Search
  • Follow NativePlanet
Share
» »ലഹരി ഉപയോഗിക്കുന്ന സഞ്ചാരിയാണോ? ഗോവയിൽ കാല് കുത്താമെന്ന് വിചാരിക്കേണ്ട, തടയിട്ട് സർക്കാർ

ലഹരി ഉപയോഗിക്കുന്ന സഞ്ചാരിയാണോ? ഗോവയിൽ കാല് കുത്താമെന്ന് വിചാരിക്കേണ്ട, തടയിട്ട് സർക്കാർ

അടിച്ചുപൊളിയുടെയും അര്‍മ്മാദത്തിന്‍റെയും അവസാന വാക്കായിരുന്ന ഗോവ യാത്രകള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു.

അടിച്ചുപൊളിയുടെയും അര്‍മ്മാദത്തിന്‍റെയും അവസാന വാക്കായിരുന്ന ഗോവ യാത്രകള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു. പ്രദേശത്തിന്റെ പ്രകൃതിഭംഗിയും സംസ്കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് ഗോവ ടൂറിസം ഒരുങ്ങുന്നത്. പൊതുഇ‌ടങ്ങളില്‍ സഞ്ചാരികള്‍ പാചകം ചെയ്യുന്നതിനും സഞ്ചാരികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതും ആണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെ‌ടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന മന്ത്രിസഭയിലാണ് ഇക്കാര്യം തീരുമാനിച്ചതെന്ന്ഗോവ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗവോന്‍കാര്‍ പറഞ്ഞു. കൂടുതലറിയുവാനായി വായിക്കാം...

ഗോവ ഇനി പഴയതുപോലെയല്ല!!

ഗോവ ഇനി പഴയതുപോലെയല്ല!!

നുരഞ്ഞുപൊന്തുന്നതും അല്ലാത്തതുമായുള്ള ലഹരികള്‍ ഗോവയുടെ പ്രത്യേകതയാണ്. ജീവിതത്തെ അ‌തിന്റെ ഏറ്റവും ഉന്നതമായ രീതിയില്‍ അടിച്ചുപൊളിക്കുന്ന ലക്ഷ്യത്തില്‍ ഗോവയിലെത്തു്ന സഞ്ചാരികള്‍ പരീക്ഷിക്കാത്ത ആഹ്ലാദങ്ങള്‍ കുറവായിരിക്കും. ഇതിനാണ് ലഹരി ഉപയോഗം നിരോധിക്കുക വഴി സര്‍ക്കാര്‍ തടയി‌ട്ടിരിക്കുന്നത്. ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്നുള്ല കുറ്റകൃത്യങ്ങളും ഇവി‌ടെ കൂടുതലാണ്.

ബജറ്റ് യാത്രക്കാരും കുടുങ്ങും

ബജറ്റ് യാത്രക്കാരും കുടുങ്ങും

ഗോവയിലെത്തുന്ന ബജറ്റ് യാത്രക്കാര്‍ക്ക്
പുതിയ തീരുമാനം ഗുണകരമായിരിക്കില്ല. കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യുന്നതിന്റെ ഭാഗമായി ഭക്ഷണവും മറ്റും സ്വയം പാചകം ചെയ്യുകയാണ് ബജറ്റ് യാത്രക്കാര്‍ ചെയ്യുന്നത്. മിക്കവാറും വഴിയോരങ്ങളും സുരക്ഷിതമെന്നു തോന്നുന്ന ഇടങ്ങളും മറ്റുമായിരിക്കും ഇതിനായി തിരഞ്ഞെടുക്കുക. കൂ‌‌ടാതെ ഹോ‌ട്ടലുകളില്‍ താമസിക്കാതെ ടെന്‍റ് ഉപയോഗിക്കുന്നവരും പാചകം ചെയ്യുന്നത് ഇങ്ങനെയായിരിക്കും. ഇത്തരം കാര്യങ്ങളെയെല്ലാം പുതിയ നിയമം തടയി‌ടും.

