Search
  • Follow NativePlanet
Share
» »തീരാദുരിതം അകറ്റാം..തടസ്സങ്ങൾ മാറ്റാം... ഈ ക്ഷേത്രങ്ങളിൽ പോകാം...

തീരാദുരിതം അകറ്റാം..തടസ്സങ്ങൾ മാറ്റാം... ഈ ക്ഷേത്രങ്ങളിൽ പോകാം...

ഇതാ തടസ്സങ്ങൾ മാറാൻ, പ്രാർഥിക്കുവാൻ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം...

തടസ്സങ്ങളും പ്രതിസന്ധികളും അകലുവാൻ പ്രാർഥനകളെ ആശ്രയിക്കുന്നവരാണ് വിശ്വാസികൾ. ഹൈന്ദവ വിശ്വാസമനുസരിച്ച് തടസ്സങ്ങൾ മാറ്റുന്ന ഗണപതി ഭഗവാനെ ആരാധിക്കുന്ന ഗണേശ ചതുർഥി അഥവാ വിനായക ചതുർഥി അടുത്ത് വരുകയാണ്. ശിവന്റെയും പാര്‍വ്വതിയുടെയും ഇളയ പുത്രനായ ഗണപതിയുടെ പിറന്നാളാണ് ഗണേശ ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. ജീവിത്തിലെ എന്തു തടസ്സങ്ങളും മാറുവാൻ ഗണപതിയോട് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം... ഇതാ തടസ്സങ്ങൾ മാറാൻ, പ്രാർഥിക്കുവാൻ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം...

മധൂർ ക്ഷേത്രം

മധൂർ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് കാസർകോഡ് ജില്ലയിലെ മധൂർ ഗണപതി ക്ഷേത്രം. യഥാർഥത്തിൽ ശിവന്റെ പേരിലുള്ള ക്ഷേത്രമാണെങ്കിലും അറിയപ്പെടുന്നതും പ്രശസ്തമായിരിക്കുന്നതും ഗണപതിയുടെ പേരിലാണ്. അനന്തേശ്വര വിനായക ക്ഷേത്രം എന്നും ഇതിനു പേരുണ്ട്. ഇവിടുത്തെ ഗണപതിയുടെ പ്രതിഷ്ഠ ദിനവും വളരുന്നുണ്ട് എന്നുമൊരു വിശ്വാസമുണ്ട്...

PC:Vinayaraj

പഴവങ്ങാടി ഗണപതി ക്ഷേത്രം

പഴവങ്ങാടി ഗണപതി ക്ഷേത്രം

തിരുവനന്തപുരത്ത് തലയുയർത്തി നിൽക്കുന്ന പ്രശസ്തമായ ക്ഷേത്രമാണ് പഴവങ്ങാടി ഗണപതി ക്ഷേത്രം. തമിഴ് ക്ഷേത്രങ്ങളുടെ മാതൃകയിൽ തിരുവനന്തപുരം നഗരത്തിനു മധ്യത്തിലാണ് ക്ഷേത്രമുള്ളത്. തിരുവിതാംകൂറിന്റെ സൈന്യമായ തിരുവിതാംകൂർ കരസേനയിലെ സൈനികരാണ് ക്ഷേത്രം നിർമ്മിച്ചത് എന്നാണ് വിശ്വാസം. ഇന്ത്യന്‍ യൂണിയനില്‍ തിരുവിതാംകൂര്‍ രാജ്യം ലയിച്ചപ്പോള്‍ മുതല്‍ ഭാരത കര സേന വിഭാഗത്തിലെ മദ്രാസ്സ് റജിമെന്റ് ആണ് ക്ഷേത്രം നടത്തുന്നത്.

PC:Official Site

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം

കൊല്ലത്തെ പ്രധാന ആരാധനാലയങ്ങളിലൊന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പെരുന്തച്ചൻ പ്രതിഷ്ഠിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൊട്ടാരക്കരയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന നിവേദ്യം ഉണ്ണിയപ്പമാണ്.

