Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

By Maneesh

ബസുകളില്‍ യാത്ര ചെയ്യാത്ത സഞ്ചാരികള്‍ ഇല്ലാ. എന്നാല്‍ ബസിന്റെ മുകളില്‍ ഇരുന്ന് നിങ്ങള്‍ യാത്ര ചെയ്തിട്ടുണ്ടോ? ഒരു പക്ഷെ അത്തരം കാഴ്ചകള്‍ നിങ്ങള്‍ ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. നോര്‍ത്ത് ഈസ്റ്റിലേയും ഹിമാലയന്‍ പ്രദേശത്തേയും ബസ് യാത്രകളില്‍ ഇത്തരം രസകരമായ സംഗതികള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവും.

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

ആടും കോഴിയും സീറ്റ് കയ്യേറുമ്പോള്‍

നോര്‍ത്ത് ഈസ്റ്റിലൂടെയുള്ള ബസ് യാത്രകള്‍ക്കിടയിലെ പതിവ് കാഴ്ചകളാണ് ആടുകളും കോഴികളും നിങ്ങളുടെ സീറ്റ് കയ്യേറുന്നത്. ഇതുപോലെ ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് പല രസികന്‍ കഥകളും വിദേശ സഞ്ചാരികള്‍ അവരുടെ ട്രാവല്‍ ബ്ലോഗുകളില്‍ എഴുതാറുണ്ട്.

തോമസ് കുക്ക് സമ്മര്‍ സ്‌പെഷ്യല്‍ ഓഫറുകള്‍, 3000 രൂപ വരെ ലാഭം നേടാം

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് വിദേശികള്‍ പറയുന്ന കൗതുക കാര്യങ്ങളും അവരുടെ ഉപദേശങ്ങളും വായിക്കാം

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

Photo Courtesy: Nataraja

01. മദ്യപാനിയായ ഡ്രൈവര്‍

നോര്‍ത്ത് ഈസ്റ്റ്, ഹിമാലയന്‍ പ്രദേശത്തിലൂടെ ബസ് യാത്ര ചെയ്തിട്ടുള്ള പല വിദേശ സഞ്ചാരികളും പരാതിപ്പെട്ടിട്ടുള്ള കാര്യമാണ്, ബസ് ഡ്രൈവര്‍മാരുടെ മദ്യപാനം. ബസ് ഡ്രൈവര്‍മാരില്‍ അധികം പേരും മദ്യപിച്ചിട്ടാണ് ഡ്രൈവ് ചെയ്യുന്നതെന്നാണ് ഇവരുടെ പക്ഷം. അതിനാല്‍ ബസ് യാത്രയ്ക്ക് മുന്‍പ് ഡ്രൈവറുടെ അരികില്‍ ഒന്ന് പോകുന്നത് നല്ലതാണ്.

ഹിമാലയത്തിലെ സുന്ദരവും അപകടകരവുമായ ചുരങ്ങളിലൂടെ ത്രില്ലടിച്ച് നമുക്ക് യാത്ര ചെയ്യാംഹിമാലയത്തിലെ സുന്ദരവും അപകടകരവുമായ ചുരങ്ങളിലൂടെ ത്രില്ലടിച്ച് നമുക്ക് യാത്ര ചെയ്യാം

02. പുറം കാഴ്ചകള്‍

ബസ് യാത്രികരില്‍ അധികം പേരും പുറം കാഴ്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്. അതിനാല്‍ തന്നെ എല്ലാവര്‍ക്കും വിന്‍ഡോ സീറ്റില്‍ ഇരിക്കാനാണ് ഇഷ്ടം. ഇതിന്‍ വേണ്ടി ബഹളം വയ്ക്കുന്നവരും കുറവല്ല.

