Search
  • Follow NativePlanet
Share
» »ഹരിതാഭയും പച്ചപ്പും കാണാം..തിരുവനന്തപുരം വിളിക്കുന്നു

ഹരിതാഭയും പച്ചപ്പും കാണാം..തിരുവനന്തപുരം വിളിക്കുന്നു

ഇതാ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടങ്ങൾ പരിചയപ്പെടാം....

ഹരിതാഭവും പച്ചപ്പും പിന്നെ നാട്ടിലെ റേഷൻകടയും കലുങ്കും നാട്ടുകാരുംവീട്ടുകാരും വീട്ടിലെ ഭക്ഷണവും.. .ഓരോ മലയാളിയുടെയും ഉള്ളിലുറങ്ങി കിടക്കുന്ന ഗൃഹാതുരത്വങ്ങളെ ചൂഴ്ന്നെടുത്താൽ ഇത്രയും കാര്യങ്ങളിലൊതുക്കാം... കോൺക്രീറ്റ് കാടുകൾ നാട്ടിലെങ്ങും ഉയരുമ്പോഴും നമുക്ക് വേണ്ടത് പച്ചപ്പാണ്. പ്രകൃതിയോട് ചേർന്നു നില്ക്കുന്ന ഇടങ്ങൾ... പച്ചപ്പിന്റെ കാര്യത്തിൽ നമ്മുടെ തലസ്ഥാനമായ തിരുവനന്തപുരം ഏറെ സമ്പന്നമാണ്. ആക്കുളവും അമ്പൂരിയും ബോണാക്കാൊും കാട്ടാക്കടയും പാലോടും ഒക്കെയായി ഇഷ്ടംപോലെ സ്ഥലങ്ങൾ ഇവിടെയുണ്ട്. ഇതാ തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ ഇടങ്ങൾ പരിചയപ്പെടാം...

പാലോട്

പാലോട്

തിരുവനന്തപുരം ജില്ലയിൽ സഞ്ചാരികള്‍ക്ക് തീരെ പരിചിതമല്ലാത്ത ഒരിടമാണ് പാലോട്. ഒരു കാലത്ത് നട്ടുച്ചയ്ക്ക് പോലും സൂര്യനെത്താത്ത ഇടമായിരുന്നുവെന്ന പഴമക്കാർ വിശേഷിപ്പിക്കുന്ന പാലോടിന്റെ പച്ചപ്പ് എന്താണെന്ന് മനസ്സിലായികാണുമല്ലോ. വാമനപുരം ആറിനും ചിറ്റാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ നാട് തിരുവനന്തപുരം കാഴ്ചകൾ തേടുന്നവർ തീർച്ചയായും ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. കേളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിലൊന്നായ പൊന്മുടിയുടെ താഴ്വരയിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പെരിങ്ങമ്മല പഞ്ചായത്തിലാണ് പാലോടുള്ളത്. ഇവിടുത്തെ തിങ്ങി നിറഞ്ഞ കാടിനു നടുവിലുള്ള പാലോട് വെള്ളച്ചാട്ടവും യാത്രയിൽ ഉൾപ്പെടുത്താം.

ബ്രൈമൂർ എസ്റ്റേറ്റ്

ബ്രൈമൂർ എസ്റ്റേറ്റ്

പാലോടിന്‍റെ ഭംഗി പോര എന്നുള്ളവർക്ക് ബ്രൈമൂർ എസ്റ്റേറ്റ് തിരഞ്ഞെടുക്കാം. കാട് അതും കനത്തു തിങ്ങിനിറഞ്ഞു നിൽക്കുന്ന കാടാണ് ഇവിടുത്തെ പ്രത്യേകത. പൊന്മുൊടിയോടും പാലോടിനോടുമ ചേർന്നു തന്നെയാണ് ബ്രൈമൂർ എസ്റ്റേറ്റും സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ച ഏകദേശം തൊള്ളായിരം ഏക്കറുള്ള ഒരു എസ്റ്റേറ്റാണ് ഇവിടെ കാണേണ്ടത്.
പഴയ ഒരു തേയില ഫാക്ടറിയുടെയും അതിന്‍റെ അനുബന്ധ കെട്ടിടങ്ങളുടെയും ഭാഗങ്ങളും ഇന്നുമിവിടെയുണ്ട്.

അമ്പൂരി

അമ്പൂരി

തിരുവനന്തപുരത്തെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് അമ്പൂരി. തിരുവനന്തപുരത്തിന്റെ അങ്ങേയറ്റത്താണെങ്കിലും അമ്പൂരിയെന്നു കേൾക്കാത്തവർ കുറവായിരിക്കും. നെയ്യാറും പിന്നെ റബർ തോട്ടങ്ങളുമെല്ലാം ചേർന്ന് കൊതിപ്പിക്കുന്ന ഭംഗിയാണ് ഈ നാടിന്. സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്ന നാട് അല്ലെങ്കിലും സാധാരണക്കാരായ ആളുകൾ താമസിക്കുന്ന, ഗ്രാമീണതയുടെ നന്മകൾ ഇന്നും നിറഞ്ഞു നിൽക്കുന്ന ഇടമാണ് അമ്പൂരി. വ്യപ്പാറ, മായം, നെല്ലിക്കാമല, ഞണ്ടുപാറ, പുരവിമല തുടങ്ങിയ സ്ഥലങ്ങളും ചേരുന്നതാണ് അമ്പൂരി. തനിനാടൻ കാഴ്ചകൾ കൊണ്ട് ഫോട്ടോഫ്രെയിമുകൾ തീർക്കുവാൻ താല്പര്യമുള്ളവർക്ക് പറ്റിയ സ്ഥലം കൂടിയാണിത്.

