Search
  • Follow NativePlanet
Share
» »താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്

താമസിക്കുവാന്‍ ഏറ്റവും യോഗ്യമായ പത്ത് ലോകനഗരങ്ങള്‍...ആധിപത്യം നേടി യൂറോപ്പ്

ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തിരഞ്ഞെ‌ടുത്ത് ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങളെ വിശദമായി പരിചയപ്പെടാം

ജീവിക്കുവാനും താമസിക്കുവാനും ലോകത്തിലെ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയുമായി ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ്. ഗ്ലോബല്‍ ലീവെബിലിറ്റി ഇന്‍ഡക്‌സ് 2022 ലെ പട്ടികയില്‍ ഓസ്ട്രിയയിലെ വിയന്ന ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരങ്ങളില്‍ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടു. ഓരോ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ഈ റിപ്പോര്‍ട്ടില്‍ ഏകദേശം 140 രാജ്യങ്ങളുടെ റാങ്കിങ് ആണ് നടത്തുന്നത്. സ്ഥിരത, ആരോഗ്യ സംരക്ഷണം, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിങ്ങനെ അഞ്ച് പ്രധാന വിഭാഗങ്ങളിലായി 30-ലധികം ഘടകങ്ങൾ പരിശോധിച്ച് ആണ് ലോകത്തിലെ ജീവിക്കുവാന്‍ ഏറ്റവും മികച്ച രാജ്യങ്ങളും ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളും പട്ടികപ്പെടുത്തുന്നത്.
ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് തിരഞ്ഞെ‌ടുത്ത് ലോകത്തിലെ ഏറ്റവും താമസയോഗ്യമായ പത്ത് നഗരങ്ങളെ വിശദമായി പരിചയപ്പെടാം

വിയന്ന, ഓസ്ട്രിയ

വിയന്ന, ഓസ്ട്രിയ

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് 2022 ലെ ഏറ്റവും താമസയോഗ്യമായ ഇടമായി തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് മഹാമാരിക്കാലത്ത് പല പ്രതിസന്ധികളെയും അതിജീവിച്ച് ഉയര്‍ന്നുവന്ന നഗരമായാണ് വിയന്നയെ അടയാളപ്പെടുത്തിയിരിക്കുന്നത്. 2018-ലും 2019-ലും ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരമായി വിയന്ന തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021 ല്‍ പട്ടികയില്‍ ഒന്നാമതായിരുന്ന ന്യൂ സീലാന്‍ഡിലെ ഓക്ലന്‍ഡിനെ 34-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് ഓസ്ട്രിയ ഒന്നാമതെത്തിയത്.

കോപ്പന്‍ഹേഗന്‍, ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍, ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍, ഡെന്മാര്‍ക്ക്
സ്കാന്‍ഡിനേവിയന്‍ യാത്രാ ലക്ഷ്യസ്ഥാനങ്ങളില്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോപ്പന്‍ഹേഗന്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. രാഷ്ട്രീയ സ്ഥിരതയും ശക്തമായ വിദ്യാഭ്യാസ സംവിധാനവുമാണ് ഈ നേട്ടത്തിന് പിന്നിലെ കാരണം.. ഭക്ഷണം, വാസ്തുവിദ്യ, ചരിത്രം എന്നിവയാണ് ഇവിടേക്ക് സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
സ്കാന്‍ഡിനേവിയന്‍ യാത്രാ ലക്ഷ്യസ്ഥാനങ്ങളില്‍ എന്നും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കോപ്പന്‍ഹേഗന്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. രാഷ്ട്രീയ സ്ഥിരതയും ശക്തമായ വിദ്യാഭ്യാസ സംവിധാനവുമാണ് ഈ നേട്ടത്തിന് പിന്നിലെ കാരണം.. ഭക്ഷണം, വാസ്തുവിദ്യ, ചരിത്രം എന്നിവയാണ് ഇവിടേക്ക് സ‍ഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

സൂറിച്ച്, സ്വിറ്റ്സര്‍ലന്‍ഡ്

ഗ്ലോബല്‍ ലീവെബിലിറ്റി ഇന്‍ഡക്‌സ് 2022 ലെ സ്വിറ്റ്സലര്‍ലന്‍ഡില്‍ നിന്നുള്ള ആദ്യത്തെ നഗരമാണ് സൂറിച്ച്. ലോകത്തിലെ ഏറ്റവും സുസ്ഥിര നഗരങ്ങളിലൊന്നായ സൂറിച്ച്, സ്മാർട്ട് സിറ്റി സൂചികയുടെ 2021 റാങ്കിങ്കില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു, ആൽപ്‌സിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന സൂറിച്ച് രുചികരമായ ചോക്ലേറ്റുകൾക്കും അതിഗംഭീരമായ ഷോപ്പിംഗ് അനുഭവങ്ങൾക്കും നിരവധി മ്യൂസിയങ്ങൾക്കും പ്രശസ്തമാണ്.

കാല്‍ഗറി, കാനഡ

കാല്‍ഗറി, കാനഡ

ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അടുത്തത് കനേഡിയൻ നഗരമായ കാൽഗറിയാണ്. 2022-ലെ ഗ്ലോബൽ ലൈവബിലിറ്റി സൂചികയിൽ കാൽഗറിക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. 2018-ൽ ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന നാലാമത്തെ നഗരമായും കാൽഗറി തിരഞ്ഞെടുക്കപ്പെട്ടു. റോക്കീസിലേക്കുള്ള പ്രവേശന കവാടമാണ് ഈ നഗരം.

