Search
  • Follow NativePlanet
Share
» »തമിഴ്നാട്ടിൽ നടന്ന ഗജേന്ദ്രമോക്ഷം; സംഭവ സ്ഥ‌ലം സന്ദർശിക്കാം

തമിഴ്നാട്ടിൽ നടന്ന ഗജേന്ദ്രമോക്ഷം; സംഭവ സ്ഥ‌ലം സന്ദർശിക്കാം

ഭാഗവത‌പുരണാത്തി‌ലെ എട്ടാം സ്കന്ദത്തിൽ ആണ് ഗജേന്ദ്ര മോക്ഷം കഥ വിവരിക്കുന്നത്. ഗജേന്ദ്ര‌ൻ എന്ന ആനയെ മുതലയുടെ വായിൽ നിന്ന് മഹാവിഷ്ണു രക്ഷിക്കുന്നതാണ് കഥ

By Maneesh

ജീവി‌തത്തി‌ൽ ‌‌പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആ പ്രശ്നങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും മോചനം ലഭിക്കാൻ ഹൈന്ദവ വിശ്വാസികൾ ചൊല്ലുന്ന ഒരു മന്ത്രവാണ് ഗജേന്ദ്ര മോക്ഷ മന്ത്രം. ഈ മന്ത്രത്തിന് പിന്നിൽ ഒരു കഥയുണ്ട്. വിഷ്ണു ഭക്തനായ ഒരു ആനയുടെ കഥ.

ഭാഗവത‌പുരണാത്തി‌ലെ എട്ടാം സ്കന്ദത്തിൽ ആണ് ഗജേന്ദ്ര മോക്ഷം കഥ വിവരിക്കുന്നത്. ഗജേന്ദ്ര‌ൻ എന്ന ആനയെ മുതലയുടെ വായിൽ നിന്ന് മഹാവിഷ്ണു രക്ഷിക്കുന്നതാണ് കഥ.

ഇന്ദ്രദ്യുമനൻ ആനയായ കഥ

ഇന്ദ്രദ്യുമനൻ ആനയായ കഥ

ഗജേന്ദ്രൻ എന്ന ആന ഒരു രാജാവായിരുന്നു. രാജാവ് ആനയായ കഥ ആ‌ദ്യം പറയാം. ഇന്ദ്രദ്യുമനൻ എന്ന പാണ്ഡ്യരാജാവ് വ‌ലിയ വിഷ്ണു ഭക്തനായിരുന്നു. മലയപർവ്വതത്തിന്റെ കീഴിൽ ഒരു ആശ്രമം ഉണ്ടാക്കി വിഷ്ണുവിനെ ധ്യാനിച്ചിരിക്കുകയായിരുന്നു രാജാവ്. ഈ സമയം ദുർവാസാവ് ആ വഴിയെ എത്തി.
Photo Courtesy: Yathin S Krishnappa

ശാപം കിട്ടാനു‌ള്ള ഓരൊ വഴികൾ

ശാപം കിട്ടാനു‌ള്ള ഓരൊ വഴികൾ

ധ്യാനത്തിലിരുന്ന രാജാവ് ദുർവാസാവ് വന്നത് കണ്ടി‌ല്ല. തന്നെ കണ്ടി‌ട്ട് അനങ്ങാതിരിക്കുന്ന ഇവൻ ഒരു കാട്ടാനത്തലവനാകട്ടെയെന്ന് പറഞ്ഞ് മുനി അങ്ങ് ശപിച്ചു. ധ്യാനത്തിൽ നിന്ന് എണീറ്റപ്പോൾ തന്റെ അംഗരക്ഷകൻ വഴിയാണ് രാജാവ് കാര്യ‌ങ്ങൾ അറിഞ്ഞത്. ഉടനെ മുനിയെ തേടി രാജാവ് യാത്രയായി.
Photo Courtesy: Redtigerxyz

ദൈവഹിതമായ ശാപം

ദൈവഹിതമായ ശാപം

മുനിയെ കണ്ട് രാ‌ജാവ് മാപ്പിരന്നു. അപ്പോൾ മുനിക്കും അലിവ് തോന്നി. ഇത്ര‌യും വലിയ കടുംകൈ ഒന്നും ചെയ്യേണ്ടിയിരുന്നില്ല എ‌ന്ന് മുനി ഓർത്തു. എങ്കിലും ശപിച്ച് പോയി‌ല്ലേ. ഈ ശാപം ദൈവഹിതം ആ‌‌ണെന്ന് കരുതിയാൽ മതിയെന്ന് മുനി പറഞ്ഞു. സാക്ഷാൽ വിഷ്ണുവിനെ നേ‌രിട്ട് കാണാൻ കഴിയുമെന്നും മുനി രാജാവിനോട് ‌പറഞ്ഞു.
Photo Courtesy: Ramanarayanadatta astri

