Search
  • Follow NativePlanet
Share
» »സിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാം

സിറോ ഫെസ്റ്റിവൽ മുതൽ ഓറ‍ഞ്ച് ഫെസ്റ്റിവൽ വരെ... വരാനിരിക്കുന്ന ആഘോഷങ്ങളിതാ.. പ്ലാന്‍ ചെയ്യാം

ഇനി വരാനിരിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും വായിക്കാം

നീണ്ട ഇടവേളയ്ക്കു ശേഷം ആഘോഷങ്ങളെല്ലാം തിരിച്ചെത്തുന്ന സന്തോഷത്തിലാണ് സഞ്ചാരികൾ. ഹോൺബിൽ ഫെസ്റ്റിവലും സീറോ വാലി മ്യൂസിക് ഫെസ്റ്റിവലും പോലുള്ള നിരവധി ആഘോഷങ്ങൾ കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാതെ പോയതിന്‍റെ വിഷമം മാറ്റുവാനായി പറ്റിയ സമയമാണ് ഇനി വരുന്നത്. പതിനായിരക്കണക്കിനാളുകൾ രാജ്യത്തിനകത്തും പുറത്തും നിന്നെത്തുന്ന പല ഫെസ്റ്റിവലുകളുടെയും സമയമാണിത്. നമ്മുടെ കലയും സംസ്കാരവും ലോകത്തിന് പരിചയപ്പെടുത്തുന്ന, ഇനി വരാനിരിക്കുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട ഫെസ്റ്റിവലുകൾ ഏതൊക്കെയാണെന്നും അതിന്റെ പ്രത്യേകതകളും വായിക്കാം

സിറോ ഫെസ്റ്റിവൽ

സിറോ ഫെസ്റ്റിവൽ

ഇന്ത്യയിലെ സഞ്ചാരികൾക്കും കലാസ്വാദകർക്കും പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത ഒരാഘോഷമാണ് സിറോ ഫെസ്റ്റിവൽ. അരുണാചൽ പ്രദേശിലെ സീറോ വാലിയിൽ നടക്കുന്ന സിറോ ഫെസ്റ്റിവൽ സംഗീതത്തിന്റെ ഏറ്റവും മനോഹരമായ ആസ്വാദനം ഉറപ്പു നല്കുന്ന ഇടമാണ്.

പച്ചപ്പും ഗ്രാമീണഭംഗിയും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ഇവിടം വടക്കു കിഴക്കൻ ഇന്ത്യയുടെ ഏറ്റവും മികച്ച യാത്രാനുഭവങ്ങൾ നല്കുന്ന സ്ഥലം കൂടിയാണ്. അപതാനികളുടെ താഴ്വര എന്നറിയപ്പെടുന്ന ഇവിടെ ഗോത്രവിഭാഗക്കാരായ അപതാനികളാണ് കൂടുതലുമുള്ളത്. ഊർജ്ജസ്വലമായ സംസ്‌കാരത്തിന്റെയും സംഗീതത്തിന്റെയും കലയുടെയും സംയോജനമാണ് സിറോ ഫെസ്റ്റിവൽ.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംഗീതജ്ഞർ ഇവിടെ എത്താറുണ്ട്. ആഘോഷങ്ങളും സംഗീതവും ചേരുന്ന സീറോ മ്യൂസിക് ഫെസ്റ്റിവൽ ഇവിടെക്ക് യാത്ര ചെയ്യുന്നതിനുള്ള മികച്ച കാരണം കൂടിയാണ്.

ഈ വർഷത്തെ ഫെസ്റ്റിവൽ സെപ്റ്റംബർ 26ന് തുടങ്ങി ഒക്ടോബർ 2 ന് അവസാനിച്ചു. ഇനി 2023 ലെ സീറോ മ്യൂസിക് ഫെസ്റ്റിവലിനായുള്ള കാത്തിരിപ്പിലാണ് സഞ്ചാരികൾ.

PC:Danny Howe

ജോധ്പൂർ ആർഐഎഫ്എഫ്

ജോധ്പൂർ ആർഐഎഫ്എഫ്

രാജസ്ഥാനി ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ എന്നറിയപ്പെടുന്ന ജോധ്പൂർ ആർഐഎഫ്എഫ് സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കുറച്ചു ദിവസങ്ങൾ സന്ദർശകർക്കു നല്കുന്ന സമയമാണ്. കലാസ്വാദകർ മാത്രമല്ല, നിരവധി സഞ്ചാരികളും ഈ സമയത്ത് രാജസ്ഥാന്റെ മറ്റൊരു ഭംഗി കണ്ടെത്തുവാനായി എത്തിച്ചേരാറുണ്ട്. നീല നഗരമായ ജോധ്പൂരിലെ അതിമനോഹരമായ മെഹ്‌റാൻഗർ കോട്ടയിലാണ് ഉത്സവം നടക്കുന്നത്. രാജസ്ഥാന്റെ സമ്പന്നമായ സംഗീത പാരമ്പര്യത്തിലേക്കുള്ള ഒരു വാതിലാണ് ഈ ആഘോഷം സന്ദർശകർക്കു മുന്നിൽ തുറന്നിടുന്നത്.
ഒക്ടോബർ മാസത്തിൽ ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുവാനെത്തിയാൽ, സംഗീതം മാത്രല്ല, മരുഭൂമികൾ, തകർന്നുകിടക്കുന്ന കോട്ടകൾ, ആഡംബരപൂർണ്ണമായ കൊട്ടാരങ്ങൾ, പ്രാദേശിക രുചികള്‍, സാഹസിക വിനോദങ്ങൾ എന്നിങ്ങനെ ആസ്വദിക്കുവാൻ വേറെയും നിരവധി കാരണങ്ങളുണ്ട്.

ഒക്ടോബർ 6ന് ആരംഭിച്ച ഫെസ്റ്റിവൽ ഒക്ടോബർ 10 വരെ നീണ്ടുനിൽക്കും.

PC:Varun Gaba

മാഗ്നറ്റിക് ഫീൽഡ്സ് ഫെസ്റ്റിവൽ, അൽസിസാർ , രാജസ്ഥാന്‍

മാഗ്നറ്റിക് ഫീൽഡ്സ് ഫെസ്റ്റിവൽ, അൽസിസാർ , രാജസ്ഥാന്‍

സഞ്ചാരികൾക്ക് തീർത്തും അപരിചിതമായ രാജസ്ഥാന്‍റെ മറ്റൊരു മുഖം പരിചയപ്പെടുത്തുന്ന സമയമാണ് മാഗ്നറ്റിക് ഫീൽഡ്സ് ഫെസ്റ്റിവൽ. രാജസ്ഥാനിലെ അൽസിസാർ മഹലിൽ നടക്കുന്ന കാന്തിക മണ്ഡല ഉത്സവം ഈ വർഷം ഡിസംബർ 9 മുതൽ 11 വരെയാണ് നടക്കുന്നത്. രാജസ്ഥാനിലെ അൽസിസാറിലെ കൊട്ടാരത്തിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷം തീർച്ചയായും പരിചയപ്പെട്ടിരിക്കേണ്ട ഒരാഘോഷമാണ് എന്ന കാര്യത്തിൽ സംശയമേയില്ല. രാജസ്ഥാന്റെ തനതായ രീതിയിൽ നിങ്ങൾക്ക് സംഗീതം ആസ്വദിക്കുവാൻ സാധിക്കും എന്നതാണ് ഈ ആഘോഷത്തിന്റെ പ്രത്യേകത.
സംഗീതത്തിൽ മാത്രം ഒതുങ്ങുന്നതല്ല നിങ്ങൾ ഇവിടെ ചിലവഴിക്കുന്ന സമയം. സന്ദർശകർക്ക് പങ്കെടുക്കുന്നവർക്ക് പ്രശസ്തമായ രൺതംബോർ ദേശീയ ഉദ്യാനത്തിലേക്കുള്ള സാഹസിക ജംഗിൾ സഫാരി, രാജസ്ഥാൻ രുചികൾ തുടങ്ങിയവ ആസ്വദിക്കുവാനും സൗകര്യമുണ്ട്.

