Search
  • Follow NativePlanet
Share
» »ശിവൻ ഗംഗയെ ശിരസ്സിലേറ്റു വാങ്ങിയ പുണ്യഭൂമി

ശിവൻ ഗംഗയെ ശിരസ്സിലേറ്റു വാങ്ങിയ പുണ്യഭൂമി

ഇന്ന് സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും പ്രിയപ്പെട്ട ഇടമായി മാറിയ ഗോമുഖിന്‍റെ വിശേഷങ്ങളിലേക്ക്!

കെട്ടുകഥയും ഐതിഹ്യങ്ങളും നിറഞ്ഞ ഇടങ്ങൾ...ഏതാണ് വിശ്വസിക്കേണ്ടെത്തോ എന്താണ് അവിശ്വസിക്കേണ്ടതെന്നോ തിരിച്ചറിയുവാൻ കഴിയാതെ കുഴപ്പിക്കുന്ന മിത്തുകൾ. ഉത്തരാഖണ്ഡിലെ മിക്ക സ്ഥലങ്ങളുടെയും പൊതുവായ പ്രത്യേകതയാണിത്. പുരാണങ്ങളോട് ചേർന്നു നിൽക്കുമ്പോഴും ചരിത്രത്തിന്റെ പിന്തുണയുള്ള ഇടങ്ങൾ. അത്തരത്തിലൊന്നാണ് ഇവിടുത്തെ ഗോമുഖ്. സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങിയ ഇടം. ഇന്ന് സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും പ്രിയപ്പെട്ട ഇടമായി മാറിയ ഗോമുഖിന്‍റെ വിശേഷങ്ങളിലേക്ക്!

ഗംഗോത്രിയേക്കുറിച്ച് അറി‌‌‌ഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾഗംഗോത്രിയേക്കുറിച്ച് അറി‌‌‌ഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

ഗോമുഖ്

ഗോമുഖ്

പുരാണങ്ങളിലും ചരിത്രത്തിലും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്ന ഇടമാണ് ഗോമുഖ്. തീർഥാടനത്തിനും സാഹസിക യാത്രയ്ക്കും ഒക്കെ സഞ്ചാരികൾ തേടിയെത്തുന്ന ഇവിടം ഗംഗോത്രിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

PC:Barry Silver

ഗംഗ തുടങ്ങുന്നയിടം

ഗംഗ തുടങ്ങുന്നയിടം

ഭാരതീയ വിശ്വാസങ്ങളനുസരിച്ച് ഗംഗയുടെ ഉത്ഭവം ഇവിടെ നിന്നാണത്രെ. ഭഗീരഥന്‍ എന്ന രാജാവിന്റെ തപസില്‍ പ്രസാദിച്ച് അദ്ദേഹത്തിന്റെ പൂര്‍വ്വികരായ സാരരാജാക്കന്മാര്‍ക്ക് മുക്തി നല്‍കാനായി ഗംഗ ഭൂമിയിലേക്ക് പതിച്ചു. സ്വര്‍ലോകത്തില്‍നിന്നും ഗംഗ ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ആഘാതം ഒഴിവാക്കാനായി സാക്ഷാല്‍ പരമശിവന്‍ ഗംഗയെ തന്റെ ശിരസ്സിലേക്ക് ഏറ്റുവാങ്ങി. ഇവിടെ നിന്നും ഗംഗ ഭൂമിയിലേക്ക് ഒഴുകിത്തുടങ്ങുന്ന സ്ഥലമാണ് ഗോമുഖ് എന്ന് അറിയപ്പെടുന്നത്. ഇതാണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലിരിക്കുന്ന കഥ.

PC:Atarax42

ഗംഗ ഭാഗീരഥിയായിരിക്കുന്ന സ്ഥലം

ഗംഗ ഭാഗീരഥിയായിരിക്കുന്ന സ്ഥലം

ഗംഗ ഇവിടെ ഭാഗീരഥി നദിയായാണ് അറിയപ്പെടുന്നത്. ഒരു ഗുഹയുടെ ഉള്ളിൽ നിന്നാണ് ഗംഗ പുറത്തേയ്ക്ക് പ്രവഹിക്കുന്നത്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ ഇവിടെ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം

PC:Pranab basak

 ഗോമുഖ് എന്നാല്‍

ഗോമുഖ് എന്നാല്‍

ഗോമുഖ് എന്ന വാക്കിന്റെ അർഥം പശുവിന്റെ മുഖം എന്നാണ്. ഇവിടെ ഗംഗ തുടങ്ങുന്ന സ്ഥലത്തെ ഗുഹാമുഖത്തിന് പശുവിന്റെ മുഖവുമായി സാദൃശ്യം തോന്നിക്കുന്നതിനാലാണത്രെ ഗോമുഖ് എന്ന പേരു വന്നത് എന്നാണ് വിശ്വാസം.

