Search
  • Follow NativePlanet
Share
» »ഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാം

ഗോവ പഴയ ഗോവയല്ല!! കയ്യില്‍ കാശുണ്ടോ? എങ്കില്‍ പറന്നുപോകാം

ലോക്ഡൗണിനു ശേഷം വിനോദ സഞ്ചാര രംഗത്ത് വന്‍തിരിച്ചുവരവിനൊരുങ്ങുകയാണ് ഗോവ. കൃത്യമായ സുരക്ഷാ നടപടികളിലൂടെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലൂടെയുമാണ് ഇവിടെ വിനോദ സ‍ഞ്ചാരം പുനരാരംഭിച്ചിരിക്കുന്നത്. നേരത്തേ എപ്പോള്‍ വേണമെങ്കിലും പോയിവരുവാന്‍ സാധിക്കുന്ന,സഞ്ചാരികളെ സ്വന്തമായി കണ്ട് സ്വാഗതം ചെയ്യുന്ന ഇ‍ടമായിരുന്ന ഗോവ ഇന്ന് മാറിയിരിക്കുകയാണ്. ഗോവ പഴയ ഗോവയല്ല എന്ന്. ആ‍ഢംബര ടൂറിസവും പണക്കാരായ സഞ്ചാരികളുമാണ് ഈ രണ്ടാം വരവില്‍ ഗോവയെ ചേര്‍ത്തു പിടിക്കുന്നത്...

ആഢംബര ടൂറിസമാണ് മെയിന്‍

ആഢംബര ടൂറിസമാണ് മെയിന്‍

ഗോവയുടെ രണ്ടാം വരവില്‍ ഇവിടം ആഢംബര സഞ്ചാരികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. സാധാരണ സഞ്ചാരികള്‍ കോവിഡ് ഭീതിയില്‍ പരമാവധി യാത്രകള്‍ ഒഴിവാക്കുമ്പോള്‍ ഇവിടം സമ്പന്നരായ സഞ്ചാരികള്‍ തേടിയെത്തുകയാണ്. ജൂലൈ രണ്ട് മുതലാണ് ലോക്ഡൗണിനു ശേഷം ഗോവയില്‍ വിനോദ സഞ്ചാരം പുനരാരംഭിച്ചത്.

വരവ് വിമാനത്തില്‍

വരവ് വിമാനത്തില്‍

കഴിഞ്ഞ ഒരാഴ്ചയിലധികമായി ഇവിടെ എത്തിച്ചേര്‍ന്നവരില്‍ മിക്കവരും ആഡംബര വിനോദ സഞ്ചാരികളാണ്. വാടകയ്ക്കെടുത്ത സ്വകാര്യ ജെറ്റുകളാണ് ഇപ്പോള്‍ ഗോവയിലെത്തുന്നത്. മുംബൈ, പൂന, ഡെല്‍ഹി തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ എത്തുന്നവരില്‍ അധികവും.

ഇന്ത്യയിലെ അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍

ഇന്ത്യയിലെ അന്താരാഷ്ട്ര ഡെസ്റ്റിനേഷന്‍

ഇന്ത്യയില്‍ നിന്നുള്ള വിദേശ യാത്രകള്‍ തത്കാലം ഒഴിവാക്കേണ്ടി വന്നതോടെ വിദേശ രാജ്യങ്ങളിലെ ഇടങ്ങളോട് കിടപിടിക്കുന്ന ഇടമായ ഗോവ തന്നെ സഞ്ചാരികള്‍ തിരഞ്ഞ‌െടുക്കുകയാണ്. പുറത്തുള്ള ഇടങ്ങളോട് അപേക്ഷിച്ച് ചിലവ് കുറവും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കുമെന്നതും ഗോവയെ ഹോട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.

ഗുണങ്ങള്‍ പലത്

ഗുണങ്ങള്‍ പലത്

ലക്ഷങ്ങള്‍ മുടക്കിയാലും സ്വകാര്യ ജെറ്റുകളിലും വിമാനങ്ങളിലും വരുന്നതിന് പല ഗുണങ്ങളും സഞ്ചാരികള്‍ കാണുന്നുണ്ട്. സമയലാഭമാണ് അതിലൊന്ന്. കൂടാതെ രോഗഭീതിയുള്ള ഈ സമയത്ത് അധികം ആളുകളോട് ഇടപെടുന്നത് ഒഴിവാക്കാം എന്നതും സാമൂഹിക അകലം പാലിക്കാം എന്നതും ഇതിന്‍റെ ഗുണങ്ങളാണ്.

ലക്ഷങ്ങള്‍ ചിലവ്

ലക്ഷങ്ങള്‍ ചിലവ്

എഴുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ചിലവഴിച്ച് മാത്രമേ ഈ തരത്തില്‍ ഗോവയിലെത്തുവാന്‍ സാധിക്കൂ. യാത്ര ദൂരം, ആളുകളുടെ എണ്ണം, വിമാനത്തിന്‍റെ തരം, ലാന്‍ഡിങ്, എയര്‍പോര്‍ട്ട് ചാര്‍ജ്, മടക്കയാത്ര തുടങ്ങിയ കാര്യങ്ങളനുസരിച്ചാണ് യാത്രയുടെ ചിലവ് കണക്കുകൂട്ടുക. ടര്‍ബോപ്രോപ്പ് വിമാനത്തിന് മണിക്കൂറില്‍ 70,000 രൂപയാണ് നിരക്ക്. പത്ത് ലക്ഷം രൂപയും 24 ലക്ഷം രൂപയും ഒക്കെ ചിലവ് വരുന്ന വിമാനങ്ങള്‍ ഡല്‍ഹിയില്‍ നിന്നും പൂനെയില്‍ നിന്നും മുംബൈയില്‍ നിന്നും ലഭ്യമാണ്.

കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിമാനത്തില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഗോവ ഇ-പാസ് നിര്‍ബന്ധമാക്കിയിട്ടില്ല. പക്ഷേ, സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കാണിക്കേണ്ടതുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇല്ല എന്നുണ്ടെങ്കില്‍ ഇവിടെ 2,000 രൂപ മുടക്കി ടെസ്റ്റ് നടത്തുവാനുള്ള സൗകര്യങ്ങളുമുണ്ട്.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

കോവിഡ് കാലത്തുള്ള യാത്രയായതിനാല്‍ തന്നെ യാത്രികര്‍ സുരക്ഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗോവയിലെത്തിയ ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്ക് തിരികെ പോകുവാനും അല്ലെങ്കില്‍ പരിശോധനാ ഫലം ലഭിക്കുന്നതു വരെ ഇവിടെ ക്വാറന്‍റൈനില്‍ തുടരുവാനും സാധിക്കും. ‌ഗോവ ‌ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന, അംഗീകാരമുള്ള ഹോട്ടലുകളില്‍ സഞ്ചാരികള്‍ താമസ സൗകര്യം മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. അംഗീകാരമില്ലാത്ത ഹോട്ടലുകളിലോ ഹോം സ്റ്റേകളിലോ താമസിക്കുന്നത് അനുവദിക്കില്ല എന്നുമാത്രമല്ല, അത് കുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യും.

യാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കുംയാത്രകള്‍ എളുപ്പമുള്ളതാക്കാന്‍ ഈ ഉപകരണങ്ങള്‍ സഹായിക്കും

ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്ഇന്ത്യയിലേറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന സ്മാരകങ്ങള്‍ ഇവയാണ്

യാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളംയാത്രയിലെ ചിലവ് കുറയ്ക്കുവാന്‍ ഈ വഴികള്‍ ധാരാളം

Read more about: goa travel news ഗോവ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X