Search
  • Follow NativePlanet
Share
» »'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

'ലുക്കില്ലെന്നേയുള്ളൂ വൻ പൊളിയാ';വില കുറച്ച് കാണേണ്ട ഈ സ്ഥലങ്ങൾ

അതിമനോഹരവും കൊതിപ്പിക്കുന്നതുമായ ഇടങ്ങളാല്‍ സമ്പന്നമാണ് നമ്മുടെ രാജ്യം. എന്നാല്‍ അതിലേറെ ഇടങ്ങള്‍ ഇപ്പോഴും സഞ്ചാരികള്‍ക്ക് അന്യമായിട്ടുണ്ട്. വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടിയിട്ടില്ലെങ്കിലും പലപ്പോഴും വെള്ളിവെളിച്ചത്തില്‍ നില്‍ക്കുന്ന പല ഇടങ്ങളെയുംകാള്‍ കാഴ്ചകളും അനുഭവങ്ങളും ഈ അറിയപ്പെടാത്ത ഇടങ്ങള്‍ക്കുണ്ട്. ചിലയിടങ്ങളിലേക്ക് പ്രവേശിക്കുക എന്നത് അത്ര എളുപ്പമല്ലെങ്കിലും സാഹസിക സഞ്ചാരികള്‍ക്ക് അതൊന്നുമൊരു തടസ്സമേ ആയിരിക്കില്ല. ഇതാ ഇത്തരത്തില്‍ അധികം അറിയപ്പെടാതെ കിടക്കുന്ന നമ്മുടെ രാജ്യത്തെ ചില സ്ഥലങ്ങള്‍ പരിചയപ്പെടാം....

തര്‍കാര്‍ലി, മഹാരാഷ്ട്ര

തര്‍കാര്‍ലി, മഹാരാഷ്ട്ര

കൊങ്കണ്‍ തീരത്തെ ഏതു ബീച്ചിനേക്കാളും സൗന്ദര്യമുള്ള ഇടമാണ് തര്‍കാര്‍ലി. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന തക്‍കാര്‍ലി നീണ്ടു കിടക്കുന്ന ബീച്ചാണ്.അധികമൊന്നും വാണിജ്യവത്ക്കരിക്കപ്പെട്ടിട്ടില്ല എന്നതു തന്നെയാണ് ഈ ബീച്ചിന്റെ പ്രത്യേകതയും.

PC:Rohit Keluskar

ലംബസിംഗി

ലംബസിംഗി

തെക്കേ ഇന്ത്യയില്‍ മഞ്ഞുപൊഴിയുന്ന അപൂര്‍വ്വം ഇടങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ലംബസിംഗി. സമുദ്രനിരപ്പില്‍ നിന്നും 1025 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ തണുപ്പുകാലത്ത് മഞ്ഞുവീഴ്ച അനുഭവപ്പെടാറുണ്ട്. തെക്കിന്റെ കാശ്മീര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇവിടെ വര്‍ഷം മുഴുവനും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ഏതു സമയമാണെങ്കിലും താപനിലെ 10 ഡിഗ്രിയ്ക്ക് മുകളിലേക്ക് പോകാറില്ല. വിശാഖപട്ടണത്തിൽ നിന്ന് 120 കിലോമീറ്റർ അകലെയായാണ് ലംബസിംഗി സ്ഥലം സ്ഥിതി ചെയ്യുന്നത്.

PC: Imahesh3847

ഒസിയാന്‍, രാജസ്ഥാന്‍

ഒസിയാന്‍, രാജസ്ഥാന്‍

രാജസ്ഥാനിലെ തീര്‍ത്തും അറിയപ്പെടാത്ത ഇടങ്ങളില്‍ ഒന്നാണ് ഒസിയാന്‍. ചരിത്രവും വാസ്തുവിദ്യയും താല്പര്യമുള്ളവര്‍ക്ക് പോകുവാന്‍ പറ്റിയ ഇവിടം ജോധ്പൂരില്‍ താര്‍ മരുഭൂമിയുടെ ഭാഗമായാണ് സ്ഥിതി ചെയ്യുന്നത്. 8-ാം നൂറ്റാണ്ടിനും 11-ാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ടാ പുരാതനങ്ങളായ ക്ഷേത്രങ്ങളാണ് ഓസിയാന്‍ ഗ്രാമത്തെ സവിശേഷമാക്കുന്നത്.