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

Photo Courtesy: Crispin Semmens

03. ഹിന്ദിപ്പാട്ടിന്റെ ബഹളം

ദീര്‍ഘദൂര യാത്രകളില്‍ ബസില്‍ ഉറക്കെയുള്ള ഹിന്ദിപ്പാട്ട് സാധാരണമാണ്. ഹിന്ദിപ്പാട്ട് ആസ്വദിക്കാന്‍ കഴിയാത്തവര്‍ക്ക് ബോറടിക്കും ഈ ബഹളം. ഹെഡ് ഫോണ്‍ കയ്യില്‍ കരുതുകയാണ് ഈ ബഹളം ഒഴിവാക്കാന്‍ നല്ലത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഗാനങ്ങള്‍ നിങ്ങള്‍ ഐ പാഡില്‍ പ്ലേ ചെയ്ത് കേള്‍ക്കാം.

ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ പാതകള്‍ പരിചയപ്പെടാംഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ പാതകള്‍ പരിചയപ്പെടാം

04. സുരക്ഷിതമായ സ്ഥലം

ബസ് യാത്രയില്‍ ബസിന്റെ മധ്യഭാഗത്തെ സീറ്റില്‍ ഇരിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. പുറകിലെ സീറ്റുകളില്‍ ഇരുന്നാല്‍ നിങ്ങളുടെ നടുവിന്റെ പണി തീരുമെന്ന കാര്യം പറയേണ്ടതില്ലല്ലോ. പിറകില്‍ സീറ്റില്‍ ഇരുന്നതിന്റെ ദുരന്‍താനുഭവം പല വിദേശ സഞ്ചാരികളും തങ്ങളുടെ ബ്ലോഗുകളില്‍ വിവരിക്കാറുണ്ട്.

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

Photo Courtesy: Dennis Jarvis from Halifax, Canada

05. ഒരു ബസില്‍ എത്ര പേര്‍ കയറും

ഒരു ബസില്‍ കയറ്റാന്‍ പറ്റുന്ന ആളുകളുടെ എണ്ണത്തെക്കുറിച്ച് പല വിദേശ സഞ്ചാരികളും തങ്ങളുടെ ബ്ലോഗുകളില്‍ രസകരമായി വിവരിച്ചിട്ടുണ്ട്. 20 പേര്‍ക്ക് കയറാവുന്ന ഒരു ബസില്‍ 200 പേരെ കയറ്റിയ കഥ വരെ കാണാം. ബസിന്റെ ഉള്ളില്‍ ആളുകളെ തിക്കി നിറച്ച് കഴിഞ്ഞാല്‍ പിന്നെ മുകളിലേക്ക് കയറ്റി വിടും.

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

Photo Courtesy: Christopher Michel from San Francisco, USA

06. സമയം കളയാനുള്ള പുസ്തകം

ബസില്‍ യാത്ര ചെയ്യുമ്പോള്‍ നേരംപോക്കിന്‍, തടിച്ച ഒരു പുസ്തകം കൂടി കയ്യില്‍ കരുതണമെന്ന് പറയുന്ന ബ്ലോഗര്‍മാരുണ്ട്. അതിന്‍ അവര്‍ പറയുന്ന കാരണം രണ്ട് മണിക്കൂര്‍ ദൂരമുള്ള ബസ് യാത്രയ്ക്ക് ഇന്ത്യയില്‍ 6 മുതല്‍ 17 മണിക്കൂര്‍ സമയം എടുക്കുമെന്നതാണ്. രണ്ട് ദിവസം വരെ ബസില്‍ ചിലവിട്ടവരും അവരുടെ അനുഭവം വിവരിക്കുന്നുണ്ട്.

ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

Photo Courtesy: Jpatokal at wts wikivoyage

07. യാത്ര വൈകാനുള്ള കാരണങ്ങള്‍

ബസ് ബ്രേക്ക് ഡൗണ്‍ ആകുക, റോഡില്‍ ഉരുള്‍ പൊട്ടുക, മരം കടപുഴകി വീഴുക, പാലങ്ങള്‍ തകരുക അങ്ങനെ പലതും ബസ് യാത്രയ്ക്കിടയില്‍ സംഭവിക്കാം.

ഇതൊക്കെ നോര്‍ത്ത് ഈസ്റ്റിലേയും ഹിമാലയൻ പ്രദേശത്തേ‌യും കാര്യമാ‌ണ്, നമ്മുടെ കേരളത്തിലെ കാര്യമല്ലാ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X