PC:ShekharRawat07

ഗോമുഖ് ട്രക്കിങ്ങ്

ഗോമുഖ് ട്രക്കിങ്ങ്

ഇവിടെ എത്തുന്ന സഞ്ചാരികൾ മിക്കവരും ഒന്നുകിൽ തീർഥാടനത്തിനായോ അല്ലെങ്കിൽ ട്രക്കിങ്ങിനായോ എത്തുന്നവരാണ്. ഇവിടെ ട്രക്കിങ്ങ് നടത്തണമെങ്കിൽ ആദ്യം വേണ്ടത് ഇവിടുത്തെ ഡിസ്ട്രിക്ട് ഫോറസ്റ്റ് ഓഫീസറിൽ നിന്നുള്ള അനുമതിയാണ്. ഒരു ദിവസം 140 പേർക്ക് മാത്രമേ ട്രക്കിങ്ങ് നടത്തുവാൻ അനുമതിയുള്ളു.
ഗോമുഖിൽ നിന്നും 18 കിലോമീറ്റർ അകലെയുള്ള ഗംഗോത്രിയിൽ നിന്നുമാണ് ട്രക്കിങ്ങ് ആരംഭിക്കുക. ഇവിടെ നിന്നും കാൽനടയായാണ് മുന്നോട്ടേയ്ക്ക് പോകേണ്ടത്. ഗംഗോത്രിയിൽ നിന്നും 9 കിലോമീറ്റർ സഞ്ചരിച്ചാൽ ചിർബാസയിലെത്താം. ചിർ മരങ്ങളാൽ നിറഞ്ഞു നിൽക്കുന്ന ഇടമാണിത്. അതു കഴിഞ്ഞാൽ അപകരം പതിയിരിക്കുന്ന ഗിലാ പഹറിലേക്കാണ് എത്തുന്നത്. എല്ലായ്പ്പോഴും ഉരുൾപ്പൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഇടം കൂടിയാണിത്. 19 കിലോമീറ്റര്‍ നീളുന്ന ഗോമുഖ് യാത്രയിൽ രാത്രി തങ്ങുവാൻ സൗകര്യമുള്ള കെട്ടിടങ്ങളുള്ള ഒരേയൊരിടമാണ് ഭൂജ്ബാസ. ഇവിടെ ജഎംവിഎൻ ബംഗ്ലാവിലോ, ലാൽ ബാബാസ് ആശ്രമം, റാം ബാബാസ് ആശ്രമം എന്നിവിടങ്ങളിൽ രാത്രി താമസിക്കാം. രണ്ട് ആശ്രമങ്ങളിലും രാത്രി താമസത്തിനും ഭക്ഷണത്തിനുമടക്കം 300 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്.

PC:Sobh.pasbola.uk07

ഗോമുഖിൽ

ഗോമുഖിൽ

ഭൂജ്ബാസയിൽ നിന്നും നാലര കിലോമീറ്റർ അകലെയാണ് നമ്മുടെ ലക്ഷ്യ സ്ഥാനമായ ഗോമുഖ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും ശിവലിംഗ് പർവ്വതത്തിന്റെ മനോഹരമായ കാഴ്ചകൾ കാണാം. ഇവിടേക്കുള്ള യാത്രകൾ കാൽനടയായി മാത്രമേ പൂർത്തിയാക്കുവാൻ സാധിക്കൂ. ഭൂജ്ബാസയിൽ നിന്നും ഗോമുഖിലേക്കുള്ള വഴി തീർത്തും അപകടം പിടിച്ചതാണ്. പ്രത്യേകിച്ച് 2013 ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇവിടം ഒട്ടും സുരക്ഷിതമല്ല. മാത്രമല്ല, വഴികൾ പോലും മിക്കപ്പോളും ഉണ്ടാവില്ല. ഏതു തരത്തിലുള്ള അപകടവും മുന്നിൽ കണ്ടുകൊണ്ടുവേണം യാത്ര തുടരുവാൻ.

PC:Born Traveller

ഗംഗോത്രി

ഗംഗോത്രി

ഇവിടെ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഗംഗോത്രി. ഹിമാലയന്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്നും 3750 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഉത്തരകാശിയിലെ ഈ പുണ്യനഗരം വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഇഷ്ടകേന്ദ്രമാണ്.
ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാമയാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ പ്രത്യേകത. ഇന്ത്യാ - ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗംഗോത്രിയില്‍ നിന്നും 19 കിലോമീറ്റര്‍ ദൂരമുണ്ട് ഗോമുഖിലേക്ക്. ഭഗീരഥന്റെ അപേക്ഷപ്രകാരം ഭൂമിയിലെത്തിയതിനാല്‍ ഗംഗാനദി ഭാഗീരഥി എന്ന പേരില്‍ അറിയപ്പെടുന്നു എന്നാണ് ഐതിഹ്യം. ഭാഗീരഥിനദിയുടെ കരയിലാണ് ചതുര്‍ധാം യാത്രയിലെ പ്രധാനപ്പെട്ട സന്ദര്‍ശനയിടമായ ഗംഗോത്രി. മഞ്ഞണിഞ്ഞ മലനിരകളും ഇടുങ്ങിയ താഴ് വരകളും ഗ്ലേസിയറുകളുമാണ് ഗംഗോത്രിയുടെ പ്രത്യേകത. ഇന്ത്യാ - ചൈന അതിര്‍ത്തിപ്രദേശമായ ഈ വനം ഗംഗോത്രി നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുകയാണ്.

PC:Guptaele

നന്ദാവനും തപോവനും

നന്ദാവനും തപോവനും

ഗോമുഖിലെ രണ്ട് പ്രധാനപ്പെട്ട ട്രക്കിംഗ് കേന്ദ്രങ്ങളാണ് നന്ദാവനവും തപോവനും. ഗംഗോത്രിയില്‍ നിന്നും ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇവ രണ്ടും സ്ഥിതിചെയ്യുന്നത്. മഞ്ഞുമലകളായ ശിവലിംഗ്, തലായ് സാഗര്‍, മേരു, ഭാഗീരഥി 3, സുദര്‍ശന്‍ എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരകാഴ്ചകള്‍ തരുന്നതാണ് നന്ദാവനും തപോവനും. സടോപന്ത്, ഖാര്‍ചാകുണ്ഡ്, കാളിന്ദി ഖാല്‍, മേരു, കേദാര്‍ദാം തുടങ്ങിയ ട്രക്കിംഗ് കേന്ദ്രങ്ങളിലേക്കുള്ള ബേസ് ക്യാംപുകളായും നന്ദാവനും തപോവനും പ്രവര്‍ത്തിക്കുന്നു. റോക്ക് ക്ലൈംബിംഗും മൗണ്ടന്‍ ക്ലൈംബിഗുമാണ് ഇവിടത്തെ മറ്റു പ്രധാന പ്രവൃത്തികള്‍. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ ആസ്വദിച്ചുകൊണ്ടുള്ള ട്രക്കിംനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു.

PC:SujoySaha MountainsKeepCalling

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

മഞ്ഞുകാലമൊഴികെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്. മഞ്ഞു കാലത്ത് കനത്ത മഞ്ഞു വീഴ്ച അനുഭവപ്പെടുന്നതിനാലാണ് ഇത്. മെയ് മുതൽ ഒക്ടോബർ വരെയുള്ള സമയത്തെ ഈ പ്രദേശത്ത് എത്തിച്ചേരുവാനാവൂ. നവംബർ മുതൽ ഏപ്രിൽ വരെ ഇവിടമാകെ മഞ്ഞിൽ മൂടപ്പെട്ട നിലയിലായിരിക്കും. ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം ഇവിടെ ജൂണ്‍ വരെ തുടരും. വേനല്‍ക്കാലത്തെ കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജൂലൈയില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്റ്റംബറില്‍ അവസാനിക്കും. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം അനുഭവപ്പെടുന്നത്. വേനല്‍ക്കാലമാണ് ഇവിടേക്ക് യാത്ര ചെയ്യാന്‍ അനുയോജ്യം.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

വിമാനമാര്‍ഗ്ഗവം ട്രെയിനിലും റോഡ് മാര്‍ഗ്ഗവും ഗോമുഖില്‍ എത്തിച്ചേരുക എളുപ്പമാണ്. 229 കിലോമീറ്റര്‍ അകലെ ഡെറാഡൂണില്‍ സ്ഥിതി ചെയ്യുന്ന ജോളി ഗ്രാന്റ് എയര്‍പോര്‍ട്ടാണ് ഗോമുഖിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഇവിടെ നിന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നിരവധി വിമാനസര്‍വ്വീസുകളുണ്ട്. ഗംഗോത്രിയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയാണ് അടുത്ത റെയില്‍വേ സ്‌റ്റേഷനായ ഹരിദ്വാര്‍. ഹരിദ്വാറില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നിരവധി ട്രെയിന്‍ സര്‍വ്വീസുകള്‍ ഉണ്ട്. ഗംഗോത്രിയില്‍ നിന്നും സമീപപ്രദേശങ്ങളായ ഹരിദ്വാര്‍, മുസ്സൂറി, ഡെറാഡൂണ്‍, തെഹ്‌റി, യമുനോത്രി തുടങ്ങിയ ടങ്ങളിലേക്ക് നിരവധി ബസ് സര്‍വ്വീസുകളുണ്ട്. സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്.

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!! ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!! സഞ്ചാരികളെ നോക്കിവെച്ചോ..ഇതാ കണ്ടുതീർക്കുവാൻ ഒരിടം കൂടി!!!

പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!! പൈൻ കാടിനുള്ളിലെ താമസം മുതൽ ഓപ്പൺ എയറിലെ കുളി വരെ.. ഖീർഗംഗ നിങ്ങളെ മോഹിപ്പിക്കും!! ഉറപ്പ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X