കേയ്ബുല്‍ ലാംജോ, മണിപ്പൂര്‍

കേയ്ബുല്‍ ലാംജോ, മണിപ്പൂര്‍

മണിപ്പൂരിലെ ലോക്താക് തടാകത്തിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന കേയ്ബുല്‍ ലാംജോ ലോകത്തിലെ ഏക ഒഴുകിനടക്കുന്ന ദേശീയോദ്യാനമാണ്. 1977 ൽ നിലവിൽ വന്ന ഇതിന് 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണുള്ളത്. . ചതുപ്പു പ്രദേശമായ ഇവിടം വംശനാശ ഭീഷണി നേരിടുന്ന സാംഗായ് മാനുകളുടെ ഏക സ്വാഭാവീക വാസസ്ഥലം കൂടിയാണ്. സാംഗായ് മാനുകളെ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് ഇതിനെ ദേശീയോദ്യാനമാക്കി മാറ്റിയത്. 1966 ൽ ഇതിനെ ഒരു സാങ്ച്വറിയായി പ്രഖ്യാപിച്ചു. പിന്നീട് 1977 ലാണ് ദേശീയോദ്യാനമാക്കി ഉയർത്തുന്നത്.

PC:Sharada Prasad CS

ഗവി, കേരളാ

ഗവി, കേരളാ

കേരളത്തില്‍ ഏറെ പ്രശസ്തമാണെങ്കിലും കേരളം കടന്നാല്‍ ഗവിയെ അറിയുന്നവര്‍ അധികമില്ല. അതിമനോഹരമായ കാലാവസ്ഥയും ഭൂപ്രകൃതിയും തന്നെയാണ് ഗവിയെ സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാക്കിയിരിക്കുന്നത് . കേരളത്തിലെ ഏറ്റവും മികച്ച ട്രക്കിങ് അനുഭവങ്ങള്‍ സമ്മാനിക്കുന്ന കാടാണ് ഗവി.

PC:Samson Joseph

കസാര്‍ദേവി

കസാര്‍ദേവി

കുറച്ചുനാള്‍ ഹിപ്പി സ്റ്റൈലിലുള്ല ജീവിതം ആസ്വദിക്കണമെങ്കില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് ഉത്തരാഖണ്ഡിലെ കസാര്‍ ദേവി. വലിയ തിരക്കുകളില്ലാതെ കിടക്കുന്ന അല്‍മോറയിലെ ഗ്രാമമാണിത്. ഹിപ്പി വിപ്ലവം കത്തിനിന്ന അറുപതുകളില്‍ ഒട്ടേറെ പ്രശസ്തര്‍ ഇവിടെ എത്തിയിട്ടുണ്ട്. അലന്‍ഗിന്‍സ്ബെര്‍ഗും ബോബ് ഡിലോണും ഒക്കെ ഇവിടെയെത്തി താമസിച്ചിട്ടുണ്ട്.

PC:Evenmadderjon

ലോണാര്‍ കാര്‍ട്ടര്‍

ലോണാര്‍ കാര്‍ട്ടര്‍

ഏകദേശം 52,000 വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതാണ് മഹാരാഷ്ട്രയിലെ ലോണാര്‍ കാര്‍ട്ടര്‍.. ഭൂമിയില്‍ ഉല്‍ക്കകള്‍ കൂട്ടിയിടിച്ചതിന്‍റെ ആഘാതത്തില്‍ രൂപപ്പെട്ടതാണ് ഈ തടാകമെന്നാണ് ശാസ്ത്രം പറയുന്നത്. . ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്ന കൃഷ്ണശിലയില്‍ നിര്‍മ്മിക്കപ്പെ‌ട്ട്, ലോകത്തിലെ ഏക തടാകമാണിത്. 113 ഹെക്ടറില്‍ ഓവല്‍ ആകൃതിയിലാണ് തടാകം സ്ഥിതി ചെയ്യുന്നത്.

