Search
  • Follow NativePlanet
Share
» »ഗണേശ ചതുര്‍ത്ഥി 2021: മോഷ്‌ടാക്കളെ അനുഗ്രഹിക്കും, മാനസിക പ്രയാസം മാറ്റും!ഉജ്ജയിനിയിലെ ഗണപതി ക്ഷേത്രങ്ങള്‍

ഗണേശ ചതുര്‍ത്ഥി 2021: മോഷ്‌ടാക്കളെ അനുഗ്രഹിക്കും, മാനസിക പ്രയാസം മാറ്റും!ഉജ്ജയിനിയിലെ ഗണപതി ക്ഷേത്രങ്ങള്‍

ഗണേശ ചതുര്‍ത്ഥി 2021: മോഷ്‌ടാക്കളെ അനുഗ്രഹിക്കും, മാനസിക പ്രയാസം മാറ്റും!ഉജ്ജയിനിയിലെ ഗണപതി ക്ഷേത്രങ്ങള്‍

ഭദ്രപാദ മാസത്തിലെ ശുക്ലപക്ഷത്തിലെ ചതുര്‍ത്ഥി തിഥി... ഗണേശാരാധനയ്ക്ക് ഇതിലും മികച്ച മറ്റൊരു സമയമില്ലെന്നാണ് വിശ്വാസം. ഗണപതി ഭഗവാന്‍റെ ജന്മദിനമായ ഈ നാള്‍ ലോകമെങ്ങുമുള്ള വിശ്വാസികള്‍ ഒരേമനസ്സോടെ ആഘോഷിക്കുന്നു. അത്തം ചതുര്‍ത്ഥി എന്നും അറിയപ്പെടുന്ന ഈ ദിനത്തില്‍ ആണ് കളിമണ്ണിൽ ഗണപതി വിഗ്രഹങ്ങള്‍ നിർമ്മിച്ച് പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൊക്കെ വലിയ പ്രാധാന്യത്തോടെയാണ് ഈ ദിവസത്തെ കാണുന്നത്. ഗണപതി ക്ഷേത്രങ്ങളെക്കുറിച്ച് അറിയുവാന്‍ നമുക്ക് ഈ ദിനം പ്രയോജനപ്പെടുത്താം. ഭാരതത്തിലെ മാന്ത്രികനഗരം എന്നറിയപ്പെടുന്ന ഉജ്ജയ്ന്‍ ഗണപതി ക്ഷേത്രങ്ങള്‍ക്ക് പ്രസിദ്ധമാണ്. ഇവിടുത്തെ ആറ് ഗണപതി ക്ഷേത്രങ്ങള്‍ ചേര്‍ന്ന് ഷഡ് വിനായക ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ഷഡ് വിനായക ദര്‍ശനം ഏറെ പുണ്യകരമാണത്രെ. ഇതാ ഇവിടുത്തെ പ്രധാന ഗണപതി ക്ഷേത്രങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

ഗണേശ ചതുര്‍ത്ഥി 2021

ഗണേശ ചതുര്‍ത്ഥി 2021

ഈ വര്‍ഷം സെപ്റ്റംബര്‍ പത്തിനാണ് ഗണേശ ചതുര്‍ത്ഥി ആഘോഷിക്കുന്നത്. ചതുര്‍ത്ഥി തിഥി സെപ്റ്റംബര്‍ 10ന് പുലര്‍ച്ചെ 12:18ന് ആരംഭിച്ച് അന്ന് രാത്രി 9:57ന് അവസാനിക്കും. ഗണേശ ചതുര്‍ത്ഥിയു‌ടെ മധ്യപൂജാ ശുഭമുഹൂര്‍ത്തം പകല്‍ 11:03 മുതല്‍ ഉച്ച 1:33 വരെയാണ്.

ഉജ്ജയിന്‍

ഉജ്ജയിന്‍

പൗരാണിക ഭാരതത്തില്‍ ഏറെ പ്രത്യേകതകളുള്ള നഗരമാണ് ഉജ്ജയിന്‍. ഒരു കാലത്ത് ഏറ്റവും ബുദ്ധിമാന്മാരായ ആളുകള്‍ ജീവിച്ചിരുന്ന ഇടമെന്നാണ് ഇവിടം അറിയപ്പെ‌ടുന്നത്. ജ്യോതിശാസ്ത്ര നഗരമെന്നും ഉജ്ജയിന്‍ അറിയപ്പെടുന്നു.

PC: Prabhavsharma8

മഹാകാല്‍ ക്ഷേത്രം

മഹാകാല്‍ ക്ഷേത്രം

ഉജ്ജയിനിലെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രമാണ് മഹാകാലേശ്വര്‍ ക്ഷേത്രം. ജ്യോതിരി‍ലിംഗ രൂപത്തില്‍ മഹാദേവനെ ആരാധിക്കുന്ന ഈ ക്ഷേത്രം പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗക്ഷേത്രം കൂടിയാണിത്
വിശ്വാസങ്ങള്‍ അനുസരിച്ച് പ്രദേശത്തെ രാജാവായിരുന്ന ചന്ദ്രസേനനു വേണ്ടിയാണ് ശിവന്‍ മഹാകാലേശ്വരനായി അവതരിച്ചതത്രെ. ശിവനെ ഇവിടുത്തെ രാജാവായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.