PC:Binupotti

ശ്രീ സിദ്ധിവിനായക ക്ഷേത്രം മുംബൈ

ശ്രീ സിദ്ധിവിനായക ക്ഷേത്രം മുംബൈ

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രമാണ് മുംബൈയിലെ സിദ്ധി വിനായക ക്ഷേത്രം. അതിസമ്പന്ന ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം സെലിബ്രിറ്റികളുടെ പ്രി ക്ഷേത്രം കൂടിയാണ്. 25,000 മുതല്‍ 200,000ആളുകള്‍ വരെ എത്തുന്ന ഇവിടെ ഗണേശ ചതുർഥി വലിയ രീതിയിൽ തന്നെ ആഘോഷിക്കാറുണ്ട്.

PC:Abhijeet Rane

കനിപ്പാക്കം വിനായക ക്ഷേത്രം, ചിറ്റൂർ

കനിപ്പാക്കം വിനായക ക്ഷേത്രം, ചിറ്റൂർ

തിരുപ്പതിയിൽ നിന്നും 75 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നകനിപ്പാക്കം വിനായക ക്ഷേത്രം ആന്ധ്രാ പ്രദേശിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. നിർമ്മാണത്തിൽ വ്യത്യസ്സത പുലർത്തുന്ന ഈ ക്ഷേത്രം പുരാതന കാലത്താണ് നിർമ്മിച്ചത് എന്നാണ് വിശ്വാസം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തിച്ചേരുന്നു. ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന തർക്കങ്ങൾ തീർക്കുവാനും തിന്മയെ പായിക്കാനുമായി 11-ാം നൂറ്റാണ്ടിൽ ചോള മഹാരാജാവാണ് ക്ഷേത്രം നിർനമ്മിച്ചത് എന്നാണ് വിശ്വാസം.

ഗണപതിപുലെ ക്ഷേത്രം

ഗണപതിപുലെ ക്ഷേത്രം

മഹാരാഷ്ട്രയിൽ കൊങ്കണിലെ ഏറ്റവും തിരക്കേറിയ ക്ഷേത്രമാണ് രത്നഗിരിയ്ക്ക് സമീപത്തുള്ള ഗണപതിപുലെ ക്ഷേത്രം. ഗണപതിയുടെ വാസസ്ഥാനം എന്നാണിവിടം അറിയപ്പെടുന്നത്, തനിയെ ഉയർന്നുവന്നു എന്നു വിശ്വസിക്കുന്ന ഗണപതി വിഗ്രഹമാണ് ഇവിടുത്തേത്. പടിഞ്ഞാറ് ദർശനമുള്ള അത്യപൂർവ്വ ക്ഷേത്രം കൂടിയാണിത്. ഏകദേശം 400 വർഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്. കടലിലേക്ക് ദർശനമുള്ള ക്ഷേത്രമാണിത്. അഷ്ടഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഗണപതിപുലെ ക്ഷേത്രം.

PC:AmitUdeshi

റോക്ക് ഫോർട്ട് ക്ഷേത്രം, തിരുച്ചിറപ്പള്ളി

റോക്ക് ഫോർട്ട് ക്ഷേത്രം, തിരുച്ചിറപ്പള്ളി

തിരുച്ചിറപ്പള്ളിയിലെ റോക്ക് ഫോര്‍ട്ട് ടെമ്പിള്‍ അഥവാ പാറക്കോട്ടൈ കോവിൽ തമിഴ്നാട്ടിലെ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിലൊന്നാണ്. തുരുച്ചിറപ്പള്ളിയുടെ ഹൃദയഭാഗത്ത് പാറക്കെട്ടുകൾക്കു മുകളിലായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാറക്കോട്ടൈ കോവില്‍ എന്നു പറയുന്ന് ഒരു ക്ഷേത്രമല്ല, ഇത് മൂന്നു ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്.

സെപ്റ്റംബർ യാത്രയ്ക്ക് പോകാം ...പൂവാർ മുതൽ കുറുമ്പാലക്കോട്ട വരെസെപ്റ്റംബർ യാത്രയ്ക്ക് പോകാം ...പൂവാർ മുതൽ കുറുമ്പാലക്കോട്ട വരെ

വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!വെള്ളത്തിനടയിൽ നിധി സൂക്ഷിക്കുന്ന തടാകം..കാവൽ നിൽക്കുന്ന യക്ഷന്മാർ..വിശേഷങ്ങളിങ്ങനെ!!

PC:RUPESH MAURYA

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X