Search
  • Follow NativePlanet
Share
» »ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

ഭാരതത്തിലെ ഏറ്റവും പുരാതനമായ ഈ ക്ഷേത്രത്തിൽ ഇന്ന് പൂജകളില്ല...കാരണം വിചിത്രമാണ്!!!

ഭാരതത്തിലെ ഏറ്റവും പുരാതന ക്ഷേത്രമായി കരുതപ്പെടുന്ന ഇടമാണ് ആന്ധ്രാപ്രദേശിലെ ഗുഡിമല്ലൂർ ക്ഷേത്രം. ഇന്ന് പൂജകൾ നടക്കാത്ത ഈ പുരാതന ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം

ലോകത്തിൽ ഇന്നുവരെ ഏറ്റവും അധികം കാലം ആരാധിക്കപ്പെട്ട ശിവലിംഗം എവിടെയാണ് എന്നറിയുമോ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ഗുഡിമല്ലം ക്ഷേത്രം

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

PC:gotirupati

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.

പരശുരാമേശ്വര ക്ഷേത്രം

പരശുരാമേശ്വര ക്ഷേത്രം

ക്ഷേത്രം പൊതുവേ അറിയപ്പെടുന്നത് ഗുഡിമല്ലം ക്ഷേത്രം എന്നാണെങ്കിലും ഗ്രന്ഥങ്ങളിലും പുരാതന രേഖകളിലും ഒക്കെ ഈ ക്ഷേത്രം പരശുരാമേശ്വര ക്ഷേത്രമാണ്.

ചരിത്രം രേഖപ്പെടുത്താത്ത ക്ഷേത്രം

ചരിത്രം രേഖപ്പെടുത്താത്ത ക്ഷേത്രം

പ്രത്യേകതകൾ ധാരാളം ഉണ്ടെങ്കിലും ക്ഷേത്രത്തിൻരെ ചരിത്രത്തെക്കുറിച്ച് കാര്യമായ വിവരങ്ങൾ ഒരിടത്തും രേഖപ്പെടുത്തി വെച്ചിട്ടില്ല. പലയിടത്തും ക്ഷേത്രത്തിന്റെ പേരുമാത്രമാണ് പറയുന്നത്. അതുകൊണ്ടു തന്നെ ആരാണ് ക്ഷേത്രം നിർമ്മിച്ചതെന്നോ, എന്തൊക്കെയാണ് ഇതിൻരെ പിന്നിലെ കഥകളും വിശ്വാസങ്ങളും എന്നൊക്കെയുള്ളത് ഇന്നും പിടികിട്ടാത്ത കാര്യങ്ങളാണ്.

സതവാഹന കാലത്തെ ആരാധനാലയം

സതവാഹന കാലത്തെ ആരാധനാലയം

ഇവിടെ നടന്ന പുരാവസ്തു പഠനങ്ങളും മറ്റും പറയുന്നതനുസരിച്ച് ആന്ധ്രയിലെ സതവാഹന കാലത്താണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ്. ക്ഷേത്രം നിർമ്മിച്ചിരിക്കുന്ന ഇഷ്ടികകളും മറ്റും പരിശോധിച്ചതിൽ നിന്നുമാണ് ചരിത്രകാരൻമാർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയിരിക്കുന്നത്.

PC:gotirupati

വ്യത്യസ്തമായ ശിവലിംഗം

വ്യത്യസ്തമായ ശിവലിംഗം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.

ശിവലിംഗത്തിലെ വേട്ടക്കാരൻ

ശിവലിംഗത്തിലെ വേട്ടക്കാരൻ

ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.

ആൾവലുപ്പത്തിലുള്ള ശിവലിംഗം

ആൾവലുപ്പത്തിലുള്ള ശിവലിംഗം

ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.

പൂജകളില്ല

പൂജകളില്ല

ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

PC:gotirupati

വെള്ളത്തിനടിയിലെ ശ്രീകോവിൽ

വെള്ളത്തിനടിയിലെ ശ്രീകോവിൽ

വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്

മറ്റു ക്ഷേത്രങ്ങൾ

മറ്റു ക്ഷേത്രങ്ങൾ

ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.

PC:gotirupati

ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ

ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ

തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.

ദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യംദൈവം വാക്കു പാലിച്ചപ്പോൾ വിശ്വാസി തിരികെ നല്കിയത് ഇത്.. കഥയല്ല.. സത്യം... കല്ലിലെഴുതിയ സത്യം

ചെളിയിൽ പൂണ്ടിരിക്കുന്ന ദേവിയും വായില്ലാക്കുന്നിലപ്പനും ഒരു ക്ഷേത്രത്തിലെ അ‍ഞ്ചു മൂര്‍ത്തികളും... പാലക്കാട്ടെ ക്ഷേത്രങ്ങളുടെ കഥ വിചിത്രമാണ്...ചെളിയിൽ പൂണ്ടിരിക്കുന്ന ദേവിയും വായില്ലാക്കുന്നിലപ്പനും ഒരു ക്ഷേത്രത്തിലെ അ‍ഞ്ചു മൂര്‍ത്തികളും... പാലക്കാട്ടെ ക്ഷേത്രങ്ങളുടെ കഥ വിചിത്രമാണ്...

കേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾകേരളത്തിലെ ഏറ്റവും പ്രശസ്തമായ 50 ക്ഷേത്രങ്ങൾ

ശാസ്ത്രവും ക്ഷേത്രവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം...!!ശാസ്ത്രവും ക്ഷേത്രവും തമ്മിൽ ബന്ധമില്ലെന്ന് പറയുന്നവർ ഇതൊന്ന് വായിക്കണം...!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X