Search
  • Follow NativePlanet
Share
» »ഇന്ദ്രന്‍റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം

ഇന്ദ്രന്‍റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം

മഹാഭാരതത്തിലും രാമായണത്തിലുമെല്ലാം പരാമർശിക്കപ്പെടുന്ന സംഭവങ്ങൾ വിശ്വാസം മാത്രമാണെന്നും അതൊന്നും യഥാർഥത്തിൽ സംഭവിച്ചിട്ടില്ലെന്നും കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ പുരാണങ്ങളിലെ സ്ഥലങ്ങള്‍ ഇന്നും അതേ പേരിൽ അതേ സംഭവങ്ങളോട് ചേർന്ന് അറിയപ്പെടുന്നുണ്ട് എന്നത് ചിലർക്കെങ്കിലും ഒരു കൗതുകമാണ്.

ദ്വാപര യുഗത്തിൽ അന്ന് ആ സന്ധ്യയിൽ നിലയ്ക്കാത്ത മഴയ്ക്കിടെ ശ്രീകൃഷ്ണൻ എടുത്തുയർത്തി എന്നു വിശ്വസിക്കപ്പെടുന്ന ഗോവർധന പർവ്വതം ഇന്ന് വിശ്വാസികളുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രമാണ്. കഥയാണോ അതോ ഒരു മിത്താണോ, വിശ്വാസം മാത്രമാണോ എന്നൊന്നും തിരിച്ചറിയാതെ, വിശ്വാസികളുടെ ഇടയിൽ ഒരു അത്ഭുതമായി ഇന്നും നിലനിൽക്കുന്ന ഗോവർധന പർവ്വതത്തിന്റെ കഥകളിലൂടെ...

കൃഷ്ണൻ ചൂണ്ടുവിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതം

കൃഷ്ണൻ ചൂണ്ടുവിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതം

ശ്രീകൃഷ്ണൻ ചൂണ്ടു വിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതമുയർത്തി ഗോക്കളെയും ഗോപികമാരെയും സർവ്വ ജീവജാലങ്ങളെയും കനത്ത പേമാരിയിൽ നിന്നും സംരക്ഷിച്ച കഥ കേട്ടിട്ടില്ലാത്തവർ കാണില്ല.

ഒരു കാലത്ത് കൃഷ്ണന്റെ നാടായ വൃന്ദാവനത്തിലെ ആളുകൾ ഇന്ദ്രനെ ആയിരുന്നു പൂജിച്ചിരുന്നത്. പെട്ടന്നൊരിക്കൽ കൃഷ്ണൻ ഇന്ദ്രനെയല്ല പൂജിക്കേണ്ടതെന്നും പകരം ഗോക്കളെയാണ് പൂജിക്കേണ്ടതെന്നും ഗ്രാമണരോട് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് അവർ ഗോക്കളെ ആരാധിക്കുവാന്‌ തുടങ്ങുകയും ഇത് ഇന്ദ്രനിൽ അസംതൃപ്തി ഉണ്ടാക്കുകയും ചെയ്തു. ഇതിനു ശിക്ഷയായി ഇന്ദ്രൻ ഭൂമിയിൽ നിർത്താതെ മഴ പെയ്യിച്ചു. കനത്ത പേമാരിയിൽ വലഞ്ഞ മനുഷ്യരെയും മൃഗങ്ങളെയും കൃഷ്ണൻ തന്റെ ചൂണ്ടു വിരലുകൊണ്ടുയർത്തിയ ഗോവർദ്ധന പർവ്വതത്തിന്റെ ചുവട്ടിൽ മഴകൊള്ളാതെ കാത്തുസൂക്ഷിച്ചു എന്നാണ് വിശ്വാസം. ഏഴു ദിവസം നീണ്ടു നിന്ന പേരാമരിയിലും കൃഷ്ണൻ പർവ്വതത്തെ അതേപടി ഉയർത്തിപ്പിടിച്ചുവത്രെ.

PC:Mola Ram

ദിവസം തോറും ചെറുതാകുന്ന പർവ്വതം

ദിവസം തോറും ചെറുതാകുന്ന പർവ്വതം

ശ്രീകൃഷ്ണൻ എടുത്തുയർത്തിയ കഥ മാത്രമല്ല ഗോവര്‍ദ്ധന പർവ്വതത്തിനുള്ളത്. ദിവസം തോറും കടുകുമണിയോളം വലുപ്പം കുറഞ്ഞു വരുന്ന ഒരു ശാപകഥയും ഈ പർവ്വതത്തിനുണ്ട്. പുലത്സ്യ മഹര്‍ഷിയുടെ ശാപത്തിന്റെ ഫലമായിട്ടാണ് ഗോവര്‍ദ്ധന പര്‍വ്വതം ‌‌ചെറുതായിക്കൊണ്ടിരിക്കുന്നത്.

