Search
  • Follow NativePlanet
Share
» »കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും

കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും

മഴക്കാലത്തെ ഗോവന്‍ യാത്രയുടെ പ്രത്യേകതകളെക്കുറിച്ചും മുന്‍കരുതല്‍ എടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും വായിക്കാം..

മൂടിക്കെട്ടി നില്‍ക്കുന്ന ആകാശം, എപ്പോള്‍ വേണമെങ്കിലും പെയ്യുവാന്‍ തയ്യാറായി നില്‍ക്കുന്ന നില്‍ക്കുന്ന കാര്‍മേഘങ്ങള്‍.. പിന്നെ വല്ലപ്പോഴും സൂര്യന്‍ തല കാണിച്ചു പോയാലായി... ചില ദിവസങ്ങളില്‍ മഴ ദിവസങ്ങളോളം നീളും.. ഒപ്പം കാറ്റും.. ഇത് ഗോവയിലെ മഴക്കാലമാണ്. കേള്‍ക്കുമ്പോള്‍ നമ്മുടെ നാട്ടിലെ പോലുള്ള മഴക്കാലം തന്നെ. മെയ് അവസാനത്തോടെ തുടങ്ങി സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ മഴക്കാലം... ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ ഇവിടെ എന്നും മഴ തന്നെയാണ്. പലപ്പോഴും മഴക്കാലം സഞ്ചാരികള്‍ അധികവും യാക്രകള്‍ക്കായി തിരഞ്ഞെടുക്കാറില്ല. കുറഞ്ഞ ചിലവിലുള്ള യാത്ര മുതല്‍ അടിപൊളി കാഴ്ചകള്‍ വരെയാണ് മഴക്കാലത്തെ ഗോവയുടെ പ്രത്യേകത. അതോടൊപ്പം ദോഷങ്ങളും ഏറെയുണ്ട്. മഴക്കാലത്തെ ഗോവന്‍ യാത്രയുടെ പ്രത്യേകതകളെക്കുറിച്ചും മുന്‍കരുതല്‍ എടുക്കേണ്ട കാര്യങ്ങളെക്കുറിച്ചും വായിക്കാം..

മഴക്കാലത്ത്

മഴക്കാലത്ത്

ഗോവയിലെ മഴക്കാല യാത്ര മികച്ച കുറേ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. ഗോവയിലെ മഴക്കാല യാത്രയുടെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്നു നോക്കാം.

ചിലവ് ഇല്ലേയില്ല

ചിലവ് ഇല്ലേയില്ല

മഴക്കാല യാത്രാ സ്ഥാനങ്ങളിലൊന്നായി വളരെ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇടമാണ് ഗോവ. എന്നിരുന്നാലും ഇവിടുത്തെ ചില ഇടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ മഴക്കാലം യോജിച്ചതായിരിക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ മഴക്കാലത്ത് ഇവിടേക്കുള്ള യാത്രകളുടെ പ്രധാന ആകര്‍ഷണം കുറഞ്ഞ ചിലവ് തന്നെയാണ്. കുറഞ്ഞ തുകയിലുള്ള വിമാനടിക്കറ്റ് മുതല്‍ ഹോട്ടല്‍ താമസം വരെ മഴക്കാല ഗോവ യാത്രയ്ക്ക് മികച്ച സാധ്യതകളാണ് നല്കുന്നത്. കുറഞ്ഞ നിരക്കില്‍ വില്ലകളും ഈ സമയത്ത് ലഭ്യമാകും. വഴിയോര മാര്‍ക്കറ്റുകളില്‍ ഏറ്റവും മികച്ച ഡിസ്കൗണ്ടില്‍ സാധനങ്ങള്‍ ലഭ്യമാകുന്നതും മഴക്കാലത്താണ്.

കടലും കാഴ്ചയും

കടലും കാഴ്ചയും

മഴക്കാലം പൊതുവെ ആളുകള്‍ വീട്ടിലിരിക്കുന്ന സമയമായതിനാല്‍ ഗോവയിലെ ബീച്ചുകളിലും ആ മാറ്റം പ്രകടമാണ്. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമേ മഴക്കാലത്ത് ഗോവയിലെ തീരങ്ങളിലേക്ക് വരു. അതിനാല്‍ പതിവിലും ശാന്തമായി ഇവിടുത്തെ കടല്‍ക്കാഴ്ചകളെ നമുക്ക് ആസ്വദിക്കാം. ആളുകളെത്താത്തതിനാല്‍ തന്നെ തീരം വൃത്തിയായി കിടക്കുകയും ചെയ്യും.

