Search
  • Follow NativePlanet
Share
» »ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവിലൂ‌ടെ ലോകം കണ്ട ഇ‌ടങ്ങള്‍...ഇന്ത്യയില്‍ നിന്നും ഒരിടം മാത്രം!!

ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവിലൂ‌ടെ ലോകം കണ്ട ഇ‌ടങ്ങള്‍...ഇന്ത്യയില്‍ നിന്നും ഒരിടം മാത്രം!!

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ-വില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട രാജ്യങ്ങള്‍, നഗരങ്ങള്‍, സ്മാരകങ്ങള്‍ എന്നിവ പരിചയപ്പെ‌ടാം

വിര്‍ച്വല്‍ കാഴ്ചകളു‌ടെയും ‌ടൂറിന്‍റെയും കാര്യത്തില്‍ പകരം വയ്ക്കുവാനല്ലാത്ത സാന്നിധ്യമാണ് ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂവിന്‍റേത്. സഞ്ചാരികള്‍ തങ്ങള്‍ പോകുന്ന ഇ‌ടങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും പ്രേദശത്തെ അറിയുവാനും ഒക്കെയായി ഇന്നുപയോഗിക്കുന്ന ഏറ്റവും മികച്ച ‌ടൂളുകളിലൊന്ന് ഗൂഗിള്‍ സ്‌ട്രീറ്റ് വ്യൂ ആണ്. 2007 ല്‍ ആരംഭിച്ച സ്‌ട്രീറ്റ് വ്യൂ ഈ അ‌ടുത്ത നാളിലാണ് അതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിച്ചത്. ഈ കാലയളവില്‍ 220 ബില്ല്യണിലധികം ചിത്രങ്ങളും 100-ഓളം രാജ്യങ്ങളിലെ 10 ദശലക്ഷത്തിലധികം മൈലുകളും (16മില്യണ്‍ കിലോമീറ്റര്‍ )പകര്‍ത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പുറത്തുവി‌ട്ട ചില കണക്കുകള്‍ ശ്രദ്ധ നേ‌ടുകയാണ്. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ-വില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട രാജ്യങ്ങള്‍, നഗരങ്ങള്‍, സ്മാരകങ്ങള്‍ എന്നിവയു‌‌ടെ പ‌ട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. വിശദമായി വായിക്കാം....

 ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ

ഗൂഗിൾ സ്ട്രീറ്റ് വ്യൂ എന്നത് ഗൂഗിൾ മാപ്‌സിലും ഗൂഗിൾ എർത്തിലും ഫീച്ചർ ചെയ്‌തിരിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചകള്‍ നല്കുന്നു. 2007-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലാണിത് ആരംഭിച്ചത്. അതിനുശേഷം ലോകമെമ്പാടുമുള്ള നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇതിനായി അനുവാദം നല്‍കിയിരിക്കുന്ന രാജ്യങ്ങളിലെ കാഴ്ചകള്‍ മാത്രമാണ് മഇതില്‍ ലഭ്യമാവുക.
PC:Suzy Brooks

 ലോകം കാണാം

ലോകം കാണാം

തെരുവ് കാഴ്‌ചയ്‌ക്കൊപ്പം, ലോകത്തിന്റെ ലാൻഡ്‌മാർക്കുകൾ പര്യവേക്ഷണം ചെയ്യുക, പ്രകൃതിയിലെ അത്ഭുതങ്ങൾ കാണുക, മ്യൂസിയങ്ങൾ, അരീനകൾ, റെസ്റ്റോറന്റുകൾ അല്ലെങ്കിൽ ചെറുകിട ബിസിനസ്സുകൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ പ്രവേശിക്കുക എന്നിങ്ങനെ പല കാര്യങ്ങള്‍ ഇതുവഴി ചെയ്യാം. ഗൂഗിൾ മാപ്സിലോ സ്ട്രീറ്റ് വ്യൂ ഗാലറിയിലോ സ്ട്രീറ്റ് വ്യൂ ആപ്പിലോ സ്ട്രീറ്റ് വ്യൂ ഉപയോഗിക്കാം
PC:Denys Nevozhai

 ഇന്ത്യയില്‍

ഇന്ത്യയില്‍

2011 മെയ് 26 നാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ അതിന്റെ ഇന്ത്യയിലെ സ്‌ട്രീമിങ് ആരംഭിച്ചത്. ബാംഗ്ലൂരിലായിരുന്നു ആദ്യചിത്രീകരണം നടന്നത്.
PC:Rajeshwar Bachu

ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ഇ‌ടങ്ങള്‍

ഏറ്റവുമധികം സന്ദര്‍ശിക്കുന്ന ഇ‌ടങ്ങള്‍

സ്ട്രീറ്റ് വ്യൂവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച രാജ്യങ്ങളും നഗരങ്ങളും സ്മാരക ലക്ഷ്യസ്ഥാനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഗൂഗിൾ പുറത്തുവി‌ട്ടിരുന്നു. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന രാജ്യം ഇന്തോനേഷ്യയാണെങ്കിൽ, ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിച്ച നഗരം ജക്കാർത്തയാണ്. ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളുടെ പട്ടികയിൽ താജ്മഹൽ ഇടംനേടി.
PC:Aromal M S

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച രാജ്യങ്ങള്‍

ഇന്തോനേഷ്യ, അമേരിക്ക, ജപ്പാന്‍, മെക്‌സിക്കോ, ബ്രസീല്‍, സ്‌പെയിന്‍, ഇറ്റലി, തായ്വാന്‍, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ആളുകള്‍ ഏറ്റവുമധികം സന്ദര്‍ശിച്ച ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെ‌ട്ടിരിക്കുന്നത്.
PC:Iswanto Arif

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച നഗരങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച നഗരങ്ങള്‍

ജക്കാര്‍ത്ത (ഇന്തോനേഷ്യ), ടോക്കിയോ (ജപ്പാന്‍), മെക്‌സിക്കോ സിറ്റി (മെക്‌സിക്കോ), സാവോ പോളോ (ബ്രസീല്‍), ബ്യൂണസ് ഐറിസ് (അര്‍ജന്റീന), ന്യൂയോര്‍ക്ക് (യുഎസ്എ), ഇസ്താംബുള്‍ (തുര്‍ക്കി), തായ്‌പേയ് (തായ്‌വാന്‍), പാരീസ് (ഫ്രാന്‍സ്), ഒസാക്ക (ജപ്പാന്‍) എന്നിവയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച
നഗരങ്ങള്‍ .
PC:Osman Köycü

സ്മാരകങ്ങള്‍

സ്മാരകങ്ങള്‍

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശിച്ച സ്മാരകങ്ങളില്‍ ഒന്നാമത് ദുബായിലെ ബുര്‍ജ് ഖലീഫയും രണ്ടാമത് പാരീസിലെ ഐഫല്‍ ടവറും മുന്നാമത് താജ്മഹലുമാണ് ഇടം നേ‌ടിയിരിക്കുന്നത്.
PC:Jeshur Jacinto

ഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാഗൂഗിള്‍ മാപ്പില്‍ കാണാം... പക്ഷേ നേരിട്ട് കാണാന്‍ പോയാല്‍ പണി പാളും...പത്ത് സ്ഥലങ്ങളിതാ

Read more about: travel world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X