Search
  • Follow NativePlanet
Share
» »ഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെ

ഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെ

പല ഇടങ്ങളോടും കി‌ട പിടിക്കുന്ന അതിമനോഹരമായ കുറേയധികം ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ നമ്മുടെ കേരളത്തിലുണ്ട്

ഊട്ടി, കൊ‌ടൈക്കനാല്‍, മണാലി,...വിവാഹ ശേഷമുള്ള ഹണിമൂണ്‍ യാത്രകള്‍ക്ക് സ്ഥിരമായി കേള്‍ക്കുന്ന ചില ഇടങ്ങളുണ്ട്. പലപ്പോഴും കേരളത്തില്‍ നിന്നുള്ളവര്‍ നാട്ടിലെ ഇടങ്ങളെ ഒഴിവാക്കി ഇത്തരം ഇടങ്ങളിലേക്കു പോവുകയും പുറത്തു നിന്നുള്ളവര്‍ കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കുവാനെത്തുകയും ചെയ്യുന്നത് പുതുമയുള്ള കാര്യമല്ല. എന്നാല്‍, യഥാര്‍ത്ഥത്തില്‍ പുറത്തെ പല ഇടങ്ങളോടും കി‌ട പിടിക്കുന്ന അതിമനോഹരമായ കുറേയധികം ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ നമ്മുടെ കേരളത്തിലുണ്ട്. ഹണിമൂണോ അല്ലെങ്കില്‍ സെക്കന്‍ഡ് ഹണിമൂണോ ഒക്കെ പ്ലാന്‍ ചെയ്യുമ്പോള്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയ കേരളത്തിലെ ഏറ്റവും മികച്ച ഇടങ്ങള്‍ പരിചയപ്പെടാം

വയനാ‌‌ട്

വയനാ‌‌ട്

ഒരറ്റത്തു നിന്നും തുടങ്ങുകയാണെങ്കില്‍ കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഹണിമൂണ്‍ ഇടങ്ങളിലൊന്നാണ് വയനാട് ജില്ല. വയനാട് എന്നു പറയുമ്പോള്‍ ഒരൊറ്റ ഇടത്തെയായി എടുത്തു പറയുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വര്‍ഷത്തില്‍ ഏതു സമയത്തു ചെന്നാലും വയനാട്ടില്‍ തണുപ്പില്ലാത്ത സമയം കാണില്ല. കോടമഞ്ഞും കുളിരും മനംമയക്കുന്ന കാഴ്ചകളും എല്ലാം ചേര്‍ന്ന് വയനാടിനെ ഒരു പെര്‍ഫെക്റ്റ് ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. തേയിലത്തോട്ടങ്ങള്‍ക്കു നടുവിലുള്ള കോ‌ട്ടേജുകളിലെ താമസവും എല്ലാവിധ സൗകര്യങ്ങളുമുള്ള റിസോര്‍ട്ടുകളും അത്യാകര്‍ഷകമായ ഹണിമൂണ്‍ പാക്കേജുകളും എല്ലാം ഇവിടെ ലഭ്യമാണ്.

PC:Dilshad Roshan

വൈത്തിരി

വൈത്തിരി


എത്ര പറഞ്ഞാലും വയനാ‌ട്ടിലെ ഹണിമൂണ്‍ ഇ‌ടങ്ങളില്‍ എടുത്തു പറയേണ്ട ഒരു സ്ഥലം വൈത്തിരിയാണ്. കോഴിക്കോടു നിന്നും ചുരം കയറി വരുമ്പോള്‍ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്ന, വയനാടിന്‍റെ കവാടം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ആരെയും പ്രണയാര്‍ദ്രരാക്കുന്ന കാലാവസ്ഥയും ചുറ്റുപാടുമാണ് ഇവിടുത്തേത്. വയനാടിന്റെ എല്ലാ ഭംഗിയും നമ്മളിലേക്കെത്തിക്കുന്ന ഒരുപാട് റിസോര്‍ട്ടുകള്‍ ഇവിടെ കാണാം. ഹണിമൂണ്‍ ആസ്വദിക്കുവാന്‍ മാത്രമല്ല, നിങ്ങളള്‍ അവിടെ നില്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ക്ക് ഫലപ്രദമായി വയനാടിനെ അറിയുവാനുള്ള പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. ഒരുപാട് യാത്രകളൊന്നും താല്പര്യമില്ല എങ്കില്‍ ലക്കിടിയും കര്‍ലാടും പൂക്കോടും അടക്കം നിരവധി ഇടങ്ങള്‍ ഇവിടെ അടുത്തുള്ളത് കാണാം.

നെല്ലിയാമ്പതി

നെല്ലിയാമ്പതി

കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ പട്ടികയില്‍ അധികമൊന്നും കടന്നു വന്നിട്ടില്ലാത്ത സ്ഥലമാണ് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി. പ്രകൃതി സൗന്ദര്യത്തിനും പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകള്‍ക്കും ഒക്കെ ഇവി‌ടം ധൈര്യത്തില്‍ തിരഞ്ഞെടുക്കാം. പാലക്കാടുകാരുടെ സ്ഥിരം അവധിക്കാല ഡെസ്റ്റിനേഷന്‍ കൂടിയാണ് ഇവിടമെന്നതിനാല്‍ പ്രത്യേകിച്ച് പരിചയപ്പെടുത്തല്‍ ഇവിടെ വേണ്ടയാരിക്കും. പാലക്കാട്‌ നിന്ന് 60 കി.മീ മാറിയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഒത്തിരി കാഴ്ചകളൊന്നും ഇവിടെ കാണുവാനില്ലെങ്കിലും ഇവിടേക്കുള്ള യാത്ര നഷ്ടമായിരിക്കില്ല. സീതാര്‍കുണ്ട് വെള്ളച്ചാട്ടം, പോത്തുണ്ടി ഡാം, വിക്ടോറിയ ചര്‍ച്ച്, കേശവന്‍ പാറ എന്നിങ്ങനെയുള്ല സ്ഥലങ്ങള്‍ ഇവിടുത്തെ യാത്രയില്‍ ഉള്‍പ്പെടുത്താം.

PC:Kjrajesh

തേക്കടി

തേക്കടി

വിദേശികള്‍ പോലും തേടിയെത്തുന്ന കേരളത്തിലെ ഒന്നൊന്നര ഹണിമൂണ്‍ ഡെസ്റ്റിനേഷനാണ് തേക്കടി. വന്യതയിലേക്കും പ്രകൃതി സൗന്ദര്യത്തിലേക്കുള്ള തിരച്ചിലാണ് ഹണിമൂണ്‍ യാത്രികരെ തേക്കടിയിലെത്തിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കാഴ്ചകളാണ് തേക്കടി ഒരുക്കിയിരിക്കുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്‍റെ ഭാഗമായ ഇവിടുത്തെ പ്രകൃതിയും ഭൂമിശാസ്ത്രവും പ്രത്യേകതയുള്ളവയാണ്. കാടിനുള്ളിലെ താമസവും ബോട്ടിങ്ങും ട്രക്കിങ്ങും ഒക്കെ ഇവിടെ ആസ്വദിക്കാം

PC:Jigyasu

ആലപ്പുഴ

ആലപ്പുഴ

ലോകസഞ്ചാരികള്‍ക്കിടയില്‍ കേരളത്തിന്‍റെ അടയാളം ആലപ്പുഴയാണ്. കായലുകളും കനാലുകളും ഹൗസ് ബോട്ടും കേരളീയ വിഭവങ്ങളും ഒക്കെയായി കുറച്ചു സമയം ചിലവഴിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇവിടം തിരഞ്ഞെടുക്കാം. കേരളത്തിനു പുറത്തു നിന്നും ആലപ്പുഴയെ ഒരു ഹണിമൂണ്‍ ഡെസ്റ്റിനേഷനായി കാണുന്നവര്‍ നിരവധിയുണ്ട്. പ്രക‍ൃതി സൗന്ദര്യം തന്നെയാണ് ആലപ്പുഴയുടെ പ്രത്യേകത.

കാശുകുറച്ചൊരു ഹണിമൂൺ യാത്ര...ജീവിതം ഇവിടെ ആരംഭിക്കാം!!കാശുകുറച്ചൊരു ഹണിമൂൺ യാത്ര...ജീവിതം ഇവിടെ ആരംഭിക്കാം!!