എളുപ്പത്തില്‍ ബുക്ക് ചെയ്യാം

എളുപ്പത്തില്‍ ബുക്ക് ചെയ്യാം

പലപ്പോഴും ഡിസംബര്‍ പോലുള്ള സീസണ്‍ സമയത്ത് ഗോവയില്‍ മികച്ച താമസ സൗകര്യങ്ങള്‍ ലഭ്യമാകണമെങ്കില്‍ മാസങ്ങള്‍ മുന്നേ തന്നെ ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടി വരും. മഴക്കാലത്ത് ആവട്ടെ, അങ്ങനെയൊരു പ്രശ്നമേ ഉദിക്കുന്നില്ല. രണ്ടു മൂന്നു ദിവസം മുന്നേ പോലും യാത്ര പ്ലാന്‍ ചെയ്താല്‍ റൂമും റെന്റല്‍ വാഹനവും എല്ലാം ഇവിടെ റെഡിയായിരിക്കും.

റോഡില്‍

റോഡില്‍

പീക്ക് സീസണില്‍ ഗോവയുടെ പ്രധാന പ്രശ്നം റോഡിലെ തിരക്കാണ്. കാറും ഇരുചക്ര വാഹനങ്ങളും നിറഞ്ഞ് കിടക്കുന്ന റോഡിലൂ‌ടെ കടന്നു പോവുക എന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്. മഴക്കാല യാത്രകളില്‍ ഇങ്ങനെ ഒരു പ്രശ്നമേ കാണില്ല. മഴ കാരണം സഞ്ചാരികളില്ലാത്തതിനാല്‍ റോഡ് പലപ്പോഴും വിജനമായിരിക്കും. പാര്‍ക്കിങ്ങും ഈ സമയത്് വളരെ എളുപ്പമാണ്.

റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍റഷ്യ പാപ്പരാക്കിയ യൂറോപ്യന്‍ രാജ്യം,വൈന്‍ ഉത്പാദനത്തില്‍ ഒന്നാമത്.. മൊള്‍ഡോവന്‍ വിശേഷങ്ങള്‍

മികച്ച സേവനങ്ങള്‍

മികച്ച സേവനങ്ങള്‍

വളരെ കുറച്ച് ആളുകള്‍ മാത്രം എത്തിച്ചേരുന്ന സമയമായതിനാല്‍ ഹോട്ടലുകളിലും മറ്റും മികച്ച സ്വീകരണം ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക.

മണ്‍സൂണ്‍ ആഘോഷങ്ങള്‍

മണ്‍സൂണ്‍ ആഘോഷങ്ങള്‍

മഴക്കാലത്ത് പോലും ഉത്സവങ്ങൾ ഗോവയിൽ അവസാനിക്കുന്നില്ല. മഴയുടെ വരവ് ആഘോഷിക്കാൻ പല ഗോവക്കാരും ഇഷ്ടപ്പെടുന്നു. ഉദാഹരണത്തിന്, ജൂണിലെ സാവോ ജോവോ ഉത്സവം, ചിക്കൽകലയുടെ ചെളി ഗെയിമുകൾ എന്നിവ എടുക്കുക. പട്ടോലിയാൻ‌ചെമിന്റെ വിരുന്നും മഴക്കാല യാത്രയില്‍ പരിചയപ്പെടാം.

സാഹസിക വിനോദങ്ങള്‍

സാഹസിക വിനോദങ്ങള്‍

കടലിലൂടെയുള്ള നീന്തല്‍ മഴക്കാലത്ത് ഇവിടെ തീരെ പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ കടലിലെ മറ്റു സാഹസിക വിനോദങ്ങള്‍ക്ക് ഗോവ മഴക്കാലത്ത് ഏറെ യോജിക്കും. ട്രെക്കിംഗ്, ഹൈക്കിംഗ്, പക്ഷിനിരീക്ഷണം, വൈറ്റ് വാട്ടർ റാഫ്റ്റിംഗ് എന്നിവ ഇവിടെയുണ്ട്. കര കവിഞ്ഞു നദിയൊഴുകുന്നതിനാല്‍ വൈറ്റ് വാട്ടർ റാഫ്റ്റിംഗ് കൂടുതൽ വെല്ലുവിളി നിറഞ്ഞതും ആവേശകരവുമാണ്.