പർവ്വത രാജനായ ദ്രോണകലയുടെ മകനാണ് ഗോവർദ്ധന. ഒരിക്കല്‍ പുല‌ത്സ്യ മഹര്‍ഷി മധുരയില്‍ നിന്ന് കാശിക്ക് പോക്കാന്‍ തീരുമാനി‌ച്ചു. പുലത്സ്യ മഹര്‍ഷിയുടെ ആവശ്യമനുസരിച്ച് ഗോവര്‍ദ്ധന പര്‍വ്വതത്തേയും കൂടെക്കൂട്ടാന്‍ ദ്രോണകല അനുവദിച്ചു.കാശിയിൽ എത്തിയാൽ മാത്രമേ ഗോവർദ്ധനയെ താഴെ വയ്ക്കുവാൻ പാടുള്ളൂ എന്നും അതുവരെ മഹർഷി പർവ്വതത്തെ കയ്യിൽ തന്നെ കരുതണം എന്നും നിബദ്ധനയിൽ ദ്രോണകല മകനെ മഹർഷിയുടെ കൂടെ അയച്ചു. എന്നാൽ യാത്രയ്ക്കിടെ ഒരു പ്രത്യേക ഇടത്ത് എത്തിയപ്പോൾ അവിടെ കൃഷ്ണ സാന്നിദ്ധ്യം ഉള്ളതിനാൽ ആ അനുഭൂതിയിൽ പർവ്വതത്തിന്റെ ഭാരം ക്രമാതീതമായി വർദ്ധിക്കുവാൻ തുടങ്ങി. ഭാരം താങ്ങാന് കഴിയാതെ മഹർഷി അത് താഴെ വച്ചുയ എന്നാൽ പർവവ്തം താഴെവയ്ക്കുവാനായി തന്നെ പറ്റിച്ചതാണെന്നു മനസ്സിലാക്കിയ മഹർഷി പര്‍വ്വതത്തെ ഓരോ ദിവസവും കടുകുമണി വലിപ്പത്തില്‍ ചെറുതാക്കട്ടെ എന്ന് പറഞ്ഞ് ശപി‌ച്ചു എന്നാണ് കഥ.

PC:Unknown

പരന്നു നിവർന്ന പർവ്വതം

പരന്നു നിവർന്ന പർവ്വതം

പർവ്വതം എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ഒരു രൂപമല്ല ഗോവര്‍ദ്ധന പർവ്വതത്തിനുള്ളത്. ഉത്തർ പ്രദേശിൽ മഥുരയിൽ വൃന്ദാവനത്തിനു സമീപം അന്നത്തെ ആ ഗോവര്‍ദ്ധന പർവ്വതത്തെ കാണാം. വിശാലമായി പരന്നു കിടക്കുന്ന രൂപത്തിലുള്ള ഈ പർവ്വതമെടുത്താണ് കൃഷ്ണൻ തന്റെ പ്രിയപ്പെട്ടവരെ കനത്ത മഴയിൽ നിന്നും കുടചൂടി നിർത്തിയത് എന്നാണ് വിശ്വാസം. ഗോവര്‍ദ്ധന ഗിരി എന്നും ഇതിനു പേരുണ്ട്. യമുനാ നദിയുടം തീരത്താണ് പർവ്വതം സ്ഥിതി ചെയ്യുന്നത്.

PC:Rupali Bieber

ഗോവർദ്ധന പരിക്രമം

ഗോവർദ്ധന പരിക്രമം

പർവ്വതത്തെ ചുറ്റി വലം വയ്ക്കുന്നത് കൃഷ്ണ വിശ്വാസികളെ സംബന്ധിച്ച് ഏറെ പുണ്യകരമായ പ്രവർത്തിയാണ്. ഗോവര്‍ദ്ധന പര്‍വ്വതത്തിലേക്ക് യാത്ര ചെയ്ത് പൂജ നടത്തുന്നതാണ് ഗോവര്‍‌ദ്ധന പരിക്രമ എന്ന ആചാരം. ഗോവര്‍ദ്ധന പരിക്രമ രാധാകൃഷ്ണനോടുള്ള ആരാധനയാണ്. ജീവിതത്തിലെ പ്രശ്നങ്ങള്‍ പരിക്രമയിലൂടെ മാറുമെന്നാണ് വിശ്വാസം. ഏകദേശം 11 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ മാത്രമേ ഒരു വശം വലംവയ്ക്കുവാൻ സാധിക്കൂ.

PC:Atarax42

കൃഷ്ണന്റെ ജീവിതം പറയുന്ന തീർഥാടന കേന്ദ്രങ്ങള്‍

കൃഷ്ണന്റെ ജീവിതം പറയുന്ന തീർഥാടന കേന്ദ്രങ്ങള്‍

കൃഷ്ണന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്കെല്ലാം സാക്ഷികളായ ഒട്ടേറെ ഇടങ്ങൾ ക്ഷേത്രങ്ങളായും അല്ലാതെയും ഇവിടെ കാണാം. രാധാകുണ്ഡ്, ശ്യാമ കുണ്ഡ്, കൃഷ്ണൻ രാധയുമായി സല്ലപിച്ചിരുന്ന് മുടിയിൽ പൂ ചൂടിച്ചിരുന്ന കുസും സരോവർ, ചെറിയ ചെറിയ ക്ഷേത്രങ്ങൾ,ഗിരിരാജ ക്ഷേത്രം, ശ്രീ ചൈതന്യ ക്ഷേത്രം, രാധാ കുണ്ഡ് ക്ഷേത്രം, മാനസി ഗംഗ ക്ഷേത്രം, ദന്‍ഗട്ടി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

PC:Ekabhishek

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഉത്തർ പ്രദേശിൽ മഥുരയിൽ വൃന്ദാവനത്തിനു അടുത്തായാണ് ഗോവർധന ഹിൽസ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 22 കിലോ മീറ്റർ അകലെയുള്ള മഥുരയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നും അരമണിക്കൂർ ദൂരമുണ്ട് പർവ്വതത്തിലേത്ത്. ഏറ്റവും അടുത്തുള്ള വിമാനത്താവളം ആഗ്രയും ഡെൽഹിയുമാണ്. പ്രധാന നഗരങ്ങളിൽ നിന്നെല്ലാം ഇവിടേക്ക് ട്രെയിൻ, ബസ് സൗകര്യങ്ങളുണ്ട് .

രാമായണം എന്നൊന്നില്ല എന്നു പറയുന്നവർ വായിക്കണം... രാമായണത്തിലെ ഇന്നും നിലനിൽക്കുന്ന ഇടങ്ങൾ

ആജ്ഞനേയന്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more