Search
  • Follow NativePlanet
Share
» »കൃഷ്ണന്‍ ഗോവര്‍ദ്ധന്‍ പര്‍വ്വതമുയര്‍ത്തിയ ഇടം... ഇന്നത്തെ തീര്‍ത്ഥാടന കേന്ദ്രം..

കൃഷ്ണന്‍ ഗോവര്‍ദ്ധന്‍ പര്‍വ്വതമുയര്‍ത്തിയ ഇടം... ഇന്നത്തെ തീര്‍ത്ഥാടന കേന്ദ്രം..

പുരാണങ്ങളിലൂടെ പ്രസിദ്ധമായ ഗോവര്‍ധനയില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എവിടെയൊക്കെ പോകണമെന്നും നോക്കാം....

ഇടത‌വില്ലാതെ പെയ്ത മഴയില്‍ നിന്നും ഗോക്കളെയും ഗോപികമാരെയും സർവ്വ ജീവജാലങ്ങളെയും രക്ഷിക്കുവാന്‍ ശ്രീകൃഷ്ണൻ ചൂണ്ടു വിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതമുയർത്തിയ കഥ നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ഏഴു ദിവസത്തോളം തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ അതേപടി തന്നെ കൃഷ്ണന്‍ പര്‍വ്വതത്തെ ഉയര്‍ത്തിപ്പി‌ടിച്ചു എന്നാണ് വിശ്വാസം... ഇന്ന് ആ ഗോവര്‍ധന പര്‍വ്വതം എങ്ങനെയിരിക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ? മഥുരയിൽ നിന്ന് 22 കിലോമീറ്റർ അകലെ, മഥുരയ്ക്കും ഡീഗിനും ഇടയിലുള്ള റോഡ് കൂടിച്ചേരുന്നിടത്തെ പട്ടണമാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന്‍.

വൃന്ദാവനം അല്ലെങ്കിൽ മഥുര പോലുള്ള അടുത്തുള്ള സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ആദ്യ ഇടമാണ് ഗോവര്‍ധന്‍. പുരാണങ്ങളിലൂടെ പ്രസിദ്ധമായ ഗോവര്‍ധനയില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നും എവിടെയൊക്കെ പോകണമെന്നും നോക്കാം....

താജ് എക്സ്പ്രസ് വേ വഴി!!

താജ് എക്സ്പ്രസ് വേ വഴി!!

ഗോവര്‍ധനിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം ഡല്‍ഹിയില്‍ നിന്നും ഗോവര്‍ധനിലേക്കുള്ല താജ് എക്സ്പ്രസ് വേ വഴിയുള്ള യാത്രയാണ്. സുഗമമായ താജ് എക്‌സ്‌പ്രസ് വേയിലൂടെ അതിലും സുഗമമായി ഡ്രൈവ് ചെയ്തുപോകാം. യാത്രയിലെ വിശപ്പ് അടക്കുവാന്‍ വഴി നീളെ രുചികരമായ ഭക്ഷണം വില്‍ക്കുന്ന ദാബകളും ഫൂഡ് കോര്‍ട്ടുകളും കാണാം.
PC:Ekabhishek

ഗോവര്‍ധനിലെ കുന്ന് എവിടെ?

ഗോവര്‍ധനിലെ കുന്ന് എവിടെ?

പുരാണകഥയുടെ പശ്ചാത്തലം അതേപടി അന്വേഷിച്ച് പോയാല്‍ നിരാശയായിരിക്കും ഫലം. കാരണം ഒരിക്കലും നിങ്ങള്‍ക്കിവിടെ മനസ്സിലുള്ളതുപോലെ ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. വിശ്വാസികൾ 80 അടി കുന്നിന് ചുറ്റും 21 കിലോമീറ്റർ പരിക്രമം (പ്രദക്ഷിണം) ചെയ്യാൻ ഗോവർദ്ധനിലെത്തുന്നത് അവരുടെ പാപങ്ങക്ക് പരിഹാരം ലഭിക്കുക എന്ന ഉദ്ദേശത്തിലാണ്. എന്നാല്‍ ഇവിടെ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ ആരോടെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് കാണാം. മനസ്സില്‍ വിചാരിച്ചചുപോലെ ഭീമാകാരനായ ഒരു രൂപമായിരിക്കില്ല അതിനുണ്ടാവുക. ഇവിടുത്തെ നാടോടി ഐതിഹ്യമനുസരിച്ച്, ഒരു ശാപം നിമിത്തം, ഓരോ ദിവസവും വലിപ്പം കുറഞ്ഞുവരുന്ന ഒരു കുന്നാണത്രെ ഗോവര്‍ധന്‍. ഏകദേശം 8 കിലോമീറ്റർ നീളമുള്ള, തവിട്ടുനിറത്തിലുള്ള, തരിശായ കുന്നിന് ചുറ്റും മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന കുന്ന്.
PC:Atarax42