വാൻകൂവര്‍, കാനഡ

വാൻകൂവര്‍, കാനഡ

ഗ്ലോബൽ ലൈവബിലിറ്റി സൂചികയിലെ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഇടം നേടിയ അടുത്ത കനേഡിയൻ നഗരം വാൻകൂവറാണ്. രാജ്യത്തുടനീളമുള്ള ഏറ്റവും മിതശീതോഷ്ണ കാലാവസ്ഥയാണ് വാൻകൂവറിന് ഉള്ളത്. ഏതു തരത്തിലുള്ള യാത്രകള്‍ക്കും താമസത്തിനും യോജിച്ച സ്ഥലമാണിത്. വൈവിധ്യത്തിലും തദ്ദേശീയ ചരിത്രത്തിലും സഹിഷ്ണുതയിലും അഭിമാനിക്കുന്ന നഗരം കൂടിയാണിത്.

ജെനീവ, സ്വിറ്റ്സര്‍ലാന്‍ഡ്

ജെനീവ, സ്വിറ്റ്സര്‍ലാന്‍ഡ്

പട്ടികയിലെ ആദ്യ പത്ത് നഗരങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള രണ്ടാമത്തെ നഗരമാണ് ജനീവ. ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായ ഇവിടം ആല്പ്സിന്റെ കാഴ്ചകള്‍ക്കാണ് പ്രസിദ്ധമായിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും റെഡ് ക്രോസിന്റെയും ആസ്ഥാനം എന്ന നിലയില്‍ ലോകം ഉറ്റുനോക്കുന്ന നഗരങ്ങളിലൊന്നും ജനീവയാണ്. മോണ്ട് ബ്ലാങ്കിന്റെ അത്ഭുതകരമായ കാഴ്ചകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത,

ഫ്രാങ്ക്ഫട്ട്, ജര്‍മ്മനി

ഫ്രാങ്ക്ഫട്ട്, ജര്‍മ്മനി

മെയിൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഫ്രാങ്ക്ഫർട്ട് യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളിലൊന്നാണ്. ലോക പട്ടികയിൽ ജീവിക്കാൻ ഏറ്റവും മികച്ച പത്ത് നഗരങ്ങളിൽ ഇടം നേടിയ ഏക ജർമ്മൻ നഗരമാണിത്. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം കൂടിയാണ് ഫ്രാങ്ക്ഫര്‍ട്ട്

ടൊറന്റോ

ടൊറന്റോ

പട്ടികയിലെ ആദ്യപത്തിലെ മൂന്നാമത്തെ കനേഡിയന്‍ നഗരമാണ് ടൊറന്‍റോ. ഒന്‍റാറിയോ പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ് ഈ നഗരം. അംബരചുംബികളായ കെട്ടിടങ്ങളാൽ ചുറ്റപ്പെട്ട ഈ നദരം അതിന്റെ ഊര്‍ജസ്വലതയ്ക്കാണ് പേരുകേട്ടിരിക്കുന്നത്.

ആംസ്റ്റര്‍ഡാം

ആംസ്റ്റര്‍ഡാം

ലോകത്തിലെ ഏറ്റവും ജനപ്രിയ നഗരങ്ങളിലൊന്നായ ആംസ്റ്റർഡാം പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്തി. നെതർലൻഡ്‌സിന്റെ തലസ്ഥാനമായ ഇവിടം സമ്പന്നമായ സംസ്കാരത്തിനും അവിശ്വസനീയമായ വാസ്തുവിദ്യാ പൈതൃകത്തിനും പേരുകേട്ടിരിക്കുന്നു, കനാൽ സംവിധാനമാണ് നഗരത്തെ വ്യത്യസ്തമാക്കുന്ന ഒന്ന്.

ഒസാക്കയും മെൽബണും

ഒസാക്കയും മെൽബണും

ജപ്പാനിലെ ഒസാക്കയും ഓസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരവും പ‌ട്ടികയില്‍ പത്താം സ്ഥാനം പങ്കി‌ട്ടെ‌ടുത്തു. ജപ്പാനിലെ ഏറ്റവും വലിയ തുറമുഖ നഗരങ്ങളിലും വാണിജ്യ കേന്ദ്രമായും ഒസാക്ക അറിയപ്പെടുന്നു. ഓസ്‌ട്രേലിയൻ നഗരമായ മെൽബൺ അതിന്റെ ജീവിതശൈലിക്കും ഉയർന്ന മാർക്കറ്റ് ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും പേരുകേട്ടതാണ്.

ആദ്യ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണോ...പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധിക്കാം..അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍ആദ്യ വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണോ...പ്ലാന്‍ ചെയ്യുമ്പോള്‍ മുതല്‍ ശ്രദ്ധിക്കാം..അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

പണിയെടുക്കുവാനും ജീവിക്കുവാനും ബെസ്റ്റ് ഈ നഗരം...മടുത്തെങ്കില്‍ പോകാം ആംസറ്റര്‍ഡാമിലേക്ക്!!പണിയെടുക്കുവാനും ജീവിക്കുവാനും ബെസ്റ്റ് ഈ നഗരം...മടുത്തെങ്കില്‍ പോകാം ആംസറ്റര്‍ഡാമിലേക്ക്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X