Search
  • Follow NativePlanet
Share
» »ബീച്ചുകൾ ഒഴിവാക്കി ഒരു ഗോവൻ യാത്ര

ബീച്ചുകൾ ഒഴിവാക്കി ഒരു ഗോവൻ യാത്ര

By Maneesh

ഒരുവർഷം കണ്ടു തീർക്കാനുള്ള കാഴ്ചകൾ ഒരുക്കി വച്ചിട്ടുള്ള പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഗോവ. എപ്പോഴും ആഘോഷങ്ങളുടെ ആരവങ്ങൾ നിറയുന്ന ഗോവയിലേ ഓരോ ബീച്ചുകളും ഉത്സവപറമ്പ് പോലെയാണ്. എവിടെ നോക്കിയാലും ഉല്ലസിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ആളുകൾ മാത്രം. എല്ലാവരും അവിടെ ആനന്ദിക്കുകയാണ്.

ഗോവയിലേക്ക് ഒരു ഉല്ലാസയാത്ര നടത്തി തിരിച്ച് വരുമ്പോൾ തീർച്ചയായും നമുക്ക് നിരാശ തോന്നും. കണ്ട് തീർക്കാനും ചെയ്ത് തീർക്കാനും നിരവധിക്കാര്യങ്ങൾ ബാക്കി വച്ചിട്ടായിരിക്കും നമ്മുടെ തിരിച്ച് വരവ്. എന്നാൽ ബീച്ചുകൾ മാത്രമല്ല ഗോവയിൽ ഉള്ളത്. വെറുതെ ബീച്ച് കണ്ട് തിരിച്ച് വരുന്നതിന് പകരം, ഗോവയിൽ പോയിൽ വ്യത്യസ്തമായ ചില കാര്യങ്ങൾ കണ്ടും ചെയ്തുമൊക്കെ തിരിച്ചു വരുന്നതല്ലെ നല്ലത്.

ഗോവയിൽ ചെന്നാൽ ആനന്ദിക്കാനുള്ള അവസരങ്ങൾ നിരവധിയാണ്. എവിടെ തിരിഞ്ഞ് നോക്കിയാലും സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം. പക്ഷെ ഇടയ്ക്ക് കൈയിലെ കാശിന്റെ കാര്യം ഓർക്കുന്നത് നല്ലതായിരിക്കും. അതുകൊണ്ട് തന്നെ ഗോവയിൽ എത്തിയാൽ അധികം കാശ് ചിലവില്ലാതെ ആസ്വദിക്കാവുന്ന ചിലകാര്യങ്ങളാണ് ഇവിടെ. പിന്നെ ബീച്ചുകളുടെ കാര്യം തീർത്തും മറന്നേക്കു.

നടന്നു കാണാൻ ചിലത്

നടന്നു കാണാൻ ചിലത്

ഗോവയിൽ എത്തിയാൽ ചെയ്യാൻ പറ്റുന്ന ഒരു കാര്യം കാഴ്ചകൾ കണ്ട് കൊണ്ടുള്ള നടത്തമാണ്. നിശാപാർട്ടികൾ നടക്കാറുള്ള ബീച്ചുകൾ ഒഴിവാക്കി ഗോവയിലെ ഗ്രാമങ്ങളിലൂടെയും നഗരങ്ങളിലൂടെയും നടക്കാം. ബഹളങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഗോവയിലെ ഗ്രാമങ്ങൾ ഏറ്റവും നല്ല സ്ഥലങ്ങളാണ്.
Photo courtesy : jayesh phatarpekar

നഗരങ്ങളിൽ ചിലത്

നഗരങ്ങളിൽ ചിലത്

ഗോവൻ നഗരങ്ങളിൽ ചില പോർച്ചുഗീസ് വീടുകൾ കാണാം യാത്രയ്ക്കിടെ ഈ വീടുകളുടെ ഭംഗി ആസ്വദിക്കാം. ഗ്രാമങ്ങളിലൂടെ നടക്കുമ്പോൾ നിങ്ങളെ ആകർഷിപ്പിക്കാൻ അവിടുത്തെ ചെറിയ ചെറിയ വീടുകൾ ഉണ്ടാവും. വിക്ടോറിയൻ ശൈലിയിൽ നിർമ്മിച്ച കെട്ടിടങ്ങൾ, പുരാതനമായ ക്രിസ്ത്യൻ ദേവലയങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നിങ്ങൾക്ക് കാണാം.
Photo courtesy : Sandeepsea

