Search
  • Follow NativePlanet
Share
» »പൈതൃകവും ചരിത്രവും ഏറെയുള്ള വഡോദര...ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം!!

പൈതൃകവും ചരിത്രവും ഏറെയുള്ള വഡോദര...ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം!!

ഗുജറാത്ത് വിനോദ സഞ്ചാരത്തിന്‍റെ തിളക്കമേറിയ ഇടങ്ങളിലൊന്നാണ് വഡോദര. വിശ്വാമിസ്ത്രി നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഈ നാട് ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനമായും വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന നിലയിലും ഏറെ പ്രസിദ്ധമാണ്. വടപ്രദാക എന്ന് പുരാണങ്ങളില്‍ വിവരിച്ചിരിക്കുന്ന ഈ പ്രദേശം ആൽമരങ്ങൾക്കിടയിലുള്ള ഒരു ഗ്രാമം എന്നായിരുന്നു അക്കാലത്ത് അറിയപ്പെട്ടിരുന്നത്,
പൗരാണികമായ ആ പ്രൗഢിയും പൈതൃകവും കെട്ടിടങ്ങളായും ചരിത്രമായും ഇന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കാണുവാന്‍ കഴിയും. നഗരത്തെ പരിചയപ്പെടുവാന്‍ എത്തുന്ന ഒരാളെന്ന നിലയില്‍ ഇവിടെ നഗരത്തില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട, അനുഭവിച്ചറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിചയപ്പെടാം...

കീര്‍ത്തി മന്ദിരത്തിലേക്ക് ഒരു യാത്ര

കീര്‍ത്തി മന്ദിരത്തിലേക്ക് ഒരു യാത്ര

മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സ്മരണയ്ക്കായി നിര്‍മ്മിക്കപ്പെട്ട ഇടമാണ് കീർത്തി മന്ദിർ. 1944 -ൽ ആഗാഖാൻ കൊട്ടാരത്തിൽ നിന്ന് മഹാത്മാഗാന്ധി പുറത്തിറങ്ങിയപ്പോള്‍ പോര്‍ബന്ദര്‍ നിവാസികളാണ് നഗരത്തില്‍ ഈ കെട്ടിം നിര്‍മ്മിച്ചത്. 1930 -ൽ മഹാരാജാ സയാജിറാവു ഗെയ്ക്വാദ് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്,. ഗുജറാത്തിലെ വാസ്തുവിദ്യയുടെ മഹത്വത്തെക്കുറിച്ച് അറിയുവാന്‍ ഇവിടം തീര്‍ച്ചയായും സന്ദര്‍ശിക്കാം.
രാവിലെ 10 മുതല്‍ വൈകിട്ട് 6മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.
PC:wikipedia

നാസർ ബാഗ് കൊട്ടാരം

നാസർ ബാഗ് കൊട്ടാരം

വഡോദരയില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ചരിത്ര പ്രാധാന്യമുള്ള ഒരിടമാണ് നാസർ ബാഗ് കൊട്ടാരം. ഗെയ്ക്വാഡിലെ രാജകുടുംബമാണ് 1721 ല്‍ ഇത് നിര്‍മ്മിക്കുന്നത്. മൂന്ന് നിലകളുള്ള കെട്ടിടം മൽഹർ റിയോ ഗെയ്ക്വാഡിന്റെ ഭരണകാലത്ത് നിർമ്മിച്ച ഈ പ്രദേശത്തെ ഏറ്റവും പഴയ കൊട്ടാരമാണ്. വിലതമിക്കാനാവാത്ത പല കാര്യങ്ങളും ഒരു കാലത്ത് ഈ കൊട്ടാരത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. 125 കാരറ്റ് സ്റ്റാര്‍ ഓഫ് ദ സൗത്ത് ഡയമണ്ട്, ഇംഗ്ലീഷ് ഡ്രെസ്ഡൻ, വിലയേറിയ കല്ലുകളും വിത്ത് മുത്തുകളും അടങ്ങിയ എംബ്രോയിഡറി തുണി എന്നിവയായിരുന്നു അത്.
PC:Toshita

സുര്‍സാഗര്‍ തടാകം

സുര്‍സാഗര്‍ തടാകം

വഡോദര സിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സുർസാഗർ തടാകം നഗരത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങള്‍ നല്കുന്ന ഇടമാണ്. രാത്രികാലങ്ങളില്‍ ആണ് ഈ പ്രദേശം ഏറ്റവും ഭംഗിയില്‍ കാണുവാന്‍ സാധിക്കുന്ന സമയം. വൈകുന്നേരങ്ങള്‍ ആസ്വദിക്കുവാനു ആളുകള്‍ ഇവിടെ എത്തുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ കൽക്കരകളും കൊത്തുപണികളും ഉപയോഗിച്ച് പുനർനിർമ്മിച്ച ഈ തടാകം വർഷം മുഴുവനും വെള്ളത്തിൽ നിറഞ്ഞിരിക്കുന്നു, ഗുജറാത്തിലെ ഏറ്റവും മനോഹരമായ തടാകങ്ങളിൽ ഒന്നാണിത്.

