» »ലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന ഇന്ത്യന്‍ നഗരം

ലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന ഇന്ത്യന്‍ നഗരം

Posted By: Elizabath

ലോകത്തിലെ ഏറ്റവും സുന്ദര നഗരമായ ലണ്ടനേക്കാള്‍ പ്രതാപത്തില്‍ വാണിരുന്ന ഇന്ത്യന്‍ പട്ടണം ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ടോ? അതും ഇന്ത്യയില്‍ വികസനം എത്തുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുന്‍പ്. വിശ്വസിക്കാന്‍ ഒരിത്തിരി പ്രയാസമാണെങ്കിലും 1780 കളില്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ലണ്ടനേക്കാള്‍ പ്രതാപമുണ്ടായിരുന്ന നഗരമായിരുന്നുവത്രെ. ഇതു പറഞ്ഞത് മറ്റാരുമല്ല, ബ്രിട്ടീഷ് മേജര്‍ ജനറലായിരുന്ന റോബര്‍ട്ട് ക്ലൈവ് ആണ് ഇങ്ങനെയൊരു പ്രസ്ഥാവന നടത്തിയത്.
ബംഗാള്‍ നവാബുമാരുടെ ആസ്ഥാനമായിരുന്ന ഇവിടം ഇപ്പോള്‍ സഞ്ചാരികളുടെയും ഷോപ്പിങ് പ്രിയരുടെയും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ്.

ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള മുര്‍ഷിദാബാദിനെക്കുറിച്ച് കൂടുതലറിയാം.

ഭാഗീരഥിയുടെ കരയിലെ പട്ടണം

ഭാഗീരഥിയുടെ കരയിലെ പട്ടണം

ഗംഗാനദിയുടെ പോഷക നദിയായ ഭാഗീരഥി നദിയുടെ കരയിലാണ് മൂര്‍ഷിദാബാദ് സ്ഥിതി ചെയ്യുന്നത്. നവാബുമാരുടെ സിംഹാസനം എന്നാണ് ഇവിടം അറിയപ്പെടുന്നത്. മുഗള്‍ ഭരണകാലത്ത് ബംഗാളിന്റെ തലസ്ഥാനവും ഇതായിരുന്നു.

PC: Rounik Ghosh

ഹസാര്‍ദുവാരി കൊട്ടാരം

ഹസാര്‍ദുവാരി കൊട്ടാരം

ആയിരം വാതിലുകളുള്ള കൊട്ടാരം എന്നറിയപ്പെടുന്ന ഹസാര്‍ദുവാരി കൊട്ടാരം മൂര്‍ഷിദാബാദിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ്. 1837ല്‍ നവാബ് നജീം ഹുമയൂണ്‍ ഷായ്ക്കു വേണ്ടി ഡങ്കന്‍ മക്‌ലിയോര്‍ഡ് ആണ് ഇത് നിര്‍മ്മിച്ചത്
ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഈ കൊട്ടാരം ഇപ്പോള്‍ ഒരു മ്യൂസിയമാണ്.

PC:Rahulghose

നിസാമത് ഇമാംബര

നിസാമത് ഇമാംബര

ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന് മറ്റൊരു മനോഹര നിര്‍മ്മിതിയാണ് നിസാമത് ഇമാംബര. 1847ല്‍ നവാബ് നസിം മന്‍സൂര്‍ അലി ഖാന്‍ പണികഴിപ്പിച്ച ഈ ഇമാംബര ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള നിര്‍മ്മിതികളില്‍ ഏറ്റവും വലുതാണ്.

PC: Debashis Mitra

വാസിഫ് മന്‍സില്‍

വാസിഫ് മന്‍സില്‍

ഹസാര്‍ദുവാരി കൊട്ടാരത്തിനോടു സാദൃശ്യമുള്ള വാസിഫ് മന്‍സില്‍ നവാബ് വാസിഫ് അലി മിര്‍സാ ഖാന്‍ തന്റെ വസതിയായി പണികഴിപ്പിച്ചതാണെന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിക്കുന്ന ഈ കൊട്ടാരവും ഒരു മ്യൂസിയമായി പ്രവര്‍ത്തിക്കുന്നു.

PC: Wikipedia

 കാത്രാ മസ്ജിദ്

കാത്രാ മസ്ജിദ്

കാത്രാ മസ്ജിദ് അഥവാ കാത്രാ മോസ്‌ക് എന്നറിയപ്പെടുന്ന പുരാതന സ്മാരകം ഇസ്ലാമിനെക്കുറിച്ച പഠിക്കുന് പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ്. ഇവിടെത്തന്നെയാണ് ഇത് നിര്‍മ്മിച്ച നവാബാ മുര്‍ഷിദ് ക്വിലി ഖാനെ അടക്കം ചെയ്തിരിക്കുന്നതും.