വന്യമായ സൗന്ദര്യങ്ങൾ

വന്യമായ സൗന്ദര്യങ്ങൾ

ഗോവയിലെ ബീച്ചുകളേക്കുറിച്ച് മാത്രം മനസിൽ ഓർത്ത് വരുന്ന സഞ്ചാരികൾ ഒരിക്കലും ഓർക്കാത്ത കാര്യമാണ് ഗോവയിലെ വന്യജീസങ്കേതം. നിങ്ങളുടെ ആദ്യ ഗോവൻ യാത്രയിൽ ഇവിടെ ഒന്ന് സന്ദർശിച്ച് നിരവധി പക്ഷി മൃഗാധികളെ കാണാം. ഗോവയിലെ പ്രശസ്തമായ വന്യജീവി സങ്കേതമാണ് മൊല്ലേം വന്യജീവി സങ്കേതം. ബോണ്ട്‌ളം സൂ എന്നാണ് ഇത് അറിയപ്പെടുന്നത്. സഞ്ചാരികൾക്ക് ഒരു രാത്രി ഇവിടെ തങ്ങാനും അവസരമുണ്ട്.
Photo courtesy : Aruna

പാൽനുരകൾ

പാൽനുരകൾ

മൊല്ലേം വന്യജീവി സങ്കേതത്തിന്റെ അടുത്തായാണ് ദൂത്‌സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പല സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള പ്രശ്സ്തമായ വെള്ളച്ചാട്ടമാണ് ഇത്. സൗത്ത് ഗോവയിലെ കാനകോനയിൽ സ്ഥിതി ചെയ്യുന്ന കോട്ടിഗവോ വന്യജീവി സങ്കേതത്തിൽ സഞ്ചാരികൾക്ക് താമസിക്കാൻ സർക്കാർ വക ഗസ്റ്റ് ഹൗസുകൾ ലഭ്യമാണ്.

Photo courtesy : Naren2910

ഡോൾഫിനുകളെ കാണാം

ഡോൾഫിനുകളെ കാണാം

ആശ്ചര്യപ്പെടേണ്ട. നിങ്ങൾ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല ഗോവയിൽ എത്തിയാൽ ഡോൾഫിനുകളെ കാണമെന്ന്. എന്നാൽ ഡോൾഫിനുകളെ കാണാൻ ഗോവ വരെ പോയാൽ മതി. കടലിലൂടെ ഒരു ബോട്ട് യാത്ര നടത്തിയാൽ നിങ്ങൾക്ക് ഡോൾഫിനുകളുടെ ലീലവിലാസങ്ങൾ കാണാം.

Photo courtesy : Nico Kaiser

താത്കാലികം മാത്രം

താത്കാലികം മാത്രം

യാത്രയ്ക്കിടെ വിശ്രമത്തിനിടെ നിങ്ങൾക്ക് ചില ഷോപ്പുകളിൽ കയറാം. ടാറ്റുവാണ് ഇവിടുത്തെ മറ്റൊരു കാര്യം. നയൻതാരയുടെ കയ്യിൽ പ്രഭുദേവയുടെ പേര് എഴുതിയത് പോലെ ആജീവനാന്തം നിങ്ങൾ ഇത് ശരീരത്തിൽ പേറി നടക്കണ്ട. വേണ്ടേന്ന് തോന്നുമ്പോൾ മായ്ച്ചു കളയാവുന്ന ടാറ്റുവാണ് ഇത്.
Photo courtesy : Prashant MP

ചില കൊതിപ്പിക്കും കാര്യങ്ങൾ

ചില കൊതിപ്പിക്കും കാര്യങ്ങൾ

രുചിയുടെ കാര്യത്തിലും ഗോവ പിന്നിലല്ല. കൊതിപ്പിക്കുന്ന ധാരളം ഗോവൻ വിഭവങ്ങൾ നിങ്ങൾക്ക് ഗോവയിലെ തെരുവുകളിൽ നിങ്ങൾക്ക് ലഭിക്കും. ഇവിടെ കിട്ടുന്ന ഗോവൻ ‌ഫിഷ്കറി മാത്രം മതി, ഒരു ജീവിതകാലം മുഴവൻ നാവിൻതുമ്പിൽ ആ രുചി കൊണ്ട് നടക്കാൻ.

Photo courtesy : Prashant MP

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X