പ്രമോദ് ഗണേശ

പ്രമോദ് ഗണേശ

മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ കോടിതീര്‍ത്ഥ കുണ്ഡിനടുത്തായാണ് പ്രമോദ് ഗണേശ പ്രതിഷ്ഠയുള്ളത്. പാര്‍വ്വതി ദേവിയോടൊപ്പമാണ് ഇവിടെ ഗണേശനം ആരാധിക്കുന്നത്. ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ത്ഥിക്കുന്നയാള്‍ക്ക് ആരോഗ്യവും സമ്പത്തും ലഭിക്കുമത്രെ. ശിവനും പാർവ്വതിയും ഉള്ള ഗണപതിയുടെ അനുഗ്രഹം ലഭിക്കാൻ വിശ്വാസികള്‍ ഇവിടെ സ്ഥിരമെത്തുന്നു.

ചിന്താമന്‍ ഗണേശ

ചിന്താമന്‍ ഗണേശ

ചിന്താമൻ ഗ്രാമത്തിലാണ് ഇത് ലോകപ്രശസ്തമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സ്വയംഭൂ വിഗ്രഹമാണ് ഇവിടെയുള്ളതത്രെ. ആശങ്കകൾ അകറ്റുവാനും ജീവിതം ആയാസകരമാക്കുവാനുമെല്ലാം ഈ സ്ഥലം സന്ദർശിക്കുന്നത് വളരെ പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. മാനസിക പിരിമുറുക്കത്താല്‍ കഷ്ടപ്പെടുന്നവരാണ് ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നവരില്‍ അധികവും. ശ്രീരാമന്‍ ഈ പ്രദേശം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് മറ്റൊരു വിശ്വാസം.

 ചോര്‍ ഗണേശ

ചോര്‍ ഗണേശ

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ മോഷ്ടാക്കളെ അനുഗ്രഹിക്കുന്ന ഗണപതി ആണത്രെ ഇവിടെയുള്ളത്. അങ്ങനെയാണ് ക്ഷേത്രത്തിന് ചോര്‍ ഗണേശ എന്ന പേരുലഭിച്ചത് എന്നാണ് പറയപ്പെടുന്നത്. ഉജ്ജയിനിയിലെ രാംജനാർദൻ മന്ദിരത്തിലേക്ക് പോകുന്ന വഴിയിലാണ് ഈ ക്ഷേത്രമുള്ളത്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ആശങ്കകളും പ്രശ്നങ്ങളും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മാറും എന്നാണ് വിശ്വാസം.

മോദകപ്രിയ ഗണേശ

മോദകപ്രിയ ഗണേശ

ഉജ്ജയ്നിയിലെ മറ്റൊരു പ്രസിദ്ധ ഗണേശ ക്ഷേത്രമാണ് മോദകപ്രിയ ഗണേശ ക്ഷേത്രം.യോഗിപുരം എന്ന സ്ഥലത്ത് ഗുരു അഖാഡയുടെ സമീപമാണ് ഇതുള്ളത്. ആചാരപ്രകാരം ഇവിടെ ശരിയായ ആരാധന നടത്തുകയും ഗണേശന് മോദകം അർപ്പിക്കുകയും ചെയ്താൽ ഭക്തന് സമ്പത്ത്, വിജയം, സന്തതി, സ്വത്ത് മുതലായവ ലഭിക്കും എന്നാണ് വിശ്വാസം.

ഇസ്തിർമൻ ഗണേശ ക്ഷേത്രം

ഇസ്തിർമൻ ഗണേശ ക്ഷേത്രം

ഷഡ്വിനായക ക്ഷേത്രങ്ങളില്‍ പ്രധാനപ്പെ‌ട്ട മറ്റൊന്നാണ് ഇസ്തിർമൻ ഗണേശ.ഗഡ്കാലിക പ്രദേശത്ത് ഗഡ്കാലിക ക്ഷേത്രത്തിന് തൊട്ടുമുന്‍പിലായാണ് പുരാതനവും മനോഹരവുമായ ഈ ഗണേശക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നത് ജീവിത വിജയത്തിനും ലക്ഷ്യം നേടുന്നതിനും ഏകാഗ്രമായ മനസ്സിനും സഹായിക്കുമെന്നാണ് വിശ്വാസം.

അവിഘ്ന വിനായക ക്ഷേത്രം

അവിഘ്ന വിനായക ക്ഷേത്രം

ഏതെങ്കിലും ശുഭപ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ് തടസ്സങ്ങൾ നീക്കാൻ അവിഘ് വിനായകനെ ആരാധിക്കുന്നത് നല്ലതാണെന്നാണ് വിശ്വാസം. ഇത് അങ്കപത് മാർഗ്ഗിലാണ് സ്ഥിതി ചെയ്യുന്നത്.

ഗണേശ ചതുര്‍ത്ഥി 2021: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍ഗണേശ ചതുര്‍ത്ഥി 2021: വിഘ്നങ്ങള്‍ അകറ്റുന്ന പുരാതന ഗണപതി ക്ഷേത്രങ്ങള്‍

ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!ഗണപതിയെ സ്ത്രീയാക്കി ആരാധിക്കുന്ന വിചിത്ര ക്ഷേത്രം...പേര് വിനായകി!!

ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്<br />ഫ്രഞ്ചുകാര്‍ തകര്‍ക്കുവാന്‍ ശ്രമിച്ച ക്ഷേത്രം, പള്ളിയറയിലെ വിനായകനും പത്നിമാരും, അപൂര്‍വ്വ ക്ഷേത്ര വിശേഷങ്ങള്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X