‌ദ്രവ്യപ്പാറ

‌ദ്രവ്യപ്പാറ

അമ്പൂരിയോട് ചേർന്നു കിടക്കുന്ന മറ്റൊരു മനോഹര ഇടമാണ് ദ്രവ്യപ്പാറ. തിരുവനന്തപുരത്തിന്‍റ സ്വർഗ്ഗം എന്നു തന്നെ വിശേഷിപ്പിക്കപ്പെടുവാൻ യോഗ്യമായ ഈ സ്ഥലം പച്ചപ്പും ഹരിതാഭയും കൊണ്ടു മാത്രമല്ല, മനോഹരമായ കഥകളാലും സമ്പന്നമാണ്. പുറത്തധികമാർക്കും അറിയപ്പെടാതെ കിടക്കുന്നതിനാല്‍ ഇവിടേക്ക് സഞ്ചാരികളുടെ തള്ളിക്കയറ്റവും വളരെ കുറവാണ്. അമ്പൂരിയുടെ വ്യൂ പോയിന്‍റ് എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ദക്ഷിണ ഭാരതത്തിലെ ഏകപ്രകൃതി ദത്ത ശിവലിംഗ രൂപം ദ്രവ്യപ്പാറയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ തമിഴ്നാട്ടിലെയും കേരളത്തിലെയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും ഇതിനെ കരുതിപ്പോരുന്നു.

ആക്കുളം

ആക്കുളം

തിരുവനന്തപുരം നഗരത്തോട് ചേർന്നുള്ള യാത്രയിൽ പോകുവാൻ പറ്റിയ ഇടമാണ് ആക്കുളം. സ്ഥിരം കാഴ്ചകളിൽ നിന്നും വ്യത്യസ്ഥത തേടുന്നവർക്ക് പോകുവാൻ പറ്റിയ ഇടമാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജ്. ആക്കുളം കായലിനോട് ചേർന്നു രൂപപ്പെടുത്തിയെടുത്ത ഒരു ടൂറിസ്റ്റ് വില്ലേജാണ് ഇവിടുത്തെ ആകർഷണം.

PC:Mohan K

ബോണാക്കാട്

ബോണാക്കാട്

കാട് മാത്രമല്ല, പേടിപ്പിക്കുന്ന കഥകളുമുള്ള നാടാണ് ബോണാക്കാട്. അഗസ്ത്യാർകൂടം മലനിരകളുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ബ്രിട്ടീഷുകാരുടെ കേന്ദ്രമായിരുന്നു. തിരുവനന്തപുരത്തിന്റെ മറ്റൊരു പ്രദേശത്തും കാണുവാന് സാധിക്കാത്ത ജൈവവൈവിധ്യമാണ് ഇവിടുത്തെ ആകർഷണം.അഗസ്ത്യാർകൂടം യാത്രയുടെ ബേസ് സ്റ്റേഷനും കൂടിയാണ് ബോണക്കാട്. തേയിലത്തോട്ടങ്ങളും പഴയ കെട്ടിടങ്ങളും ഒക്കെയുള്ള ഇവിടം പച്ചപ്പിനേക്കാളും അറിയപ്പെടുന്നത് പേടിപ്പിക്കുന്ന ബംഗ്ലാവിന്റെ പേരിലാണ്. ബോണാക്കാട് പരിചയം കുറവാണെങ്കിലും ഇവിടുത്തെ പ്രത ബംഗ്ലാവിനെക്കുറിച്ച് കേൾക്കാത്തവർ കുറവാണ്. കേരളത്തിൽ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്.

പാണ്ടിപ്പത്ത്

പാണ്ടിപ്പത്ത്

തിരുവനന്തപുരംകാർക്കു പോലും അത്രയൊന്നും പരിചിതമല്ലാത്ത ഇടമാണ് പാണ്ടിപ്പത്ത്. കാട്ടുപോത്തുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടം പേപ്പാറ വന്യജീവി സങ്കേതത്തിന്‍റെ ഭാഗം കൂടിയാണ്. സാധാരണ സഞ്ചാരികളേക്കാളധികവും ട്രക്കിങ്ങിലും കാടുകയറ്റത്തിലുമൊക്ക താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തനി നാടന്‍ കാഴ്ചളാണ് ഇവിടുത്തെ മറ്റ‍ൊരു ആകർഷണം.

തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥകേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X