പ്രണയം എന്നും മനസ്സിൽ കാത്തു സൂക്ഷിക്കുന്നവരുടെ പ്രണയ ദിനം വന്നെത്തുവാൻ ഇനി വളരെ കുറച്ച് ദിവസങ്ങളേയുള്ളൂ. ഓരോ തരത്തിലായിരിക്കും ഓരോരുത്തരും പ്രണയ ദിനം ആഘോഷിക്കുന്നത്. എന്നാൽ ഒരു യാത്രയില്ലാതെ എങ്ങനെയാണ് പ്രണയത്തെ ആഘോഷിക്കുക. സ്ഥിരം മടുത്ത സ്ഥലങ്ങളിൽ നിന്നും മാറി ഇത്തവണത്തെ വാലന്റൈൻസ് ദിനാഘോഷം ഗോവയിലാക്കാം. ഇത്രയധികം റൊമാന്റിക്കായി ഒരു നഗരം വിളിക്കുമ്പോൾ എങ്ങനെയാണ് അത് വേണ്ടന്ന് വയ്ക്കുക?

ഇത്രയും റൊമാന്റിക്കോ?
ഗോവയെന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലെത്തുക ബീച്ചുകളും ആഘോഷങ്ങളും പിന്നെ പബ്ബുകളുമായിരിക്കും. എന്നാൽ മറ്റൊരു മുഖം കൂടി ഈ നാടിനുണ്ട്. ഇന്ത്യയിലെ സൂപ്പർ റൊമാന്റിക് ഡെസ്റ്റിനേഷൻ. ഉള്ളിൽ ഒരിക്കലും പ്രണയം തോന്നാത്ത ഒരാൾക്കു പോലും ഇവിടെ എത്തിയാൽ പ്രണയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയും മനോഹരമായ ഒരു നാടാണ് ഗോവ.

ജീവിതത്തിൽ ഒരിക്കലെങ്കിലും
ജീവിതത്തിൽ ഒരിക്കലെങ്കിലും പോയിരിക്കേണ്ട നാടാണ് ഗോവ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഏതു തരത്തിലുള്ള ആളുകളെയും ഒരേ മനസ്സോടെ സ്വീകരിക്കുന്ന ഈ നാട് അതുകൊണ്ടു തന്നെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്. എന്നാൽ കൂടുതലും ഇവിടെ എത്തുന്നത് ദമ്പതികളും പ്രണയിതാക്കളുമാണ്. പ്രണയിച്ച് നടക്കുവാനുള്ളതെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടെ ആസ്വദിക്കുവാനും കാര്യങ്ങള്‍ ഒരുപാടുണ്ട്.

പ്രണയ ദിനത്തിൽ ഗോവ
പ്രണയ ദിന യാത്രയിൽ കഴിവതും കൂട്ടിച്ചേർക്കേണ്ട ഇടമാണ് ഗോവ. ഇതുപോലെ പ്രണയിച്ച് നടക്കുവാൻ പറ്റിയ തീരങ്ങലും രാത്രി ജീവിതങ്ങളും ജീവിതത്തെ ആഘോഷമാക്കുന്ന കാര്യങ്ങളുമെല്ലാം ചേർന്നു വരുന്ന ഈ നാടിനെ എങ്ങനെയാണ് പ്രണയദിന യാത്രയിൽ ഒഴിവാക്കുക. ജീവിതത്തിലൊരിക്കലും മറക്കുവാൻ പറ്റാത്ത അനുഭവങ്ങളായിരിക്കും രാവിനെ പകലാക്കുന്ന ഈ നാട് നേടിത്തരിക. ബീച്ചുകളിലേക്കുള്ള യാത്രയും രാത്രി ജീവിതവും പാർട്ടിയും ഒക്കെയായി അടിച്ചുപൊളിക്കുവാന്‍ പറ്റിയതെല്ലാം ഇവിടെയുണ്ട്.

