Search
  • Follow NativePlanet
Share
» »ജൂണ്‍ മാസത്തിലെ കര്‍ണ്ണാ‌ടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!

ജൂണ്‍ മാസത്തിലെ കര്‍ണ്ണാ‌ടക യാത്ര.. അഗുംബെ മുതല്‍ കുദ്രേമുഖ് വരെ.. കാടും കുന്നും കയറിയൊരു യാത്ര!!

ഇതാ കര്‍ണ്ണാടകയില്‍ ഈ ജൂണ്‍ മാസത്തില്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ജൂണ്‍ മാസത്തിലെ യാത്രകള്‍ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്... എവിടെ പോയാലും മഴയില്‍ തുടങ്ങി മഴയില്‍ അവസാനിക്കുന്നവയാണ് ഈ യാത്രകള്‍. ബീച്ചിലേക്ക് ആയാലും ഹില്‍സ്റ്റേഷനിലേക്ക് ആണെങ്കിലും കുന്നുകയറി കാഴ്ചകള്‍ കാണുവാന്‍ പോവുകയാണെങ്കിലും മഴയുടെ അകമ്പടി ഉറപ്പാണ്. അതുകൊണ്ടുതന്നെ ജൂണ്‍ മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ മഴ നനഞ്ഞ് പോകുവാന്‍ തയ്യാറായിരിക്കണം. ഇതാ കര്‍ണ്ണാടകയില്‍ ഈ ജൂണ്‍ മാസത്തില്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതൊക്കെയാണ് എന്നും അവയു‌ടെ പ്രത്യേകതകളും നോക്കാം...

അഗുംബെ

അഗുംബെ

മഴയും യാത്രയും കര്‍ണ്ണാടകയും ഒരുമിച്ച് വന്നാല്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട യാത്രാ സ്ഥാനം അഗുംബെയാണ്. കര്‍ണ്ണാടകയുടെ മഴക്കാല നാടായ ഇവിടം യാത്രകളുടെ അനന്തസാധ്യതകളാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യവും വെള്ളച്ചാട്ടങ്ങളും മഴക്കാലത്ത് കാട്ടിലൂടെയുള്ള യാത്രയുമാണ് ഇവിടുത്തെ പേരുകേട്ട സംഗതികള്‍. ഇന്ത്യയിലെ രാജവെമ്പാലകളുടെ തലസ്ഥാനം എന്നും അഗുംബൈ വിളിക്കപ്പെടുന്നു. ഇവിടുത്തെ രാജവെമ്പാലകളുടെ സാന്നിധ്യമാണ് ഇത്തരമൊരു പേര് ലഭിക്കുവാന്‍ കാരണം.
ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നും അഗുംബെ വിളിക്കപ്പെടുന്നു. യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ആഗുംബേയിലെ മഴക്കാടുകൾ. ഇവിടുത്തെ മറ്റൊരു ആകര്‍ഷണം അഗുംബെ ഘാട്ട് റോഡ് ആണ്. 11 കിലോമീറ്റര്‍ നീളമുള്ള ഈ പാത.ില്‍ 16 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്.

PC:Smaran Alva

യെല്ലാപൂര്‍

യെല്ലാപൂര്‍

ഉത്തര കര്‍ണ്ണാടക ജില്ലയിലെ ഓഫ്ബീറ്റ് ഇടങ്ങളില്‍ ഒന്നാണ് യെല്ലാപൂര്‍. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഇവിടം അടയ്ക്കാ കൃഷിക്കാണ് പേരുകേട്ടിരിക്കുന്നത്. കൃഷിയെ ആശ്രയിച്ചാണ് ഇവിടുള്ളവര്‍ ജീവിക്കുന്നത്. വെള്ളച്ചാട്ടങ്ങളാണ് യെല്ലാപൂരിലെ വിനോദസഞ്ചാര ആകര്‍ഷണം. മഴക്കാലത്ത് അതിമനോഹരമാകുന്ന കുറച്ചധികം വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ആര്‍ത്തലച്ചു പതിക്കുന്ന ഈ വെള്ളച്ചാട്ടങ്ങള്‍ മഴയുടെ പശ്ചാത്തലത്തില്‍ കാണുക എന്നതാണ് രസം.
മാഗോട് വെള്ളച്ചാട്ടം, സതോടി വെള്ളച്ചാട്ടം, ഷിര്‍ലെ വെള്ളച്ചാട്ടം, തുടങ്ങിയവയാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍.

