ധൈര്യമുണ്ടെങ്കില്‍ മാത്രം ധൈര്യമുള്ളവര്‍ക്കു മാത്രം പരീക്ഷിക്കുവാന്‍ പറ്റിയ കാര്യങ്ങളിലൊന്നാണ് ഡല്‍ഹിയിലെ ഗോസ്റ്റ് ടൂറിസം. ആത്മാക്കളും പ്രേതങ്ങളും ജിന്നുകളും ഒക്കെയുണ്ടന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളിലൂടെ നടത്തുന്ന സാഹസിക യാത്രയെന്നും ഇതിനെ വിശേഷിപ്പിക്കാം
ഏജന്‍സികള്‍ വഴി ഡല്‍ഹയിലെ പ്രേതാലയങ്ങളിലേക്കുള്ള യാത്രകള്‍ വിവിധ ഏജന്‍സികളാണ് സംഘടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തമായ പാക്കേജുകള്‍ ഇവിടെ ലഭ്യമാണ്. ഒറ്റയ്ക്കുള്ള പാക്കേജ് മുതല്‍ 15 പേര് ഉള്‍പ്പെടുന്ന പാക്കേജുകള്‍ വരെയാണ് ഓരോ ഏജന്‍സികളും നല്‍കുന്നത്.
ഖൂനി നദി ഡല്‍ഹിയിലെ പേടിപ്പിക്കുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാനിയാണ് ഖൂനി നദി. ഡല്‍ഹി റോഹ്നി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം കുറച്ചു കാലം മുന്‍പാണ് ഡല്‍ഹിയിലെ പേടിപ്പിക്കുന്ന ഇടങ്ങളുട പട്ടികയിലേക്ക് കയറി വരുന്നത്. പകലും രാത്രിയും ഒക്കെ ഒരുപോലെ പേടിയുണര്‍ത്തുന്ന ഇടമാണെങ്കിലും സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ആപും ഇതുവഴി വരാറുപോലുമില്ല. വളർന്നു നിൽക്കുന്ന മരങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ചെറിയ അരുവിയാണ് ഈ പ്രദേശത്തെ ഏറ്റവും പേടിപ്പിക്കുന്നത്, ഒരിക്കൽ ഈ അരുവിയുടെ അടുത്തേക്ക് പോയി അവിടെ ഒന്നിറങ്ങിയാൽ പിന്നെ തിരിച്ചുവരവ് ഇല്ല എന്നാണ് വിശ്വാസം. ഒന്നിലധികം തവണ ഇത്തരത്തിലുള്ള സംഭവങ്ങൾ ഇവിടെ നടന്നു കഴിഞ്ഞപ്പോഴാണ് ഇത് ശ്രദ്ധയിൽ പെടുന്നത്. ഒരിക്കൽ ഒന്നു അറിയാതെ പോലും ഈ വെള്ളത്തിൽ തൊട്ടുപോയാൽ എന്തോ ഒരു ശക്തി അതിനുള്ളിലേക്ക് വലിക്കുമത്രെ. എന്നാൽ ഇവിടെ നടന്നു എന്നു പറയുന്ന സംഭവങ്ങൾ ആത്മഹത്യയായാണ് അധികൃതർ കണക്കാക്കുന്നത്.
ചോര്‍ മിനാര്‍ പുരാതന കാലം മുതല്‍ ഡല്‍ഹി നിവാസികള്‍ ഭയപ്പെട്ടു വരുന്ന ഇടങ്ങളിലൊന്നാണ് ചോര്‍ മിനാര്‍. പ്രേതനഗരം എന്നുതന്നെയാണ് ഇവിടം അറിയപ്പെടുന്നതു പോലും, അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് കള്ളന്മാര്ക്കും മറ്റും ശിക്ഷ നല്കുന്ന ഇടമായിരുന്നു. ഇന്ന് പ്രേതങ്ങളുടെ വിഹാരരംഗമായി അറിയപ്പെടുന്ന ഇവിടെ അക്കാലത്ത് ഖില്‍ജി കള്ളന്മാരുടെ തലവെട്ടി ഇവിടുത്തെ മതിലിലെ തുളയില്വെച്ച് പൊതുജനങ്ങള്‍ക്കായി പ്രദര്ശിപ്പിക്കുമായിരുന്നുവത്രെ. ഇത്തരത്തിലുള്ള 225 ഓളം തുളകള്‍ ഇവിടെ ഇപ്പോഴും കാണാം.
ഫിറോസ് ഷാ കോട്ല ഡല്‍ഹിയില്‍ പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഇടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരിടമാണ് ഫിറോസ് ഷാ കോട്ല. ഡല്‍ഹിയിലെ ഏറ്റവും പുരാതനമായ നിര്‍മ്മിതികളിലൊന്നായ ഇത് 1354ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഫിറോസ് ഷായാണ് പണികഴിപ്പിച്ചത്. മുഗള്‍ രാജാക്കന്നാമര് തുഗ്ലക്ബാദില്‍ നിന്നും ഫിറോസ്ബാദിലേക്ക് തലസ്ഥാനം മാറ്റിയിരുന്നു. വെള്ളക്ഷാമത്തെ തുടര്‍ന്നായിരുന്നു ഇങ്ങനെയൊരു തീരുമാനം. ആസമയത്താണ് ഈ കോട്ട നിര്‍മ്മിക്കുന്നത്. ജിന്നുകളുടെ വസസ്ഥലമായാണ് ഇവിടം അറിയപ്പെടുന്നത്. ജിന്നുകളുടെ ഭൂമി എന്നും ഇവിടം അറിയപ്പെടുന്നു.
ജമാലി കമാലി
ഡല്‍ഹിയിലെ പേടിപ്പിക്കുന്ന ഇടങ്ങളില്‍ മറ്റൊരു പ്രധാനിയാണ് ജമാലി കമാലി. ഡല്‍ഹി ഗോസ്റ്റ് ടൂറിസത്തില്‍ ഒഴിവാക്കുവാന്‍ സാധിക്കാത്ത മറ്റൊരു പ്രധാന ഇടമാണിത്. ജമാലി എന്നും കമാലി എന്നും പേരായ രണ്ട് സൂഫി സന്യാസിമാരുടെ ആത്മാക്കള്‍ ഇവിടെ സഞ്ചരിക്കുന്നു എന്നും ഇവിടെ എത്തുന്നവരെ പേടിപ്പിക്കുന്നു എന്നുമാണ് വിശ്വാസം.
ഭൂലി ഭട്യാരി കാ മഹൽ
ടൂറിസം ഏജന്‍സികളുടെ ഗോസ്റ്റ് ടൂറിസത്തില്‍ ഉള്‍പ്പെടുന്ന മറ്റൊരിടമാണ് ഭൂലി ഭട്യാരി കാ മഹൽ. മറ്റു മിക്ക പ്രേത ഇടങ്ങളെയും പോലെ ദുര്‍മരണവുമായി ബന്ധപ്പെട്ട കഥയാണ് ഇവിടെയും. ഭൂലി ഭട്യാരി എന്ന സ്ത്രീയുടെ ദുർമരണവുമായി ബന്ധപ്പെട്ടാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.
ലോക്ഡൗണ്‍ കഴിഞ്ഞാലും ഈ പ്രദേശങ്ങളില്‍ പോകുവാന്‍ നിങ്ങള്‍ ഭയക്കും!!
ഗോവയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണം...കുറഞ്ഞത് ഈ സ്ഥലങ്ങളിലൂടെയെങ്കിലും!!
ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം