Search
  • Follow NativePlanet
Share
» »എന്തുകൊണ്ട് ആസാം സന്ദര്‍ശിക്കണമെന്നല്ലേ...!! ഇതൊക്കെയാണ് കാരണങ്ങള്‍

എന്തുകൊണ്ട് ആസാം സന്ദര്‍ശിക്കണമെന്നല്ലേ...!! ഇതൊക്കെയാണ് കാരണങ്ങള്‍

വ്യത്യസ്ത സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും നാടായ ആസാം എന്തുകൊണ്ട് യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം

എന്നും കാണുന്ന വഴികളും യാത്രകളും ചെയ്തു മടുത്തെങ്കില്‍ ഇനി വടക്കു-കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുവാനുള്ള സമയമാണ്. കിഴക്കൻ ഹിമാലയത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അസം, അഗാധമായ താഴ്‌വരകളും വിശാലമായ പർവതങ്ങളും ഒക്കെയായി സഞ്ചാരികളെ കാത്തിരിക്കുന്ന നാടാണ്. തേയിലത്തോട്ടങ്ങൾക്കും വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമായ ഇവിടം ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ഇടം കൂടിയാണ്. എന്നാല്‍ എന്തുകൊണ്ട് ഇവിടം സന്ദര്‍ശിക്കണം എന്ന് ഇപ്പോഴും സംശയമാണെങ്കില്‍ വായിക്കാം...വ്യത്യസ്ത സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും നാടായ ആസാം എന്തുകൊണ്ട് യാത്രാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം

അഞ്ച് ദേശീയോദ്യാനങ്ങള്‍

അഞ്ച് ദേശീയോദ്യാനങ്ങള്‍

ആസാമിനെ പ്രിയപ്പെട്ടതാക്കുന്ന നിരവധി കാരണങ്ങള്‍ നമുക്ക് കണ്ടെത്താമെങ്കിലും അതിലേറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്ന് ഇവിടുത്തെ ദേശീയോദ്യാനങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ദേശീയോദ്യാനങ്ങളാണുള്ളത്. ഇവ ഓരോന്നിനും സസ്യജന്തുജാലങ്ങളുടെ സമ്പന്നമായ ജൈവവൈവിധ്യം കണ്ടെത്തുവാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് പേരുകേട്ട കാസിരംഗയും ഗോൾഡൻ ലംഗൂരിന്റെയും പിഗ്മി പന്നിയുടെയും സംരക്ഷണ കേന്ദ്രമായ മനാസ് എന്നിവയും ആണ് ഇവിടെ കൂടുതല്‍ പ്രസിദ്ധം. ഈ ദേശീയ ഉദ്യാനങ്ങൾ പലപ്പോഴും ഈ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്.

PC:Satish Krishnamurthy

സമ്പന്നമായ പൈതൃകം

സമ്പന്നമായ പൈതൃകം

ആസാമിന്റെ മറ്റൊരു സവിശേഷത ഇവിടുത്തെ സമ്പന്നമായ പൈകകവും സംസ്കാരവുമാണ്. ആസാമിലെ ജനസംഖ്യ ചരിത്രത്തിലുടനീളം വൈവിധ്യമാർന്ന വംശീയ വിഭാഗങ്ങളുമായി ഇടകലർന്നിരിക്കുന്നു. ഒരുകാലത്ത് സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന വിവിധ പ്രാദേശിക ഗോത്രങ്ങളുടെയും കുടിയേറ്റ ജനതയുടെയും സംസ്കാരങ്ങളും പൈതൃകങ്ങളും ഇന്നും ഇവിടുത്തെ വിവിധ ഭാഗങ്ങളില്‍ കാണാം.