PC:Satish a

കുദ്രേമുഖ്

കുദ്രേമുഖ്

കര്‍ണ്ണാടകയിലെ ജൂണ്‍മാസ യാത്രകളിലേക്ക് നിസംശയം ചേര്‍ത്തുവയ്ക്കുവാന്‍ കഴിയുന്ന യാത്രാസ്ഥാനമാണ് കുദ്രേമുഖ്. ധാതുസമ്പത്തിനും ജൈവവൈവിധ്യത്തിനും പേരുകേട്ട കുദ്രേമുഖ് ചിക്കമഗളുരു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. കുദ്രേമുഖ് എന്ന വാക്കിനര്‍ത്ഥം കുതിരയുടെ മുഖം എന്നാണ്. ഇവിടുത്തെ കുന്നിന് കുതിരയുട‌െ മുഖത്തിനോട് ചേര്‍ന്ന രൂപമുള്ളതിനാലാണ് ഈ പേരുവന്നത്. കുന്നുകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. കുദ്രെമുഖ് ദേശീയോദ്യാനം എന്നറിയപ്പെടുന്ന സംസ്ഥാനത്തെ ഉഷ്ണമേഖലാ ഹരിത ആർദ്ര വനങ്ങളുടെ ഏറ്റവും വലിയ റിസർവാണ് കുദ്രെമുഖ്.
ട്രക്കിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണ.ഒന്‍പത് കിലോമീറ്റര്‍ ദൂരമാണ് യാത്രയില്‍ സഞ്ചരിക്കുവാനുള്ളത്.
PC:Nandan Upadhya

ജോഗ് വെള്ളച്ചാട്ടം

ജോഗ് വെള്ളച്ചാട്ടം

മഴക്കാലത്ത് പ്രത്യേകിച്ച് ജൂണ്‍, ജൂലൈ മാസങ്ങളില്‍ കര്‍ണ്ണാടകയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ലോകപ്രസിദ്ധമായ ജോഗ് വെള്ളച്ചാട്ടം. രാജ, റാണി, റോക്കറ്റ്, റോറര്‍ എന്നീ നാലു ജലപാതങ്ങള്‍ ചേര്‍ന്നാണ് ജോഗ് വെള്ളച്ചാട്ടം ഉണ്ടായിരിക്കുന്നത്. മുകളില്‍ നിന്നും താഴേക്ക് 830 അടി ദൂരമ തട്ടലോ മുട്ടലോ ഇല്ലാതെ നേരിട്ട് താഴേക്ക് പതിക്കുന്ന കാഴ്ച ഇവിടെ കാണാം. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്‌ ജോഗ് വെള്ളച്ചാട്ടം അറിയപ്പെടുന്നത്. ലോക റാങ്കിങ്ങില്‍ പതിമൂന്നാം സ്ഥാനത്താണ് ജോഗ് വെളളച്ചാട്ടമുള്ളത്.

PC:Deepakkumar N T

ചാർമാഡി ഘട്ട്

ചാർമാഡി ഘട്ട്

കര്‍ണ്ണാ‌‌ടകയിലെ ഗ്രാമങ്ങള്‍ തിരയുവാന്‍ താല്പര്യമുള്ളവര്‍ക്ക് തിരഞ്ഞെ‌ടുക്കുവാന്‍ പറ്റിയ സ്ഥലമാണ് ചാർമാഡി ഘട്ട്
ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടി താലൂക്കിലെയും ചിക്കമംഗളൂരിലെ മുദിഗെരെ താലൂക്കിലെയും ഒരു ഘട്ടമാണ് ചാർമാഡി ഘട്ട് . ദക്ഷിണ കന്നഡയെ ചിക്കമംഗളൂരു ജില്ലയുമായി ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്ന പശ്ചിമഘട്ടത്തിലെ പോയിന്റുകളിലൊന്നാണിത്.