പ്രകൃതിഭംഗിയും സംസ്കാരവും സംരക്ഷിക്കുക

പ്രകൃതിഭംഗിയും സംസ്കാരവും സംരക്ഷിക്കുക

ഗോവയിലെ ബീച്ചുകള്‍ ലോകപ്രസിദ്ധമാണ്. വിനോദ സഞ്ചാരത്തില്‍ പ്രകൃതിഭംഗിയും സംസ്കാരവും പ്രോത്സാഹിപ്പിച്ച് മാത്രമേ മുന്നോട്ട് പോകുവാന്‍ സാധിക്കുകയുള്ളൂ. ‌ടൂറിസം മന്ത്രി മനോഹര്‍ അജ്ഗവോന്‍കാര്‍ മാധ്യമങ്ങളോ‌‌ട് പറഞ്ഞു. "ഞങ്ങൾക്ക് നല്ല ടൂറിസ്റ്റുകൾ വേണം. മയക്കുമരുന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന വിനോദ സഞ്ചാരികളും ഞങ്ങൾക്ക് ആവശ്യമില്ല. തെരുവുകളില്‍ ഭക്ഷണം പാകം ചെയ്യുന്ന ആളുകളെ ഞങ്ങൾ ആഗ്രഹിക്കുന്നില്ല" മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ രണ്ടു കാര്യങ്ങളും ഗോവ ടൂറിസത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കുന്നുവെന്ന അര്‍ത്ഥത്തിലായിരുന്നു ഇത്.
ബീച്ചുകളില്‍ മാത്രം ശ്രദ്ധയൂന്നാതെ ബാക്കിയുള്ള കാര്യങ്ങളിലും പ്രകൃതി ഭംഗിയിലും സംസ്കാരത്തിലും കൂ‌ടി പരിഗണന നല്കി മുന്നോ‌ട്ടു പോകുവാനാണ് തിരുമാനം.

 ഗോവ സീസണ്‍

ഗോവ സീസണ്‍

വര്‍ഷത്തില്‍ മുഴുവന്‍ യാത്ര ചെയ്യുമാന്‍ സാധിക്കുമെങ്കിലും ഗോവയു‌ടെ സീസണ്‍ ഡിസംബർ പകുതി മുതൽ ജനുവരി പകുതി വരെയുള്ള സമയമാണ്. ആ സമയം നോക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും സാഹസികരും ഒക്കെ ഇവിടെ എത്തിച്ചേരാറുണ്ട്. ഇവിടെ സാഹസിക വിനോദങ്ങൾക്കും സ്ഥലങ്ങൾ കാണുവാനും ഒക്കെ പറ്റിയ കാലാവസ്ഥയാണ് ഈ സമയത്തുള്ളത്. ഗോവയുടെ സംസ്കാരവും സാധാരണ ജീവിതങ്ങളും വിനോദ സഞ്ചാരമല്ലാത്തെ മറ്റൊരു നാടൻ ഗോവയെയും ഒക്കെ കാണണമെങ്കിൽ ഒട്ടും തിരക്കില്ലാത്ത ഒരു സമയത്തു വേണം ഇവിടെ വരുവാൻ. തിരക്കില്ലാതെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും ബീച്ചുകളിലൂടെയുമുള്ള നടത്തവും വ്യത്യസ്ത രുചികൾ പരീക്ഷിക്കളും കാണാക്കാഴ്ചകൾ കാണലും ഒക്കെ ഈ സമയത്ത് മാത്രമേ സാധിക്കൂ.

 കുറഞ്ഞ ചിലവില്‍ പോകുവാന്

കുറഞ്ഞ ചിലവില്‍ പോകുവാന്

മിക്കപ്പോഴും ഗോവയിലേക്കുള്ല യാത്രയില്‍ കുറ‍ഞ്ഞ ചിലവിനാണ് സഞ്ചാരികള്‍ പ്രാധാന്യം കൊടുക്കുന്നത്. ഓഫ്സീസണില്‍ യാത്ര ചെയ്താല്‍ ചിലവില്‍ കാര്യമായ മാറ്റങ്ങളുണ്ടാകും. ഓഫ്സീസണില്‍ സ്കൂട്ടി മുതൽ കാർ വരെയുള്ള വ്യത്യസ്ത വാഹനങ്ങൾ ഇവിടെ വളരെ കുറഞ്ഞ വാടകയ്ക്ക് ലഭിക്കും.

ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!ഭൂമിക്കടിയില്‍ 250 അടി താഴ്ചയിലെ അത്ഭുത നഗരം, താമസക്കാര്‍ ഇരുപതിനായിരം!

കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!കുറഞ്ഞ ചിലവില്‍ യാത്ര പോകാം... ഈ സ്ഥലങ്ങളുള്ളപ്പോള്‍ വേറേ ചിന്ത വേണ്ട!!

ദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനംദുര്‍ഗ്ഗാ പ്രതിഷ്ഠയില്ലാത്ത ദുര്‍ഗ്ഗാ ക്ഷേത്രം, സൂര്യവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ട അപൂര്‍വ്വ സ്ഥാനം

അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്അഗ്നി പര്‍വ്വതത്തില്‍ നിന്നും സൃഷ്ടിക്കപ്പെട്ട ദൈവങ്ങളുടെ സ്വന്തം ദ്വീപ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X