Search
  • Follow NativePlanet
Share
» »ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ‌ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത

ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ‌ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത

ലോകത്തില്‍ തന്നെ സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഏറ്റവുമധികം കാര്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നാടാണ് ഹിമാലയം. പകരംവയ്ക്കുവാനില്ലാത്ത കാഴ്ചകളും .ാത്രകളും തന്നെയാണ് ഓരോ തവണയും ഹിമവാനെ തേടിയെത്തുവാന്‍ സഞ്ചാരികളെ പ്രേരിപ്പിക്കുന്നതും. അത്തരത്തില്‍ ഹിമാലയ പ്രേമികള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട യാത്രകളിലൊന്നാണ് ഗ്രേറ്റ് ലേക്ക് ട്രക്ക്. ഇന്ത്യയില്‍ ഇന്നു പോകുവാന്‍ സാധിക്കുന്ന ഏറ്റവും മനോഹരമായ യാത്രകളിലൊന്ന് എന്നത് മാത്രമല്ല, ഇതിനോളം അനുഭവങ്ങള്‍ നല്കുന്ന വേറെ യാത്രകള്‍ കുറവാണ് എന്നുള്ളതും ഇതിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഗ്രേറ്റ് ലേക്ക് ട്രക്കിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം

 ഇന്ത്യയിലെ കാത്തിരിക്കുന്ന യാത്രകളിലൊന്ന്

ഇന്ത്യയിലെ കാത്തിരിക്കുന്ന യാത്രകളിലൊന്ന്

ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ കാത്തിരിക്കുന്ന യാത്രകളിലൊന്നാണ് ഗ്രേറ്റ് ലേക്ക് ട്രക്ക്. പര്‍വ്വതങ്ങളിലൂടെ കയറിയിറങ്ങി, മറ്റൊരിടത്തും ലഭിക്കാത്ത ട്രക്കിങ്ങ് അനുഭവങ്ങള്‍ തേടി, കാശ്മീരിന്റ പുല്‍മേടുകള്‍ താണ്ടി നടത്തുന്ന യാത്ര വ്യത്യസ്തമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.

 കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്ക്

കാശ്മീര്‍ ഗ്രേറ്റ് ലേക്ക് ട്രക്ക്

സോന്‍മാര്‍ഗ്ഗില്‍ നിന്നും കുറച്ചു കിലോമീറ്ററുകള്‍ മാത്രം അകലെയുളള ഷിറ്റ്കാ‌ടി എന്ന സ്ഥലത്തു നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സമുദ്രനിരപ്പില്‍ നിന്നും 7800 അടി ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. അനുയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണെങ്കില്‍ 8 മുതല്‍ 9 ദിവസം വരെയാണ് യാത്ര നീണ്ടു നില്‍ക്കുക. ശാരീരികമായി ഫിറ്റ് ആയിരിക്കുക എന്നത് ഈ യാത്രയ്ക്ക് ഏറ്റവും വേണ്ട കാര്യമാണ്.75 കിലോമീറ്റര്‍ ദൂരമാണ് യാത്രയ്ക്കായി സഞ്ചരിക്കേണ്ടത്. 13750 അടിയാണ് ഈ യാത്രയില്‍ ഏറ്റവും കൂടുതലായി പോകുന്ന ഉയരം. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ വ്യായമവും മറ്റും ചെയ്ത് ഫിറ്റായിരിക്കുകയാണ് സാധാരണ ഈ യാത്രയ്ക്ക് പുറപ്പെടുന്നവര്‍ ചെയ്യുന്ന കാര്യങ്ങളിലൊന്ന്.‌

 സോനാമാര്‍ഗില്‍ നിന്നും നിച്ചനായിലേക്ക്

സോനാമാര്‍ഗില്‍ നിന്നും നിച്ചനായിലേക്ക്

രണ്ടാമത്തെ ദിവസത്തെ യാത്ര 11 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. സോന്‍മാര്‍ഗില്‍ നിന്നുള്ല ഈ യാത്ര പിന്നി‌‌ടുന്ന ഏറ്റവും കൂടുതല്‍ ഉയരം എന്നത് 11500 അടിയാണ്. തജിവാസ് ഗ്ലേസിയറിന്‍റെ അതിമനോഹരമായ കാഴ്ചയാണ് ഇവി‌ടെ പിന്നിടുന്നത്. ഷിറ്റ്കാടിയില്‍ നിന്നുള്ള യാത്രയില്‍ പൈന്‍ മരങ്ങളും മറ്റും പിന്നിട്ട് വേണം ഷേക്ദൂറില്‍ എത്തുവാന്‍

