Search
  • Follow NativePlanet
Share
» »ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍

ഇവിടെ സ്വര്‍ണ്ണം കഥ പറയും!! സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഭാരതത്തിലെ ക്ഷേത്രങ്ങള്‍

സ്വര്‍ണ്ണത്തോളം മനുഷ്യനെ മോഹിപ്പിക്കുന്ന മറ്റൊന്നില്ല. പുരാതന കാലം മുതല്‍തന്നെ സ്വര്‍ണ്ണമെന്ന ലോഹത്തിനു പിന്നാലെ മനുഷ്യന്‍ നടത്തിയ വെട്ടിപ്പിടിക്കലുകളും യുദ്ധവും ഒക്കെ പറയാതെ ചരിത്രത്തിനു മുന്നോട്ടു പോകുവാന്‍ സാധിക്കില്ല.
ഇതോടൊപ്പം തന്നെ ചേര്‍ത്തു വായിക്കേണ്ടതാണ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളുടെ കഥയും. പൂര്‍ണ്ണമായിട്ടല്ലെങ്കില്‍ കൂടിയും ചില ക്ഷേത്രങ്ങളില്‍ ശ്രീകോവിലും കൊടിമരവും ഒക്കെ സ്വര്‍ണ്ണത്തില്‍ പൊതിയാറുണ്ട്. ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണം പൂശുമ്പോള്‍ ക്ഷേത്രത്തിന്റെ അന്തരീക്ഷ നിലയില്‍ തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുന്നാണ് പറയപ്പെടുന്നത്. ഇതാ ഇന്ത്യയിലെ സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കുറച്ച് ക്ഷേത്രങ്ങള്‍ പരിചയപ്പെടാം...

വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം

വെല്ലൂര്‍ സുവര്‍ണ്ണ ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട് വെല്ലുരിലെ സുവര്‍ണ്ണ ക്ഷേത്രം . തിരുമലൈക്കുടി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ശ്രീപുരം ഗോള്‍ഡന്‍ ക്ഷേത്രം അഥവാ ശ്രീലക്ഷ്മി നാരായണി ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്. തമിഴ്നാടിന്‍റെ സുവര്‍ണ്ണ ക്ഷേത്രമെന്നും ഇതിനു പേരുണ്ട്. തിരുമലൈക്കൊടി മലയടിവാരത്തിനു താഴെ നൂറേക്കറോളം വരുന്ന സ്ഥലത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയായ മഹാലക്ഷ്മി അഥവാ ശ്രീ ലക്ഷ്മി നാരായണിക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്.
PC:Dsudhakar555

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണം

ആയിരത്തിഅഞ്ഞൂറ് കിലോ സ്വര്‍ണ്ണം


ഏകദേശം ആയിരത്തിഅഞ്ഞൂറ് കിലോയൊളം സ്വര്‍ണ്ണം കൊണ്ടാണ് ഇവിടുത്തെ പ്രധാനഭാഗങ്ങള്‍ സ്വര്‍ണ്ണം പൂശിയിരിക്കുന്നത്. ക്ഷേത്രചുവരിലെ ശില്പങ്ങളും ഗോപുരവും അര്‍ഥമണ്ഡപവും സ്വര്‍ണ്ണത്തിലാണുള്ളത്.
സ്വര്‍ണ്ണം പൂശിയ ചെമ്പ് തകിടുകളിലാണ് ഇവിടുത്തെ ശില്പവേലകള്‍ ചെയ്തിരിക്കുന്നത്. വേദങ്ങളില്‍ നിന്നുള്ള ഭാഗങ്ങളാണ് ഇവിടെ ശില്പങ്ങളായി തീര്‍ത്തിരിക്കുന്നത്. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തിലെ താഴികക്കുടം പൂശാന്‍ ഉപയോഗിച്ച 750 കിലോ സ്വര്‍ണ്ണത്തിന്‍റെ ഇരട്ടി 1500 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇവിടെ ക്ഷേത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്,
PC:Dsudhakar555

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

തമിഴ്നാട്ടിലെ വെല്ലൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള തിരുമലൈക്കൊടി ഗ്രാമത്തിന്‍റെ താഴ്വരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്ന് 145 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 160 കിലോമീറ്ററും ബംഗലുരുവിൽ നിന്ന് 200 കിലോമീറ്ററും തിരുപ്പതിയിൽ നിന്ന് 120 കിലോമീറ്ററും ഇവിടേക്ക് ദൂരമുണ്ട്.