PC:StapelChips

തംബേക്കർ വാഡ

തംബേക്കർ വാഡ

വഡോദരയിലെ മനോഹരമായ വസതികളിലൊന്നാണ് തംബേക്കർ വാഡ.
ബാരോഡയിലെ മുൻ ദിവാനായിരുന്ന ഭൗ തംബേക്കറിന്റെ വസതിയായിരുന്ന ഈ മറാത്ത മന്ദിരം അക്കാലത്തെ നിര്‍മ്മിതിയുടെ മുഴുവന്‍ ഉള്ളടക്കങ്ങളും പ്രത്യേകതകളും ഉള്‍ക്കൊള്ളുന്നു. മഹാഭാരതത്തിലെ രംഗങ്ങൾ ചിത്രീകരിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ വർണ്ണാഭമായ ചുവർച്ചിത്രങ്ങൾക്ക് ഇവിടം പ്രസിദ്ധമാണ്. പ്രകൃഷ്ണന്റെ ജീവിതത്തിൽ നിന്നുള്ള ആഖ്യാനങ്ങൾ പ്രദർശിപ്പിക്കുന്ന ഈ ഡിസൈനുകളിൽ 19-ആം നൂറ്റാണ്ടിലെ ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ സമകാലിക ദൃശ്യങ്ങളും ഉൾക്കൊള്ളുന്നു.

ലക്ഷ്മി വിലാസ് പാലസ്

ലക്ഷ്മി വിലാസ് പാലസ്

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതിയാണ് വഡോദരയില്‍ സ്ഥിതി ചെയ്യുന്ന ലക്ഷ്മി വിലാസ് പാലസ്.സായാജിറാവു ഗെയ്ക്വാദ് മൂന്നാമന്‍ എന്ന വ്യക്തിയാണ് 1890 ല്‍ ലക്ഷ്മി വിലാസ് കൊട്ടാരം നിര്‍മിച്ചത്.1878 ല്‍ തുടങ്ങിയ നിര്‍മ്മാണം 12 വര്‍ഷങ്ങള്‍ക്കു ശേഷം പൂര്‍ത്തിയായപ്പോള്‍ 170 മുറികളാണ് ഉണ്ടായിരുന്നത്, ലക്ഷ്മി വിലാസ് കൊട്ടാരത്തെ കൂടാതെ വേറെയും രണ്ട് കൊട്ടാരങ്ങള്‍ ഇവിടെയുണ്ട്. മോട്ടിരാജാ പാലസും മഹാരാജാ ഫത്തേസിംഗ് മ്യൂസിയവും,. വൈദ്യുതി, ലിഫ്റ്റ്, ടെലഫോണ്‍ എക്സ്ചേഞ്ച് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇവിടെ ഒരുക്കിയിരുന്നു.ബക്കിങ്ഹാം പാലസിന്‍റെ നാലിരട്ടി വലുപ്പമാണ് ഇതിനുള്ളത്,

രുചികള്‍ പരീക്ഷിക്കാം

രുചികള്‍ പരീക്ഷിക്കാം

യാത്രകളില്‍ വ്യത്യസ്തമായ രുചികള്‍ പരീക്ഷിക്കുവാന്‍ താല്പര്യപ്പെടുന്നവര്‍ക്കു പറ്റിയ ഇടമാണ് എന്തുകൊണ്ടും വഡോദര. ഗുജറാത്തിലെ തനതായ വിഭവങ്ങള് മുതല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രസകരമായ രുചിഭേദങ്ങള്‍ വരെ നല്കുന്ന കടകള്‍ ഇവിടെ കാണാം.

ഖണ്ഡറാവോ മാർക്കറ്റ്

ഖണ്ഡറാവോ മാർക്കറ്റ്

ഷോപ്പിങ്ങില്‍ താല്പര്യമുള്ളവര്‍ പോയിരിക്കേണ്ട ഇടമാണ് ഖണ്ഡറാവോ മാർക്കറ്റ്. യൂറോപ്യൻ, ഇസ്ലാമിക വാസ്തുവിദ്യയില്‍ മറാത്ത, ജൈന വാസ്തുവിദ്യയും കൂടിച്ചേര്‍ന്ന ഒരു നിര്‍മ്മാണ വിസ്മയമാണിത്.
ഖണ്ഡറാവോ മാർക്കറ്റിലെ ഷോപ്പിംഗ് നടത്താതെ വഡോദര യാത്ര ഒരിക്കലും പൂര്‍ത്തിയാകില്ല. കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഒരു ക്ലോക്ക് ടവറും രണ്ട് താഴികക്കുട ഘടനയും അടങ്ങിയിരിക്കുന്നു.

രാത്രി ജീവിതം

രാത്രി ജീവിതം

രാത്രി ജീവിതത്തിന്റെ രസകരമായ വൈബ് ആണ് വഡോദരയ്ക്കുള്ളത്. പുലരുവോളം പൂട്ടാാത്ത പബ്ബുകളും പേടിക്കാതെ നടക്കുവാന്‍ പറ്റിയ തെരുവുകളും സംഗീതവും ആഘോഷവും എല്ലാമായി വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന കുറേ നിമിങ്ങളും ചേര്‍ന്നതാണ് ഇവിടുത്തെ രാത്രികള്‍.

ഭഗവാന്‍ കടംവാങ്ങിയ തുക അടച്ചുതീര്‍ക്കുവാന്‍ കാണിക്കയിടുന്ന വിശ്വാസികള്‍.. ഇര‌ട്ടിയായി തിരികെ നല്കുന്ന ഭഗവാന്‍...ഭഗവാന്‍ കടംവാങ്ങിയ തുക അടച്ചുതീര്‍ക്കുവാന്‍ കാണിക്കയിടുന്ന വിശ്വാസികള്‍.. ഇര‌ട്ടിയായി തിരികെ നല്കുന്ന ഭഗവാന്‍...

വളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാംവളര്‍ത്തുജീവികളുമായി യാത്ര പോകണമെങ്കില്‍, നിയമങ്ങളും ടിക്കറ്റ് നിരക്കും..ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X