Search
  • Follow NativePlanet
Share
» »യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെ

യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, കാരണങ്ങളിങ്ങനെ

പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ നയനമനോഹരമായ കാഴ്ചകളും പൗരാണികതയും ഒരുപോലെ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജര്‍മ്മനി ഏറ്റും മികച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ്.

സിനിമകളിലൂടെയോ ചിത്രങ്ങളിലൂടെയൊ, എന്തിനധികം യാത്രവിവരണങ്ങളില്‍ക്കൂടിപ്പോലും അധികം ശ്രദ്ധയാകര്‍ഷിക്കാത്ത യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായാണ് ജര്‍മ്മനി പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരു യാത്രാ ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ജര്‍മ്മനിയെ മാത്രമായി തിരഞ്ഞെടുക്കുന്നവരും വളരെ കുറവാണ്. എന്നാല്‍ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള യൂറോപ്യന്‍ സ‌‍ഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായി മാറുവാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യയില്‍ നിന്നുള്ള സ‍‌ഞ്ചാരികളില്‍ വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി ജര്‍മ്മനി കാഴ്ചവയ്ക്കുന്നത്.
പടിഞ്ഞാറന്‍ യൂറോപ്പിന്‍റെ നയനമനോഹരമായ കാഴ്ചകളും പൗരാണികതയും ഒരുപോലെ ആസ്വദിക്കുവാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ജര്‍മ്മനി ഏറ്റും മികച്ച തിരഞ്ഞെടുപ്പുകളില്‍ ഒന്നാണ്.

യാത്ര ചെയ്യുവാന്‍ പറ്റിയ ഇടം

യാത്ര ചെയ്യുവാന്‍ പറ്റിയ ഇടം

വളരെ മനോഹരമാ, പ്രകൃതിയോട് ചേര്‍ന്നുകിടക്കുന്ന കാഴ്ചകളാണ് ജര്‍മ്മനിയുടെ പ്രത്യേകത. മറ്റു പല യൂറോപ്യന്‍ രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ അത്രയൊന്നും എടുത്തുപറയുവാനില്ലെന്നു തോന്നിയാല്‍ പോലും കാടും നദികളും മലകളും താഴ്വാരങ്ങളുമെല്ലാമായി നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. നിങ്ങള്‍ക്ക് കുടുംബത്തോടൊപ്പമോ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പമോ ചിലവഴിക്കുവാന്‍ വേണ്ടതെല്ലാം ജര്‍മ്മനി നല്കുന്നു.

PC:Roman Kraft

വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍

വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ സഞ്ചാരികള്‍

വര്‍ഷംചെല്ലും തോറും ഇന്ത്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജര്‍മ്മൻ നാഷണൽ ടൂറിസ്റ്റ് ഓഫീസിന്റെ ഏറ്റവും പുതിയ യാത്രാ പ്രവണത വിശകലനം അനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള ബിസിനസ്സിൽ 214% വർദ്ധനവ് കണക്കാക്കുന്നു. ഇന്ത്യൻ സഞ്ചാരികൾക്കായി യൂറോപ്പിലെ ഏറ്റവും മികച്ച യാത്രാ കേന്ദ്രങ്ങളുടെ പട്ടികയിൽ ജര്‍മ്മനി ഏറെ മുന്നേറി നില്‍ക്കുകയാണ്. ഭാവിയിലും ഏറെ ഇന്ത്യന്‍ സഞ്ചാരികള്‍ രാജ്യത്തേയ്ക്ക് എത്തുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. വിവിധ സൂചികകള്‍ അനുസരിച്ച് ജർമ്മനി തുടർച്ചയായി അഞ്ചാം തവണയും നേഷൻ ബ്രാൻഡ് സൂചികയിൽ ഒന്നാം സ്ഥാനത്തെത്തി.
55% ഇന്ത്യൻ വിനോദസഞ്ചാരികളും ജർമ്മനി സന്ദർശിക്കുന്നത് വിനോദ യാത്രകൾക്കായാണ് എന്നതാണ് ഇതിലെ ഏറ്റവും കൗതുകകരമായ വസ്തുത.

PC:Kai Pilger

സുരക്ഷിതമായ ഇടം

സുരക്ഷിതമായ ഇടം

കൊവിഡിനു ശേഷം സഞ്ചാരികള്‍ യാത്രയില്‍ ഏറ്റവും പ്രാധാന്യം നല്കുന്നത് സുരക്ഷിതമായ യാത്രകള്‍ക്കും ഇടങ്ങള്‍ക്കുമാണ്. അതുകൊണ്ടുതന്നെ ജര്‍മ്മനിയുടെ സാംസ്കാരിക കേന്ദ്രങ്ങൾ, വാസ്തുവിദ്യ, പര്യവേക്ഷണം ചെയ്യപ്പെടാത്ത ബീച്ചുകൾ, ഗ്രാമപ്രദേശങ്ങൾ തുടങ്ങിയവ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഏതു തരത്തില്‍ നോക്കിയാലും വളരെ മികച്ച യാത്രാനുഭവങ്ങളാണ് ജര്‍മ്മനി നല്കുന്നത്.
PC:Yannic Kreß
https://unsplash.com/photos/dFeOdGPk2hc