 നിച്നായില്‍ നിന്നും വിഷ്ണുസാര്‍ തടാകത്തിലേക്ക്

നിച്നായില്‍ നിന്നും വിഷ്ണുസാര്‍ തടാകത്തിലേക്ക്

തുടര്‍ച്ചയായി കയറ്റങ്ങളും ഇറക്കങ്ങളും മാത്രം നിറഞ്ഞതാണ് ഈ ദിവസത്തെ യാത്ര. 12 കിലോമീറ്റര്‍ ദൂരം പിന്നിട്ട് സമുദ്രനിരപ്പില്‍ നിന്നും 1200 അടി വരെ ഉയരത്തില്‍ ഈ യാത്രയില്‍ കടന്നു പോകേണ്ടതായി വരും. വിഷ്ണുസാര്‍, കൃഷ്ണസാര്‍ എന്നീ ഇരട്ടതടാകങ്ങളിലേക്കാണ് ഈ യാത്ര. ഒന്നര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കുത്തനെയുള്ള കയറ്റവും പിന്നെയും ഒരു മണിക്കൂര്‍ കയറ്റവും തുടര്‍ന്ന് ഒന്നര മണിക്കൂര്‍ ഇറക്കവുമെല്ലാം ഈ ദിവസത്തിന്റെ ഭാഗമാണ്. പുല്‍മേ‌ടുകളിലും നിച്നായി പാസിലുമാണ് ഈ ദിവസത്തെ കാഴ്ചകള്‍ കാണുവാനുള്ളത്.

വിഷ്ണുസാറില്‍ നിന്നും ഗാഡ്സാറിലേക്ക്

വിഷ്ണുസാറില്‍ നിന്നും ഗാഡ്സാറിലേക്ക്

ഈ ദിവസത്തെ പുലര്‍ച്ചെയുള്ള യാത്ര ഗാഡ്സാറിലേക്ക് ആണ്.ഈ യാത്രയില്‍ കൃഷ്ണസാര്‍ തടാകം മുറിച്ചു കയക്കേണ്ടി വരും. ആകെ അഞ്ച് മണിക്കൂര്‍ മാത്രമാണ് ഈ ദിവസം യാത്രയുള്ളത്. ഗാഡ്സാര്‍ പാസിലെത്തിയാല്‍ ഇര‌ട്ടത‌ടാകങ്ങളു‌ടെ അതിമനോഹരമായ കാഴ്ച കാണാം. ഇവിടെനിന്നും താഴേക്ക് ഇറങ്ങിയാല്‍ യാംസാര്‍ തടാകവും പേരറിയാത്ത മറ്റൊരു തടാകവും കാണുവാന്‍ സാധിക്കും,

ഗാഡ്സാറില്‍ നിന്നും സത്സാറിലേക്ക്

ഗാഡ്സാറില്‍ നിന്നും സത്സാറിലേക്ക്

ഗാഡ്‌സറിൽ നിന്ന് സത്സറിലേക്കുള്ള യാത്രയ്ക്ക് ഏകദേശം 6 മണിക്കൂർ എടുക്കും. ട്രീ ലൈനിന് തൊട്ട് മുകളിലായി ഏകദേശം 1.5 മണിക്കൂർ കുത്തനെയുള്ള കയറ്റത്തിന് ശേഷം സാധാരണ യാത്രയാണ് ഇവിടെയുള്ളത്.. പേരിടാത്ത അഞ്ച് തടാകങ്ങൾ സത്സറില്‍ കാണം. ആര്‍മിയുടെ ചെക്ക് പോസ്റ്റ് ഇവിടെയുണ്ട്, സാധാരണയായി ഒരു ഐഡി പരിശോധന നടത്തിയ ശേഷമാണ് കടത്തി വിടുന്നത്.

 സത്സറില്‍ നിന്നും ഗംഗബാലിലേക്ക്

സത്സറില്‍ നിന്നും ഗംഗബാലിലേക്ക്


ട്രെക്കിംഗിന്റെ കാര്യത്തിൽ അൽപ്പം ബുദ്ധിമുട്ടുള്ള ദിവസമാണിത്. കുത്തനെയുള്ല കയറ്റങ്ങളും ഇറക്കങ്ങളും കുറച്ചൊന്നുമായിരിക്കില്ല ബുദ്ധിമുട്ടിപ്പിക്കുക. 13400 അടി ഉയരത്തിൽ എത്തുന്ന അതിമനോഹരമായ നീല ഗംഗബാൽ തടാകത്തിന്റെ കാഴ്ചകള്‍ യാത്രയുടെ ക്ഷീണം തീര്‍ക്കും. അതിന്റെ വശത്തായി പരന്നുകിടക്കുന്ന രണ്ട് തടാകങ്ങളിൽ ചെറുതാണ് നന്ദകോൽ. രണ്ട് തടാകങ്ങളും ട്രൗ ട്ട് ഫിഷിംഗിന് വളരെ പ്രചാരമുള്ള സ്ഥലമാണ്. ഇവ രണ്ടും പരസ്പരം 20 മിനിട്ട് ദൂരം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!കാശ്മീരിലെ കിടിലന്‍ മഞ്ഞുവീഴ്ച കാണാം.. ബാഗ് പാക്ക് ചെയ്യാം ഈ കാഴ്ചകളിലേക്ക്!!

സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍

Read more about: kashmir trekking lake adventure
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X