Search
  • Follow NativePlanet
Share
» »സ്ത്രീധനമായി കിട്ടിയ 48 തോഴിമാരുടെ കഥ പറയുന്ന ഉദ്യാനം

സ്ത്രീധനമായി കിട്ടിയ 48 തോഴിമാരുടെ കഥ പറയുന്ന ഉദ്യാനം

By Anupama Rajeev

ചില സ്ഥലങ്ങള്‍ക്ക് കാഴ്ചകള്‍ നല്‍കുന്ന സൗന്ദര്യത്തിനപ്പുറം രസകരമാ‌യ കഥകള്‍ പറയാനുണ്ടാകും. അത്തരം ഒരു സ്ഥലമാണ് ഉദയ്‌പൂരിലെ, തോഴിമാരുടെ ഉദ്യാനം എന്ന് അറിയപ്പെടുന്ന സഹേലിയോണ്‍ കി ബാദി.

രസകരമായ സ്ത്രീധന കഥ

ഉദയ്‌‌പൂരിലെ രാ‌ജാവായ മഹാറാണ സങ്രാം സിങിന് സ്ത്രീധനമായി കിട്ടിയതെന്താണെന്ന് അറിയാമോ വധുവിനോടൊപ്പം 48 തോഴിമാര്‍. ഇതില്‍ സന്തുഷ്ട്നായ രാജാവ് തോഴിമാര്‍ക്ക് വേണ്ടി നിര്‍മ്മിച്ചതാണ് സഹേലിയോണ്‍ കി ബാദി

Garden for Maidens In Udaipur

Photo Courtesy: Schwiki

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

കലാകാരനായ രാജാവ്

രാജാവ് തന്നെയാണ് ഉദ്യാനത്തിന്റെ രൂപകല്‍പ്പന നിര്‍വ‌ഹിച്ചതെന്നാണ് പറയപ്പെടുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ ഉദ്യാനം ഉദയ്പൂരില്‍ എത്തുന്ന സഞ്ചാരികളെ ആക്ര്‍ഷിപ്പിച്ച് നിലകൊള്ളുന്നു.

Garden for Maidens In Udaipur

Photo Courtesy: Schwiki

ഉദ്യാന‌ത്തിലെ കാഴ്ചകള്‍

സുന്തരമായ പൂന്തോപ്പുകള്‍, മാര്‍ബിളില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍, സുന്ദരമായ ജലധാരകള്‍. പുല്‍മേടുകള്‍ക്ക് നടുവിലായി നിര്‍മ്മിച്ച സുന്ദരമായ താമരപൊയ്കകള്‍ എന്നിവ ഈ ഉദ്യാനത്തില്‍ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നവയാണ്.

Garden for Maidens In Udaipur

Photo Courtesy: Schwiki

2000 ജലധാ‌രകള്‍

ഒരുകാലത്ത് 2000 ജലധാരകള്‍ വരെ ഈ ഉദ്യാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അവയില്‍ ചില‌ത് മാത്രമേ ഇപ്പോള്‍ അവശേഷിക്കുന്നു‌ള്ളു. ഫട്ടേ സാഗര്‍ തടാകത്തിന്റെ കരയിലാണ് ഈ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തടാകത്തില്‍ നിന്നുള്ള ജലമാണ് ജലധാരയില്‍ ഉപയോഗിക്കുന്നത്.

Garden for Maidens In Udaipur

Photo Courtesy: Anurag0535

മഴജലധാര

മഹാറാണ ഭൂപല്‍ സിങ് എന്ന രാജാവിന്റെ കാലത്ത് മഴ ജലധാര നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതായി രേഖകളില്‍ കാണാം. തോഴിമാര്‍ നൃത്തം ചെയ്യുമ്പോള്‍ കൂടെ നൃത്തം ചെയ്യുന്ന ജലധാരയുള്ളതായി ഇവിടെയുള്ള ഒരു ചിത്രത്തില്‍ കാണാം.

മ്യൂസിയം

സഹേലിയോണ്‍ കി ബാദിയില്‍ ഒരു കൊച്ചു മ്യൂസിയവും ഉണ്ട്. രാജക്കന്മാര്‍ ഉപയോഗിച്ചിരുന്ന വിവിധതരത്തിലുള്ള ഉപകരണങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉദയ്‌പ്പൂരില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇവിടെ സന്ദര്‍ശിക്കാന്‍ മറക്കരുത്.

ഉദയ്പൂരിലേക്ക് യാത്ര പോകാം

ഫട്ടേസാഗര്‍ തടാകത്തേക്കുറിച്ച് വായിക്കാം

Read more about: rajasthan gardens udaipur lakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X