German.Local.Culture & Embrace German

German.Local.Culture & Embrace German

ഇന്ത്യയില്‍ നിന്നുള്ല സന്ദര്‍ശകരുടെ വരവ് തിരിച്ചറിഞ്ഞ ജര്‍മ്മന്‍ ടൂറിസം അവര്‍ക്കായി ജര്‍മന്‍ സംസ്കാരത്തെ ഏറ്റവും മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിനും അറിയുന്നതിനുമായുള്ള ഒരു ക്യാംമ്പയിനും ആരംഭിച്ചിട്ടുണ്ട്. German.Local.Culture & Embrace German എന്ന പേരിലാണിതുള്ളത്. തലമുറകളുടെയും പാരമ്പര്യങ്ങളുടെയും വ്യത്യസ്ത സാംസ്കാരിക സ്വാധീനങ്ങളുടെയും സഹവര്‍ത്തിത്വത്തെ സഞ്ചാരികള്‍ക്കിടയിലെത്തിക്കുവാനാണ് ഇത് ലക്ഷ്യം വയ്ക്കുന്നത്.

പ്രാദേശികവും സുസ്ഥിരവുമായ ടൂറിസത്തിന്

പ്രാദേശികവും സുസ്ഥിരവുമായ ടൂറിസത്തിന്

സാംസ്കാരിക തല്പരരായ യാത്രക്കാർ, കുടുംബങ്ങൾ, സജീവമായ വിനോദ സഞ്ചാരികൾ എന്നിങ്ങനെ ഇന്ത്യയില്‍ നിന്നുള്ല വ്യത്യസ്തതരം സഞ്ചാരികളുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി ജര്‍മ്മനി അതിവേഗം വളരുകയാണ്. പ്രാദേശികവും സുസ്ഥിരവുമായ ടൂറിസം സാധ്യതകളൈണ് സന്ദര്‍ശകരിലെത്തിക്കുവാന്‍ രാജ്യം ആഗ്രഹിക്കുന്നത്.

PC:Bastian Pudill

ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍ടാക്സ് കൊ‌ടുത്ത് ചിലവേറും... ഏറ്റവും കൂ‌ടുതല്‍ വിനോദസഞ്ചാരനികുതി ഈടാക്കുന്ന ലോകനഗരങ്ങള്‍

പര്യവേക്ഷണം ചെയ്യാം...

പര്യവേക്ഷണം ചെയ്യാം...

186,000 മൈൽ ഹൈക്കിംഗ് റൂട്ട്, 130-ലധികം പ്രകൃതി പാർക്കുകൾ, യുനെസ്കോ ബയോസ്ഫിയർ റിസർവ്, 13 വൈൻ മേഖലകൾ, 47,000 മൈൽ സൈക്ലിംഗ് റൂട്ടുകൾ, 1300-ലധികം സുസ്ഥിര സ്ഥാപനങ്ങൾ എന്നിവയും സ്പാ പട്ടണമായ പോട്‌സ്‌ഡാമിലെ സാൻസോസി കൊട്ടാരത്തിന് കുറുകെ ഓടുന്ന 66 ലേക്‌സ് ട്രയൽ ഹൈക്ക്, മണൽ നിറഞ്ഞ ബീച്ചുകളും ഉപ്പ് ചതുപ്പുനിലങ്ങളും ഉള്ള അതിശയകരമായ കാർ രഹിത ദ്വീപായ ഹിഡൻസീയിൽ കാണപ്പെടുന്ന അവിശ്വസനീയമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിങ്ങനെയുമായി സാധ്യതകളുടെ വലിയ വാതിലാണ് രാജ്യം തുറക്കുന്നത്.

PC:Andrey Omelyanchuk

എന്തുകൊണ്ട് ജർമ്മനി?

എന്തുകൊണ്ട് ജർമ്മനി?

ഇന്ത്യൻ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കാരുടെ യൂറോപ്യൻ യാത്രകളിൽ 9% ജർമ്മനിയാണ്. 55% ഇന്ത്യൻ വിനോദസഞ്ചാരികൾ വിനോദത്തിനായി ജർമ്മനി സന്ദർശിക്കുമ്പോൾ 38% ബിസിനസ്സിനായി യാത്ര ചെയ്യുന്നു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് ജർമ്മനി ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട യാത്രാ കേന്ദ്രമായി ഉയർന്നുവന്നിരിക്കുന്നു എന്നാണ്. ജർമ്മനി സന്ദർശിക്കുമ്പോൾ ആളുകൾക്ക് യാത്രാസൗകര്യം കണ്ടെത്തി.
കൊവിഡ്-19 ആവശ്യകതകളിൽ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് ഈ ഉത്സവ കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കുന്നു. വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെയും നെഗറ്റീവ് ടെസ്റ്റിന്റെ ആവശ്യമില്ലാതെയും എല്ലാ യാത്രക്കാർക്കും ഇപ്പോൾ സന്ദർശിക്കാം.

ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍ജയില്‍ ചാടുന്നത് ഇവി‌‌ടെ ശിക്ഷാര്‍ഗമല്ല!! ജര്‍മ്മനിയുടെ രസകരമായ വിശേഷങ്ങള്‍

വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍വൈറ്റ് ഹൗസ് മുതല്‍ എവറസ്റ്റ് ബേസ് ക്യാംപും നാസയും വരെ.. ഗൂഗിള്‍ എര്‍ത്തില്‍ കാണാം കിടിലന്‍ കാഴ്ചകള്‍

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X