Search
  • Follow NativePlanet
Share
» »സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

സിറോ വാലി മുതല്‍ വാല്‍പാറ വരെ...ഇന്ത്യയിലെ മനോഹരങ്ങളായ ഗ്രാമങ്ങള്‍

ഇതാ ഇന്ത്യയിലെ ഏറ്റവും മനോഹരമായ കുറച്ച് ചെറിയ ഗ്രാമങ്ങള്‍ പരിചയപ്പെടാം.

യഥാര്‍ത്ഥ ഭാരതത്തെ കാണണമെങ്കില്‍ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യണം. ഇന്ത്യയുടെ ആത്മാവ് വസിക്കുന്ന ഇടങ്ങളാണ് ഇവി‌ടുത്തെ ഗ്രാമങ്ങള്‍. സമ്പത്തിന്‍റെ പ്രദര്‍ശനമില്ലാത്ത ഭവനങ്ങളും ലാളിത്യവും സ്നേഹവും പ്രകടിപ്പിക്കുന്ന ഗ്രാമീണരും എല്ലാം ചേര്‍ന്ന് മനസ്സിനെ മയക്കുന്ന നാടുകള്‍. എണ്ണത്തില്‍ കുറവായിരിക്കുമെങ്കിലും ഇവിടെ കാത്തിരിക്കുന്ന അത്ഭുതങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇതാ ഇന്ത്യയിലെ ഏറ്റവും മനോഹരമായ കുറച്ച് ചെറിയ ഗ്രാമങ്ങള്‍ പരിചയപ്പെടാം.

മോവ്ലിനോങ്, മേഘാലയ

മോവ്ലിനോങ്, മേഘാലയ

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായാണ് മേഘാലയയിലെ മോവ്ലിനോങ് അറിയപ്പെടുന്നത്. ഭൂമിയിലെ തന്നെ ഒരത്ഭുതമായാണ് ഈ ഗ്രാമത്തെ സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. ഖാസി ഹില്‍സിലാണ് മോവ്ലിനോങ്ങുള്ളത്. ദൈവത്തിന്‍റെ ഉദ്യാനമായി വിശേഷിപ്പിക്കപ്പെടുന്ന മോവ്ലിനോങ്ങിനെ ഡിസ്കവര്‍ മാഗസിന്‍ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി തിരഞ്ഞെടുത്തിട്ടുണ്ട്. ഹരിതാഭവും പച്ചപ്പും കാത്തുസൂക്ഷിക്കുന്ന ഇവിടുത്തെ ഗ്രാമീണര്‍ തീര്‍ച്ചായും പരിചയപ്പെടേണ്ടവര്‍ തന്നെയാണ്.

ദിക്ഷിത് ടൗണ്‍, ലഡാക്ക്‌

ദിക്ഷിത് ടൗണ്‍, ലഡാക്ക്‌

എല്ലാ സഞ്ചാരികളുടെയും മോഹസ്ഥലമാണ് ലഡാക്ക്. പര്‍വ്വതകങ്ങളും താഴ്വരകളും ആകാശത്തെ ത‌ൊ‌ട്ടു‌തലോടുന്ന മേഘങ്ങളും കൂ‌ടിച്ചേരുന്ന ലഡാക്കിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് ദിക്ഷിത് ടൗണ്‍. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആശ്രമങ്ങളും ഭവനങ്ങളും പാരമ്പര്യങ്ങളും എല്ലാം ചേരുന്നതാണ് ഈ ഗ്രാമത്തിന്‍റെ പ്രത്യേകത.

മജൂലി, ആസാം

മജൂലി, ആസാം

ബ്രഹ്മപുത്രയുടെ മകള്‍ എന്നറിയപ്പെടുന്ന നദീ ദ്വീപാണ് മജൂലി. അസാമില്‍ തീര്‍ച്ചായായും സന്ദര്‍ശിക്കേണ്ട ഇടമായ ഇതാണ് നദിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്.
. ബ്രഹ്മപുത്ര നദിയില്‍ 421.65 കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ഈ ദ്വീപ് വ്യാപിച്ചു കിടക്കുന്നത്.
ആസാമിന്‍റെ സാംസ്കാരിക തലസ്ഥാനമാണിത്. വ്യത്യസ്തരായ നിരവധി ഗോത്ര വിഭാഗക്കാരാണ് ഇവിടുത്തെ താമസക്കാര്‍.
ഒരു നാട്ടില്‍ ജീവിക്കുവാന്‍ വേണ്ട സൗകര്യങ്ങളെല്ലാം മജുലിക്ക് സ്വന്തമായുണ്ട്. ആശുപത്രികളും കടകളും എന്തിനധികം സ്കൂളുകളും കോളേജും വരെ ഈ ദ്വീപിനു സ്വന്തമായുണ്ട്. 248 ഗ്രാമങ്ങളാണ് ഈ ദ്വീപിലുള്ളത്.