പത്മനാഭ സ്വാമി ക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രം

അളന്നു തിട്ടപ്പെടുത്തുവാന്‍ സാധിക്കാത്ത നിധി ശേഖരം കൊണ്ട് പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. ലോകത്തിലേറ്റവും വലിയ നിധി ശേഖരമാണ് ഇവിടെയുള്ളത്. കേരളീയ നിര്‍മ്മാണ രീതിയു‌ടെയും ദ്രാവിഡ വാസ്തുവിദ്യയുടെയും സങ്കലനമാണ് ഇവിടെയുള്ളത്. 2011 ലാണ് ഇവിടുത്തെ നിധിയെക്കുറിച്ച് വിശദമായ ലോകം അറിയുന്നത്. ലോകത്തിൽ അന്നുണ്ടായിരുന്ന സർവ്വ നിധിശേഖരങ്ങളെയും പിന്നലാക്കുന്ന തരത്തില്‍ അളക്കാൻ കഴിയാത്തത്രയും മൂല്യമുള്ള നിധിയാണ് ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നത്. മുഗൾ രാജവംശത്തിന്റെ 90 ബില്യൺ ഡോളർ നിധിയായിരുന്നു അതിനു മുൻപ് ഒരു രാജവംശത്തിന് ഉണ്ടായിരുന്ന നിധികളിൽ അല്ലെങ്കിൽ സമ്പത്തിൽ ഏറ്റവും കൂടുതൽ. എന്നാൽ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി കണ്ടെത്തിയതോടെ മുഘൽ നിധിയൊക്കെ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്. ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് ഇവിടുത്തെ നിധി ശേഖരത്തിനെന്നാണ് കരുതപ്പെടുന്നത്.

PC:Shishirdasika

ആറാമത്തെ അറ

ആറാമത്തെ അറ

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്തുകൾ ശേഖരിച്ചു വച്ചിരിക്കുന്നത് ഇവിടുത്തെ അറകളിലാണ്. എന്നാൽ ഈ അറകൾ ഇനിയും മുഴുവനായും തുറക്കുവാൻ സാധിച്ചിട്ടില്ല. ആറാമത്തെ അറയെ രഹസ്യ അറയായാണ് കണക്കാക്കുന്നത്. മനുഷ്യർക്ക് ഇത് തുറക്കുവാൻ കഴിയില്ല എന്നും ഒരു വിശ്വാസമുണ്ട്. കാരണം ശ്രീ പത്മനാഭന്റെ സ്വന്തം അറയാണിതെന്നും ശ്രീ ചക്രം പോലുള്ള അമൂല്യ വസ്തുക്കൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ അറയുടെ ഉള്ളല്‍ അറകളായിട്ടാണ് ആറാമത്തെ അറ നിർമ്മിച്ചിരിക്കുന്നത്. 1931 ൽ ആറാമത്തെ അറയ്ക്കുള്ളിലെ ആദ്യ അറ തുറന്നിട്ടുണ്ട്. 1908 ൽ ആറാമത്തെ പ്രധാന അറ തുറക്കാൻ ശ്രമിച്ചപ്പോൾ ൾ അതിൽ നിന്നും വിഷം ചീറ്റുന്ന നാഗങ്ങൾ പുറത്തു ചാടി എന്നും പറയപ്പെടുന്നു.

