Search
  • Follow NativePlanet
Share
» »കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

കാശ്മീരിന്റെ ഭംഗി ഇവിടെ ഇന്‍ഡോറില്‍ ആസ്വദിക്കാം, ഗുലാവഠ് ലോട്ടസ് വാലിയില്‍!!

ഒരിക്കലും പ്രതീക്ഷിക്കാത്ത കുറേയേറെ കാഴ്ചകളാല്‍ എന്നും അമ്പരപ്പിക്കുന്ന നാടാണ് മധ്യ പ്രദേശ്. ഖജുരാഹോയും ക്ഷേത്രങ്ങളും പുരാതന സംസ്കൃതിയെ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളും എല്ലാമായി നിരവധി ഇ‌ടങ്ങളാണ് ഇവിടെയുള്ളത്.എന്നാല്‍ ഈ പറഞ്ഞതിലൊന്നും ഉള്‍പ്പെടാതെ സഞ്ചാികളെ അത്രമേല്‍ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം കൂടിയുണ്ട്. ഗുലാവഠ് ലോട്ടസ് വാലി. കാശ്മീരില്‍ കാണുന്ന പ്രകൃതിഭംഗി തന്നെയാണ് ഗുലാവഠ് ലോട്ടസ് വാലി ഒരുക്കിയിരിക്കുന്നത്. ലോട്ടസ് വാലിയുടെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...

ഗുലാവഠ് ലോട്ടസ് വാലി

ഗുലാവഠ് ലോട്ടസ് വാലി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലോട്ടവസ് വാലി എന്നാണ് മധ്യ പ്രദേശിലെ ഇന്‍ഡോറില്‍ സ്ഥിതി ചെയ്യുന്ന ഗുലാവഠ് ലോട്ടസ് വാലി അറിയപ്പെടുന്നത്. കാഴ്ചകളില്‍ അഭൗമീകമായ എന്തോ പ്രത്യേക അനുഭവമാണ് ഇവിടെ എത്തിയാല്‍ ലഭിക്കുന്നതെന്നാണ് സഞ്ചാരികളുടെ അഭിപ്രായം. കണ്ണെത്താ ദൂരത്തോളം വിടര്‍ന്നു കിടക്കുന്ന താമരപൂക്കളാണ് ഇവിടുത്തെ കാഴ്ച

 മധ്യപ്രദേശിലെ കാശ്മീര്‍

മധ്യപ്രദേശിലെ കാശ്മീര്‍

ഗുലാവഠ് ലോട്ടസ് വാലിയുടെ കാഴ്ചകള്‍ക്ക് കാശ്മീര്‍ തടാകങ്ങളുടെ കാഴ്ചകളോട് ഏറെ സാമ്യമുണ്ട്. ഇവിടുത്തെ താമരപ്പാടം കണ്ടാല്‍ ആദ്യം ഓര്‍മ്മയിലെത്തുക കാശ്മീര്‍ തന്നെയായിരിക്കും. ഇവിടുത്തെ മൂടല്‍മഞ്ഞു നിറഞ്ഞതുപോലെ തോന്നിക്കുന്ന അന്തരീക്ഷവും തടാകങ്ങളും പച്ചപ്പും എല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. ഇന്‍ഡോറിലെ യശ്വന്ത് തടാകത്തിന്റെ ഒരു ഭാഗത്തായാണ് ലോട്ടസ് വാലി സ്ഥിതി ചെയ്യുന്നത്.

കണ്ണുകള്‍ക്ക് വിരുന്ന്

കണ്ണുകള്‍ക്ക് വിരുന്ന്

ഇവിടെ എത്തിയാലുള്ള കാഴ്ചകള്‍ കണ്ണുകള്‍ക്ക് ഒരു വിരുന്നാണ്. യശ്വന്ത് തടാകത്തിനു കുറുകെ ഒരു പാലം ഉണ്ട്. അതില്‍ കയറി നിന്നാല്‍ പ്രദേശത്തിന്റെ ഭംഗി മുഴുവനായും ആസ്വദിക്കുവാന്‍ സാധിക്കു. ബോട്ടിങ്ങിനും സൈക്കിളിങ്ങിനുമെല്ലാം ഇവിടെ അവസരം ഒരുക്കിയിട്ടുണ്ട്. യാഥാര്‍ത്ഥ്യമാണോ എന്നു മുന്നോട്ടുള്ള ഓരോ ചുവടിലും സഞ്ചാരികളെ ഇവിടം തോന്നിപ്പിക്കും. വാലിയുടെ ഏറ്റവും ഉള്ളിലായി മുളകളുടെ ഒരു ചെറിയ കൂട്ടവും കാണാം. മറ്റൊരിടത്തും അനുഭവിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള ശാന്തതയാണ് ഇവിടെയുള്ളത്.

പറ്റിയ സമയം

പറ്റിയ സമയം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. ആ സമയത്ത് താമരകള്‍ പൂര്‍ണ്ണമായു പൂവിട്ടു നില്‍ക്കുന്ന സമയമാണ്.

സമയത്തിനും മുന്‍പേ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍, 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യംസമയത്തിനും മുന്‍പേ പൂവിട്ട് ജപ്പാനിലെ ചെറിമരങ്ങള്‍, 1200 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യം

 ഓഫ് റോഡ് യാത്ര

ഓഫ് റോഡ് യാത്ര

ഇൻഡോറിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് പാർക്ക്. ആദ്യത്തെ 30 കിലോമീറ്റർ സുഗമമായ യാത്രയാകാമെങ്കിലും, അവസാന 10 കിലോമീറ്റർ ഓഫ്റോഡ് യാത്രകളെ ഓര്‍മ്മിപ്പിക്കും. അതിനാൽ, ഈ യാത്ര തികച്ചും സാഹസികമാണ്. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ തടാകം തുറന്നിരിക്കും. ഒറ്റപ്പെട്ടതും റെസിഡൻഷ്യൽ സോണുകളിൽ നിന്ന് വളരെ അകലെയുമുള്ളതിനാൽ ഇരുട്ടാകുന്നതിനുമുമ്പ് സ്ഥലത്തുനിന്ന് മടങ്ങുന്നത് നല്ലതാണ്. പാർക്കിന് സമീപം വളരെ കുറച്ച് ഭക്ഷണ പാനീയ ഓപ്ഷനുകൾ മാത്രമേയുള്ളൂ, അതിനാൽ നിങ്ങൾ തടാകം സന്ദർശിക്കുമ്പോൾ ആവശ്യത്തിന് ലഘുഭക്ഷണങ്ങൾ, വെള്ളം, മരുന്നുകൾ, മറ്റ് ആവശ്യങ്ങൾ എന്നിവ കൊണ്ടുപോകുന്നത് ഉറപ്പാക്കുക.

തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്തൃശിലേരിയില്‍ വിളക്കുവെച്ച് തൊഴുത് പോകാം തിരുനെല്ലിയിലേക്ക്

സൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതിസൂര്യകാന്തിപ്പാടം കാണുവാനിനി അതിര്‍ത്തി കടക്കേണ്ട, ആലപ്പുഴ വരെ പോയാല്‍ മതി

പണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെപണമുണ്ടെങ്കില്‍ പറക്കാം... ലോകത്തിലെ ഏറ്റവും ആഢംബരം നിറഞ്ഞ ഫാഷന്‍ നഗരങ്ങളിലൂടെ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X