Search
  • Follow NativePlanet
Share
» »ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്

ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍ പട്ടം പറത്തുന്ന നാട്

By Elizabath

പട്ടംപോലെ പാറാനും പട്ടംപറത്തി കളിക്കാനും ഇഷ്ടമില്ലാത്തവര്‍ ആരും കാണില്ല. അത്തരത്തില്‍ നൂലു പോയ പട്ടം പോലെ ജീവിതം ആഘോഷിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഒരു ആഘോഷമുണ്ട്, ഗുജറാത്തിലെ ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവല്‍. മകരസംക്രാന്തിയുടെ ഭാഗമായി തുടര്‍ച്ചയായി 27-ാം വര്‍ഷം നടക്കാന്‍ പോകുന്ന പട്ടം പറത്തല്‍ ഫെസ്റ്റിവലിന്റെ വിശേഷങ്ങള്‍...

ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍

ഉറങ്ങുന്ന ദൈവങ്ങളെ ഉണര്‍ത്താന്‍

ഗുജറാത്തിലെ ഹൈന്ദവരുടെ വിശ്വാസമനുസരിച്ച് ഗാഢനിദ്രയിലായ ദൈവങ്ങളെ ഉണര്‍ത്താനാണത്രെ ആകാശേേത്തക്ക് പട്ടം പറപ്പിക്കുന്നത്. ഒരു കാലത്ത് രാജാക്കന്‍മാരുടെയും ഉന്നത കുടുംബക്കാരുടെയും മാത്രം കുത്തകയായിരുന്നുവത്രെ പട്ടം പറത്തല്‍. കാലക്രമേണ ഇത് സാധാരണക്കാരുടെ ഇടയിലും പ്രശസ്തമാവുകയായിരുന്നു.

PC:Aggrucar

തുടര്‍ച്ചയായ 27-ാം വര്‍ഷം

തുടര്‍ച്ചയായ 27-ാം വര്‍ഷം

1989 ലാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ ആദ്യമായി കൈറ്റ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഉത്തരായനം ആഘോഷങ്ങളുടെ ഭാഗമായാണ് കൈറ്റ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. നമ്മുടെ നാട്ടിലെ മകരസംക്രാന്തിക്കും തമിഴ്‌നാട്ടിലെ പൊങ്കലിനും തുല്യമാണ് ഗുജറാത്തിലെ ഉത്തരായനം.

PC: IKF Official Site

ജനുവരി 7 മുതല്‍ 15 വരെ

ജനുവരി 7 മുതല്‍ 15 വരെ

എല്ലാ വര്‍ഷവും ജനുവരി 7 മുതല്‍ 15 വരെയാണ് ഇവിടെ കൈറ്റ് ഫെസ്റ്റിവല്‍ നടക്കുക. ജനുവരി 14-നാണ് ഏറ്റവും വലിയ ആഘോഷം നടക്കുക.

PC: IKF Official Site

ഗുജറാത്തിന്റെ കൈറ്റ് കാപ്പിറ്റല്‍

ഗുജറാത്തിന്റെ കൈറ്റ് കാപ്പിറ്റല്‍

തുടര്‍ച്ചയായി ഇത് 27-ാം വര്‍ഷമാണ് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റിവലിയ് വേദിയാകുന്നത്. അതുകൊണ്ടുതന്നെ അഹമ്മദാബാദ് അറിയപ്പെടുന്നത് ഗുജറാത്തിന്റെ കൈറ്റ് കാപ്പിറ്റല്‍ എന്നാണ്.

PC: IKF Official Site

കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്ന മറ്റിടങ്ങള്‍

കൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്ന മറ്റിടങ്ങള്‍

അഹമ്മദാബാദില്‍ മാത്രമല്ല, ഇന്ത്യയുടെ പലഭാഗങ്ങളിലും മകരസംക്രാന്തിയോടനുബന്ധിച്ച് കൈറ്റ് ഫെസ്റ്റിവല്‍ നടക്കാറുണ്ട്. ജയ്പൂര്‍, ഉദയ്പൂര്‍, സൂറത്ത്, വഡോധര, രാജ്‌കോട്ട്, ഹൈദരാബാദ്. നദിയാഡ് തുടങ്ങിയ സ്ഥലങ്ങളാണ് മറ്റുള്ളവ. എന്നാല്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായിരിക്കുന്നത് ഗുജറാത്ത് മാത്രമാണ്.