 കില്ലാർ -കിഷ്ത്വാർ പാത

കില്ലാർ -കിഷ്ത്വാർ പാത

ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന റോഡുകളിലൊന്നാണ് കില്ലാർ -കിഷ്ത്വാർ പാത. ഹിമാചൽ പ്രദേശിലെ കില്ലാറിൽ നിന്നും ജമ്മു കാശ്മീരിലെ കിഷ്ത്വാറിലേക്കുള്ള ആ പാതയില്‍ ഓരോ കോണിലും അപകടം പതിയിരുപ്പുണ്ട്.സമുദ്ര നിരപ്പിൽ നിന്നും 8280 അടി ഉയരത്തിലുള്ള സ്ഥലമാണിത്. 120.8 കിലോമീറ്റർ ദൂരമുള്ള ഈ പാത ലാഹുൽ സ്പിതി ജില്ലയിലെ കില്ലാറിൽ നിന്നുമാണ് തുടങ്ങുന്നത്. ദേശീയ പാത 26 എന്നാണിത് ഇത് അറിയപ്പെടുന്നത്.

PC:India Untravelled

സിറോ, അരുണാചല്‍ പ്രദേശ്

സിറോ, അരുണാചല്‍ പ്രദേശ്

അരുണാചല്‍ പ്രദേശിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണെങ്കിലും സന്ദര്‍ശകരുടെ ഇടയില്‍ അത്ര പ്രസിദ്ധമല്ലാത്ത സ്ഥലമാണ് അരുണാചല്‍ പ്രദേശിലെ സിറോ വാലി. അപതാനി ഗോത്രവര്‍ഗ്ഗക്കാരുടെ കേന്ദ്രമായ ഇവിടം വളരെ വ്യത്യസ്തമായ അനുഭവങ്ങള്‍ നല്കുന്ന ഇടമാണ്. 2012ല്‍ ആരംഭിച്ച സിറോ മ്യൂസിക് ഫെസ്റ്റിവല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഔ‌ട്ട് ഡോര്‍ മ്യൂസിക് ഫെസ്റ്റിവല്‍ എന്നാണ് അറിയപ്പെ‌ടുന്നത്. . നേരിട്ട് ബസ്, ട്രെയിന്‍ സര്‍വ്വീസുകളൊന്നും ഇവിടേക്കില്ല. പൊട്ടിപ്പൊളിഞ്ഞു വളഞ്ഞു പുളഞ്ഞു കി‌ടക്കുന്ന വഴിയിലൂ‌‌ടെയേ ഇവിടേക്ക് എത്തുവാന്‍ സാധിക്കുകയുള്ളൂ.

PC:Ashwani Kumar

ഹാഫ്ലോങ്

ഹാഫ്ലോങ്

ആസാമിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നും വടക്കു കിഴക്കന്‍ ഇന്ത്യയിലെ സ്വിറ്റ്സര്‍ലന്‍ഡ് എന്നുമെല്ലാം അറിയപ്പെടുന്ന സ്ഥലമാണ് ഹാഫ്ലോങ്. ആസാമില്‍ ഏറ്റവുമധികം ആളുകള്‍ എത്തിച്ചേരുന്ന ഹാഫ്ലോങ് അതിമനോഹരമായ കുറേയധികം കാഴ്ചകളാല്‍ സമ്പന്നമാണ്. വെളുത്ത ഉറുമ്പിന്റെ മല എന്നാണ് ഹാഫ്ലോങ് എന്ന വാക്കിനര്‍ത്ഥം.

PC:Mongyamba

സൗത്ത് ഗോവയിലെ അടിപൊളി ബീച്ചുകള്‍! ആഘോഷങ്ങള്‍ ഇനി ഇവിടെ

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം

Read more about: travel travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X