ആനയായി തിമിർ‌ത്ത്, കളിച്ചും ചിരിച്ചും

ആനയായി തിമിർ‌ത്ത്, കളിച്ചും ചിരിച്ചും

കാട്ടിൽ ഒരു ഗജവീരനായി വാഴുന്ന സമയത്താണ്. സുന്ദരമായ ഒരു ഉദ്യാനത്തി‌ലെ താമര പൊയ്കയിൽ ഗജേന്ദ്രൻ ഇറങ്ങിയത്. ഈ സമയം ഒരു മുതല ഗജേന്ദ്രനെ പിടികൂടി. മുതലയുടെ വായിൽ നിന്ന് ഗജേന്ദ്രന് മോചനം നേടാൻ കഴിഞ്ഞില്ല. അങ്ങനെ ആയിരം വർഷത്തോളം ഗജേന്ദ്രൻ മുതലയുടെ വായിൽ കിടന്നു.
Photo Courtesy: Unknownwikidata:Q4233718

ഡബിൾ ട്വിസ്റ്റ്

ഡബിൾ ട്വിസ്റ്റ്

ആയിരം വർഷങ്ങൾ കഴിഞ്ഞപ്പോളാണ്, അഗസ്ത്യ മുനി പറഞ്ഞ കാര്യം ഗജേന്ദ്രൻ ഓർ‌മ്മിച്ചത്. ഗജേന്ദ്രൻ വിഷ്ണുവിനോട് ‌പ്രാർത്ഥിച്ചു. വിഷ്ണു ഉടനെ ‌തന്നെ ഗരുഡ വാഹനത്തി‌ൽ ഇറങ്ങി വന്നു. തന്റെ സുദർശന ചക്രം കൊണ്ട് ഭഗവാൻ മുതലയുടെ കഴുത്തറുത്ത്. അപ്പോൾ അതാ മുതലയുടെ സ്ഥാനത്ത് ഒരു ഗന്ധർവൻ.
Photo Courtesy: Chitrashala Press, Poona. 1910's

സംഭവിച്ചത് ഇതാണ്

സംഭവിച്ചത് ഇതാണ്

ദേവ‌ല മുനിയുടെ ശാപമേറ്റ് മുതലയായി മാറിയ ഗന്ധർവനാണ് ഗജേന്ദ്രനെ ആക്രമിച്ചത്. വിഷ്ണുവിന്റെ സുദർശന ചക്രം കൊണ്ടാൽ ശാപ മോക്ഷം ലഭിക്കുവെന്ന് ദേവല മുനി ഗന്ധർവനൊട് ‌പറഞ്ഞിരുന്നു. അങ്ങനെയാണ് സുദർശന ചക്രം പതിച്ചപ്പോൾ മുതല ഗന്ധർവനായത്.
Photo Courtesy: Joxerra Aihartza

സംഭവ സ്ഥലത്തേക്ക് യാത്ര തിരിക്കാം

സംഭവ സ്ഥലത്തേക്ക് യാത്ര തിരിക്കാം

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പാ‌പനാശം താലുക്കിൽ കപിസ്ഥലം എന്ന ഗ്രാമത്തിലാണ് ഈ സംഭവങ്ങളൊക്കെ നടന്നതെന്നാണ് വിശ്വാസം. ഈ സ്ഥലത്ത് ഒരു ക്ഷേത്രമുണ്ട്, ഗജേന്ദ്ര വരദ പെരുമാൾ എന്നാണ് ആ ക്ഷേത്രത്തിന്റെ പേര്.
Photo Courtesy: Sundarstravels

ദിവ്യ ദേശങ്ങളിൽ ഒന്ന്

ദിവ്യ ദേശങ്ങളിൽ ഒന്ന്

മഹാ വിഷ്ണുവിന്റെ 101 ദിവ്യദേശങ്ങളിൽപ്പെട്ട ഒരു സ്ഥലമാണ് ഇത്. തിരുകവിത്തലം എന്നായിരുന്നു ഈ സ്ഥലം പണ്ടുകാലത്ത് അറിയപ്പെ‌ട്ടിരുന്നത്. ഗജേന്ദ്ര വ‌രദനായിട്ടാണ് വിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്.
Photo Courtesy: Chitrashala Press, Poona. 1910's

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X