PC:Vikramkkl

സകലേശ്പുര

സകലേശ്പുര

പശ്ചിമഘ‌‌ട്ടത്തിന്റെ താഴ്വാരത്തിലായി സ്ഥിതി ചെയ്യുന്ന സക്ലേശ്പുര കര്‍ണ്ണാ‌ടകയിലെ പേരുകേ‌ട്ട ഒരു മണ്‍സൂണ്‍ ഡെസ്റ്റിനേഷന്‍ ആണ്. തേയിലത്തോ‌ട്ടങ്ങളും കാപ്പിത്തോ‌‌‌ട്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഇവി‌ടം മഴക്കാലത്ത് ഡ്രൈവ് ചെയ്തു വന്നെത്തുവാന്‍ പറ്റിയ ഇ‌ടങ്ങളിലൊന്നാണ്. ബാംഗ്ലൂർ, മംഗലാപുരം തുടങ്ങിയ പ്രധാന നഗരങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിച്ചിരിക്കുന്ന സകലേഷ്പൂരിൽ മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ ഒരുപാ‌ട് ഇ‌ടങ്ങള്‍ കാണുവാനുണ്ട്. മഞ്ജരാബാദ് കോട്ട അതിലൊന്നാണ്. പ്ലാന്‍റേഷനുകള്‍ക്കു ന‌ടുവിലെ താമസമാണ് ഇവി‌ടെ പ്രതീക്ഷിക്കാവുന്ന മറ്റൊരു കാര്യം.
PC:Mohamed Meqath Mani

ശ്രീരംഗപ‌ട്ണ

ശ്രീരംഗപ‌ട്ണ

സമ്പന്നമായ രാജകീയ ചരിത്രമുള്ള ഇ‌ടങ്ങളില്‍ ഒന്നാണ് കര്‍ണ്ണാകയില്‍ മൈസൂരിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീരംഗപ‌ട്ണ. ഹൈദരാലിയും അദ്ദേഹത്തിന്റെ മകൻ ടിപ്പു സുൽത്താനും ഉൾപ്പെടെ വിവിധ രാജാക്കന്മാരുടെയും രാജവംശങ്ങളുടെയും ചരിത്ര തലസ്ഥാനമായി ഇത് പ്രവർത്തിച്ചിട്ടുണ്ട്. മൈസൂരിൽ നിന്ന് 16 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. അക്കാലത്തെ കോട്ടകളും തുരങ്കങ്ങളും ആരാധനാലയങ്ങളും ഒക്കെ ഇവിടെ കാണുവാന്‍ സാധിക്കും.
PC:Roshan381

രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍<br /> <br />രണ്ടുതവണ ആലോചിക്കാം ഈ വഴികളിലൂടെ യാത്ര പോകണോയെന്ന്..! ഹിമാചലിലെ അപകടകാരികളായ റോഡുകള്‍

കബനി

കബനി

മഴക്കാലത്ത് കര്‍ണ്ണാ‌ടകയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇ‌ടങ്ങളിലൊന്നാണ് കബനി, ഉരഗങ്ങൾ, പക്ഷികൾ, ആനകൾ, ബ്ലാക്ക് പാന്തർ എന്നിവയുൾപ്പെടെയുള്ള സമ്പന്നമായ ജൈവവൈവിധ്യം നിങ്ങളുടെ കണ്‍മുന്നില്‍ വന്നെത്തുന്നത് ഇവിടെ കാണാം. കർണാടകയിലെ മൺസൂണിൽ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും മികച്ച അനുഭവം കബനിക്കാണ് നല്കുവാന്‍ സാധിക്കുക.
PC:Gnissah

ബാലൂര്‍

ബാലൂര്‍

കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഒരു ഗ്രാമമാണ് ബാലൂർ. ഏകദേശം 400 ഏക്കർ വിസ്തൃതിയുള്ള കോഫി എസ്റ്റേറ്റുകളുടെ കാഴ്ചയാണ് മഴക്കാലത്ത് ഇവിടെ ആസ്വദിക്കുവാനുള്ളത്. തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും തോടുകളും കൊണ്ട് സമ്പന്നമായ ഇവിടുത്തെ സ്ഥലങ്ങളാണ് ചാർമാടി ഘട്ട്, ചാർമാടി വെള്ളച്ചാട്ടം എന്നിവ.
PC:Darcey Beau

പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍പച്ചപ്പ് പേരില്‍ മാത്രമേയുള്ളൂ... അന്‍റാര്‍ട്ടിക്ക മുതല്‍ എസ്റ്റോണിയ വരെ...ലോകത്തിലെ തണുപ്പന്‍ രാജ്യങ്ങള്‍

Read more about: karnataka travel waterfalls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X