ബജറ്റിനനുസരിച്ച് പോകാം
എത്ര കുറഞ്ഞ ചിലവിലും എത്ര കൂടിയ ചിലവിലും ജീവിതം ആസ്വദിക്കുവാൻ സാധിക്കുന്ന ഇടമാണ് ഗോവ. ഒരു രാത്രിയ്ക്ക് 200 രൂപ മുതൽ 20000 രൂപ വരെ ഈടാക്കുന്ന ഹോട്ടലുകൾ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ കൃത്യമായി, മുൻകൂട്ടി പ്ലാൻ ചെയ്താൽ വളരെ കുറഞ്ഞ ചിലവിൽ തന്നെ അത്യാവശ്യം വേണ്ടതെല്ലാം അറിഞ്ഞ് ആസ്വദിച്ച് യാത്ര ചെയ്യാം. ബീച്ചുകളും രുചികറമായ ഭക്ഷണങ്ങളും നൈറ്റ് മാർക്കറ്റും പബ്ബും സാഹസിക വിനോദങ്ങളും ഷാക്കിലെ താമസവും ഒക്കെയാണ് ഇവിടെ ആസ്വദിക്കേണ്ട കാര്യങ്ങൾ. ഇതുകൂടാതെ പുരാതനങ്ങളായ ദേവാലയങ്ങളും ഗോവാ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താം.

രാത്രി ജീവിതം അടിച്ചു പൊളിക്കാം
രാത്രി ജീവിതം അടിച്ചുപൊളിക്കുവാൻ ഗോവ നല്കുന്ന സാധ്യതകൾ ഒരു പരിധിയുമില്ലാത്തതാണ്. പ്രണയദിനം ആഘോഷിക്കുവാനായി ഗോവ തിരഞ്ഞെടുക്കുന്നവർ ഇത് ഒരിക്കലും ഒഴിവാക്കുവാൻ പാടില്ല. കടൽത്തീരത്തെ പാർട്ടികളും മ്യൂസിക് ഷോയും വാലന്റൈൻസ് ഡേ പ്രത്യേക പരിപാടികളും ഒക്കെയായി ആഘോഷിക്കുവാൻ വേണ്ടതെല്ലാം ഇവിടെയുണ്ട്.

ബീച്ചുകൾ മുതല്‍ പള്ളികൾ വരെ
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ബീച്ചുകളാണ് ഗോവയുടെ പ്രധാന ആകര്‍ഷണം. അതു കഴിഞ്ഞാൽ പിന്നെ പാർട്ടികളും. എപ്പോൾ ഏതു സീസണിൽ വന്നാലും ഇവിടെ എനന്തെങ്കിലുമൊക്കെ ആഘോഷങ്ങൾ തീർച്ചായയും കാണും. ഇതു കഴിഞ്ഞാൽ പഴമയെ മറക്കാത്ത കൊളോണിയല്‍ കാലഘട്ടത്തിലെ കെട്ടിടങ്ങളും പുരാതനങ്ങളായ ദേവാലയങ്ങളും ഒക്കെ ഇവിടെ സന്ദർശിക്കാം.

പോക്കറ്റിലൊതുക്കാം ചിലവ്
എപ്പോൾ ഗോവയ്ക്ക് യാത്ര ചെയ്താലും പ്ലാൻ ചെയ്തു പോവുകയാണെങ്കിൽ ചിലവുകൾ ഒരുപരിധി വരെ പോക്കറ്റിലൊതുക്കുവാൻ സാധിക്കും. ഹോട്ടലുകളും റിസോർട്ടുകളും ഒക്കെ മിതമായ നിരക്ക് ഈടാക്കുന്നവ തിരഞ്ഞെടുക്കാം. വലിയ റേറ്റിൽ ഉള്ളവ തിരഞ്ഞെടുത്താൽ മുഴുവൻ ബജറ്റിനെയും താളം തെറ്റിക്കുവാൻ അതുമാത്രം മതി. പിന്നെ, കറങ്ങുവാൻ പോകുവാനായി പൊതുഗതാഗത മാർഗ്ഗം ഉപയോഗിക്കാം. വണ്ടി വാടകയ്ക്കെടുത്ത് പോകുന്നത് ചിലവ് വർദ്ധിപ്പിക്കും.
ഗോവ യാത്രയിൽ പണികിട്ടാതിരിക്കാൻ ഇതാണ് വഴി