ദോഷങ്ങളും

ദോഷങ്ങളും

മഴക്കാലത്തെ ഗോവന്‍ യാത്രയ്ക്ക് മികച്ച ഒരു യാത്രാ അനുഭവം നല്കുവാന്‍ സാധിക്കുമെന്ന് തോന്നിയാലും ഇതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ചില ദോഷങ്ങളുമുണ്ട്

കാലാവസ്ഥ

കാലാവസ്ഥ

രാവും പകലും തുടര്‍ച്ചായുള്ള മഴയാണ് ഗോവയിലെ മഴക്കാലത്തുള്ളത്. ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇവിടെ മഴ പെയ്യുന്നതും. ചിലപ്പോഴൊക്കെ ഇടി മിന്നലും വരാറുണ്ട്. മഴയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോലും ഒരു പരിധി കഴിഞ്ഞാല്‍ ഇവിടെ നില്‍ക്കുവാനായെന്നു വരില്ല. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം സ്ഥലം കാണാനാവാതെ ഹോട്ടല്‍ മുറിയില്‍ തന്നെ ഇരിക്കേണ്ടി വന്നാലുള്ല അവസ്ഥ ഓര്‍ത്ത് നോക്കൂ...

 ഡൈവിങ്ങും സ്നോര്‍ക്കലിങ്ങും

ഡൈവിങ്ങും സ്നോര്‍ക്കലിങ്ങും

ഗോവയുടെ ഏറ്റവും പ്രധാന കാര്യങ്ങളിലൊന്ന് ഇവിടുത്തെ കടല്‍ വിനോദങ്ങളാണ്. ഒഴുക്കിന്റെ ശക്തിയും അപകട സാധ്യതയും കണക്കിലെടുത്ത് മിക്കപ്പോഴും മഴക്കാലങ്ങളില്‍ ഡൈവിങ്ങിനും സ്നോര്‍ക്കലിങ്ങിനും ഇവിടെ വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. പലപ്പോഴും മഴക്കാലത്ത് കടല്‍ത്തീരങ്ങളില്‍ ഇവിടെ സാധ്യമാവുക ആകെ ഡോള്‍ഫിന്‍ നിരീക്ഷണവും സൂര്യാസ്തമയ കാഴ്ചകളുമാണ്.

ബീച്ച് ഷാക്ക്

ബീച്ച് ഷാക്ക്

മൺസൂണിൽ പല ബീച്ച് ഷാക്കുകളും അടച്ചിരിക്കുകയാവും. തുറന്നവയിൽ ഭൂരിഭാഗവും വടക്കൻ ഗോവയിലെ സ്ഥിരമായ ഘടനകളായിരിക്കും. ബാഗ, കാൻ‌ഡോലിം, കലാൻ‌ഗ്യൂട്ട് എന്നിവിടങ്ങളിൽ‌ നിങ്ങൾക്ക് അത് ‌ കണ്ടെത്താം.. തെക്കന്‍ ഗോവയില്‍ മഴക്കാലങ്ങളില്‍ ഇതൊന്നും തീരെ പ്രോത്സാഹിപ്പിക്കാറില്ല.

യാതൊരു ഉറപ്പുമില്ല

യാതൊരു ഉറപ്പുമില്ല

എന്താണ് അടുത്ത നിമിഷം സംഭവിക്കുവാന്‍ പോകുന്നത് എന്ന് മഴക്കാലങ്ങളില്‍ ഗോവയില്‍ പ്രവചിക്കുവാന്‍ സാധിക്കില്ല. ചിലപ്പോഴ്‍ പെട്ടന്നു അപ്രതീക്ഷിതമായി പെട്ടുന്ന മഴ അപ്പോള്‍ തന്നെ തോര്‍ന്നേക്കും. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് ദിവസം മുഴുവനും നീണ്ടു നില്‍ക്കുകയും ചെയ്യും.

അപൂര്‍വ്വ വിശ്വാസങ്ങളുമായി പുരി രഥയാത്ര... ഒപ്പം കാണാം ഈ കാഴ്ചകളുംഅപൂര്‍വ്വ വിശ്വാസങ്ങളുമായി പുരി രഥയാത്ര... ഒപ്പം കാണാം ഈ കാഴ്ചകളും

മധ്യ പ്രദേശിന്‍റെ കാണാനാടുകളിലൂടെ ചരിത്രം തിരഞ്ഞൊരു യാത്രമധ്യ പ്രദേശിന്‍റെ കാണാനാടുകളിലൂടെ ചരിത്രം തിരഞ്ഞൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X