മാരാരിക്കുളം

മാരാരിക്കുളം

ആലപ്പുഴയിലെ കായല്‍കാഴ്ചകള്‍ വേണ്ടാത്തവര്‍ക്ക് മാരാരിക്കുളം ബീച്ച് കാഴ്ചകളിലേക്ക് വണ്ടിതിരിക്കാം. ഇന്ന് ആലപ്പുഴയില്‍ ഏറ്റവും പ്രസിദ്ധമായ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് മാരാരിക്കുളം. സ്വദേശികളും വിദേശികളും ഒരുപോലെ തങ്ങളുടെ ആലപ്പുഴ യാത്രയില്‍ ഇവിടെ എത്താറുണ്ട്. ബീച്ചിനോട് ചേര്‍ന്നുള്ലള റിസോര്‍ട്ട് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

PC:nborun

കോവളം

കോവളം

പ്രണയിക്കുവാനെത്തുന്നവര്‍ക്ക് ഒരു ബീച്ചുണ്ടെങ്കില്‍ അത് നമ്മുടെ കോവളമാണ്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോവളത്തെ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ ആക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ശാന്തമായ, പ്രകൃതി മനോഹരമായ ഇവിടം ആരെയും ഒന്നു പ്രണിയിക്കുവാന്‍ തോന്നിപ്പിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. പ്രിയപ്പെട്ട ആള്‍ക്കൊപ്പം സൂര്യാസ്തമയ കാഴ്ചകള്‍ കണ്ട്, ഇവിടുത്തെ അതിമനോഹരമായ , പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കോട്ടേജില്‍ രാത്രി ചിലവഴിച്ച് കടല്‍ക്കാറ്റേറ്റ് കടല്‍ക്കാഴ്ചകള്‍ കാണുവാന്‍ കോവളം നിങ്ങളെ സഹായിക്കും. ജീവിതത്തിലെ പുതിയ യാത്ര കളര്‍ഫുള്‍ ആക്കുവാന്‍ ഈ കോവളവും ഇവിടുത്തെ ഈ ആംബിയന്‍സും നിങ്ങളെ സഹായിക്കും. ലൈറ്റ് ഹൗസ് ബീച്ച്, ഹൗവ്വാ ബീച്ച്, അശോകാ ബീച്ച് എന്നിങ്ങനെ മൂന്നു ബീച്ചുകള്‍ ഇവിടെയുണ്ട്.

പൂവാര്‍

പൂവാര്‍

തിരുവനന്തപുരത്തു നിന്നും 38 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പൂവാര്‍ കേരളത്തിലെ മറ്റൊരു മനോഹരമായ ഹണിമൂണ്‍ ഇടമാണ്. തിരുവനന്തപുരത്തെ തീരപ്രദേശമായ ഇവിടം കേരളത്തിന്റെ ഏറ്റവും അങ്ങേയറ്റത്തുള്ള ഇടം കൂടിയാണ്. നെയ്യാര്‍ നദി കടലില്‍ ചേരുന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന പൂവാര്‍ ഹണിമൂണിനായി വരുന്നവര്‍ക്ക് മികച്ച സൗകര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. റിസോര്‍ട്ടുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷഷണം. കടലും കായലും സംഗമിക്കുന്ന ഇവിടെ പച്ചപ്പിന്റെ അതിമനോഹരമായ കാഴ്ചകളും ആസ്വദിക്കാം. തിരുവനന്തപുരത്തു നിന്നും അധികം ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരുവാന്‍ സഹായിക്കുന്ന ഇടം കൂടിയാണിത്.

PC:Gausanchennai

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!

ഡെന്മാര്‍ക്ക് മുതല്‍ സ്വീഡന്‍ വരെ... ലോകത്തിലെ ഏറ്റവും മികച്ച പത്ത് പ്രകൃതി സൗഹൃദ രാജ്യങ്ങള്‍ഡെന്മാര്‍ക്ക് മുതല്‍ സ്വീഡന്‍ വരെ... ലോകത്തിലെ ഏറ്റവും മികച്ച പത്ത് പ്രകൃതി സൗഹൃദ രാജ്യങ്ങള്‍

ചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസിചെന്നൈ മഹാബലിപുരം വഴി പോണ്ടിച്ചേരിയിലേക്ക്... കേരളത്തില്‍ നിന്നും ബജറ്റ് യാത്രയുമായി ഐആര്‍സിടിസി

Read more about: honeymoon kerala thekkady wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X