Search
  • Follow NativePlanet
Share
» »ഗംഗാ ആരതി വാരണാസിയിൽ മാത്രമല്ല...

ഗംഗാ ആരതി വാരണാസിയിൽ മാത്രമല്ല...

കാശി യാത്രാക്കുറിപ്പുകളിൽ സ്ഥിരം ഇടം നേടുന്ന ഗംഗാ ആരതിയുടെയും ആരതി നടക്കുന്ന പ്രധാന ഇടങ്ങളെയും പരിചയപ്പെടാം...

ഗംഗാ ആരതിയെക്കുറിച്ച് കേൾക്കാത്തവർ കാണില്ല...മൺചെരാതിൽ അഗ്നിപകർന്ന് ഗംഗാ ദേവിയെ ആരാധിച്ചു പൂജിക്കുന്ന ഈ ചടങ്ങിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താലത്തിൽ കത്തിച്ചു നിർത്തിയ ചിരാതുകളിലൂടെ, മന്ത്രോച്ചാരണങ്ങളുടെ അകമ്പടിയോടെ ഗംഗാ നദിയെ ഉഴിയുന്ന ഈ ചടങ്ങ് വലിയ നീണ്ടു നിൽക്കുന്ന മണിനാദങ്ങളുടെ അകമ്പടിയോടെയാണ് നടക്കുക. വൈകുന്നേരമാകുമ്പോഴേയ്ക്കും ഗംഗയുടെ തീരത്ത് നടക്കുന്ന ഗംഗാ ആരതിയ്ക്ക് കാഴ്ചക്കാർ നൂറുകണക്കിനുണ്ട്. കാശി യാത്രാക്കുറിപ്പുകളിൽ സ്ഥിരം ഇടം നേടുന്ന ഗംഗാ ആരതിയുടെയും ആരതി നടക്കുന്ന പ്രധാന ഇടങ്ങളെയും പരിചയപ്പെടാം...

ഗംഗയുടെ തീരെ

ഗംഗയുടെ തീരെ

ഗംഗ ഒഴുകുന്ന ഇടങ്ങളിലെല്ലാം ഗംഗാ ആരതി നടത്താറില്ലെങ്കിലും പ്രധാനമായും നാലിടങ്ങളിലാണ് ഗംഗാ ആരതി നടത്തുന്നത്. ഉത്തരാഖണ്ഡിൽ ഹിമാലയത്തിൽ നിന്നും തുടങ്ങി ഉത്തരേന്ത്യയിലൂടെ ബംഗാൾ ഉൾക്കടലിൽ പതിക്കുന്ന ഗംഗാ വിഷ്ണുപാദി, ജാഹ്നവി, മന്ദാകിനി, ഭാഗീരഥി, പാപനാശിനി എന്നിങ്ങനെ പല പേരുകളിലായി അറിയപ്പെടുന്നു. പുരാണങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പുണ്യനദികളിലൊന്നായ ഗംഗയിൽ കുംഭമേള നടക്കുന്ന നാലിടങ്ങളിലും ഗംഗാ ആരതി കാണുവാൻ സാധിക്കും.

വാരണാസി

വാരണാസി

ഗംഗാ ആരതിയ്ക്ക് ഏറ്റവും പേരുകേട്ട ഇടമാണ് ഉത്തർ പ്രദേശിലെ വാരണാസി. ബനാറസ് എന്നും കാശി എന്നും വിളിപ്പേരുള്ള വാരണാസി ലോകത്തിലെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നുകൂടിയാണ്. ജനനത്തിന്‍റെയും മരണത്തിന്റെയും കെട്ടുകളിൽ നിന്നൊക്കെ ഒരുവനെ വിടുവിപ്പിക്കുവാന് കഴിയും എന്നു വിശ്വസിക്കപ്പെടുന്ന ഈ നഗരം വിശ്വാസികൾക്ക് നല്കുന്നത് അതിരുകളില്ലാത്ത നേട്ടങ്ങളാണ്.
ഇവിടെ എത്തിയാൽ തീർച്ചയായും കാണേണ്ട കാഴ്ചകളിലൊന്നാണ് ഗംഗാ ആരതി. ഇവിടുത്തെ വൈകുന്നേരങ്ങൾ മിക്കവയും ഗംഗാ ആരതിയുടെ തിരക്കിലായിരിക്കും. അസിഘട്ടിലാണ് ഇവിടം ഗംഗാ ആരതി നടക്കുന്നത്.

PC:Sakshi Vishwakarma

 ഋഷികേശ്

ഋഷികേശ്

ഗംഗാ ആരതിയുടെ യഥാർഥ കാഴ്ചകൾ കാണിച്ചു തരുന്ന മറ്റൊരിടമാണ് ഋഷികേഷ്. ഹിമാലയത്തിന്റെ മടിത്തട്ടിലായി സ്ഥിതി ചെയ്യുന്ന ഋഷികേശ് ശരിക്കും അറിയപ്പെടുന്നത് ഇവിടുത്തെ യോഗയുടെ പേരിലാണ്. യോഗയുടെ ലോക തലസ്ഥാനമാണ് ഋഷികേശ്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമൊത്തെ ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരുന്നു. ഗംഗയുടെ തീരത്തുള്ള പർമഠ് നികേതൻ ആശ്രമത്തിലാണ് ഗംഗാ ആരതി നടക്കുന്നത്.
PC:Twinkle.luthra

അലഹാബാദ്

അലഹാബാദ്

ഇന്ത്യയിലെ മറ്റൊരു പൗരാണിക നഗരമായ അലഹാബാദിലും ഗംഗാ ആരതി കാണാം.ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ ഗംഗാ ആരതി കാണുവാനായി ആളുകൾ എത്താറുണ്ട്. നെഹ്റു ഘട്ട്, സരസ്വതി ഘട്ട് എന്നീ രണ്ടു ഘട്ടുകളിലായാണ് ഇവിടെ ആരതി അരങ്ങേറുന്നത്. ആരതി മാത്രമല്ല ഇവിടുത്തെ ആകർഷണം. ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനവും ഇവിടെയാണ്. അലബാദിലെത്തുന്നവർ ഇവിടെയും പോയിരിക്കേണ്ടതാണ്.

PC:Himanshu Sharma

ഹരിദ്വാർ

ഹരിദ്വാർ

ഗംഗാ നദിയുടെ വിശുദ്ധിയെ അടുത്തറിയുവാനായാണ് വിശ്വാസികൾ ഹരിദ്വാറിലെത്തുന്നത്. ഹർ കി പൗരി എന്ന പേരായ ഘട്ടിൽവെച്ചാണ് ഇവിടുത്തെ ഗംഗാ ആരതി നടക്കുന്നത്. വളരെ ആഘോഷപൂർവ്വം നടക്കുന്ന ആരതിയായതിനാൽ തന്നെ ആളുകൾ ഒരുപാട് ഇവിടെ എത്തുന്നു. ഉത്തരാഖണ്ഡിൽ തന്നെയാണ് ഹരിദ്വാർ സ്ഥിതി ചെയ്യുന്നത്.

ചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾചിത്രങ്ങളിൽ കാണുന്ന വാരണാസിയല്ല. ഇതാണ് ഇവിടെ കാണേണ്ട കാഴ്ചകൾ

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരംവാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

PC:Ayushi rajput

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X