തില്‍ വളരെ വ്യത്യസ്തമായ അനുഭവങ്ങളുമായുള്ള യാത്ര വിദേശികള്‍ ഉള്‍പ്പെടെയുള്ളവരെ ഇവിടേക്ക് ആകര്‍ഷിക്കുന്നു, കെട്ടുവള്ളത്തില്‍ രാത്രി താമസം ഉള്‍പ്പെടെയുള്ള പാക്കേജുകള്‍ ലഭ്യമാണ്.

ഇഞ്ചത്തൊ‌ട്ടി

ഇഞ്ചത്തൊ‌ട്ടി


കഴിഞ്ഞ വളരെ കുറച്ചു നാളുകള്‍ക്കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ താരമായി മാറിയ ഇടങ്ങളിലൊന്നാണ് കോതമംഗലം നേര്യമംഗലത്തിനടുത്തുള്ള ഇഞ്ചത്തൊട്ടി. വളരെ സമാധാനപരമായ കാഴ്ചകളുള്ള ഇവിടം പെരിയാര്‍ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. 185 മീറ്റർ നീളവും നാല് അടി വീതിയും ഉള്ള തൂക്കുപാലമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിലനില്‍ ഇവിടുത്തെ താരമെന്നത് കയാക്കിങ് ആണ്. പ്രദേശത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ചുള്ള കയാക്കിങ് ഒട്ടും പരിചിതമല്ലാത്തവര്‍ക്കു പോലും ധൈര്യമായി ചെയ്യാം.

മലക്കപ്പാറ

മലക്കപ്പാറ

കെഎസ്ആര്‍ടിസിയുടെ ബജറ്റ സെല്ലിന്റെ നേതൃത്വത്തില്‍ ന‌ടത്തിയ യാത്രകള്‍ വഴി സോഷ്യല്‍ മീഡിയയില് നിറഞ്ഞു നില്‍ക്കുന്ന ഇടങ്ങളില്‍ മറ്റൊന്നാമ് മലക്കപ്പാറ. മാലാഖാപ്പാറ എന്നും പേരുള്ള ഇവിടം പണ്ടു മുതലേ സഞ്ചാരികളുടെ ഇടയില്‍ പ്രസിദ്ധമാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടവും തുമ്പൂർമൂഴിയുംവാഴച്ചാലും , ഷോലയാറും എല്ലാം കണ്ടും കടന്നുമുള്ല യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരനുഭവമാണ് നല്കുന്നത്. അതിരപ്പിള്ളി വ്യൂ പോയിന്റ്,​ ചാർപ്പ് വെള്ളച്ചാട്ടം,​ പെരിങ്ങൽക്കുത്ത് ഡാം,​ ആനക്കയം പാലം,​ ഷോളയാർ ഡാം,​ വാൽവ് ഹൗസ്,​ പെൻസ്റ്റോക്ക്,​ നെല്ലിക്കുന്ന് എന്നിവിടങ്ങളാണ് യാത്രയിലെ പ്രധാന കേന്ദ്രങ്ങള്‍.
PC:Jaseem Hamza

വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!വേനല്‍ക്കാല യാത്രയില്‍ ഉള്‍പ്പെടുത്തേണ്ട കര്‍ണ്ണാടകയിലെ അഞ്ചി‌ടങ്ങള്‍..യാത്രകള്‍ വ്യത്യസ്തമാക്കാം!!

പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്

Read more about: travel kerala wayanad munnar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X