വെജിറ്റേറിയന്‍ നാട്

വെജിറ്റേറിയന്‍ നാട്

പ്രദേശത്തിന്റെ ആത്മീയ പ്രാധാന്യം പരിഗണിച്ച് ഇവിടെ സസ്യാഹാരങ്ങള്‍ മാത്രമേ ലഭിക്കൂ. എന്നിരുന്നാലും സസ്യേതര വിഭവങ്ങള്‍ വിളമ്പുന്ന റിസോര്‍ട്ടുകള്‍ നിങ്ങള്‍ക്ക് കാണാം.

PC:Unknown

ആളുകളെ നിരീക്ഷിക്കാം

ആളുകളെ നിരീക്ഷിക്കാം

ആത്മീയമായ ഒരു ജീവിതം നയിക്കുന്നവരാണ് ഇവിടെയുള്ള ഓരോരുത്തരും. ഇവിടുത്തെ ആളുകളെ നിരീക്ഷിക്കുക എന്നത് വളരെ കൗതുകമുണര്‍ത്തുന്നതും രസകരവുമായ ഒരു കാര്യമാണ്. ഇവിടുത്തെ ഓരോ മുഖവും ഒരു കഥാപാത്രമാണ്, എല്ലാവരും ദൈവികതയിലേക്ക് ആഴ്ന്നിറങ്ങുന്നു, എല്ലാവരും ആ സ്ഥലത്തെ ദൈവമായ ഗിരിരാജ് ജിയെ സേവിക്കുന്നു.
PC:12 a 02

 തീര്‍ത്ഥാ‌‌ടകര്‍

തീര്‍ത്ഥാ‌‌ടകര്‍

ഓരോ വർഷവും വിശ്വാസികള്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗോവർദ്ധനിലേക്കും അതിന്റെ പവിത്രമായ ഗോവർദ്ധൻ കുന്നിലേക്കും തീർത്ഥാടനം നടത്തുന്നു. അവർ ഗോവർദ്ധനെ പ്രദക്ഷിണം ചെയ്യുകയും ഹിന്ദുമതത്തിലെ പ്രധാന ദേവതകളായ കൃഷ്ണനും രാധയ്ക്കും പ്രണാമം അർപ്പിക്കുകയും ചെയ്യുന്നു. ഇടിമുഴക്കത്തിന്റെയും മഴയുടെയും കർത്താവായ ഇന്ദ്രൻ മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് ബ്രജ് ഗ്രാമക്കാരെ സംരക്ഷിക്കുന്നതിനായി ഗോവർദ്ധൻ കുന്ന് (ഗിരിരാജ് പർവ്വതം) ഉയർത്തിയതിന്റെ സ്മരണാർത്ഥം ഗോവർദ്ധനിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഗോവർദ്ധൻ പൂജ. ഗോവർദ്ധനത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ഗുരുപൂർണിമ ദീപാവലി, കഴിഞ്ഞ ദിവസം, പരിക്രമണത്തിനായി ഭക്തർ ഗോവർദ്ധനിലെത്തുന്നു.

PC:Rupali Bieber

തിരക്കേറിയ ക്ഷേത്രങ്ങളിൽ നിന്നും ഒഴിഞ്ഞു നില്‍ക്കാം

തിരക്കേറിയ ക്ഷേത്രങ്ങളിൽ നിന്നും ഒഴിഞ്ഞു നില്‍ക്കാം

നിങ്ങൾ പ്രാർത്ഥിക്കാൻ സമാധാനവും സ്വസ്ഥതയും തേടുകയാണെങ്കിൽ, പട്ടണത്തിലെ ഏറ്റവും പ്രശസ്തമായ ഗിരിരാജ് ക്ഷേത്രം അതിനു പറ്റിയ ഇടമായിരിക്കില്ല എന്നാണ് ഇവിടെയെത്തിയവരുടെ അനുഭവം. നിങ്ങൾക്ക് പ്രാർത്ഥിക്കുകയോ ധ്യാനിക്കുകയോ ചെയ്യണമെങ്കിൽ, ചെറിയ ക്ഷേത്രങ്ങൾ സന്ദർശിക്കുക.
PC:Subho1978

