Search
  • Follow NativePlanet
Share
» »വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

വര്‍ക്കല ബീച്ചിലെ രാത്രിജീവിതവും പൊന്നുംതുരുത്തിലേക്കുള്ള യാത്രയും! വര്‍ക്കലയില്‍ ചെയ്തിരിക്കാം ഇവ

പകരംവയ്ക്കുവാനില്ലാത്ത യാത്രാ സാധ്യതകള്‍ തുറന്നിടുന്ന കേരളത്തിലെ വിനോദ സഞ്ചാരം തേടിയെത്തുന്ന ലോകസഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല. ചരിത്രപരമായ അത്ഭുതങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടിരിക്കുന്ന ഇവിടം പുരാതനങ്ങളാട കോട്ടകളുടെ സാന്നിധ്യത്താലും കാലങ്ങള് പഴക്കമുള്ള വിളക്കുമാടത്തിന്റെ സാന്നിധ്യത്താലും പിന്നെ ഭൂമിയിലെ സവിശേഷ ക്ഷേത്രങ്ങളിലൊന്ന് എന്നറിയപ്പെടു്ന വര്ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്താലും എന്നും എല്ലാ സഞ്ചാരികള്‍ക്കും ഇവിടം പ്രിയപ്പെട്ടതാകുന്നു. ഇതാ വര്‍ക്കലയില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ നിങ്ങളുടെ യാത്രയെ മറക്കാനാവാത്ത ഒന്നാക്കി തീര്‍ക്കണമെന്നും നോക്കാം....

ബീച്ച് കാണാത്ത വര്‍ക്കല യാത്രയോ!!

ബീച്ച് കാണാത്ത വര്‍ക്കല യാത്രയോ!!

വര്‍ക്കല യാത്രയില്‍ എവിടെ പോയില്ലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടം വര്‍ക്കല ബീച്ച് ആണ്. 20 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബീച്ച് എന്നും സ്വദേശികളും വിദേശികളുമായ സഞ്ചാരികളാല്‍ നിറഞ്ഞു നില്‍ക്കും. കടലിന്റ മനോഹരമായ കാഴ്ചകള്‍ തന്നെയാണ് ബീച്ച് നല്കുന്നത്. ഔഷധഗുണമുള്ള പ്രകൃതിദത്ത നീരുറവയ്ക്കും ഇവിടം പേരുകേട്ടതാണ്, ഇവിടെ മുങ്ങിക്കുളിച്ചാൽ ശരീരത്തിലെ രോഗങ്ങളും പാപങ്ങളുടെ ആത്മാവും സുഖപ്പെടുത്താൻ കഴിയുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നു.

PC:Shishirdasika

ഉള്ളം തണുപ്പിക്കുവാന്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

ഉള്ളം തണുപ്പിക്കുവാന്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

വർക്കല ബീച്ചിനു സമീപം ഒരു കുന്നിന്റെ മുകളിലായാണ് വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിത‍ൃതര്‍പ്പണത്തിന് പ്രതിദ്ധമായ ഈ ക്ഷേത്രം ദേവന്മാര്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ബ്രഹ്മാവ് യാഗം നടത്തിയ സ്ഥലത്ത് യാഗം നിർത്തിയ സ്ഥലത്ത് ഇന്ദ്രനുൾപ്പെടെയുള്ള ദേവൻമാർ ചേർന്ന് ഒരു ക്ഷേത്രം നിർമ്മിക്കുകയും അവിടെ ഭഗവത്പ്രതിഷ്ഠ നടത്തുകയും ചെയ്തുവത്രെ.ആ ക്ഷേത്രമാണ് വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം എന്നറിയപ്പെടുന്നത്.

PC:Alexey Komarov

പ്രാദേശിക സംസ്കാരം അറിയുവാന്‍ വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍

പ്രാദേശിക സംസ്കാരം അറിയുവാന്‍ വര്‍ക്കല കള്‍ച്ചര്‍ സെന്‍റര്‍

വര്‍ക്കലയിലെത്തിയാല്‍ ഇവിടുത്തെ പ്രാദേശിക സംസ്കാരം അറിഞ്ഞിരിക്കുക എന്നതും അതിനെ പരിചയപ്പെടുക എന്നതും നിര്‍ബന്ധമുള്ള കാര്യമാണ്. ഇവിടെ പ്രാദേശിക സംസ്കാരം പര്യവേക്ഷണം ചെയ്യാനും കലയെ അതിന്റെ ഏറ്റവും ആധികാരിക രൂപത്തിൽ മനസ്സിലാക്കാനും പറ്റിയ ഇടം വർക്കല കൾച്ചർ സെന്റർ ആണ്. പരമ്പരാഗത കലാരൂപങ്ങൾ സംസ്ഥാനത്തിന്റെ ചരിത്രത്തെ പ്രതിനിധീകരിക്കുന്നു. മനോഹരമായി രൂപകൽപ്പന ചെയ്ത കെട്ടിടം എല്ലാ വൈകുന്നേരങ്ങളിലും ഒരു സാംസ്കാരിക സായാഹ്നത്തിന് ആതിഥേയത്വം വഹിക്കുന്നു, കൂടാതെ കളരിപ്പയറ്റിനൊപ്പം കഥകളി പോലുള്ള നൃത്തരൂപങ്ങളുടെ പ്രകടനങ്ങളും നടത്താറുണ്ട്.

 പൊന്ന് ഒളിച്ചിരിക്കുന്ന പൊന്നുംതുരുത്ത് ദ്വീപിലേക്ക്

പൊന്ന് ഒളിച്ചിരിക്കുന്ന പൊന്നുംതുരുത്ത് ദ്വീപിലേക്ക്

വര്‍ക്കലയുടെ സൗന്ദര്യത്തിന് ഒപ്പം പിടിച്ച് നില്‍ക്കുന്ന ഇടമാണ് നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെയുള്ള പൊന്നുംതുരുത്ത് ദ്വീപ്. കേരളത്തിലെ ഏറ്റവും മനോഹരവും അധികമൊന്നും സഞ്ചാരികള്‍ എത്തിയിട്ടില്ലാത്തതുമായ ഇടമാണിത്. പ്രകൃതി മനോഹരമായ കാഴ്ചകള്‍ നിരവധിയുള്ള പൊന്നുംതുരുത്ത് ദ്വീപുകൾ പ്രകൃതി സ്നേഹികളുടെ സങ്കേതമാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രകൃതി സ്നേഹികൾക്കും വന്യജീവി പ്രേമികൾക്കും ഈ ദ്വീപ് ഇഷ്ടമാകും.
PC:Arun Muralidhar

യോഗയില്‍ പങ്കെടുക്കാം

യോഗയില്‍ പങ്കെടുക്കാം

വര്‍ക്കലയിലേക്ക് വിദേശികളെ ആകര്‍ഷിക്കുന്ന കാര്യങ്ങളിലൊന്ന് ഇവിടുത്തെ യോഗാ സെന്ററുകളാണ്. യോഗാ ക്ലാസുകളില്‍ പങ്കെടുക്കാതെയുള്ള വര്‍ക്കല യാത്ര അപൂര്‍ണ്ണമെന്നു കരുതുന്നവരാണ് മിക്ക സഞ്ചാരികളും. തുടക്കക്കാർക്കും പരിചയസമ്പന്നരായ യോഗ പ്രേമികൾക്കും ഒരുപോലെ ക്ലാസുകൾ നൽകുന്ന ഒരുപാട് ഇടങ്ങള്‍ ഇവിടെയുണ്ട്.

ജലവിനോദങ്ങള്‍ ആസ്വദിക്കാം

ജലവിനോദങ്ങള്‍ ആസ്വദിക്കാം

വര്‍ക്കല ബീച്ച് ഒരു വാട്ടർ സ്‌പോർട്‌സ് കേന്ദ്രമാണ്. അറബിക്കടലിലെ ശാന്തമായ വെള്ളത്തിലേക്ക് ഉയരുന്ന പാറക്കെട്ടുകൾ ജലവിനോദങ്ങള്‍ക്ക് പുത്തന്‍ സാധ്യതകള്‍ തുറന്നു നല്കുന്നു.ജെറ്റ് സ്കീയിംഗ്, പാരാസെയിലിംഗ്, ബനാന ബോട്ട് സവാരി എന്നിവയാണ് ഇവിടെ ലഭ്യമായ വാട്ടര്‍ സ്പോര്‍ട്സുകള്‍.

