Search
  • Follow NativePlanet
Share
» »ചാണകമെറിഞ്ഞാഘോഷിക്കുന്ന ഗോരേ ഹബ്ബാ ചാണക ഉത്സവം

ചാണകമെറിഞ്ഞാഘോഷിക്കുന്ന ഗോരേ ഹബ്ബാ ചാണക ഉത്സവം

ഇന്ത്യയിലെ ഏറ്റവും വലിയ ചാണകഫെസ്‍റ്റിവലിന്റെ വിശേഷങ്ങളിലേക്ക്

ചാണകം എന്നു കേട്ടാൽ തന്നെ വഴി മാറി നടക്കുന്ന ഇടത്ത് ചാണക മഹോത്സവം എന്നു കേട്ടാൽ എന്തായിരിക്കും?
പലതരത്തിലുള്ള ആഘോഷങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഏറെ പുതുമ തോന്നിപ്പിക്കുന്ന ഒന്നാണ് ചാണക മഹോത്സവം. ചാണകത്തിന്റെ മണം തന്നെ ഒരു അസ്വസ്ഥത സൃഷ്ടിക്കുമ്പോൾ ചാണകത്തിൽ കിടന്ന ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ചാണകഫെസ്‍റ്റിവലിന്റെ വിശേഷങ്ങളിലേക്ക്...

ചാണക ഫെസ്റ്റിവൽ

ചാണക ഫെസ്റ്റിവൽ

ചാണകം എടുത്തെറിഞ്ഞും അതിൽ കിടന്നു കുളിച്ചും ഒക്കെയുള്ള വളരെ വ്യത്യസ്തമായ ഒരു ആഘോഷമാണ് ഗോരേ ഹബ്ബാ ചാണക ഉത്സവം.
കർണ്ണാടക-തമിഴ്നാട് അതിർത്തിയോട് ചേര്‍ന്നുള്ള ഗുമാതാപുര ഗ്രാമത്തിലാണ് ചാണക ഫെസ്റ്റിവൽ നടക്കുന്നത്. പരസ്പരം ചാണകം വാരിയെറിഞ്ഞും ശരീരത്തിൽ ചാണകം തേച്ചും ഒക്കെയാണ് ഇവിടുത്തെ ആഘോഷങ്ങൾ. ചാണകത്തിന് രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട് എന്ന വിശ്വാസത്തിലാണ് ഇവിടെ ഈ ആഘോഷം നടക്കുന്നതത്രെ.

ദീപാവലി കഴിഞ്ഞ്

ദീപാവലി കഴിഞ്ഞ്

ദീപാവലി കഴിഞ്ഞ്
പുറംനാട്ടുകാർക്കിടയിൽ അത്ര പ്രശസ്തമല്ലെങ്കിലും ഇവിടെ വലിയ ആഘോഷം തന്നെയാണ്. എല്ലാ വർഷവും ദീപാവലി കഴിഞ്ഞുള്ള അവധിക്കാലത്താണ് ഇത് നടത്തുന്നത്. ഗ്രാമവാസികളെ കൂടാടെ പുറമെ നിന്നും ആളുകൾ ഇതിൽ പങ്കെടുക്കുവാനെത്തുന്നു.
ചാണകം ഇവർക്ക് ഇത്രയും പ്രധാന വസ്തുവായതിനു പിന്നിലും ഒരു കഥയുണ്ട്. വളരെ പണ്ട് ഇവിടെ വസിച്ചിരുന്ന ഒരു മഹാത്മാവിന്റെ ശേഷിപ്പുകൾ ഇവിടെ ശിവലംഗ രൂപത്തിൽ കാണപ്പെട്ടിരുന്നു. കാലം കടന്നു പോകവേ അതിനു മുകളിൽ പശുക്കളുടെ ചാണകം നിറഞ്ഞ് കാണാൻ കഴിയാത്ത പോലെയായി. പിന്നീട് അതെപ്പോഴോ കണ്ടെടുക്കുകയും പിന്നീട് ശിവലിംഗത്തോടൊപ്പം പുണ്യ വസ്തുവായി ചാണകം മാറുകയും ചെയ്തു.

ഒരുക്കം ആഴ്ചകൾക്കു മുന്‍പേ

ഒരുക്കം ആഴ്ചകൾക്കു മുന്‍പേ

ചാണകം വളരെയധികം ആവശ്യം വരുന്ന ആഘോഷമായതിനാൽ ആഴ്ചകൾക്കു മുൻപേ തന്നെ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കൃഷി ആവശ്യങ്ങൾക്കും ഇന്ധനാവശ്യങ്ങൾക്കും ഒക്കെയാണ് ഇവിടെ സാധാരണയായി ചാണകം ആവശ്യമായി വരിക. ആഘോഷ സമയത്ത് മറ്റെല്ലാം ഒഴിവാക്കി ഇതിനായി മാത്രം ചാണകം സംഭരിച്ച് വക്കും. ഗുമാതാപുര ഗ്രാമത്തിൽ ആഘോഷസമയമടുത്താൽ വലിയ കൂനകളായി സൂക്ഷിച്ചിരിക്കുന്ന ചാണകം കാണാം.

ചാണകത്തിൽ കുളിച്ചാൽ

ചാണകത്തിൽ കുളിച്ചാൽ


അങ്ങോട്ടും ഇങ്ങോട്ടും ചാണകം എറിഞ്ഞം അതിൽ കിടന്നുരുണ്ടും ഒക്കെ നടത്തുന്ന ആ ആഘോഷം ഇവരുടെ, ഈ ഗ്രാമത്തിന്‍റെ ഉത്സവം തന്നെയാണ്. ഇവിടെ ചാണകത്തിൽ ഇങ്ങനെ കുളിച്ചു മറിയുന്നത് കേവലം ആഘോഷം മാത്രമായല്ല ഇവർ കണക്കാക്കുന്നത്. ചാണകം രോഗ സൗഖ്യം നല്കും എന്നും ഇവർ വിശ്വസിക്കുന്നതിനാൽ മറ്റൊന്നും ഇവരെ ഈ ആഘോഷത്തിൽ നിന്നും തടയുന്നില്ല.

എവിടെയാണിത്

എവിടെയാണിത്

കർണ്ണാടകയ്ക്കും തമിഴ്നാടിനും അതിർത്തി ഗ്രാമത്തിലാണ് ഇത് ആഘോഷിക്കുന്നത്. കർണ്ണാടകയിലെ ചാമരാജ നഗറിനോട് ചേർന്ന് തലവാടി ഫിർക്കയ്ക്കടുത്തുള്ള ഗുമാതാപുര ഗ്രാമത്തിലാണ് ഇത് നടക്കുന്നത്.

നവംബർ യാത്ര ഇനിയും പ്ലാൻ ചെയ്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം!!നവംബർ യാത്ര ഇനിയും പ്ലാൻ ചെയ്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം!!

തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽതലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

Read more about: festival celebrations karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X