ഏഷ്യയിലെ അതിജീവിക്കുന്ന ഏറ്റവും പഴക്കമുള്ള ആംഫി തിയേറ്ററുകളിൽ ഒന്നായ രംഗ് ഘർ, അല്ലെങ്കിൽ ധാരാളം രഹസ്യ രക്ഷപ്പെടൽ വഴികൾ ഉള്ള പുരാതന സൈനിക താവളമായ തലത്തൽ ഘർ എന്നിങ്ങനെ ചരിത്രത്തില്‍ ചേര്‍ന്നു നില്‍ക്കുന്ന ഒരുപാടിടങ്ങള്‍ ഇവിടെ കാണാം...
PC:Giridhar Appaji Nag Y

കമാഖ്യാ ക്ഷേത്രം സന്ദര്‍ശിക്കാം

കമാഖ്യാ ക്ഷേത്രം സന്ദര്‍ശിക്കാം

ഭാരതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് അസമിലെ കാമാഖ്യാ ക്ഷേത്രം. തലസ്ഥാന നഗരിയായ ഗുവാഹത്തിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള നിലാചൽ കുന്നിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹിന്ദു ദേവതയായ കാമാഖ്യയുടെ വിശ്വാസങ്ങളെ ഭക്തിപൂർവ്വം പിന്തുടരുന്ന ശക്തിമത വിശ്വാസികളുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായി ഇത് പ്രവർത്തിക്കുന്നു
യോനിയെ ആരാധിക്കുന്ന ഇവിടെ ദേവി രജസ്വലയാകുന്നു എന്ന വി ശ്വാസവുമുണ്ട്. വർഷത്തിൽ മൂന്നു ദിവസങ്ങളാണത്രെ ഇവിടെ ദേവി രജസ്വലയാവുന്നത്. ആ ദിവസങ്ങളിൽ ഇവിടെ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്.

ബിഹു ആഘോഷത്തില്‍ പങ്കെടുക്കാം

ബിഹു ആഘോഷത്തില്‍ പങ്കെടുക്കാം

ആഘോഷങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്കുന്ന ഒരു സംസ്കാരമാണ് ആസാമിലുള്ളത്. പ്രാദേശികമായി ആഘോഷിക്കുന്ന നിരവദി ആഘോഷങ്ങള്‍ ഇവിടെയുണ്ട്. ആസാമില്‍ ഏറ്റവും പ്രചാരത്തിലുള്ളത് ബിഹു ആഘോഷമാണ്. വിളവെടുപ്പുത്സവമായ ബിഹു വര്‍ഷത്തില്‍ മൂന്ന് തവണ ആഘോഷിക്കുന്നു.
ഭോഗാലി ബിഹു,കൊങ്കാലി ബിഹു,ഏപ്രിൽ പകുതിയോടെ നടക്കുന്ന ബൊഹാഗ് ബിഹു ആണ് ബിഹു ഉത്സവത്തിലെ അവസാനത്തേതും ജനപ്രിയവുമായ ആഘോഷം.
അസമിന്റെ എല്ലാ ഭാഗങ്ങളിലും ജാതികളും വിശ്വാസങ്ങളും മതങ്ങളും നോക്കാതെ എല്ലാ ആളുകളും ആഘോഷിക്കുന്നു എന്നതാണ് ഈ ഉത്സവത്തെ ഇത്രയധികം സവിശേഷമാക്കുന്നത്!

ആസാമിലെ ചായ കുടിക്കാം

ആസാമിലെ ചായ കുടിക്കാം

തേയിലത്തോട്ടങ്ങള്‍ക്ക് ഏറെ പ്രസിദ്ധമായ ആസാമില്‍ ലോകപ്രസിദ്ധമായ തേയില വിളവെടുക്കുന്നു. ബ്രഹ്മപുത്ര നദിയുടെ ഇരുവശത്തുമായി ധാരാളം തേയിലത്തോട്ടങ്ങള്‍ ഇവിടെ കാണാം. ആസാം തേയിലപ്പൊടിക്ക് ലോകമെങ്ങും ആരാധകര്‍ നിരവധിയുണ്ട്.
തേയിലത്തോട്ടങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്ന പഴയ ബംഗ്ലാവുകള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷമാണ്. പലയിടത്തും ഇതിനുള്ളില്‍ താമസിക്കുവാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവിടെ നിങ്ങൾക്ക് കൊളോണിയൽ കാലഘട്ടത്തിൽ നിർമ്മിച്ച പൈതൃക ബംഗ്ലാവുകളിൽ താമസിക്കാം. മനോഹരവും സൂക്ഷ്മവുമായ വിക്ടോറിയൻ വാസ്തുവിദ്യയും രൂപകൽപ്പനയും പഴയ ലോകത്തിന്റെ ആകർഷണവും ആതിഥ്യമര്യാദയും നേരിട്ട് അനുഭവിക്കാൻ നിങ്ങളെ അനുവദിക്കും.