പാണ്ഡവര്‍ താമസിച്ചിരുന്ന പാണ്ഡവന്‍ പാറയും കല്ലിലെ തെളിവുകളും... വിശ്വാസങ്ങളിലൂടെപാണ്ഡവര്‍ താമസിച്ചിരുന്ന പാണ്ഡവന്‍ പാറയും കല്ലിലെ തെളിവുകളും... വിശ്വാസങ്ങളിലൂടെ

കുസുമം സരോവരവും ജാട്ട് ഭരണാധികാരി മഹാരാജ സൂരജ് മാലിന്റെ സമാധിയും

കുസുമം സരോവരവും ജാട്ട് ഭരണാധികാരി മഹാരാജ സൂരജ് മാലിന്റെ സമാധിയും

ഗോവര്‍ദ്ധനില്‍ കാണുവാനുള്ള മറ്റൊരു മികച്ച കാഴ്ചയാണ് കുസുമം സരോവറും ഇവിടുത്തെ ഛത്രിയും.
130 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുണ്യ കൃത്രിമ തടാകമായ കുസും സരോവറിന്റെ (കുസും കുണ്ഡ്) പടിഞ്ഞാറൻ തീരത്തുള്ള ഗോവർദ്ധൻ പരിക്രമ പാതയിൽ ജാട്ട് ഭരണാധികാരി മഹാരാജാ സൂരജ് മാലിന്റെ (ആർ. 1755 - 25 ഡിസംബർ 1763) സമാധികളുള്ള മൂന്ന് ഛത്രികളും അദ്ദേഹത്തിന്റെ 2 ഭാര്യമാരും ഉണ്ട്. അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ മഹാരാജ ജവഹർ സിംഗ് നിർമ്മിച്ചതാണ് ഈ സ്മാരകങ്ങൾ.വാസ്തുവിദ്യയും കൊത്തുപണികളും കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. കൂടാതെ ശവകുടീരങ്ങളുടെ മേൽത്തട്ട് ഭഗവാൻ കൃഷ്ണന്റെയും മഹാരാജുകളായ സൂരജ് മാലിന്റെയും ജീവിതത്തിലെ സംഭവങ്ങളെ ചിത്രരൂപത്തില്‍ അലങ്കരിച്ചിരിക്കുന്നു. "മഹാറ സൂരജ് മാളിന്റെ" ഏറ്റവും ഗംഭീരമായ ഛത്രി, അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ "മഹാറാണി ഹൻസിയ", "മഹാറാണി കിഷോരി" എന്നിവരുടെ രണ്ട് ചെറിയ ഛത്രികളാൽ ഇരുവശത്തും കാണാം. മുഗൾ രാജാവായ അഹമ്മദ് ഷാ ബഹാദൂറിന്റെ സൈന്യത്തെ പരാജയപ്പെടുത്തി സിഇ1754 ൽ ചെങ്കോട്ട പിടിച്ചടക്കിയതിലൂടെ മഹാരാജ് സൂരജ് മാൽ പ്രശസ്തനാണ്.
PC:Natasha Kurarar

മാൻസി ഗംഗ പുണ്യ തടാകം

മാൻസി ഗംഗ പുണ്യ തടാകം

ഈ പട്ടണത്തിൽ മാൻസി ഗംഗ എന്ന തടാകവും സ്ഥിതിചെയ്യുന്നു.[ ഈ തടാകത്തിന്റെ തീരത്ത്, വളരെ കുറച്ച് ക്ഷേത്രങ്ങളുണ്ട്, അവയിൽ പ്രധാനപ്പെട്ടത് മുഖർബിന്ദ് ക്ഷേത്രമാണ്.

PC:SriRadhagopinathMondir

ഇന്ദ്രന്‍റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതംഇന്ദ്രന്‍റെ കോപത്തിൽ നിന്നും രക്ഷപെടാൻ കൃഷ്ണൻ ചൂണ്ടുവിരലിലുയർത്തിയ പർവ്വതം

നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍നിഗൂഢതകളും അത്ഭുതങ്ങളും... അണയാത്ത തീജ്വാലയും പഞ്ചഭൂതങ്ങളും... ഭാരതത്തിലെ ശിവക്ഷേത്രങ്ങള്‍

Read more about: travel uttar pradesh pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X