PC: IKF Official Site

കാണാന്‍ പറ്റിയ സ്ഥലം

കാണാന്‍ പറ്റിയ സ്ഥലം

അഹമ്മദാബാദില്‍ കൈറ്റ് ഫെസ്റ്റിവല്‍ കാണാന്‍ പറ്റിയ സ്ഥലം സബര്‍മതി നദിയുടെ തീരമാണ്. ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ സബര്‍മതി തീരത്തിനു കഴിയും. അഹമ്മദാബാദ് പോലീസ് സ്‌റ്റേഡിയവും മികഴ്ച്ച കാഴ്ചാനുഭവം നല്കുന്നു.

PC:Manjil Purohit

എല്ലാവരും കുട്ടികളാകുന്ന ദിവസം

എല്ലാവരും കുട്ടികളാകുന്ന ദിവസം

കൈറ്റ് ഫെസ്റ്റിവലിനു നടക്കുന്ന പട്ടം പറത്തല്‍ മത്സരമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ടെറസിന്റെ മുകളില്‍ നിന്ന് അന്നേ ദിവസം ആലുകള്‍ തങ്ങളുടെ പട്ടവുമായാണ് മത്സരത്തിനിറങ്ങുക. മറ്റുള്ളവരുടെ പട്ടങ്ങളെ താഴെ വീഴിക്കാനും മുറിച്ചിടാനുമൊക്കെ മുതിര്‍ന്നവരടക്കം മത്സരിക്കും.

PC: IKF Official Site

ആകാശറാന്തലുകള്‍ കാണാം

ആകാശറാന്തലുകള്‍ കാണാം

കൈറ്റ് ഫെസ്റ്റിവലിന്റെ സമയത്ത് പകല്‍ പട്ടങ്ങളാണ് ആകാശത്തിലെ രാജാക്കന്‍മാരെങ്കില്‍ രാത്രി അത് റാന്തലുകള്‍ക്ക് വഴി മാറും. രാത്രിയില്‍ ആകാശത്ത് തെളിഞ്ഞു നില്‍ക്കുന്ന റാന്തലുകളുടെ കാഴ്ച അതിമനോഹരമാണ്.

PC:Ranjithsiji

ഗുജറാത്തിന്റെ രുചിയറിയാം

ഗുജറാത്തിന്റെ രുചിയറിയാം

ഗുജറാത്തിന്റെ നാടന്‍ രുചി അറിയാന്‍ പറ്റിയ അവസരങ്ങളിലൊന്നാണ് കൈറ്റ് ഫെസ്റ്റിവല്‍. ഈ സമയത്ത് വഴിയരികിലും മറ്റുമായി ധാരാളം ആളുകളാണ് ഗുജറാത്തിന്റെ തനതായ വിഭവങ്ങളുമായി ആളുകളെ കാത്തിരിക്കുന്നത്.

PC:Puran Poli

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ ഇതില്‍ പങ്കെടുക്കാനെത്തുന്നത്. ജപ്പാന്‍, ഇറ്റലി, യുകെ, കാനഡ, ബ്രസീല്‍, ഇന്തോനേഷ്യ, ഓസ്‌ട്രേലിയ യുഎസ്എ,മലേഷ്യ, സിങ്കപ്പൂര്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകളെത്തുന്നത്.

PC: IKF Official Site

വിവിധ തരത്തിലുള്ള പട്ടങ്ങള്‍

വിവിധ തരത്തിലുള്ള പട്ടങ്ങള്‍

പ്ലാസ്റ്റിക്, ഇലകള്‍, തടി, ലോഹങ്ങള്‍, നൈലോണ്‍ തുടങ്ങി വിവിധയിനം വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിച്ച രട്ടങ്ങള്‍ ഇവിടെ കാണാന്‍ സാധിക്കും.

PC:Parin309

Read more about: gujarat festivals travel guide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more