 ബ്രഹ്മപുത്രാ നദി

ബ്രഹ്മപുത്രാ നദി

ആസാം സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒന്നാണ് ഇവിടുത്തെ ബ്രഹ്മപുത്രാ നദി .ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നിവയിലൂടെ ഒഴുകുന്ന ഏഷ്യയിലെ പ്രധാന നദികളിലൊന്നാണ് ബ്രഹ്മപുത്ര നദി. ചരിത്രത്തിലുടനീളമുള്ള പ്രധാന നഗര കേന്ദ്രങ്ങളെ ഇത് നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു.

PC:Dwijenmahanta

 മജൗലി

മജൗലി

ആസാമിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന മറ്റൊന്നാണ് മജുലി ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ മജൂലി ജനവാസമുള്ള ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപ് കൂടിയാണ്. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്. ആസാമിന്‍റെ സാംസ്കാരിക തലസ്ഥാനമാണിത്. വ്യത്യസ്തരായ നിരവധി ഗോത്ര വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍. 22 ചെറിയ ദ്വീപുകൾ മജുലി ദ്വീപിനുള്ളിലുണ്ട്. ഇന്ത്യയില്‍ ഒരു ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദ്വീപും മജൂലിയാണ്.
PC:Udit Kapoor

ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍ഇന്ത്യയിലുണർന്ന് മ്യാന്മാറിൽ തീകായുന്ന ഒരു നാട്..വിചിത്രം ഈ വിശേഷങ്ങള്‍

ആസ്വദിക്കാം ഓരോ നിമിഷവും

ആസ്വദിക്കാം ഓരോ നിമിഷവും

ആസാമിന് ചുറ്റും കൂടുതൽ ആവേശകരമായ സാഹസികതയാണ് നിങ്ങൾ തേടുന്നതെങ്കിൽ അതിനും ഇവിടെ ധാരാളം കാര്യങ്ങളുണ്ട്. പർവതാരോഹണത്തിൽ അഭിനിവേശമുള്ളവർക്ക് കർബി ആംഗ്ലോംഗ്, ദിമ ഹസാവോ ജില്ലകളിലെ വിവിധ കുന്നുകൾ കയറുന്നത് ആസ്വദിക്കാം, അതേസമയം ട്രക്കിങ് ആഗ്രഹിക്കുന്നവർക്ക് ബസസ്ഥയിൽ നിന്ന് ഗർഭംഗ റിസർവ് ഫോറസ്റ്റിലേക്കുള്ള ട്രെക്കിംഗ് പാതയിൽ ചേരാം. 17 കിലോമീറ്ററാണ് ഈ പാതയുള്ളത്. റാണി റിസർവ് ഫോറസ്റ്റിലൂടെ അയൽ സംസ്ഥാനമായ മേഘാലയയിലെ ബരാപാനിയിലേക്ക് പോകുന്ന മറ്റൊരു പാതയും ഇവിടെയുണ്ട്.

മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍മഞ്ഞുമലകളിലൂ‌ടെയും കാട്ടിലൂടെയും പോകും... ലോകത്തിലെ ഏറ്റവും മികച്ച റെയില്‍ പാതകള്‍

കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍കഥയിലെ കാര്യം... അത്ഭുതപ്പെടുത്തുന്ന ഇ‌ടങ്ങള്‍.. ഐതിഹ്യകഥകളുമായി യുകെയിലെ ഈ സ്ഥലങ്ങള്‍

Read more about: assam travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X