PC:Suraj Kumar Das

ലാന്‍ഡൗര്‍, ഉത്തരാഖണ്ഡ്

ലാന്‍ഡൗര്‍, ഉത്തരാഖണ്ഡ്

റസ്കിന്‍ ബോണ്ടിന്റെ ആരാധകര്‍ക്ക് പ്രത്യേകിച്ച് മുഖവുരയുടെ ആവശ്യമില്ലാത്ത ഇടമാണ് ഉത്തരാഖണ്ഡിലെ ലാന്‍ഡൗര്‍. മലകളും കുന്നുകളും ചെറിയ കോട്ടേജുകളുമെല്ലാമായി ചേര്‍ന്നു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് ശാന്തതയും സമാധാനവും നല്കുന്ന ഇടമാണ്. ഒപ്പം ഇവിടുത്തെ സൗഹാര്‍ദ്ദത്തോടെ ഇ‍ടപഴകുന്ന ഗ്രാമീണരും. മുത്തശ്ശിക്കഥകളിലെ ഗ്രാമം പോലുള്ള ഈ പ്രദേശം വന്നെത്തുന്നവര്‍ക്കെല്ലാം നല്ലത് മാത്രം നല്കുന്ന പ്രദേശമാണ്. ഒപ്പം റസ്കിന്‍ ബോണ്ടിന്‍റെ കഥകളിലെ കഥാപാത്രങ്ങളെ ഇവിടെ കണ്ടെത്തുവാനും പറ്റിയേക്കും.

മാണ്ഡവ, രാജസ്ഥാന്‍

മാണ്ഡവ, രാജസ്ഥാന്‍

രാജസ്ഥാനിലെ ജുന്‍ജുനു ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന മാണ്ഡവ ദൂരെദിക്കുകളില്‍ നിന്നുപോലും സഞ്ചാരികള്‍ തേടിയെത്തുന്ന പ്രദേശമാണ്. പഴമയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ഇവിടം ചരിത്രാതീക കാഴ്ചകള്‍ക്കും അവരെ സാക്ഷികളാക്കും. പുരാതനമായ കോട്ടകളും രജപുത്താന പാരമ്പര്യം പേറുന്ന കാഴ്ചകളും ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. ഇവി‌ടെ കാലുകുത്തുമ്പോള്‍ തന്നെ പഴമയിലേക്ക് ഇവിടം നയിക്കും.

സിറോ വാലി. അരുണാചല്‍ പ്രദേശ്

സിറോ വാലി. അരുണാചല്‍ പ്രദേശ്

അധികമാകും കടന്നു ചെന്നി‌ട്ടില്ലാത്ത ഗ്രാമമാണ് അരുണാചല്‍ പ്രദേശിലെ സിറോ വാലി. തികച്ചും വ്യത്യസ്തമായ കാലത്തിലേക്ക് നയിക്കുന്ന ഇവിടുത്തെ കാഴ്ചകള്‍ സഞ്ചാരികളുടെ ഹൃദയത്തില്‍ പെട്ടന്നു കയറിപ്പറ്റും. ഭൂമിയിലെ സ്വര്‍ഗ്ഗമെന്നു തന്നെയാണ് സഞ്ചാരികള്‍ക്കി‌ടയില്‍ ഇവിടം അറിയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന റോക്കിങ് മ്യൂസിക് ഫെസ്റ്റിവല്‍ ഈ സ്വര്‍ഗ്ഗത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതിനു കാരണമായിട്ടുണ്ട്.

ഇടുക്കി

ഇടുക്കി

ഇടുക്കിയെ ഗ്രാമത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തുവാനാവില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ തനി നാട്ടുമ്പുറത്തു കാഴ്ചകളാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ തന്നെ യാത്ര ചെയ്തിരിക്കേണ്ട ഇടമായി ഇടുക്കി മാറുന്നു. പശ്ചിമഘട്ടവും മലനിരകളും അണക്കെട്ടുകളുടെ സാന്നിധ്യവും വന്യജീവി സങ്കേതവും മൂന്നാറുമെല്ലാം ഇ‌‌‌ടുക്കി സ്പെഷ്യല്‍ കാഴ്ചകളാണ്.

ഖിംസാര്‍, രാജസ്ഥാന്‍

ഖിംസാര്‍, രാജസ്ഥാന്‍

രാജസ്ഥാനില്‍ ഥാര്‍ മരുഭൂമിയു‌ടെ നടുവിലായി സ്ഥിതി ചെയ്യുന്ന ഖിംസാറാണ് ഭൂമിയിലെ മറ്റൊരു സ്വര്‍ഗ്ഗം. മരുഭൂമിയുടെ ചരിത്രം പറയുന്ന ഈ ഗ്രാമം മറ്റു യാത്രകളില്‍ നിന്നെല്ലാം വ്യത്യസ്തമായ അനുഭവമായിരിക്കും നല്കുക. മണല്‍ക്കുന്നുകളും കോട്ടയും കഴിഞ്ഞുപോയ ശക്തമായ കാലത്തേയും മഹത്വത്തേയുമാണ് കാണിക്കുന്നത്.

വാല്‍പാറ

വാല്‍പാറ

ഊ‌ട്ടിയും കൊടൈക്കനാലും മൂന്നാറും പോലെ അല്ല വാല്‍പ്പാറ. പ്രകൃതിയോട് ചേര്‍ന്നുള്ള ഇക്കോ ടൂറിസമാണ് ഇവി‌ടുത്തെ ആകര്‍ഷണം. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും അണക്കെട്ടും വ്യൂ പോയിന്‍റുകളുമാണ് വാല്‍പ്പാറയുടെ ആകര്‍ഷണങ്ങള്‍. ചിറാപുഞ്ചി കഴിഞ്ഞാല്‍ ഏറ്റവുമധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ചിന്നക്കല്ലാര്‍ വാല്‍പ്പാറയ്ക്കടുത്താണ് സ്ഥിതി ചെയ്യുന്നത്.

ഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വരഭീമന്‍ കല്യാണ സൗഗന്ധികം അന്വേഷിച്ചെത്തിയ പൂക്കളുടെ താഴ്വര

എന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളുംഎന്താണ് എയര്‍ ബബിള്‍? അറിയാം പ്രത്യേകതകളും ഗുണങ്ങളും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X