PC: Krbivinlal

 സുവര്‍ണ്ണ ക്ഷേത്രം, അമൃത്സര്‍

സുവര്‍ണ്ണ ക്ഷേത്രം, അമൃത്സര്‍

സുവര്‍ണ്ണ ക്ഷേത്രം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മിക്കവര്‍ക്കും ഓര്‍മ്മ വരിക അമൃത്സറിലെ സിക്ക മത വിശ്വാസികളുടെ സുവര്‍ണ്ണ ക്ഷേത്രമാണ്. ഗുരുദ്വാരകളില്‍ പ്രഥമ സ്ഥാനമാണ് ഈ ക്ഷേത്രത്തിനുള്ളത്. 1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ് ആണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ശ്രീ ദര്‍ബാര്‍ സാഹിബ് എന്നും സുവര്‍ണ്ണ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
പതിനാലോളം വര്‍ഷമെടുത്ത് ഹിന്ദു മുസ്ലീം ശൈലികള്‍ കൂട്ടിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഇവിടുത്തെ താഴികക്കുടമാണ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. 750 കിലോഗ്രാം സ്വര്‍ണ്ണത്തിലാണ് ഈ താഴികക്കുടം ഉള്ളത്.

കാശി വിശ്വനാഥ ക്ഷേത്രം

കാശി വിശ്വനാഥ ക്ഷേത്രം

ഭാരതത്തിലെ മറ്റൊരു സുവര്‍ണ്ണ ക്ഷേത്രമാണ് കാശി വിശ്വനാഥ ക്ഷേത്രം. ശിവനാണ് ഈ ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. മറാത്താ രാജ്ഞിയായിരുന്ന മഹാറാനി അഹിയ്യാഭായ് ഹോൽക്കർ 1780 ൽ നിർമിച്ചതാണ് ഈ ക്ഷേത്രം. മൂന്നു സ്വര്‍ണ്ണ താഴിക്കുടങ്ങളുടെ സാന്നിധ്യമാണ് ക്ഷേത്രത്തെ സുവര്‍ണ്ണ ക്ഷേത്രമാക്കി മാറ്റുന്നത്. 1835ൽ പഞ്ചാബിലെ രഞ്ജിത് സിങ്ങ് മഹാരാജാവ് ആണ് ക്ഷേത്ര കമാനം 1000 കിലോ സ്വർണ്ണത്തില്‍ പൂശിയത്. ഇവിടുത്തെ മൂന്നാമത്തെ താഴികക്കുടംഉത്തർ പ്രദേശ് സർക്കാരിന്റെ മത-സാംസ്കാരിക വകുപ്പാണ് സ്വർണ്ണ താഴികക്കുടം വാഗ്ദാനം ചെയ്തത്. ഈ ക്ഷേത്രത്തിനു തൊട്ടടുത്തായാണ് വിശാലാക്ഷി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തിരുപ്പതി ക്ഷേത്രം

തിരുപ്പതി ക്ഷേത്രം


സ്വര്‍ണ്ണത്തിന്റെ പേരിലല്ലെങ്കിലും സ്വര്‍ണ്ണക്കിണറിന്‍റെ പേരില്‍ തിരുപ്പതി ക്ഷേത്രം പ്രസിദ്ധമാണ്. വിജയനഗര രാജാവായ കൃഷ്ണദേവരായര്‍ തന്റെ ഭക്തിയുടെ പ്രതീകമായാണത്രെ സ്വര്‍ണ്ണക്കിണര്‍ നിര്‍മ്മിക്കുന്നത്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ കിണറായിരുന്നിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കുറേക്കാലത്തോളം ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും കര്‍മ്മങ്ങള്‍ക്കുമായി ഈ കിണറില്‍ നിന്നും വെള്ളം ശേഖരിച്ചിരുന്നുവത്രെ. അതിനു ശേഷം ഈ കിണറിനെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല.

തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!തിരുപ്പതിയിലെ സ്വര്‍ണ്ണക്കിണറിന്റെ ആരുമറിയാ രഹസ്യങ്ങള്‍!!

രാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥ<br />രാമായണ കഥകളിലെ സീതയെ കാണാം, ഒപ്പം ലവകുശന്മാരെയും! അപൂര്‍വ്വം ഈ ക്ഷേത്രകഥ

വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍വലിയ പറമ്പ മുതല്‍ പൂവാര്‍ വരെ... മഴയില്‍ കാണാനിറങ്ങാം ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X