PC:Ansuman Bhattachraya

 നാസിപൂര്‍ പാലസ്

നാസിപൂര്‍ പാലസ്

മൂര്‍ഷിദാബാദിന്റെ മറ്റൊരാകര്‍ഷണമാണ് നാസിപൂര്‍ പാലസ്. ഇവിടുത്തെ ഇപ്പോള്‍ കാണുന്ന കൊട്ടാരം 1865 ല്‍ രാജാ കീര്‍ത്തി ചന്ദ്രബഹാദൂര്‍ പണികഴിപ്പിച്ചതാണ്.
ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ രൂപത്തോടുള്ള സാദൃശ്യം കാരണം ഇതിനെ ഹസാര്‍ദുവാരി കൊട്ടാരത്തിന്റെ ചെറിയ പതിപ്പെന്നും വിശേഷിപ്പിക്കാറുണ്ട്.

PC: Wikipedia

കൃതികേശ്വരി ക്ഷേത്രം

കൃതികേശ്വരി ക്ഷേത്രം

മഹാമായയായ ദേവി ഉറങ്ങുന്നയിടമായി വിശ്വസിക്കുന്ന ക്ഷേത്രമാണ് പശ്ചിമബംഗാളിലെ പ്രശസ്തമായ കൃതികേശ്വരി ക്ഷേത്രം.
ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം കൃതികോണ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Pinakpani

കത്‌ഗോല ഗാര്‍ഡന്‍

കത്‌ഗോല ഗാര്‍ഡന്‍

ഒരിക്കല്‍ കറുത്ത റോസാപ്പൂക്കള്‍ വളര്‍ന്നിരുന്നു എന്നു വിശ്വസിക്കുന്ന ഒരിടമാണ് മൂര്‍ഷിദാബാദിന് സമീപമുള്ള കത്‌ഗോല ഗാര്‍ഡന്‍. എന്നാല്‍ ഇവിടെ ഇപ്പോള്‍ മാവുകള്‍ മാത്രമേ കാണാനുള്ളൂ.

PC:Czarhind

 ആദിനാഥ് ക്ഷേത്രം

ആദിനാഥ് ക്ഷേത്രം

കത്‌ഗോല ഗാര്‍ഡനുള്ളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആദിനാഥ് ക്ഷേത്രം അഥവാ കത്‌ഗോല ക്ഷേത്രം. ഭഗവാന്‍ ആദീശ്വരന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് ഏകദേശം 900 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

PC:Jagadhatri

 കത്‌ഗോല പാലസ്

കത്‌ഗോല പാലസ്

കത്‌ഗോല ഗാര്‍ഡനുള്ളില്‍ സ്ഥിതി ചെയ്യുന്ന നാലുനിലകളുള്ള കൊട്ടാരമാണ് കത്‌ഗോല പാലസ്. ഇവിടെ ധാരാളം വിലപിടിപ്പുള്ള ചിത്രങ്ങളും കണ്ണാടികളും ഉപകരണങ്ങളും സൂക്ഷിച്ചിട്ടുണ്ട്.

PC:Jagadhatri

ചന്ദന്‍നഗര്‍

ചന്ദന്‍നഗര്‍

ബംഗാളിലെ മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഒരിടമാണ് ചന്ദന്‍നഗര്‍. ഈ വ്യത്യസ്ഥതയ്ക്കു പിന്നിലെ പ്രധാന കാരം ഇവിടം മുന്‍പ് ഫ്രഞ്ച് കോളനിയായിരുന്നു എന്നതാണ്. ഒരുപാട് ദേവാലയങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

PC:Biswarup Ganguly

ഖുശ്ബാഗ്

ഖുശ്ബാഗ്

സന്തോഷത്തിന്റെ പൂന്തോട്ടം എന്നര്‍ഥം വരുന്ന ഖുശ്ബാഗ് യഥാര്‍ഥത്തില്‍ ബംഗാളിലെ നവാബുമാരുടെ ഖബറിടമാണ്. സിറാഡ് -ഊദ്-ദൗളയുടെ ഖബറിടം എന്ന പേരിലാണ് ഇത് കൂടുതല്‍ അറിയപ്പെടുന്നത്.

PC: YouTube

കൊളോണിയല്‍ നഗരം

കൊളോണിയല്‍ നഗരം

മുര്‍ഷിദാബാദ് എന്നത് കൊളോണിയല്‍ സ്മരണകള്‍ ഉറങ്ങുന്ന ഒരു നഗരമാണ്.കൊളോണിയല്‍, ഇസ്ലാമിക് ശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ഇവിടെ അധികവും.വെള്ളം നിറം പൂശിയ ഇത്തരം കെട്ടിടങ്ങളും പഴമയുടെ ശേഷിപ്പുകളായ സൈക്കിള്‍ റിക്ഷകളും കുതിരവണ്ടികളുമൊക്കെ ഇവിടെ കാണാന്‍ സാധിക്കും.

PC: Nupur Dasgupta