PC:Alexey Komarov

ചരിത്രശേഷിപ്പുകള്‍ തേടിപ്പോകാന്‍ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും

ചരിത്രശേഷിപ്പുകള്‍ തേടിപ്പോകാന്‍ അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും

വര്‍ക്കലയുടെ ചരിത്രം തേടുവാനെത്തുന്നവരെ സംബന്ധിച്ച് തീര്‍ച്ചായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടങ്ങളിലൊന്നാണ് അഞ്ചുതെങ്ങ് കോട്ടയും ലൈറ്റ് ഹൗസും. അഞ്ചുതെങ്ങിൽ സ്ഥിതി ചെയ്യുന്ന ആഞ്ചെഗോ കോട്ടയും ലൈറ്റ് ഹൗസും വർക്കലയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്ഥലങ്ങളാണ്.ഇന്ത്യയിലെ ആദ്യത്തെ ബ്രിട്ടീഷ് സെറ്റിൽമെന്റായ കോട്ടയ്ക്ക് സവിശേഷമായ ഒരു വാസ്തുവിദ്യാ രൂപകല്പനയുണ്ട്, മനോഹരമായ കാഴ്ചകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ലൈറ്റ് ഹൗസും ഇവിടെ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്കുന്നു.

PC:Harisub

കലാകൊട്ടാരമായ കിളിമാനൂരിലേക്ക്

കലാകൊട്ടാരമായ കിളിമാനൂരിലേക്ക്

രാജാരവിവര്‍മ്മയെന്ന ലോകമറിയപ്പെടുന്ന ചിത്രകാരന്‍ ജന്മഗൃഹവും പണിപ്പുരയുമാണ് പ്രസിദ്ധമായ കിളിമാനൂര്‍ കൊട്ടാരം. 15 ഏക്കര്‍ സ്ഥലത്തായി പരന്നു കിടക്കുന്ന കൊട്ടാരത്തിന്റെ ഭാഗമായി ചെറുതും വലുതുമായ മന്ദിരങ്ങൾ, കുളങ്ങൾ, നടപ്പാതകൾ, കിണറുകൾ, പഴയ കെട്ടിടങ്ങൾ എന്നിവ കാണാം. രാജാ രവി വർമ്മയുടെ ചിത്ര ശാലയും പുത്തൻ മാളികയും ചരിത്ര പ്രാധാന്യമുള്ള ഇടങ്ങളായി ഇവിടെ സംരക്ഷിക്കപ്പെടുന്നു.
രവിവര്‍മ്മ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രശാലയും 110 വര്‍ഷം പഴക്കമുള്ള പുത്തന്‍ മാളികയുമാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന പ്രധാന കാര്യങ്ങൾ. അദ്ദേഹം വരച്ച 75 ഓളം ചിത്രങ്ങൾ അദ്ദേഹത്തിന്റെ മരണശേഷം ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്
PC:Fotokannan

നാടന്‍ രുചികളെയറിയാം

നാടന്‍ രുചികളെയറിയാം


യാത്രകള്‍ പൂര്‍ണ്ണമാകണമെങ്കില്‍ പോകുന്ന ഇടത്തിന്റെ രുചികള്‍ കൂടി പരിചയപ്പെട്ടിരിക്കണം. അങ്ങനെ വര്‍ക്കലയെ മൊത്തത്തില്‍ പരിചയപ്പെടുവാന്‍ നിരലധി സാധ്യതകള്‍ ഇവിടെയുണ്ട്. വർക്കലയുടെ രുചികളോട് കൂടിയ ചില മികച്ച സമുദ്രവിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി കഫേകള്‍ ഇവിടെ കാണാം.

ഷോപ്പിങ്

ഷോപ്പിങ്


പ്രാദേശിക സംസ്കാരത്തെ ഒരു ചെറിയ പാക്കറ്റിലാക്കി കൂടെക്കൂട്ടുന്നത് യാത്രയുടെ ഭാഗം തന്നെയാണ്. വർക്കലയിൽ അതിശയകരമായ ചില ഷോപ്പിങ് ഇടങ്ങള്‍ നിങ്ങളെ ഇതിനായി സഹായിക്കും. ഹിപ്പി വസ്ത്രങ്ങൾ മുതൽ കേരളത്തിന്റെ എക്‌സ്‌ക്ലൂസീവ് പെർഫ്യൂം, സുഗന്ധദ്രവ്യങ്ങൾ, സോപ്പുകളും എണ്ണകളും, ആഭരണങ്ങൾ എന്നിവയും നൽകുന്ന കടകളാൽ വർക്കലയിലെ തെരുവുകൾ നിറഞ്ഞിരിക്കുന്നു. സംഗീത പാത്രങ്ങൾ, ഓടക്കുഴലുകൾ, പ്രാർത്ഥനാ പതാകകൾ, ശംഖുകൾ തുടങ്ങിയ ടിബറ്റൻ ഉൽപ്പന്നങ്ങളുടെ ഒരു നിരയും വാങ്ങാൻ ലഭ്യമാണ്.

PC:Shishirdasika

അവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാംഅവസാന നിമിഷത്തിലെ ഹോട്ടല്‍റൂം ബുക്കിങ്! ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X