ഓറഞ്ച് ഫെസ്റ്റിവൽ, ദാംബൂക്ക്, അരുണാചൽ പ്രദേശ്

ഓറഞ്ച് ഫെസ്റ്റിവൽ, ദാംബൂക്ക്, അരുണാചൽ പ്രദേശ്

ഓറഞ്ചുകളുടെ നാട്ടിലെ ഒരു ഫെസ്റ്റിവലിൽ പങ്കെടുക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അരുണാചൽ പ്രദേശിലേക്ക് പോകാം, വിളഞ്ഞു പാകമായി നിൽക്കുന്ന ഓറഞ്ചിന്റെ തോട്ടത്തിൽ അതിന്റെ കാഴ്ചകള്‍ ആസ്വദിക്കുവാനും പ്രകൃതി സൗന്ദര്യം കണ്ടെത്താനും പ്രാദേശിക ജീവിതരീതിയെക്കുറിച്ച് പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് മികച്ച തിരഞ്ഞെടുപ്പുകളിലൊന്നാവും ദാംബൂക്കിൽ നടക്കുന്ന ഓറഞ്ച് ഫെസ്റ്റിവൽ.
ലോവർ ദിബാംഗ് താഴ്‌വരയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ദംബൂക്ക് അതിന്റെ ഓറഞ്ചുകൾക്ക് പ്രസിദ്ധമാണ്. നൂറുകണക്കിന് ഏക്കർ ഓറഞ്ച് തോട്ടങ്ങൾ വിളവെടുപ്പ് കാലത്ത് നടത്തുന്ന സംഗീതവും സാഹസികതയും എല്ലാം ചേർന്നുള്ള ഓറഞ്ച് ഫെസ്റ്റിവൽ വളരെ രസകരവും പുതുമയുമുള്ള അനുഭവങ്ങൾ സഞ്ചാരികൾക്ക് നല്കും. സംഗീതത്തിന്റെയും ഓറഞ്ചിന്റെയും സാഹസികതയുടെയും സംഗമമാണിത്. ഡിസംബർ 15 മുതൽ ഡിസംബർ 18 വരെയാണ് ഈ വര്‍ഷത്തെ ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്നത്.

PC:Graphic Node

ധരമശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

ധരമശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ

മക്ലിയോഡ് ഗഞ്ചിൽ നടക്കുന്ന ധരമശാല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ആണ് ഇന്ത്യയില്‍ യാത്രകൾ ആഘോഷവും അനുഭവപ്രദവുമാക്കുവാൻ ആഗ്രഹിക്കുന്നവർ പങ്കെടുത്തിരിക്കേണ്ട മറ്റൊരു ഫെസ്റ്റിവൽ. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വതന്ത്ര ചലച്ചിത്ര മേളകളിലൊന്നായി കണക്കാക്കുന്നു ഇത് മികച്ച ഡോക്യുമെന്ററികൾ, ഷോർട്ട്സ്, ഫീച്ചർ ഫിലിമുകൾ എന്നിവ കാണുവാനുള്ള അവസരം കൂടിയാണ്
ദലൈലാമയുടെ ആസ്ഥാനമായ മക്ലിയോഡ് ഗഞ്ച് മനോഹരമായ കാഴ്ചകൾക്ക് പ്രസിദ്ധമാണ്.
PC:Noom Peerapong

ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ - ഹൈദരാബാദ്,

ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ - ഹൈദരാബാദ്,


ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ അന്താരാഷ്‌ട്ര ഫോട്ടോഗ്രാഫി ഫെസ്റ്റിവൽ ആണ് ഹൈദരാബാദിൽ നടക്കുന്ന
ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ. ടൂറിസം വകുപ്പ്, തെലങ്കാന സർക്കാർ, സ്റ്റേറ്റ് ഗ്യാലറി ഓഫ് ആർട്ട് എന്നിവയുടെ പങ്കാളിത്തത്തോടെ ലൈറ്റ് ക്രാഫ്റ്റ് ഫൗണ്ടേഷനാണ് ഇത് സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി എന്ന കലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇവിടെ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ ഇന്ത്യൻ ഫോട്ടോ ഫെസ്റ്റിവൽ നവംബർ 18 മുതൽ ഡിസംബർ 18 വരെ നടക്കും.

PC:Eric Park

ഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾഫിഫ ലോകകപ്പ് 2022: ഖത്തറിലേക്ക് പോകും മുൻപ് അറിഞ്ഞിരിക്കാം ഈ യാത്രാ നിർദ്ദേശങ്ങൾ

താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!താജ്മഹലിനെയും കടത്തിവെട്ടി ഈ ചരിത്രയിടം... വിദേശസഞ്ചാരികൾക്ക് പ്രിയം തമിഴ്നാട്... കണക്കും കാരണവും!

Read more about: festival travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X