Search
  • Follow NativePlanet
Share
» »ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍

ഈസ്റ്റര്‍ ആഘോഷത്തിനൊരുങ്ങി ഗോവ, ബുക്കിങ് പൂര്‍ത്തിയാക്കി ഹോട്ടലുകള്‍

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സഞ്ചാരികളാല്‍ നിറഞ്ഞ് ഗോവ.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, സഞ്ചാരികളാല്‍ നിറഞ്ഞ് ഗോവ. ഹോളി, ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരികള്‍ ഒഴുകുകയാണ്. ഏപ്രില്‍ ആദ്യം വാരം വരെയുള്ള ഇവിടുത്തെ ഹോട്ടല്‍ ബുക്കിങ്ങുകളും പൂര്‍ത്തിയായി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നിയന്ത്രണങ്ങള്‍ പാലിച്ച് ഗോവ വിനോദ സഞ്ചാരികള്‍ക്കായി തുറന്നതു മുതല്‍ വലിയ രീതിയില്‍ തന്നെ സഞ്ചാരികള്‍ ഇവിടെ എത്തുന്നു.

ഏപ്രില്‍ നാല് വരെ

ഏപ്രില്‍ നാല് വരെ

മാര്‍ച്ച് 27 ഹോളി വാരാന്ത്യം മുതല്‍ ഏപ്രില്‍ 4 ഈസ്റ്റര്‍ വാരാന്ത്യം വരെ ഗോവ നിറഞ്ഞിരിക്കുകയാണ്. ഇനി അധികമായി ബുക്കിങ് നടത്തുവാന്‍ കഴിയാത്ത വിധത്തില്‍ ഗോവയിലെ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ഹോട്ടലുകളും നിറഞ്ഞിരിക്കുകയാണ്.

ഡല്‍ഹിയും ജയ്പ്പൂരും

ഡല്‍ഹിയും ജയ്പ്പൂരും

ഹോളി ആഘോഷങ്ങള്‍ക്കായി ഏറ്റവും അധികം ബുക്കിങ്ങുകള്‍ നടന്ന സ്ഥലമാണ് ജയ്പൂരും ഡല്‍ഹിയും. ഹോട്ടലുകള്‍ക്കൊപ്പം തന്നെ ഇവിടെയും ആളുകള്‍ ഹോം സ്റ്റേയും റിസോര്‍ട്ടുകളും മുന്‍പത്തേക്കാള്‍ അധികമായി താമസിക്കുവാന്‍ തിരഞ്ഞെടുക്കുന്നുമുണ്ട്.

ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം<br />ബജറ്റ് ആണോ കൂടെ വരുന്നവരാണോ?! യാത്രാ പോകേണ്ട സ്ഥലങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാം

 പ്രാധാന്യം സുരക്ഷയ്ക്ക് തന്നെ

പ്രാധാന്യം സുരക്ഷയ്ക്ക് തന്നെ

2020 എന്ന വര്‍ഷം പ്ലാനുകളും യാത്രകളും ഇല്ലാത്ത ഒരു വര്‍ഷമായി പോയതിനാല്‍ തന്നെ 2021 സഞ്ചാരികള്‍ സുരക്ഷിതമായി ആഘോഷിക്കുന്ന വര്‍ഷം കൂടിയാണ്. വേണ്ടത്ര മുന്‍കരുതലുകളെടുത്തുള്ള യാത്രകളാണ് ഇപ്പോഴുള്ളത്. യാത്രകളില്‍ കൊവിഡ് മാനദണ്ഡങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സഞ്ചാരികള്‍ തന്നെയാണ്. സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിച്ച് മികച്ച ഡീലില്‍ റൂമുകളും സര്‍വ്വീസുകളും ലഭിക്കുന്നതിനാല്‍ ധൈര്യമായി യാത്രയ്ക്കിറങ്ങുകയും ചെയ്യാം.

കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട<br />കോടീശ്വരന്മാരുടെ കളിസ്ഥലവും ഏറ്റവുമൊടുവില്‍ പുതുവര്‍ഷമെത്തുന്നിടവും!! പക്ഷേ, സഞ്ചാരികള്‍ക്കിവിടം വേണ്ട

 ഹോം സ്റ്റേകള്‍

ഹോം സ്റ്റേകള്‍

മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികമായി ഹോം സ്റ്റേകള്‍ക്ക് പ്രാധാന്യം കൂടി വന്ന വര്‍ഷമാണിത്. ഗോവയിലും സ്ഥിതി വ്യത്യസ്തമല്ല. ഹോട്ടലുകളിലേതു പോലെ അപരിചിതരുടെ വലിയ സാന്നിധ്യമില്ല എന്നതും ചിലവ് കുറവാണ് എന്നതും വീടിന്റെ അന്തരീക്ഷം തന്നെ ലഭിക്കുമെന്നുള്ളതും ഹോം സ്റ്റേ ബിസിനസിന് കൂടുതല്‍ സഹായകമായിട്ടുണ്ട്.

യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!യാത്രകളില്‍ ഹോംസ്റ്റേകള്‍ തിരഞ്ഞെടുക്കാം...കാരണങ്ങള്‍ ഏറെയുണ്ട്!

ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!ഒരൊറ്റ വീടും കുഞ്ഞു മരവും, പ‌ത്ത‌ടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെപണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X